സങ്കീർത്ത​നം 97:1-12

  • മറ്റു ദൈവ​ങ്ങളെ​ക്കാൾ യഹോവ ഉന്നതൻ

    • “യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!” (1)

    • യഹോ​വയെ സ്‌നേ​ഹി​ക്കൂ, മോശ​മാ​യതെ​ല്ലാം വെറുക്കൂ (10)

    • നീതി​മാ​ന്മാർക്കു പ്രകാശം (11)

97  യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!+ ഭൂമി സന്തോ​ഷി​ക്കട്ടെ.+ ദ്വീപുകളെല്ലാം ആനന്ദി​ക്കട്ടെ.+   മേഘങ്ങളും കൂരി​രു​ട്ടും ദൈവത്തെ വലയം​ചെ​യ്യു​ന്നു;+നീതിയും ന്യായ​വും ദൈവ​സിം​ഹാ​സ​ന​ത്തി​ന്റെ അടിസ്ഥാ​നം.+   തീ തിരു​മു​മ്പിൽ സഞ്ചരി​ക്കു​ന്നു,+ചുറ്റുമുള്ള എതിരാ​ളി​ക​ളെ​യെ​ല്ലാം ചുട്ടെ​രി​ക്കു​ന്നു.+   ദൈവം അയയ്‌ക്കുന്ന മിന്നൽപ്പി​ണ​രു​കൾ നിലത്തെ പ്രകാ​ശ​മാ​ന​മാ​ക്കു​ന്നു;അതു കണ്ട്‌ ഭൂമി വിറയ്‌ക്കു​ന്നു.+   യഹോവയുടെ മുന്നിൽ, മുഴു​ഭൂ​മി​യു​ടെ​യും നാഥന്റെ സന്നിധി​യിൽ,പർവതങ്ങൾ മെഴു​കു​പോ​ലെ ഉരുകു​ന്നു.+   ആകാശം ദൈവ​ത്തി​ന്റെ നീതി പ്രസി​ദ്ധ​മാ​ക്കു​ന്നു;ജനതകളെല്ലാം ദൈവ​മ​ഹ​ത്ത്വം കാണുന്നു.+   വിഗ്രഹങ്ങളെ സേവി​ക്കു​ന്ന​വ​രെ​ല്ലാം നാണം​കെ​ടട്ടെ;+ഒരു ഗുണവു​മി​ല്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്‌+ വീരവാ​ദം മുഴക്കു​ന്നവർ ലജ്ജിത​രാ​കട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവ​രും തിരു​മു​മ്പിൽ കുമ്പിടൂ!*+   സീയോൻ കേട്ട്‌ സന്തോ​ഷി​ക്കു​ന്നു;+യഹോവേ, അങ്ങയുടെ വിധികൾ കേട്ട്‌യഹൂദാപട്ടണങ്ങൾ* സന്തോ​ഷി​ക്കു​ന്നു.+   യഹോവേ, അങ്ങല്ലോ മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ;മറ്റു ദൈവ​ങ്ങ​ളെ​ക്കാ​ളെ​ല്ലാം അങ്ങ്‌ എത്രയോ ഉന്നതൻ!+ 10  യഹോവയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശ​മാ​യ​തെ​ല്ലാം വെറുക്കൂ!+ തന്റെ വിശ്വ​സ്‌ത​രു​ടെ ജീവനെ ദൈവം കാത്തു​ര​ക്ഷി​ക്കു​ന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്‌* അവരെ മോചി​പ്പി​ക്കു​ന്നു.+ 11  നീതിമാന്മാർക്കായി പ്രകാശം ഉദിച്ചി​രി​ക്കു​ന്നു,+ഹൃദയശുദ്ധിയുള്ളവർക്ക്‌ ആഹ്ലാദ​വും. 12  നീതിമാന്മാരേ, യഹോ​വ​യിൽ സന്തോ​ഷി​ക്കൂ!ദൈവത്തിന്റെ വിശുദ്ധനാമത്തിനു* നന്ദി​യേകൂ!

അടിക്കുറിപ്പുകള്‍

അഥവാ “ദൈവത്തെ ആരാധി​ക്കൂ!”
അക്ഷ. “യഹൂദാ​പു​ത്രി​മാർ.”
അഥവാ “അധീന​ത​യിൽനി​ന്ന്‌.”
അക്ഷ. “വിശു​ദ്ധ​സ്‌മാ​ര​ക​ത്തി​ന്‌.”