സുഭാ​ഷി​തങ്ങൾ 13:1-25

  • ഉപദേശം തേടു​ന്നവർ ജ്ഞാനികൾ (10)

  • പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകു​മ്പോൾ ഹൃദയം തകരുന്നു (12)

  • വിശ്വ​സ്‌ത​നായ ദൂതൻ സുഖ​പ്പെ​ടു​ത്തു​ന്നു (17)

  • ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും (20)

  • ശിക്ഷണം സ്‌നേ​ഹ​ത്തി​ന്റെ അടയാളം (24)

13  ബുദ്ധി​യുള്ള മകൻ അപ്പന്റെ ശിക്ഷണം സ്വീക​രി​ക്കു​ന്നു;+എന്നാൽ പരിഹാ​സി ശാസന* ശ്രദ്ധി​ക്കു​ന്നില്ല.+   തന്റെ സംസാ​ര​ത്തി​ന്റെ ഫലമായി ഒരുവൻ നന്മ ആസ്വദി​ക്കും;+എന്നാൽ അക്രമം ചെയ്യാൻ വഞ്ചകർ കൊതി​ക്കു​ന്നു.   വായ്‌ക്കു കാവൽ ഏർപ്പെടുത്തുന്നവൻ* സ്വന്തം ജീവൻ രക്ഷിക്കു​ന്നു;+എന്നാൽ വായ്‌ മലർക്കെ തുറക്കു​ന്നവൻ നശിച്ചു​പോ​കും.+   മടിയൻ ഒരുപാ​ടു കൊതി​ച്ചി​ട്ടും ഒന്നും നേടു​ന്നില്ല;+എന്നാൽ അധ്വാ​ന​ശീ​ല​മു​ള്ളവർ സംതൃ​പ്‌ത​രാ​കും.*+   നീതിമാൻ നുണ വെറു​ക്കു​ന്നു;+എന്നാൽ ദുഷ്ടന്മാ​രു​ടെ ചെയ്‌തി​കൾ അപമാ​ന​വും നിന്ദയും വരുത്തു​ന്നു.   നിഷ്‌കളങ്കപാതയിൽ നടക്കു​ന്ന​വനെ നീതി സംരക്ഷി​ക്കു​ന്നു;+എന്നാൽ ദുഷ്ടത പാപിയെ നശിപ്പി​ക്കു​ന്നു.   ഒന്നുമില്ലാഞ്ഞിട്ടും ധനിക​രാ​യി നടിക്കുന്ന ചിലരു​ണ്ട്‌;+ഒരുപാ​ടു സമ്പത്തു​ണ്ടാ​യി​ട്ടും ദരി​ദ്ര​രെന്നു നടിക്കു​ന്ന​വ​രു​മുണ്ട്‌.   സമ്പത്ത്‌ ഒരു മനുഷ്യ​ന്റെ ജീവനു മോച​ന​വി​ല​യാണ്‌;+എന്നാൽ ദരി​ദ്രനു ഭീഷണി​പോ​ലും ഉണ്ടാകു​ന്നില്ല.*+   നീതിമാന്റെ വെളിച്ചം ഉജ്ജ്വല​മാ​യി പ്രകാ​ശി​ക്കു​ന്നു;*+എന്നാൽ ദുഷ്ടന്റെ വിളക്കു കെട്ടു​പോ​കും.+ 10  അഹംഭാവം കലഹങ്ങ​ളി​ലേ അവസാ​നി​ക്കൂ;+എന്നാൽ ഉപദേശം തേടുന്നവർക്കു* ജ്ഞാനമു​ണ്ട്‌.+ 11  പെട്ടെന്ന്‌ ഉണ്ടാക്കുന്ന സമ്പത്തു കുറഞ്ഞു​കു​റ​ഞ്ഞു​പോ​കും;+എന്നാൽ അൽപ്പാൽപ്പ​മാ​യി നേടുന്ന* സമ്പത്തു കൂടി​ക്കൂ​ടി​വ​രും. 12  പ്രതീക്ഷകൾ നിറ​വേ​റാൻ വൈകു​മ്പോൾ ഹൃദയം തകരുന്നു;+എന്നാൽ നിറ​വേ​റിയ ആഗ്രഹം ജീവവൃ​ക്ഷം​പോ​ലെ​യാണ്‌.+ 13  ഉപദേശം പുച്ഛി​ച്ചു​ത​ള്ളു​ന്നവൻ അതിന്റെ ദാരു​ണ​ഫലം അനുഭ​വി​ക്കും;+എന്നാൽ കല്‌പ​നകൾ ആദരി​ക്കു​ന്ന​വനു പ്രതി​ഫലം കിട്ടും.