സുഭാ​ഷി​തങ്ങൾ 3:1-35

  • ജ്ഞാനി​യാ​യി​രുന്ന്‌ യഹോ​വ​യിൽ ആശ്രയി​ക്കുക (1-12)

    • വില​യേ​റിയ വസ്‌തു​ക്കൾ കൊടു​ത്ത്‌ യഹോ​വയെ ബഹുമാ​നി​ക്കുക (9)

  • ജ്ഞാനം സന്തോഷം തരും (13-18)

  • ജ്ഞാനം സുരക്ഷി​ത​ത്വം തരും (19-26)

  • മറ്റുള്ള​വ​രോ​ടുള്ള ശരിയായ പെരു​മാ​റ്റം (27-35)

    • സാധി​ക്കു​മ്പോ​ഴെ​ല്ലാം മറ്റുള്ള​വർക്കു നന്മ ചെയ്യുക (27)

3  മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരു​ത്‌;നീ ഹൃദയ​പൂർവം എന്റെ കല്‌പ​നകൾ അനുസ​രി​ക്കുക.   അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘാ​യുസ്സ്‌ ഉണ്ടാകും;നീ സമാധാ​ന​ത്തോ​ടെ അനേകം വർഷങ്ങൾ ജീവി​ച്ചി​രി​ക്കും.+   അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും* കൈവി​ട​രുത്‌.+ അവ നിന്റെ കഴുത്തിൽ അണിയുക;ഹൃദയ​ത്തി​ന്റെ പലകക​ളിൽ എഴുതി​വെ​ക്കുക.+   അപ്പോൾ ദൈവ​ത്തി​നും മനുഷ്യർക്കും നിന്നോ​ടു പ്രീതി തോന്നും;നിനക്ക്‌ ഉൾക്കാ​ഴ്‌ച​യു​ണ്ടെന്ന്‌ അവർ മനസ്സി​ലാ​ക്കും.+   പൂർണഹൃദയത്തോടെ യഹോ​വ​യിൽ ആശ്രയി​ക്കുക;+സ്വന്തം വിവേകത്തിൽ* ആശ്രയം വെക്കരു​ത്‌.*+   എന്തു ചെയ്യു​മ്പോ​ഴും ദൈവത്തെ ഓർത്തു​കൊ​ള്ളുക;+അപ്പോൾ ദൈവം നിന്റെ വഴികൾ നേരെ​യാ​ക്കും.+   നീ ബുദ്ധി​മാ​നാ​ണെന്നു നിനക്കു സ്വയം തോന്ന​രുത്‌;+ യഹോ​വ​യെ ഭയപ്പെട്ട്‌ തിന്മ വിട്ടു​മാ​റുക.   അതു നിന്റെ ശരീരത്തിനു* സുഖവുംനിന്റെ അസ്ഥികൾക്ക്‌ ഉന്മേഷ​വും പകരും.   നിന്റെ വില​യേ​റിയ വസ്‌തുക്കളും+വിളവുകളുടെയെല്ലാം* ആദ്യഫലവും*+ കൊടു​ത്ത്‌ യഹോ​വയെ ബഹുമാ​നി​ക്കുക. 10  അപ്പോൾ നിന്റെ സംഭര​ണ​ശാ​ലകൾ നിറയും;+നിന്റെ സംഭരണികൾ* പുതു​വീ​ഞ്ഞു​കൊണ്ട്‌ നിറഞ്ഞു​ക​വി​യും. 11  മകനേ, യഹോ​വ​യു​ടെ ശിക്ഷണം നിരസി​ക്ക​രുത്‌;+ദൈവ​ത്തി​ന്റെ ശാസനയെ വെറു​ക്ക​രുത്‌.+ 12  ഒരു അപ്പൻ താൻ ഇഷ്ടപ്പെ​ടുന്ന മകനെ ശാസിക്കുന്നതുപോലെ+യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വരെ ശാസി​ക്കു​ന്നു.+ 13  ജ്ഞാനം+ നേടു​ക​യുംവകതി​രിവ്‌ സമ്പാദി​ക്കു​ക​യും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. 14  അതു സമ്പാദി​ക്കു​ന്നതു വെള്ളി സമ്പാദി​ക്കു​ന്ന​തി​നെ​ക്കാ​ളുംഅതു നേടുന്നതു* സ്വർണം നേടു​ന്ന​തി​നെ​ക്കാ​ളും ഏറെ നല്ലത്‌.+ 15  അതു പവിഴക്കല്ലുകളെക്കാൾ* വില​യേ​റി​യ​താണ്‌;നീ ആഗ്രഹി​ക്കു​ന്ന​തൊ​ന്നും അതിനു തുല്യ​മാ​കില്ല. 16  അതിന്റെ വലതു​കൈ​യിൽ ദീർഘാ​യു​സ്സുംഇടതു​കൈ​യിൽ സമ്പത്തും മഹത്ത്വ​വും ഉണ്ട്‌. 17  അതിന്റെ വഴികൾ സന്തോ​ഷ​ക​ര​മാണ്‌;അതിന്റെ പാതക​ളെ​ല്ലാം സമാധാ​ന​പൂർണ​മാണ്‌.