സുഭാ​ഷി​തങ്ങൾ 27:1-27

  • കൂട്ടു​കാ​രന്റെ ശാസന ഗുണം ചെയ്യും (5, 6)

  • മകനേ, എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക (11)

  • ഇരുമ്പ്‌ ഇരുമ്പി​നു മൂർച്ച കൂട്ടുന്നു (17)

  • നിന്റെ ആട്ടിൻപ​റ്റത്തെ നന്നായി അറിയുക (23)

  • സമ്പത്ത്‌ എന്നുമു​ണ്ടാ​യി​രി​ക്കില്ല (24)

27  നാളെ​യെ​ക്കു​റി​ച്ച്‌ വീമ്പി​ള​ക്ക​രുത്‌;ഓരോ ദിവസ​വും എന്തു സംഭവിക്കുമെന്നു* നിനക്ക്‌ അറിയി​ല്ല​ല്ലോ.+   നിന്റെ വായല്ല, മറ്റുള്ള​വ​രാ​ണു നിന്നെ പുകഴ്‌ത്തേ​ണ്ടത്‌;നിന്റെ ചുണ്ടു​കളല്ല, മറ്റുള്ള​വ​രാ​ണു നിന്നെ പ്രശം​സി​ക്കേ​ണ്ടത്‌.+   കല്ലിനും മണ്ണിനും ഭാരമു​ണ്ട്‌;എന്നാൽ വിഡ്‌ഢി വരുത്തുന്ന അസ്വസ്ഥ​തകൾ അവയി​ലും ഭാരമു​ള്ളവ.+   നിഷ്‌ഠുരമായ ക്രോ​ധ​വും പ്രളയം​പോ​ലുള്ള കോപ​വും ഉണ്ട്‌;എന്നാൽ അസൂയ* ആർക്കു സഹിക്കാ​നാ​കും?+   മൂടിവെച്ചിരിക്കുന്ന സ്‌നേ​ഹ​ത്തെ​ക്കാൾ തുറന്ന ശാസന നല്ലത്‌.+   കൂട്ടുകാരൻ വരുത്തുന്ന മുറി​വു​കൾ വിശ്വ​സ്‌ത​ത​യു​ടെ ലക്ഷണം;+എന്നാൽ ശത്രു​വി​ന്റെ ചുംബ​നങ്ങൾ അനേകം.*   വയറു നിറഞ്ഞി​രി​ക്കു​ന്ന​വനു തേനടയിലെ* തേൻപോ​ലും വേണ്ടാ;എന്നാൽ വിശന്നി​രി​ക്കു​ന്ന​വനു കയ്‌പു​പോ​ലും മധുരം.   വീടു വിട്ട്‌ അലയുന്ന മനുഷ്യ​നുംകൂടു വിട്ട്‌ അലയുന്ന പക്ഷിയും ഒരു​പോ​ലെ.   എണ്ണയും സുഗന്ധ​ക്കൂ​ട്ടും ഹൃദയ​ത്തി​നു സന്തോ​ഷ​മേ​കു​ന്നു;ആത്മാർഥ​മാ​യ ഉപദേ​ശ​ത്തിൽനിന്ന്‌ ഉളവായ മധുര​മായ സൗഹൃ​ദ​വും അതു​പോ​ലെ.+ 10  നിന്റെ കൂട്ടു​കാ​ര​നെ​യും അപ്പന്റെ കൂട്ടു​കാ​ര​നെ​യും ഉപേക്ഷി​ക്ക​രുത്‌;നിനക്ക്‌ ആപത്തു വരു​മ്പോൾ സഹോ​ദ​രന്റെ വീട്ടിൽ പോക​രുത്‌;അകലെ​യു​ള്ള സഹോ​ദ​ര​നെ​ക്കാൾ അടുത്തുള്ള അയൽക്കാ​രൻ നല്ലത്‌.+ 11  എന്നെ നിന്ദി​ക്കു​ന്ന​വനു മറുപടി കൊടു​ക്കാൻ എനിക്കു കഴി​യേ​ണ്ട​തിന്‌,+മകനേ, നീ ജ്ഞാനി​യാ​യി എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക.+ 12  വിവേകമുള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു;+എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.* 13  ഒരുവൻ അന്യനു ജാമ്യം നിന്നി​ട്ടു​ണ്ടെ​ങ്കിൽ അവന്റെ വസ്‌ത്രം പിടി​ച്ചു​വാ​ങ്ങുക;ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അവനിൽനി​ന്ന്‌ പണയവ​സ്‌തു പിടി​ച്ചെ​ടു​ക്കുക.