സങ്കീർത്ത​നം 91:1-16

  • ദൈവ​ത്തി​ന്റെ മറവി​ട​ത്തിൽ സംരക്ഷണം

    • പക്ഷിപി​ടു​ത്ത​ക്കാ​ര​നിൽനിന്ന്‌ രക്ഷ (3)

    • ദൈവ​ത്തി​ന്റെ ചിറകിൻകീ​ഴിൽ അഭയം (4)

    • ആയിരങ്ങൾ വീണാ​ലും നീ സുരക്ഷി​തൻ (7)

    • നിന്നെ കാക്കാൻ ദൂതന്മാരോ​ടു കല്‌പി​ച്ചി​രി​ക്കു​ന്നു (11)

91  അത്യു​ന്ന​തന്റെ മറവി​ട​ത്തിൽ താമസിക്കുന്നവൻ+സർവശക്തന്റെ തണലിൽ കഴിയും.+   ഞാൻ യഹോ​വ​യോ​ടു പറയും: “അങ്ങാണ്‌ എന്റെ അഭയസ്ഥാ​നം, എന്റെ സുരക്ഷി​ത​സ​ങ്കേതം,+ഞാൻ ആശ്രയ​മർപ്പി​ക്കുന്ന എന്റെ ദൈവം.”+   പക്ഷിപിടുത്തക്കാരന്റെ കെണി​യിൽനിന്ന്‌ ദൈവം നിന്നെ രക്ഷിക്കും,മാരകമായ പകർച്ച​വ്യാ​ധി​യിൽനിന്ന്‌ നിന്നെ വിടു​വി​ക്കും.   തന്റെ തൂവലു​കൾകൊണ്ട്‌ ദൈവം നിന്നെ മറയ്‌ക്കും;*ആ ചിറകിൻകീ​ഴിൽ നീ അഭയം തേടും.+ ദൈവത്തിന്റെ വിശ്വസ്‌തത+ ഒരു വൻപരിചയും+ പ്രതി​രോ​ധ​മ​തി​ലും ആണ്‌.   രാത്രിയിലെ ഭീകര​തയെ നീ ഭയക്കില്ല;+പകൽ ചീറി​പ്പാ​യുന്ന അസ്‌ത്ര​ങ്ങളെ നീ പേടി​ക്കില്ല.+   ഇരുളിന്റെ മറവിൽ ഇര തേടി നടക്കുന്ന മാരക​മായ പകർച്ച​വ്യാ​ധി​യോനട്ടുച്ചയ്‌ക്കു സംഹാ​ര​താ​ണ്ഡ​വ​മാ​ടുന്ന വിനാ​ശ​മോ നീ ഭയക്കില്ല.   നിന്റെ വശത്ത്‌ ആയിരങ്ങൾ വീണേ​ക്കാം,വലതുവശത്ത്‌ പതിനാ​യി​ര​ങ്ങ​ളും;എന്നാൽ, അതൊ​ന്നും നിന്നോ​ട്‌ അടുക്കില്ല.+   ദുഷ്ടന്മാർ ശിക്ഷിക്കപ്പെടുന്നതിനു* നീ ദൃക്‌സാ​ക്ഷി​യാ​കും;നീ അതു കണ്ണു​കൊണ്ട്‌ കാണുക മാത്രമേ വേണ്ടൂ.   “യഹോ​വ​യാണ്‌ എന്റെ അഭയം” എന്നു പറഞ്ഞു​കൊണ്ട്‌ അത്യുന്നതനെ നീ വാസസ്ഥ​ല​മാ​ക്കി​യി​രി​ക്കു​ന്നു;*+ 10  ഒരു ദുരന്ത​വും നിന്റെ മേൽ പതിക്കില്ല;+ഒരു ബാധയും നിന്റെ കൂടാ​ര​ത്തോട്‌ അടുക്കില്ല. 11  നീ പോകുന്ന വഴിക​ളി​ലെ​ല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച്‌ ദൈവം തന്റെ ദൂതന്മാരോടു+ കല്‌പി​ച്ച​ല്ലോ. 12  നിന്റെ കാൽ കല്ലിൽ തട്ടാതെ+അവർ നിന്നെ കൈക​ളിൽ താങ്ങും.+ 13  യുവസിംഹത്തെയും മൂർഖ​നെ​യും നീ ചവിട്ടി​മെ​തി​ക്കും;സട വളർന്ന സിംഹ​ത്തെ​യും വലിയ പാമ്പി​നെ​യും നീ ചവിട്ടി​യ​ര​യ്‌ക്കും.+ 14  ദൈവം പറഞ്ഞു: “അവന്‌ എന്നെ ഇഷ്ടമായതുകൊണ്ട്‌* ഞാൻ അവനെ മോചി​പ്പി​ക്കും.+ അവന്‌ എന്റെ പേര്‌ അറിയാവുന്നതുകൊണ്ട്‌* ഞാൻ അവനെ സംരക്ഷി​ക്കും.+ 15  അവൻ എന്നെ വിളി​ച്ച​പേ​ക്ഷി​ക്കും, ഞാൻ ഉത്തര​മേ​കും.+ കഷ്ടകാലത്ത്‌ ഞാൻ അവനോ​ടൊ​പ്പം ഇരിക്കും.+ ഞാൻ അവനെ വിടു​വിച്ച്‌ മഹത്ത്വം അണിയി​ക്കും. 16  ദീർഘായുസ്സു നൽകി ഞാൻ അവനെ തൃപ്‌ത​നാ​ക്കും;+എന്റെ രക്ഷാ​പ്ര​വൃ​ത്തി​കൾ ഞാൻ അവനു കാണി​ച്ചു​കൊ​ടു​ക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ആരും നിന്നോ​ട്‌ അടുക്കാ​തെ ദൈവം നോക്കും.”
അക്ഷ. “ദുഷ്ടന്മാർക്കുള്ള പ്രതി​ഫ​ല​ത്തി​ന്‌.”
മറ്റൊരു സാധ്യത “കോട്ട​യാ​ക്കി​യി​രി​ക്കു​ന്നു; അഭയസ്ഥാ​ന​മാ​ക്കി​യി​രി​ക്കു​ന്നു.”
അക്ഷ. “അവൻ എന്നോട്‌ അവനെ യോജി​പ്പി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട്‌.”
അഥവാ “അവൻ എന്റെ പേര്‌ അംഗീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ട്‌.”