സഭാ​പ്ര​സം​ഗകൻ 12:1-14

  • വൃദ്ധനാ​കു​ന്ന​തി​നു മുമ്പ്‌ സ്രഷ്ടാ​വി​നെ ഓർക്കുക (1-8)

  • സഭാസം​ഘാ​ടകൻ പറഞ്ഞതി​ന്റെ സാരം (9-14)

    • ബുദ്ധി​മാ​ന്റെ വാക്കുകൾ ഇടയന്റെ വടി​പോ​ലെ (11)

    • സത്യ​ദൈ​വത്തെ ഭയപ്പെ​ടുക (13)

12  യൗവന​കാ​ലത്ത്‌ നിന്റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർക്കുക.+ കഷ്ടത നിറഞ്ഞ നാളു​ക​ളും “ജീവി​ത​ത്തിൽ എനിക്ക്‌ ഒരു സന്തോ​ഷ​വു​മില്ല” എന്നു പറയുന്ന കാലവും വരുന്ന​തി​നു മുമ്പ്‌,+ 2  സൂര്യന്റെയും ചന്ദ്ര​ന്റെ​യും നക്ഷത്ര​ങ്ങ​ളു​ടെ​യും വെളിച്ചം മങ്ങുകയും+ വന്മഴയ്‌ക്കു ശേഷം* മേഘങ്ങൾ മടങ്ങി​വ​രു​ക​യും ചെയ്യു​ന്ന​തി​നു മുമ്പു​തന്നെ, അങ്ങനെ ചെയ്യുക. 3  അന്നു വീട്ടു​കാ​വൽക്കാർ വിറയ്‌ക്കും. ബലവാ​ന്മാർ കൂനി​പ്പോ​കും. അരയ്‌ക്കുന്ന സ്‌ത്രീ​കൾ എണ്ണത്തിൽ കുറഞ്ഞു​പോ​യ​തു​കൊണ്ട്‌ പണി നിറു​ത്തും. ജനാല​ക​ളി​ലൂ​ടെ നോക്കുന്ന സ്‌ത്രീ​കൾ ഇരുൾ മാത്രം കാണും.+ 4  തെരുവിലേക്കുള്ള വാതി​ലു​കൾ അടഞ്ഞു​കി​ട​ക്കും. തിരി​ക​ല്ലി​ന്റെ ശബ്ദം മന്ദമാ​കും. പക്ഷി ചിലയ്‌ക്കു​ന്നതു കേട്ട്‌ അവർ ഉണർന്നു​പോ​കും. ഗായി​ക​മാ​രു​ടെ സ്വരം നേർത്തു​വ​രും.+ 5  അവർ ഉയരങ്ങളെ പേടി​ക്കും. തെരു​വു​ക​ളിൽ അപകടം പതിയി​രി​ക്കു​ന്ന​താ​യി അവർക്കു തോന്നും. ബദാം​വൃ​ക്ഷം പൂക്കും.+ പുൽച്ചാ​ടി നിരങ്ങി​നീ​ങ്ങും. കരീരക്കായ്‌* പൊട്ടി​പ്പോ​കും. കാരണം, മനുഷ്യൻ തന്റെ ചിരകാ​ല​ഭ​വ​ന​ത്തി​ലേക്കു നടന്നു​നീ​ങ്ങു​ക​യാണ്‌.+ വിലപി​ക്കു​ന്ന​വ​രാ​കട്ടെ, തെരു​വി​ലൂ​ടെ നടക്കുന്നു.+ 6  അന്നു വെള്ളി​ച്ച​രട്‌ അറ്റു​പോ​കും. പൊൻപാ​ത്രം തകരും. നീരു​റ​വി​ലെ ഭരണി ഉടയും. കിണറി​ന്റെ കപ്പി തകരും. 7  പിന്നെ, പൊടി പഴയപടി ഭൂമി​യി​ലേ​ക്കു​തന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യ​ദൈ​വ​ത്തി​ന്റെ അടു​ത്തേ​ക്കും.+ 8  “മഹാവ്യർഥത!” എന്നു സഭാസംഘാടകൻ+ പറയുന്നു. “എല്ലാം വ്യർഥ​മാണ്‌.”+ 9  സഭാസംഘാടകൻ ബുദ്ധി​മാ​നാ​യെന്നു മാത്രമല്ല, തനിക്ക്‌ അറിയാ​മാ​യി​രുന്ന കാര്യങ്ങൾ നിരന്തരം ജനത്തെ പഠിപ്പി​ക്കു​ക​യും ചെയ്‌തു.+ അദ്ദേഹം അനവധി പഴഞ്ചൊല്ലുകൾ+ സമാഹ​രിച്ച്‌ ചിട്ടപ്പെടുത്താൻ* ഗഹനമാ​യി ചിന്തി​ക്കു​ക​യും സമഗ്ര​മായ അന്വേ​ഷണം നടത്തു​ക​യും ചെയ്‌തു. 10  ഇമ്പമുള്ള വാക്കുകൾ+ കണ്ടെത്താ​നും സത്യവ​ച​നങ്ങൾ കൃത്യ​മാ​യി രേഖ​പ്പെ​ടു​ത്താ​നും അദ്ദേഹം പരി​ശ്ര​മി​ച്ചു. 11  ബുദ്ധിമാന്റെ വാക്കുകൾ+ ഇടയന്റെ വടി​പോ​ലെ​യും അവർ സമാഹ​രി​ച്ചി​രി​ക്കുന്ന ജ്ഞാന​മൊ​ഴി​കൾ അടിച്ചു​റ​പ്പി​ച്ചി​രി​ക്കുന്ന ആണികൾപോ​ലെ​യും ആണ്‌. ഒരേ ഇടയനിൽനി​ന്നാണ്‌ അവ അവർക്കു കിട്ടി​യി​രി​ക്കു​ന്നത്‌. 12  മകനേ, അവയ്‌ക്കു പുറ​മേ​യുള്ള എന്തി​നെ​ക്കു​റി​ച്ചും ഒരു മുന്നറി​യി​പ്പുണ്ട്‌: പുസ്‌ത​കങ്ങൾ എഴുതി​ക്കൂ​ട്ടു​ന്ന​തിന്‌ ഒരു അന്തവു​മില്ല. അവ അധികം പഠിക്കു​ന്നത്‌ ശരീരത്തെ തളർത്തി​ക്ക​ള​യും.+ 13  പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്‌: സത്യ​ദൈ​വത്തെ ഭയപ്പെട്ട്‌+ ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കുക.+ മനുഷ്യ​ന്റെ കർത്തവ്യം അതാണ​ല്ലോ.+ 14  കാരണം സത്യ​ദൈവം, എല്ലാ രഹസ്യ​കാ​ര്യ​ങ്ങ​ളും ഉൾപ്പെടെ ഓരോ പ്രവൃ​ത്തി​യും നല്ലതോ ചീത്തയോ എന്നു ന്യായം വിധി​ക്കും.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “വന്മഴയു​മാ​യി.”
വിശപ്പു വർധി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ഒരുതരം കായ്‌.
അഥവാ “ആത്മാവാ​കട്ടെ.”
അഥവാ “ക്രമത്തിൽ അടുക്കാൻ.”