സുഭാ​ഷി​തങ്ങൾ 1:1-33

  • സുഭാ​ഷി​ത​ങ്ങ​ളു​ടെ ഉദ്ദേശ്യം (1-7)

  • ചീത്ത കൂട്ടു​കെ​ട്ടി​ന്റെ അപകടങ്ങൾ (8-19)

  • യഥാർഥ​ജ്ഞാ​നം പരസ്യ​മാ​യി വിളി​ച്ചു​പ​റ​യു​ന്നു (20-33)

1  ഇസ്രായേൽരാജാവായ+ ദാവീ​ദി​ന്റെ മകൻ+ ശലോ​മോ​ന്റെ സുഭാ​ഷി​തങ്ങൾ:+   ജ്ഞാനം+ നേടാ​നും ശിക്ഷണം സ്വീക​രി​ക്കാ​നുംജ്ഞാന​മൊ​ഴി​കൾ മനസ്സി​ലാ​ക്കാ​നും   ഉൾക്കാഴ്‌ച, നീതി,+ ന്യായം,+ നേര്‌എന്നിവ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കുന്ന ശിക്ഷണം+ സമ്പാദി​ക്കാ​നും   അനുഭവജ്ഞാനമില്ലാത്തവർക്കു വിവേകം+ പകർന്നു​കൊ​ടു​ക്കാ​നുംചെറു​പ്പ​ക്കാർക്ക്‌ അറിവും ചിന്താശേഷിയും+ നൽകാ​നും വേണ്ടി​യു​ള്ളത്‌.   ബുദ്ധിയുള്ളവൻ ശ്രദ്ധി​ച്ചു​കേട്ട്‌ കൂടുതൽ ഉപദേശം സ്വീക​രി​ക്കു​ന്നു;+വകതി​രി​വു​ള്ള​വൻ വിദഗ്‌ധമാർഗനിർദേശം* തേടുന്നു.+   അങ്ങനെ അവൻ സുഭാ​ഷി​ത​ങ്ങ​ളും ഉപമക​ളുംജ്ഞാനി​ക​ളു​ടെ വാക്കു​ക​ളും അവരുടെ കടങ്കഥ​ക​ളും മനസ്സി​ലാ​ക്കു​ന്നു.+   യഹോവയോടുള്ള ഭയഭക്തി​യാണ്‌ അറിവി​ന്റെ ആരംഭം.+ വിഡ്‌ഢി​കൾ മാത്രമേ ജ്ഞാനവും ശിക്ഷണ​വും നിരസി​ക്കൂ.+   എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധി​ക്കുക;+അമ്മയുടെ ഉപദേശം* തള്ളിക്ക​ള​യ​രുത്‌.+   അതു നിന്റെ തലയിൽ മനോ​ഹ​ര​മായ ഒരു പുഷ്‌പകിരീടംപോലെയും+കഴുത്തിൽ ഭംഗി​യുള്ള ഒരു ആഭരണം​പോ​ലെ​യും ആണ്‌.+ 10  മകനേ, പാപികൾ നിന്നെ പ്രലോ​ഭി​പ്പി​ക്കാൻ ശ്രമി​ച്ചാൽ, നീ സമ്മതി​ക്ക​രുത്‌.+ 11  അവർ ഇങ്ങനെ പറഞ്ഞേ​ക്കാം: “ഞങ്ങളു​ടെ​കൂ​ടെ വരുക; നമുക്കു പതിയി​രുന്ന്‌ രക്തം ചൊരി​യാം. നിരപ​രാ​ധി​ക​ളെ പിടി​ക്കാൻ നമുക്ക്‌ ഒളിച്ചി​രി​ക്കാം; അവരെ വെറുതേ ആക്രമി​ക്കാം. 12  ശവക്കുഴിയെപ്പോലെ* നമുക്ക്‌ അവരെ ജീവ​നോ​ടെ വിഴു​ങ്ങാം;കുഴി​യി​ലേ​ക്കു പോകു​ന്ന​വരെ എന്നപോ​ലെ അവരെ മുഴു​വ​നാ​യി വിഴു​ങ്ങാം. 13  നമുക്ക്‌ അവരുടെ അമൂല്യ​വ​സ്‌തു​ക്ക​ളെ​ല്ലാം പിടി​ച്ചു​വാ​ങ്ങാം;നമ്മുടെ വീടുകൾ കൊള്ള​വ​സ്‌തു​ക്കൾകൊണ്ട്‌ നിറയ്‌ക്കാം. 14  ഞങ്ങളുടെകൂടെ കൂടുക,മോഷ്ടി​ക്കു​ന്ന​തൊ​ക്കെ നമുക്കു തുല്യ​മാ​യി വീതി​ക്കാം.”* 15  പക്ഷേ മകനേ, അവരുടെ പുറകേ പോക​രുത്‌. നിന്റെ കാലുകൾ അവരുടെ പാതയിൽ വെക്കരു​ത്‌.+ 16  അവരുടെ കാലുകൾ ദുഷ്ടത ചെയ്യാൻ ഓടുന്നു;രക്തം ചൊരി​യാൻ അവർ ധൃതി കൂട്ടുന്നു.+ 17  ഒരു പക്ഷി കാൺകെ വല വിരി​ച്ചിട്ട്‌ കാര്യ​മു​ണ്ടോ? 18  അതുകൊണ്ടാണ്‌ അവർ രക്തം ചൊരി​യാൻ പതിയി​രി​ക്കു​ന്നത്‌;മറ്റുള്ള​വ​രു​ടെ ജീവ​നെ​ടു​ക്കാൻ ഒളിച്ചി​രി​ക്കു​ന്നത്‌. 19  അന്യായലാഭം തേടു​ന്നവർ ഇങ്ങനെ​യാ​ണു പ്രവർത്തി​ക്കു​ന്നത്‌,അതു സമ്പാദി​ക്കു​ന്ന​വ​രു​ടെ ജീവൻ അത്‌ അപഹരി​ക്കും.