സുഭാ​ഷി​തങ്ങൾ 30:1-33

    • ദാരി​ദ്ര്യ​മോ സമ്പത്തോ എനിക്കു തരരുത്‌ (8)

    • ഒരിക്ക​ലും തൃപ്‌തി വരാത്തവ (15, 16)

    • ഒരു അടയാ​ള​വും ബാക്കി​വെ​ക്കാ​ത്തവ (18, 19)

    • വ്യഭി​ചാ​രി​യായ സ്‌ത്രീ (20)

    • സഹജജ്ഞാ​ന​മുള്ള ജീവികൾ (24)

30  യാക്കെ​യു​ടെ മകനായ ആഗൂർ ഇഥീ​യേ​ലി​നോട്‌, ഇഥീ​യേ​ലി​നോ​ടും ഊകാ​ലി​നോ​ടും, പറഞ്ഞ വാക്കു​ക​ളിൽ അടങ്ങി​യി​രി​ക്കുന്ന ഗൗരവ​മുള്ള സന്ദേശം.   ഞാൻ മറ്റെല്ലാ​വ​രെ​ക്കാ​ളും അറിവി​ല്ലാ​ത്ത​വ​നാണ്‌;+ഒരു മനുഷ്യ​നു​ണ്ടാ​യി​രി​ക്കേണ്ട വകതി​രിവ്‌ എനിക്കില്ല.   ഞാൻ ജ്ഞാനം പഠിച്ചി​ട്ടില്ല;അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവും എനിക്കില്ല.   സ്വർഗത്തിലേക്കു കയറി​പ്പോ​കു​ക​യും തിരി​ച്ചു​വ​രു​ക​യും ചെയ്‌തത്‌ ആരാണ്‌?+ കാറ്റിനെ കൈക​ളിൽ പിടി​ച്ചത്‌ ആരാണ്‌? സമു​ദ്ര​ത്തെ തന്റെ വസ്‌ത്ര​ത്തിൽ പൊതി​ഞ്ഞത്‌ ആരാണ്‌?+ ഭൂമി​യു​ടെ അതിരു​ക​ളെ​ല്ലാം സ്ഥാപിച്ചത്‌* ആരാണ്‌?+ അവന്റെ പേര്‌ എന്താണ്‌? അവന്റെ മകന്റെ പേര്‌ എന്താണ്‌? അറിയാ​മെ​ങ്കിൽ പറയുക!   ദൈവത്തിന്റെ വാക്കു​ക​ളെ​ല്ലാം ശുദ്ധമാ​ണ്‌.+ തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു ദൈവം ഒരു പരിച​യാണ്‌.+   ദൈവത്തിന്റെ വാക്കു​ക​ളോട്‌ ഒന്നും കൂട്ടി​ച്ചേർക്ക​രുത്‌;+ചേർത്താൽ ദൈവം നിന്നെ ശാസി​ക്കും;നീ നുണയ​നാ​യി അറിയ​പ്പെ​ടും.   രണ്ടു കാര്യം ഞാൻ അങ്ങയോ​ടു ചോദി​ക്കു​ന്നു; എനിക്കു ജീവനു​ള്ളി​ട​ത്തോ​ളം അതു സാധി​ച്ചു​ത​രേണം.   അസത്യവും നുണക​ളും എന്നിൽനി​ന്ന്‌ ദൂരെ അകറ്റേ​ണമേ.+ ദാരി​ദ്ര്യ​മോ സമ്പത്തോ തരാതെ എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.+   അല്ലെങ്കിൽ ഞാൻ തൃപ്‌ത​നാ​യിട്ട്‌, “ആരാണ്‌ യഹോവ”+ എന്നു ചോദി​ച്ച്‌ അങ്ങയെ തള്ളിപ്പ​റ​യാ​നും ഞാൻ ദരി​ദ്ര​നാ​യി​ത്തീർന്നിട്ട്‌, മോഷണം നടത്തി ദൈവ​നാ​മ​ത്തിന്‌ അപമാനം വരുത്താ​നും ഇടവരു​മ​ല്ലോ. 