+ 14  ബുദ്ധിയുള്ളവന്റെ ഉപദേശം* ജീവന്റെ ഉറവാണ്‌;+അതു മരണത്തി​ന്റെ കുടു​ക്കു​ക​ളിൽനിന്ന്‌ ഒരുവനെ രക്ഷിക്കു​ന്നു. 15  നല്ല ഉൾക്കാ​ഴ്‌ച​യു​ള്ള​വനു പ്രീതി ലഭിക്കു​ന്നു;എന്നാൽ വഞ്ചകരു​ടെ വഴി കുണ്ടും കുഴി​യും നിറഞ്ഞ​താണ്‌. 16  വിവേകിയായ മനുഷ്യൻ അറിവ്‌ നേടി കാര്യങ്ങൾ ചെയ്യുന്നു;+എന്നാൽ വിഡ്‌ഢി തന്റെ വിഡ്‌ഢി​ത്തം തുറന്നു​കാ​ട്ടു​ന്നു.+ 17  ദുഷ്ടനായ സന്ദേശ​വാ​ഹകൻ പ്രശ്‌ന​ങ്ങ​ളിൽ അകപ്പെ​ടു​ന്നു;+എന്നാൽ വിശ്വ​സ്‌ത​നായ ദൂതൻ സുഖ​പ്പെ​ടു​ത്തു​ന്നു.+ 18  ശിക്ഷണം വകവെ​ക്കാ​ത്ത​വനു ദാരി​ദ്ര്യ​വും അപമാ​ന​വും വരും;എന്നാൽ തിരുത്തൽ* സ്വീക​രി​ക്കു​ന്ന​വനു മഹത്ത്വം ലഭിക്കും.+ 19  ആഗ്രഹങ്ങൾ സാധി​ക്കു​ന്നതു മധുരി​ക്കുന്ന ഒരു അനുഭ​വ​മാണ്‌;+എന്നാൽ തെറ്റിൽനി​ന്ന്‌ അകന്നു​മാ​റാൻ വിഡ്‌ഢി​ക്ക്‌ ഇഷ്ടമില്ല.+ 20  ജ്ഞാനികളുടെകൂടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും;+എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.+ 21  പാപികളെ ആപത്തു പിന്തു​ട​രു​ന്നു;+എന്നാൽ നീതി​മാ​ന്മാർക്ക്‌ ഐശ്വ​ര്യ​സ​മൃ​ദ്ധി ലഭിക്കു​ന്നു.+ 22  നല്ല മനുഷ്യൻ കൊച്ചു​മ​ക്കൾക്കു​വേണ്ടി അവകാശം കരുതി​വെ​ക്കു​ന്നു;എന്നാൽ പാപി സ്വരു​ക്കൂ​ട്ടിയ സമ്പത്തു നീതി​മാ​നു ലഭിക്കും.+ 23  ദരിദ്രന്റെ വയലിൽ ധാരാളം വിളവ്‌ ഉണ്ടാകു​ന്നു;എന്നാൽ അനീതി നിമിത്തം അതു* നശിച്ചു​പോ​യേ​ക്കാം. 24  വടി ഉപയോഗിക്കാത്തവൻ* മകനെ വെറു​ക്കു​ന്നു;+എന്നാൽ മകനെ സ്‌നേ​ഹി​ക്കു​ന്നവൻ അവനു നല്ല* ശിക്ഷണം കൊടു​ക്കു​ന്നു.+ 25  നീതിമാൻ വയറു നിറയെ ആഹാരം കഴിച്ച്‌ സംതൃ​പ്‌ത​നാ​കു​ന്നു;+എന്നാൽ ദുഷ്ടന്റെ വയറ്‌ ഒഴിഞ്ഞു​കി​ട​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “തിരുത്തൽ.”
അഥവാ “വാക്കു​കളെ നിയ​ന്ത്രി​ക്കു​ന്നവൻ.”
അക്ഷ. “തടിച്ചു​കൊ​ഴു​ക്കും.”
അക്ഷ. “ശകാരം​പോ​ലും കേൾക്കേ​ണ്ടി​വ​രു​ന്നില്ല.”
അക്ഷ. “വെളിച്ചം ആഹ്ലാദി​ക്കു​ന്നു.”
അഥവാ “കൂടി​യാ​ലോ​ചി​ക്കു​ന്ന​വർക്ക്‌.”
അക്ഷ. “കൈ​കൊ​ണ്ട്‌ ശേഖരി​ക്കുന്ന.”
അഥവാ “നിയമം.”
അഥവാ “ശാസന.”
അഥവാ “അവൻ.”
അഥവാ “മകനു ശിക്ഷണം കൊടു​ക്കാ​ത്തവൻ; മകനു ശിക്ഷ കൊടു​ക്കാ​ത്തവൻ.”
മറ്റൊരു സാധ്യത “ഉടനടി.”