+ 14  ഒരുവൻ അതികാ​ലത്ത്‌ കൂട്ടു​കാ​രനെ ഉറക്കെ അനു​ഗ്ര​ഹി​ച്ചാൽഅത്‌ അവന്‌ ഒരു ശാപമാ​യി കണക്കി​ടും. 15  ദിവസം മുഴുവൻ ചോർന്നൊ​ലി​ക്കുന്ന മേൽക്കൂ​ര​യും വഴക്കടിക്കുന്ന* ഭാര്യ​യും ഒരു​പോ​ലെ.+ 16  അവളെ നിയ​ന്ത്രി​ക്കാൻ കഴിയു​ന്ന​വനു കാറ്റി​നെ​യും നിയ​ന്ത്രി​ക്കാ​നാ​കും;അവനു വലതു​കൈ​കൊണ്ട്‌ എണ്ണ മുറുകെ പിടി​ക്കാ​നാ​കും. 17  ഇരുമ്പ്‌ ഇരുമ്പി​നു മൂർച്ച കൂട്ടുന്നു;മനുഷ്യൻ കൂട്ടു​കാ​രനു മൂർച്ച കൂട്ടുന്നു.+ 18  അത്തി മരത്തെ പരിപാ​ലി​ക്കു​ന്നവൻ അതിന്റെ പഴം തിന്നും;+യജമാ​ന​നെ നന്നായി ശുശ്രൂ​ഷി​ക്കു​ന്ന​വന്‌ ആദരവ്‌ ലഭിക്കും.+ 19  വെള്ളത്തിൽ മുഖം പ്രതി​ഫ​ലി​ക്കു​ന്നു;ഒരു മനുഷ്യ​ന്റെ ഹൃദയ​ത്തിൽ മറ്റൊ​രു​വന്റെ ഹൃദയം പ്രതി​ഫ​ലി​ക്കു​ന്നു. 20  ശവക്കുഴിക്കും വിനാ​ശ​ത്തി​ന്റെ സ്ഥലത്തി​നും ഒരിക്ക​ലും തൃപ്‌തി​യാ​കു​ന്നില്ല;+മനുഷ്യ​ന്റെ കണ്ണുക​ളും ഒരിക്ക​ലും തൃപ്‌തി​പ്പെ​ടു​ന്നില്ല. 21  വെള്ളിക്കു ശുദ്ധീ​ക​ര​ണ​പാ​ത്രം, സ്വർണ​ത്തി​നു ചൂള;+മനുഷ്യ​നെ പരി​ശോ​ധി​ക്കു​ന്ന​തോ അവനു ലഭിക്കുന്ന പ്രശംസ.* 22  ഉരലിൽ ഇട്ട്‌ ധാന്യം ഇടിക്കു​ന്ന​തു​പോ​ലെവിഡ്‌ഢി​യെ ഉലക്ക​കൊണ്ട്‌ ഇടിച്ചാ​ലുംവിഡ്‌ഢി​ത്തം അവനെ വിട്ട്‌ പോകില്ല. 23  നിന്റെ ആട്ടിൻപ​റ്റ​ത്തി​ന്റെ അവസ്ഥ നീ നന്നായി അറിഞ്ഞി​രി​ക്കണം. നിന്റെ ആടുകളെ നന്നായി പരിപാ​ലി​ക്കുക.*+ 24  സമ്പത്ത്‌ എന്നുമു​ണ്ടാ​യി​രി​ക്കില്ല;+കിരീടം തലമു​റ​ക​ളോ​ളം നിലനിൽക്കില്ല. 25  പുല്ല്‌ ഇല്ലാതാ​കു​ന്നു, പുതു​നാ​മ്പു​കൾ മുളച്ചു​വ​രു​ന്നു;മലകളി​ലെ സസ്യങ്ങൾ പറിച്ചു​കൂ​ട്ടു​ന്നു. 26  ആൺചെമ്മരിയാടുകൾ നിനക്കു വസ്‌ത്രം നൽകുന്നു;ആൺകോ​ലാ​ടു​കൾ വയലി​നുള്ള വില തരുന്നു. 27  നിനക്കും നിന്റെ വീട്ടി​ലു​ള്ള​വർക്കും ആവശ്യ​ത്തിന്‌ ആട്ടിൻപാ​ലു​ണ്ടാ​യി​രി​ക്കും;നിന്റെ ദാസി​മാ​രെ​യും നീ അതു​കൊണ്ട്‌ പോറ്റും.

അടിക്കുറിപ്പുകള്‍

അക്ഷ. “പ്രസവി​ക്കു​മെന്ന്‌.”
അഥവാ “സംശയം.” അതായത്‌, വിവാ​ഹ​പ​ങ്കാ​ളി​യു​ടെ വിശ്വ​സ്‌ത​ത​യി​ലുള്ള സംശയം.
മറ്റൊരു സാധ്യത “ആത്മാർഥ​ത​യി​ല്ലാ​ത്തത്‌; മനസ്സി​ല്ലാ​മ​ന​സ്സോ​ടെ തരുന്നത്‌.”
അഥവാ “തേനീ​ച്ച​ക്കൂ​ട്ടി​ലെ.”
അഥവാ “അതിന്റെ പിഴ​യൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു.”
അഥവാ “അന്യ​ദേ​ശ​ക്കാ​ര​നു​വേണ്ടി.”
അഥവാ “സ്വൈരം കെടു​ത്തുന്ന.”
അഥവാ “മനുഷ്യ​നോ അവന്റെ പ്രശംസ.”
അഥവാ “ശ്രദ്ധി​ക്കുക.”