സഭാ​പ്ര​സം​ഗകൻ 11:1-10

  • അവസരം പാഴാ​ക്ക​രുത്‌ (1-8)

    • നിന്റെ അപ്പം വെള്ളത്തി​ന്മീ​തെ എറിയുക (1)

    • രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ വിത്തു വിതയ്‌ക്കുക (6)

  • ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ യൗവനം ആസ്വദി​ക്കുക (9, 10)

11  നിന്റെ അപ്പം വെള്ളത്തി​ന്മീ​തെ എറിയുക;*+ കുറെ കാലം കഴിഞ്ഞ്‌ നീ അതു വീണ്ടും കണ്ടെത്തും.+ 2  ഉള്ളതിൽ ഒരു ഓഹരി ഏഴു പേർക്കോ എട്ടു പേർക്കോ കൊടു​ക്കുക.+ ഭൂമി​യിൽ എന്തു ദുരന്ത​മു​ണ്ടാ​കു​മെന്നു നിനക്ക്‌ അറിയി​ല്ല​ല്ലോ. 3  മേഘങ്ങളിൽ വെള്ളം നിറഞ്ഞാൽ അതു ഭൂമി​യിൽ കനത്ത മഴ പെയ്യി​ക്കും. മരം വീഴു​ന്നതു തെക്കോ​ട്ടാ​യാ​ലും വടക്കോ​ട്ടാ​യാ​ലും അതു വീണി​ട​ത്തു​തന്നെ കിടക്കും. 4  കാറ്റിനെ നോക്കു​ന്നവൻ വിതയ്‌ക്കില്ല. മേഘത്തെ നോക്കു​ന്നവൻ കൊയ്യു​ക​യു​മില്ല.+ 5  ഗർഭിണിയുടെ ഉദരത്തി​ലെ കുഞ്ഞിന്റെ* അസ്ഥിക​ളിൽ ആത്മാവ്‌* പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നീ അറിയാ​ത്ത​തു​പോ​ലെ,+ എല്ലാം ചെയ്യുന്ന സത്യ​ദൈ​വ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളും നിനക്ക്‌ അറിയില്ല.+ 6  രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകു​ന്നേ​രം​വരെ നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌;+ ഇതാണോ അതാണോ സഫലമാ​കുക, അതോ രണ്ടും ഒരു​പോ​ലെ സഫലമാ​കു​മോ, എന്നു നിനക്ക്‌ അറിയി​ല്ല​ല്ലോ. 7  വെളിച്ചം ഹൃദ്യ​മാണ്‌. സൂര്യ​പ്ര​കാ​ശം കാണു​ന്നതു കണ്ണിനു നല്ലതു​മാണ്‌. 8  ഒരു മനുഷ്യൻ വർഷങ്ങ​ളോ​ളം ജീവി​ക്കു​ന്നെ​ങ്കിൽ ആ കാല​മെ​ല്ലാം അയാൾ ജീവിതം ആസ്വദി​ക്കട്ടെ.+ പക്ഷേ ഇരുൾ മൂടിയ ദിനങ്ങൾ അനവധി​യാ​യി​രി​ക്കാ​മെന്ന കാര്യം അവൻ ഓർക്കണം. വരാനു​ള്ള​തെ​ല്ലാം വ്യർഥ​ത​യാണ്‌.+ 9  യുവാവേ, യൗവന​കാ​ലത്ത്‌ നീ ആനന്ദി​ക്കുക. യൗവന​നാ​ളു​ക​ളിൽ നിന്റെ ഹൃദയം ആഹ്ലാദി​ക്കട്ടെ. നിന്റെ ഹൃദയം നിന്നെ നയിക്കുന്ന വഴിക​ളി​ലൂ​ടെ നടക്കുക. നിന്റെ കണ്ണുകൾ നയിക്കു​ന്നി​ട​ത്തേക്കു പോകുക. പക്ഷേ, ഇതെല്ലാം കാരണം സത്യ​ദൈവം നിന്നെ ന്യായം വിധിക്കുമെന്ന്‌* അറിഞ്ഞു​കൊ​ള്ളുക.+ 10  അതുകൊണ്ട്‌, മനോ​വി​ഷ​മ​ത്തിന്‌ ഇടയാ​ക്കുന്ന കാര്യങ്ങൾ നിന്റെ ഹൃദയ​ത്തിൽനിന്ന്‌ നീക്കുക. ശരീര​ത്തി​നു ഹാനി​ക​ര​മായ കാര്യ​ങ്ങ​ളും ഒഴിവാ​ക്കുക. കാരണം, യൗവന​വും യുവത്വ​വും വ്യർഥ​ത​യാണ്‌.+

അടിക്കുറിപ്പുകള്‍

അഥവാ “വെള്ളത്തിൽ ഒഴുക്കി​വി​ടുക.”
അക്ഷ. “ഗർഭി​ണി​യു​ടെ ഗർഭപാ​ത്ര​ത്തി​ലെ.”
ജീവശക്തിയെയോ ദൈവാ​ത്മാ​വി​നെ​യോ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.
അഥവാ “നിന്നോ​ടു കണക്കു​ചോ​ദി​ക്കു​മെന്ന്‌.”