സങ്കീർത്ത​നം 99:1-9

  • യഹോവ പരിശു​ദ്ധ​നായ രാജാവ്‌

    • കെരൂ​ബു​കൾക്കു മീതെ സിംഹാ​സ​നസ്ഥൻ (1)

    • ക്ഷമിക്കു​ക​യും ശിക്ഷി​ക്കു​ക​യും ചെയ്യുന്ന ദൈവം (8)

99  യഹോവ രാജാ​വാ​യി​രി​ക്കു​ന്നു.+ ജനതകൾ വിറയ്‌ക്കട്ടെ. ദൈവം കെരൂ​ബു​കൾക്കു മീതെ സിംഹാ​സ​നസ്ഥൻ.*+ ഭൂമി കുലു​ങ്ങട്ടെ.   യഹോവ സീയോ​നിൽ വലിയവൻ,സകല ജനതകൾക്കും മീതെ ഉന്നതൻ.+   അവർ അങ്ങയുടെ മഹനീ​യ​നാ​മം സ്‌തു​തി​ക്കട്ടെ;+അതു ഭയാദ​രവ്‌ ഉണർത്തുന്ന വിശു​ദ്ധ​നാ​മ​മ​ല്ലോ.   ദൈവം നീതിയെ സ്‌നേ​ഹി​ക്കുന്ന വീരനാം രാജാവ്‌.+ അങ്ങ്‌ നേരിനെ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു, യാക്കോബിൽ നീതി​യും ന്യായ​വും നടപ്പാ​ക്കി​യി​രി​ക്കു​ന്നു.+   നമ്മുടെ ദൈവ​മായ യഹോ​വയെ പുകഴ്‌ത്തു​വിൻ;+ദൈവത്തിന്റെ പാദപീ​ഠ​ത്തിൽ കുമ്പി​ടു​വിൻ;*+ദൈവം പരിശു​ദ്ധൻ.+   ദൈവത്തിന്റെ പുരോഹിതഗണത്തിൽ+ മോശ​യും അഹരോ​നും ഉണ്ടായി​രു​ന്നു,തിരുനാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ശമു​വേ​ലും.+ അവർ യഹോ​വയെ വിളിച്ചു,അപ്പോഴെല്ലാം അവർക്ക്‌ ഉത്തരം ലഭിച്ചു.+   മേഘസ്‌തംഭത്തിൽനിന്ന്‌ ദൈവം അവരോ​ടു സംസാ​രി​ച്ചു.+ ദൈവം നൽകിയ ഓർമി​പ്പി​ക്ക​ലു​ക​ളും കല്‌പ​ന​ക​ളും അവർ അനുസ​രി​ച്ചു.+   ഞങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങ്‌ അവർക്ക്‌ ഉത്തര​മേകി.+ അവരോടു ക്ഷമിച്ച ദൈവ​മാ​ണ​ല്ലോ അങ്ങ്‌;+എന്നാൽ, അവരുടെ പാപ​പ്ര​വൃ​ത്തി​കൾക്ക്‌ അങ്ങ്‌ അവരെ ശിക്ഷിച്ചു.*+   നമ്മുടെ ദൈവ​മായ യഹോ​വയെ വാഴ്‌ത്തു​വിൻ;+ദൈവത്തിന്റെ വിശു​ദ്ധ​പർവ​ത​ത്തി​നു മുന്നിൽ കുമ്പി​ടു​വിൻ;*+നമ്മുടെ ദൈവ​മായ യഹോവ പരിശു​ദ്ധ​ന​ല്ലോ.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കെരൂ​ബു​കൾക്കു മധ്യേ ഇരിക്കു​ന്നവൻ.”
അഥവാ “ആരാധി​ക്കു​വിൻ.”
അക്ഷ. “അവരോ​ടു പ്രതി​കാ​രം ചെയ്‌തു.”
അഥവാ “ആരാധി​ക്കു​വിൻ.”