+ 20  യഥാർഥജ്ഞാനം+ തെരു​വിൽ വിളി​ച്ചു​പ​റ​യു​ന്നു;+ പൊതുസ്ഥലങ്ങളിൽ* അതു ശബ്ദം ഉയർത്തു​ന്നു.+ 21  തിരക്കേറിയ തെരുക്കോണുകളിൽ* നിന്ന്‌ അത്‌ ഉച്ചത്തിൽ സംസാ​രി​ക്കു​ന്നു. നഗരക​വാ​ട​ങ്ങ​ളിൽ നിന്ന്‌ അത്‌ ഇങ്ങനെ പറയുന്നു:+ 22  “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വരേ, നിങ്ങൾ എത്ര കാലം നിങ്ങളു​ടെ അറിവി​ല്ലാ​യ്‌മയെ സ്‌നേ​ഹി​ക്കും? പരിഹ​സി​ക്കു​ന്ന​വരേ, നിങ്ങൾ എത്ര കാലം പരിഹ​സി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കും? വിഡ്‌ഢി​ക​ളേ, നിങ്ങൾ എത്ര കാലം അറിവി​നെ വെറു​ക്കും?+ 23  എന്റെ ശാസന കേട്ട്‌ തിരി​ഞ്ഞു​വ​രുക.+ അപ്പോൾ ഞാൻ എന്റെ ആത്മാവി​നെ നിങ്ങൾക്കു പകർന്നു​ത​രും;എന്റെ വാക്കുകൾ നിങ്ങളെ അറിയി​ക്കും.+ 24  ഞാൻ പല തവണ വിളിച്ചു, എന്നാൽ നിങ്ങൾ അതു കാര്യ​മാ​ക്കി​യില്ല;ഞാൻ കൈ നീട്ടി, എന്നാൽ നിങ്ങൾ ആരും അതു ശ്രദ്ധി​ച്ചില്ല.+ 25  നിങ്ങൾ എന്റെ ഉപദേശം വീണ്ടും​വീ​ണ്ടും നിരസി​ച്ചു;എന്റെ ശാസന തള്ളിക്ക​ളഞ്ഞു. 26  നിങ്ങൾ ഭയപ്പെ​ടു​ന്നതു പേമാ​രി​പോ​ലെ​യുംനിങ്ങളു​ടെ ദുരന്തം കൊടു​ങ്കാ​റ്റു​പോ​ലെ​യും ആഞ്ഞടി​ക്കും;കഷ്ടപ്പാ​ടും വേദന​യും നിങ്ങളു​ടെ മേൽ വരും. 27  നിങ്ങളുടെ മേൽ ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ ഞാനും ചിരി​ക്കും;നിങ്ങൾ ഭയപ്പെ​ടു​ന്നതു സംഭവി​ക്കു​മ്പോൾ ഞാൻ പരിഹ​സി​ക്കും.+ 28  അന്ന്‌ അവർ എന്നെ പലവട്ടം വിളി​ക്കും, എന്നാൽ ഞാൻ മറുപടി നൽകില്ല;അവർ എന്നെ ഉത്സാഹ​ത്തോ​ടെ തേടും, എന്നാൽ കണ്ടെത്തില്ല.+ 29  കാരണം അവർ അറിവി​നെ വെറുത്തു;+യഹോ​വ​യെ ഭയപ്പെ​ടാൻ അവർ ഒരുക്ക​മാ​യി​രു​ന്നില്ല.+ 30  അവർ എന്റെ ഉപദേശം നിരസി​ച്ചു;ആദരവി​ല്ലാ​തെ എന്റെ ശാസന​ക​ളെ​ല്ലാം തള്ളിക്ക​ളഞ്ഞു. 31  അതുകൊണ്ട്‌ അവരുടെ വഴിക​ളു​ടെ അനന്തര​ഫ​ലങ്ങൾ അവർ അനുഭ​വി​ക്കേ​ണ്ടി​വ​രും;+സ്വന്തം ഉപദേശങ്ങൾ* കേട്ടു​കേട്ട്‌ അവർക്കു മടുപ്പു തോന്നും. 32  അനുഭവജ്ഞാനമില്ലാത്തവരുടെ തോന്നി​യ​വാ​സം അവരെ കൊന്നു​ക​ള​യും;വിഡ്‌ഢി​ക​ളു​ടെ കൂസലി​ല്ലായ്‌മ അവരെ ഇല്ലാതാ​ക്കും. 33  എന്നാൽ എന്റെ വാക്കു കേൾക്കു​ന്നവൻ സുരക്ഷി​ത​നാ​യി വസിക്കും;+അവൻ ആപത്തിനെ പേടി​ക്കാ​തെ കഴിയും.”+

അടിക്കുറിപ്പുകള്‍

അഥവാ “ജ്ഞാനമുള്ള ഉപദേശം.”
അഥവാ “നിയമം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നമുക്ക്‌ എല്ലാവർക്കും​കൂ​ടെ ഒറ്റ സഞ്ചിയാ​യി​രി​ക്കും.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളിൽ.”
അക്ഷ. “തെരു​വു​ക​ളു​ടെ തലയ്‌ക്കൽ.”
അഥവാ “ഉപായങ്ങൾ; പദ്ധതികൾ.”