10  വേലക്കാരനെക്കുറിച്ച്‌ അവന്റെ യജമാ​ന​നോ​ടു കുറ്റം പറയരു​ത്‌;അവൻ നിന്നെ ശപിക്കും, നീ കുറ്റക്കാ​ര​നാ​ണെന്നു തെളി​യും.+ 11  അപ്പനെ ശപിക്കുന്ന, അമ്മയെ ആദരി​ക്കാത്ത ഒരു തലമു​റ​യുണ്ട്‌.+ 12  തങ്ങളുടെ അഴുക്കു* കഴുകി​ക്ക​ള​യാ​ത്ത​വ​രെ​ങ്കി​ലുംസ്വന്തം കണ്ണിൽ ശുദ്ധരായ ഒരു തലമുറ.+ 13  കണ്ണുകൾകൊണ്ട്‌ അഹങ്കാ​ര​ത്തോ​ടെ നോക്കുന്ന,മിഴി​ക​ളിൽ അഹംഭാ​വം നിറഞ്ഞിരിക്കുന്ന+ ഒരു തലമുറ. 14  വാളുകൾപോലുള്ള പല്ലുക​ളുംഅറവു​ക​ത്തി​പോ​ലുള്ള താടി​യെ​ല്ലു​ക​ളും ഉള്ള ഒരു തലമുറ.ഭൂമി​യി​ലെ എളിയ​വ​രെ​യും മനുഷ്യ​കു​ല​ത്തി​ലെ ദരി​ദ്ര​രെ​യും അവർ വിഴു​ങ്ങു​ന്നു.+ 15  “തരൂ! തരൂ!” എന്നു പറഞ്ഞ്‌ കരയുന്ന രണ്ടു പെൺമക്കൾ അട്ടയ്‌ക്കു​ണ്ട്‌. ഒരിക്ക​ലും തൃപ്‌തി വരാത്തവ മൂന്നുണ്ട്‌,“മതി” എന്ന്‌ ഒരിക്ക​ലും പറയാത്തവ നാലുണ്ട്‌: 16  ശവക്കുഴിയും*+ വന്ധ്യയു​ടെ ഗർഭപാ​ത്ര​വുംവെള്ളമി​ല്ലാ​ത്ത ദേശവും“മതി” എന്ന്‌ ഒരിക്ക​ലും പറയാത്ത തീയും. 17  അപ്പനെ പരിഹ​സി​ക്കു​ക​യും അമ്മയോ​ടുള്ള അനുസ​ര​ണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യു​ന്ന​വന്റെ കണ്ണ്‌താഴ്‌വരയിലെ* മലങ്കാ​ക്കകൾ കൊത്തി​പ്പ​റി​ക്കും;കഴുകൻകു​ഞ്ഞു​ങ്ങൾ അതു തിന്നും.+ 18  മൂന്നു കാര്യങ്ങൾ എന്റെ ബുദ്ധിക്ക്‌ അതീത​മാണ്‌;*നാലു കാര്യങ്ങൾ എനിക്കു മനസ്സി​ലാ​യി​ട്ടില്ല: 19  ആകാശത്തിലൂടെ കഴുകൻ പറക്കുന്ന വഴിയും,പാറയി​ലൂ​ടെ പാമ്പ്‌ ഇഴയുന്ന പാതയും,നടുക്ക​ട​ലി​ലൂ​ടെ കപ്പൽ സഞ്ചരി​ക്കുന്ന മാർഗ​വും,യുവതി​യോ​ടൊ​പ്പ​മുള്ള പുരു​ഷന്റെ വഴിയും. 20  വ്യഭിചാരിയായ സ്‌ത്രീ​യു​ടെ വഴി ഇതാണ്‌: അവൾ തിന്നിട്ട്‌ വായ്‌ തുടയ്‌ക്കു​ന്നു;എന്നിട്ട്‌, “ഞാൻ തെറ്റൊ​ന്നും ചെയ്‌തി​ട്ടില്ല” എന്നു പറയുന്നു.