സെഖര്യ 2:1-13

  • ദിവ്യ​ദർശനം 3: അളവു​നൂൽ പിടിച്ച ഒരാൾ (1-13)

    • യരുശ​ലേ​മി​ന്റെ അളവ്‌ എടുക്കും (2)

    • യഹോവ ‘തീകൊ​ണ്ടുള്ള ഒരു മതിൽ’ (5)

    • ദൈവ​ത്തി​ന്റെ കണ്ണിലെ കൃഷ്‌ണ​മ​ണി​യെ തൊടു​ന്ന​തു​പോ​ലെ (8)

    • അനേകം ജനതകൾ യഹോ​വ​യോ​ടു ചേരും (11)

2  ഞാൻ നോക്കി​യ​പ്പോൾ ഒരാൾ കൈയിൽ അളവു​നൂൽ പിടി​ച്ചു​കൊണ്ട്‌ പോകു​ന്നതു കണ്ടു.+ 2  “എവിടെ പോകു​ക​യാണ്‌” എന്നു ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. “യരുശ​ലേ​മി​ന്റെ നീളവും വീതി​യും അളന്നു​നോ​ക്കാൻ പോകു​ക​യാണ്‌”+ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. 3  അപ്പോൾ, എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​തൻ എന്റെ അടുത്തു​നിന്ന്‌ പോയി. ആ ദൂതനെ കാണാൻ മറ്റൊരു ദൂതൻ വന്നു. 4  ആ ദൂതൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു: “ഓടി​ച്ചെന്ന്‌ ആ ചെറു​പ്പ​ക്കാ​ര​നോ​ടു പറയുക: ‘“യരുശ​ലേ​മിൽ ആളുക​ളും വളർത്തു​മൃ​ഗ​ങ്ങ​ളും നിറയും.+ അങ്ങനെ അവൾ മതിലു​ക​ളി​ല്ലാത്ത ഒരു ഗ്രാമം​പോ​ലെ​യാ​കും.+ 5  ഞാൻ അവൾക്കു ചുറ്റും തീകൊ​ണ്ടുള്ള ഒരു മതിലാ​കും.+ അവൾക്കു നടുവിൽ എന്റെ മഹത്ത്വ​മു​ണ്ടാ​യി​രി​ക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’” 6  “പെട്ടെ​ന്നാ​കട്ടെ! വടക്കേ ദേശത്തു​നിന്ന്‌ ഓടി​ര​ക്ഷ​പ്പെടൂ!”+ എന്ന്‌ യഹോവ ആഹ്വാനം ചെയ്യുന്നു. “ഞാൻ നിങ്ങളെ നാലുപാടും* ചിതറി​ച്ചു​ക​ള​ഞ്ഞ​ല്ലോ”+ എന്ന്‌ യഹോവ പറയുന്നു. 7  “സീയോ​നേ വരൂ! ബാബി​ലോൺപു​ത്രി​യോ​ടൊ​പ്പം താമസി​ക്കു​ന്ന​വരേ, രക്ഷപ്പെടൂ!+ 8  താൻ മഹത്ത്വ​പൂർണ​നാ​യ​ശേഷം,* നിങ്ങളെ കൊള്ള​യ​ടിച്ച ജനതക​ളു​ടെ അടു​ത്തേക്ക്‌ എന്നെ അയച്ച സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ+ പറയുന്നു: ‘നിങ്ങളെ തൊടു​ന്നവൻ എന്റെ കണ്ണിലെ കൃഷ്‌ണ​മ​ണി​യെ തൊടു​ന്നു.+ 9  ഇപ്പോൾ ഞാൻ അവർക്കു നേരെ കൈ ഓങ്ങും. അവരുടെ അടിമകൾ അവരെ കൊള്ള​യ​ടി​ക്കും.’+ എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കും. 10  “സീയോൻപു​ത്രി​യേ, സന്തോ​ഷി​ച്ചാർക്കുക.+ ഇതാ, ഞാൻ വരുന്നു.+ ഞാൻ നിങ്ങളു​ടെ ഇടയിൽ വസിക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 11  “അന്ന്‌ അനേകം ജനതകൾ യഹോ​വ​യോ​ടു ചേരും.+ അവർ എന്റെ ജനമാ​യി​ത്തീ​രും. ഞാൻ നിങ്ങളു​ടെ ഇടയിൽ വസിക്കും.” എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും. 12  വിശുദ്ധനിലത്ത്‌ തനിക്കുള്ള ഓഹരി​യാ​യി യഹോവ യഹൂദയെ സ്വന്തമാ​ക്കും. ദൈവം വീണ്ടും യരുശ​ലേ​മി​നെ തിര​ഞ്ഞെ​ടു​ക്കും.+ 13  മനുഷ്യരെല്ലാം യഹോ​വ​യു​ടെ മുമ്പാകെ മിണ്ടാ​തി​രി​ക്കട്ടെ. ഇതാ, ദൈവം തന്റെ വിശു​ദ്ധ​വാ​സ​സ്ഥ​ല​ത്തു​നിന്ന്‌ നടപടി​യെ​ടു​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ആകാശ​ത്തി​ന്റെ നാലു കാറ്റി​ലേ​ക്കും.”
അക്ഷ. “മഹത്ത്വ​ത്തി​നു ശേഷം.”