+ 18  അതു കൈവ​ശ​മാ​ക്കു​ന്ന​വർക്ക്‌ അതു ജീവവൃ​ക്ഷ​മാ​യി​രി​ക്കും;അതിനെ മുറുകെ പിടി​ക്കു​ന്നവർ സന്തുഷ്ടർ എന്ന്‌ അറിയ​പ്പെ​ടും.+ 19  യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+ വിവേ​ക​ത്താൽ ആകാശം ഉറപ്പിച്ചു.+ 20  തന്റെ അറിവു​കൊണ്ട്‌ ദൈവം ആഴമുള്ള വെള്ളത്തെ വിഭജി​ച്ചു;മേഘാ​വൃ​ത​മാ​യ ആകാശ​ത്തു​നിന്ന്‌ ദൈവം മഞ്ഞു പൊഴി​ച്ചു.+ 21  മകനേ, അവയിൽനിന്ന്‌* കണ്ണെടു​ക്ക​രുത്‌; ജ്ഞാനവും* ചിന്താ​ശേ​ഷി​യും കാത്തു​സൂ​ക്ഷി​ക്കുക. 22  അവ നിനക്കു ജീവൻ നൽകും;അവ നിന്റെ കഴുത്തി​ന്‌ ഒരു അലങ്കാ​ര​മാ​യി​രി​ക്കും. 23  അപ്പോൾ നീ നിന്റെ വഴിയി​ലൂ​ടെ സുരക്ഷി​ത​നാ​യി നടക്കും;നിന്റെ കാലുകൾ ഒരിക്ക​ലും ഇടറില്ല.*+ 24  നീ പേടി​കൂ​ടാ​തെ കിടക്കും;+നീ സുഖമാ​യി കിടന്ന്‌ ഉറങ്ങും.+ 25  പെട്ടെന്ന്‌ ഉണ്ടാകുന്ന ആപത്തു​കളെ നീ ഭയപ്പെ​ടില്ല;+ദുഷ്ടന്മാ​രു​ടെ മേൽ വീശുന്ന കൊടു​ങ്കാ​റ്റി​നെ നീ പേടി​ക്കില്ല.+ 26  യഹോവ എന്നെന്നും നിനക്കു ധൈര്യം പകരും;+നിന്റെ കാൽ കെണി​യിൽ കുടു​ങ്ങാ​തെ കാക്കും.+ 27  നിനക്കു നന്മ ചെയ്യാൻ കഴിവു​ള്ള​പ്പോൾ,+സഹായം ചെയ്യേ​ണ്ട​വർക്ക്‌ അതു ചെയ്യാ​തി​രി​ക്ക​രുത്‌.+ 28  അയൽക്കാരൻ ചോദി​ക്കു​ന്നത്‌ ഇപ്പോൾ കൊടു​ക്കാൻ പറ്റു​മെ​ങ്കിൽ, “പോയി​ട്ട്‌ നാളെ വരൂ, നാളെ തരാം” എന്ന്‌ അവനോ​ടു പറയരു​ത്‌. 29  അയൽക്കാരൻ സുരക്ഷി​ത​നാ​യി നിനക്ക്‌ അരികെ താമസി​ക്കു​മ്പോൾഅവനെ ദ്രോ​ഹി​ക്കാൻ നീ പദ്ധതി​യി​ട​രുത്‌.+ 30  നിന്നോട്‌ ഒരു ദ്രോ​ഹ​വും ചെയ്‌തി​ട്ടി​ല്ലാത്ത മനുഷ്യ​നു​മാ​യിനീ വെറുതേ വഴക്ക്‌ ഉണ്ടാക്ക​രുത്‌.+ 31  അക്രമം കാട്ടു​ന്ന​വ​നോ​ടു നിനക്ക്‌ അസൂയ തോന്ന​രുത്‌;+അവന്റെ വഴിക​ളൊ​ന്നും നീ തിര​ഞ്ഞെ​ടു​ക്ക​രുത്‌. 32  യഹോവ വഞ്ചകരെ വെറു​ക്കു​ന്നു,+നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.+ 33  ദുഷ്ടന്റെ വീടി​ന്മേൽ യഹോ​വ​യു​ടെ ശാപമു​ണ്ട്‌;+എന്നാൽ നീതി​മാ​ന്റെ ഭവനത്തെ ദൈവം അനു​ഗ്ര​ഹി​ക്കു​ന്നു.+ 34  പരിഹസിക്കുന്നവരെ ദൈവം പരിഹ​സി​ക്കു​ന്നു;+എന്നാൽ സൗമ്യ​ത​യു​ള്ള​വ​രോ​ടു ദൈവം പ്രീതി കാണി​ക്കു​ന്നു.+ 35  ജ്ഞാനിക്കു ബഹുമാ​നം ലഭിക്കും,എന്നാൽ അപമാനം വിഡ്‌ഢി​കൾക്ക്‌ ഒരു അഭിമാ​നം.+

അടിക്കുറിപ്പുകള്‍

അഥവാ “നിയമം.”
അഥവാ “സത്യവും.”
അഥവാ “വകതി​രി​വിൽ.”
അക്ഷ. “ഊന്നരു​ത്‌.”
അക്ഷ. “പൊക്കി​ളി​ന്‌.”
അഥവാ “ഏറ്റവും നല്ലതും.”
അഥവാ “വരുമാ​ന​ത്തി​ന്റെ​യെ​ല്ലാം.”
അഥവാ “മുന്തി​രി​ച്ച​ക്കു​കൾ.”
അഥവാ “ലാഭമാ​യി അതു നേടു​ന്നത്‌.”
പദാവലി കാണുക.
തെളിവനുസരിച്ച്‌ മുൻവാ​ക്യ​ങ്ങ​ളിൽ കാണുന്ന, ദൈവ​ത്തി​ന്റെ ഗുണങ്ങളെ കുറി​ക്കു​ന്നു.
അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​ന​വും.”
അഥവാ “ഒരിട​ത്തും തട്ടില്ല.”