സുഭാ​ഷി​തങ്ങൾ 2:1-22

  • ജ്ഞാനത്തി​ന്റെ മൂല്യം (1-22)

    • മറഞ്ഞി​രി​ക്കുന്ന നിധി അന്വേ​ഷി​ക്കു​ന്ന​തു​പോ​ലെ ജ്ഞാനം തേടുക (4)

    • ചിന്താ​ശേഷി ഒരു സംരക്ഷണം (11)

    • അസാന്മാർഗി​കത നാശത്തി​ലേക്കു നയിക്കു​ന്നു (16-19)

2  മകനേ, ജ്ഞാനത്തി​നാ​യി കാതോർക്കുകയും+വകതി​രി​വി​നാ​യി ഹൃദയം ചായി​ക്കു​ക​യും ചെയ്‌തുകൊണ്ട്‌+   നീ എന്റെ വാക്ക്‌ അനുസ​രി​ക്കു​ക​യുംഎന്റെ കല്‌പ​നകൾ നിധി​പോ​ലെ സൂക്ഷി​ക്കു​ക​യും ചെയ്‌താൽ,+   നീ വിവേ​കത്തെ വിളിക്കുകയും+ശബ്ദം ഉയർത്തി വകതി​രി​വി​നെ വിളിച്ചുവരുത്തുകയും+ ചെയ്‌താൽ,   നീ അതു വെള്ളി എന്നപോ​ലെ അന്വേഷിച്ചുകൊണ്ടിരിക്കുകയും+മറഞ്ഞി​രി​ക്കു​ന്ന നിധി എന്നപോ​ലെ തേടി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെയ്‌താൽ,+   യഹോവയോടുള്ള ഭയഭക്തി എന്താ​ണെന്നു നീ മനസ്സിലാക്കുകയും+ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടു​ക​യും ചെയ്യും.+   യഹോവയാണു ജ്ഞാനം നൽകു​ന്നത്‌;+ദൈവ​ത്തി​ന്റെ വായിൽനി​ന്നാണ്‌ അറിവും വകതി​രി​വും വരുന്നത്‌.   നേരുള്ളവർക്കായി ദൈവം ജ്ഞാനം* സൂക്ഷി​ച്ചു​വെ​ക്കു​ന്നു;നിഷ്‌കളങ്കരായി* നടക്കു​ന്ന​വർക്കു ദൈവം ഒരു പരിച​യാ​കു​ന്നു.+   ദൈവം ന്യായ​ത്തി​ന്റെ വഴികൾ കാക്കുന്നു;ദൈവം തന്റെ വിശ്വ​സ്‌ത​രു​ടെ പാതകൾ സംരക്ഷി​ക്കും.+   അപ്പോൾ നീ നീതി​യും ന്യായ​വും ശരിയും എന്താ​ണെന്നു മനസ്സി​ലാ​ക്കും;സകല സന്മാർഗ​വും തിരി​ച്ച​റി​യും.+ 10  ജ്ഞാനം നിന്റെ ഹൃദയ​ത്തിൽ പ്രവേശിക്കുകയും+അറിവ്‌ നിന്നെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യുമ്പോൾ+ 11  ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും+വകതി​രിവ്‌ നിന്നെ കാക്കു​ക​യും ചെയ്യും. 12  അതു നിന്നെ തെറ്റായ വഴിക​ളിൽനി​ന്നുംമോശ​മാ​യ കാര്യങ്ങൾ സംസാരിക്കുന്നവരിൽനിന്നും+ 13  ഇരുട്ടിന്റെ വഴിക​ളിൽ നടക്കാ​നാ​യിനേരുള്ള വഴികൾ വിട്ട്‌ പോകു​ന്ന​വ​രിൽനി​ന്നും രക്ഷിക്കും.+ 14  തെറ്റു ചെയ്യു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്ന​വ​രിൽനി​ന്നുംദുഷ്ടത​യി​ലും വക്രത​യി​ലും ആനന്ദി​ക്കു​ന്ന​വ​രിൽനി​ന്നും 15  വളഞ്ഞ വഴിക​ളിൽ നടക്കു​ക​യുംവഞ്ചന നിറഞ്ഞ പാതക​ളി​ലൂ​ടെ മാത്രം സഞ്ചരി​ക്കു​ക​യും ചെയ്യു​ന്ന​വ​രിൽനി​ന്നുംഅതു നിന്നെ കാക്കും. 16  അതു നിന്നെ വഴിപിഴച്ചവളിൽനിന്നും*അസാന്മാർഗിയായവളുടെ*+ പഞ്ചാരവാക്കുകളിൽനിന്നും* രക്ഷിക്കും. 17  ചെറുപ്പകാലത്തെ ഉറ്റസുഹൃത്തിനെ*+ അവൾ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു;തന്റെ ദൈവ​ത്തി​ന്റെ ഉടമ്പടി അവൾ മറന്നി​രി​ക്കു​ന്നു. 18  അവളുടെ വീടു മരണത്തി​ലേക്കു താഴുന്നു;മരിച്ചവരുടെ* അടു​ത്തേക്ക്‌ അവളുടെ വഴികൾ ചെന്നെ​ത്തു​ന്നു.+ 19  അവളുമായി ബന്ധപ്പെടുന്നവർ* ആരും തിരി​ച്ചു​വ​രില്ല;അവർ ജീവന്റെ പാതക​ളി​ലേക്കു മടങ്ങില്ല.+ 20  അതുകൊണ്ട്‌, നല്ലവരു​ടെ വഴിയിൽ നടക്കുക;നീതി​മാ​ന്മാ​രു​ടെ പാതകൾ വിട്ടു​മാ​റാ​തി​രി​ക്കുക.+ 21  കാരണം, നേരു​ള്ളവർ മാത്രം ഭൂമി​യിൽ ജീവി​ച്ചി​രി​ക്കും;നിഷ്‌കളങ്കർ* മാത്രം അതിൽ ശേഷി​ക്കും.+ 22  എന്നാൽ ദുഷ്ടന്മാ​രെ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​ക്കും;+വഞ്ചകരെ അതിൽനി​ന്ന്‌ നീക്കി​ക്ക​ള​യും.+

അടിക്കുറിപ്പുകള്‍

അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​നം.”
അഥവാ “ധർമനി​ഷ്‌ഠ​യു​ള്ള​വ​രാ​യി.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അക്ഷ. “അന്യസ്‌ത്രീ​യിൽനി​ന്നും.” തെളി​വ​നു​സ​രി​ച്ച്‌, ധാർമി​ക​മാ​യി ദൈവ​ത്തിൽനി​ന്ന്‌ അകന്ന സ്‌ത്രീ​യെ കുറി​ക്കു​ന്നു.
അക്ഷ. “വിദേ​ശ​സ്‌ത്രീ​യു​ടെ.” തെളി​വ​നു​സ​രി​ച്ച്‌, ധാർമി​ക​മാ​യി ദൈവ​ത്തിൽനി​ന്ന്‌ അകന്നു​ക​ഴി​യുന്ന സ്‌ത്രീ​യെ കുറി​ക്കു​ന്നു.
അഥവാ “വശീക​രി​ക്കുന്ന വാക്കു​ക​ളിൽനി​ന്നും.”
അഥവാ “ഭർത്താ​വി​നെ.”
അഥവാ “മരിച്ച്‌ അശക്തരാ​യ​വ​രു​ടെ.”
അക്ഷ. “അവളുടെ അടു​ത്തേക്കു പോകു​ന്നവർ.”
അഥവാ “കുറ്റമ​റ്റവർ.”