+ 21  ഭൂമിയെ വിറപ്പി​ക്കുന്ന മൂന്നു കാര്യ​ങ്ങ​ളുണ്ട്‌;അതിനു സഹിക്കാ​നാ​കാത്ത നാലു കാര്യ​ങ്ങ​ളുണ്ട്‌: 22  അടിമ രാജാ​വാ​യി ഭരിക്കു​ന്ന​തും,+വിഡ്‌ഢി മൂക്കു​മു​ട്ടെ ആഹാരം കഴിക്കു​ന്ന​തും, 23  എല്ലാവരും വെറുക്കുന്നവളെ* ഭാര്യ​യാ​ക്കു​ന്ന​തും,ദാസി യജമാ​ന​ത്തി​യു​ടെ സ്ഥാനത്ത്‌ വരുന്ന​തും.*+ 24  തീരെ വലുപ്പം കുറഞ്ഞ​വ​യെ​ങ്കി​ലുംസഹജജ്ഞാനമുള്ള* നാലു ജീവികൾ ഭൂമി​യി​ലുണ്ട്‌:+ 25  ഉറുമ്പുകൾ ശക്തിയുള്ള ജീവി​കളല്ല;എങ്കിലും അവ വേനൽക്കാ​ലത്ത്‌ ആഹാരം തയ്യാറാ​ക്കു​ന്നു.+ 26  പാറമുയലുകൾ+ കരുത്ത​രായ ജന്തുക്കളല്ല;എങ്കിലും അവ പാറയിൽ വീട്‌ ഉണ്ടാക്കു​ന്നു.+ 27  വെട്ടുക്കിളികൾക്കു+ രാജാ​വില്ല;എങ്കിലും അവ സംഘടിതമായി* നീങ്ങുന്നു.+ 28  പല്ലി*+ പറ്റിപ്പി​ടിച്ച്‌ നടക്കുന്നു;രാജ​കൊ​ട്ടാ​ര​ങ്ങ​ളി​ലേക്കു പോകു​ന്നു. 29  പ്രൗഢിയോടെ നടക്കുന്ന മൂന്നു കൂട്ടരു​ണ്ട്‌;പ്രൗഢി​യോ​ടെ സഞ്ചരി​ക്കുന്ന നാലു കൂട്ടരു​ണ്ട്‌: 30  ആരുടെയും മുന്നിൽനി​ന്ന്‌ ഭയന്നോ​ടാത്ത,മൃഗങ്ങ​ളിൽ ഏറ്റവും കരുത്ത​നായ സിംഹം;+ 31  വേട്ടപ്പട്ടി; ആൺകോ​ലാട്‌;സൈന്യ​സ​മേ​ത​നാ​യി വരുന്ന രാജാവ്‌. 32  നീ ബുദ്ധി​ശൂ​ന്യ​മാ​യി സ്വയം ഉയർത്തി​യി​ട്ടു​ണ്ടെ​ങ്കിൽ,+അങ്ങനെ ചെയ്യാൻ പദ്ധതി​യി​ട്ടി​ട്ടു​ണ്ടെ​ങ്കിൽ,കൈ​കൊണ്ട്‌ വായ്‌ പൊത്തുക.+ 33  പാൽ കടഞ്ഞാൽ വെണ്ണ കിട്ടും;മൂക്കു ഞെക്കി​യാൽ ചോര വരും;കോപം ഊതി​ക്ക​ത്തി​ച്ചാൽ കലഹം ഉണ്ടാകും.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർത്തി​യത്‌.”
അക്ഷ. “വിസർജ്യം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നീർച്ചാ​ലി​ലെ.”
അഥവാ “എനിക്കു വലിയ അത്ഭുത​മാ​യി തോന്നു​ന്നു.”
അഥവാ “ആർക്കും ഇഷ്ടമി​ല്ലാ​ത്ത​വളെ.”
അഥവാ “സ്ഥാനം കൈയ​ട​ക്കു​ന്ന​തും.”
അഥവാ “അസാമാ​ന്യ​ജ്ഞാ​ന​മുള്ള.”
അഥവാ “സംഘം​സം​ഘ​മാ​യി.”
അതായത്‌, ഗെക്കോ ഇനത്തിൽപ്പെട്ട പല്ലി.