കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 1:1-31

  • ആശംസകൾ (1-3)

  • പൗലോ​സ്‌ കൊരി​ന്തി​ലു​ള്ള​വരെ ഓർത്ത്‌ ദൈവ​ത്തോ​ടു നന്ദി പറയുന്നു (4-9)

  • ഐക്യ​ത്തിൽ കഴിയാൻ അഭ്യർഥി​ക്കു​ന്നു (10-17)

  • ക്രിസ്‌തു—ദൈവ​ത്തി​ന്റെ ശക്തിയും ജ്ഞാനവും (18-25)

  • യഹോ​വ​യിൽ മാത്രം വീമ്പി​ള​ക്കു​ന്നു (26-31)

1  ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി വിളി​ക്ക​പ്പെട്ട പൗലോസും+ നമ്മുടെ സഹോ​ദ​ര​നായ സോസ്ഥനേ​സും  ക്രിസ്‌തുയേശുവിന്റെ ശിഷ്യ​രാ​യി വിശുദ്ധീകരിക്കപ്പെട്ട്‌+ വിശു​ദ്ധ​രാ​യി വിളി​ക്ക​പ്പെട്ട കൊരിന്തിലുള്ള+ ദൈവ​സ​ഭ​യ്‌ക്കും ക്രിസ്‌തു​വി​ന്റെ പേര്‌ വിളി​ച്ചപേ​ക്ഷി​ക്കുന്ന മറ്റെല്ലാ ദേശക്കാർക്കും—യേശുക്രി​സ്‌തു അവരുടെ​യും നമ്മു​ടെ​യും കർത്താവാണല്ലോ+—എഴുതു​ന്നത്‌:  നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും ലഭിക്കട്ടെ.  ക്രിസ്‌തുയേശുവിൽ നിങ്ങൾക്കു ലഭിച്ച അനർഹദയ ഓർത്ത്‌ ഞാൻ എപ്പോ​ഴും എന്റെ ദൈവ​ത്തി​നു നന്ദി പറയുന്നു.  കാരണം എല്ലാ കാര്യ​ങ്ങ​ളി​ലും, അതായത്‌ ദൈവ​വ​ചനം ഘോഷി​ക്കുന്ന കാര്യ​ത്തി​ലും പരിജ്ഞാ​ന​ത്തി​ന്റെ കാര്യ​ത്തി​ലും,+ നിങ്ങൾ യേശുക്രി​സ്‌തു​വിൽ സമ്പന്നരാ​ണ്‌.  ക്രിസ്‌തുവിനെക്കുറിച്ച്‌ കേട്ട കാര്യങ്ങൾ+ നിങ്ങളിൽ നന്നായി വേരൂ​ന്നി​യി​രി​ക്കു​ന്ന​തുകൊണ്ട്‌  നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു വെളിപ്പെടാൻ+ ആകാം​ക്ഷയോ​ടെ കാത്തി​രി​ക്കുന്ന നിങ്ങൾക്ക്‌ ഒരു അനു​ഗ്ര​ഹ​ത്തി​നും കുറവില്ല.  അന്ത്യത്തോളം ഉറച്ചു​നിൽക്കാ​നും ദൈവം നിങ്ങളെ സഹായി​ക്കും. അപ്പോൾ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദിവസത്തിൽ+ നിങ്ങ​ളെ​ക്കു​റിച്ച്‌ ഒരു കുറ്റവും പറയാ​നു​ണ്ടാ​കില്ല.  തന്റെ പുത്ര​നും നമ്മുടെ കർത്താ​വും ആയ യേശുക്രി​സ്‌തു​വിനോ​ടുള്ള കൂട്ടായ്‌മയിലേക്കു* നിങ്ങളെ വിളി​ച്ചി​രി​ക്കുന്ന ദൈവം വിശ്വ​സ്‌തൻ.+ 10  സഹോദരങ്ങളേ, നിങ്ങൾ എല്ലാവ​രും യോജിപ്പോ​ടെ സംസാ​രി​ക്ക​ണമെ​ന്നും നിങ്ങൾക്കി​ട​യിൽ ചേരി​തി​രിവൊ​ന്നും ഉണ്ടാകരുതെന്നും+ നിങ്ങൾ ഒരേ മനസ്സോടെ​യും ഒരേ ചിന്ത​യോടെ​യും തികഞ്ഞ ഐക്യ​ത്തിൽ കഴിയണമെന്നും+ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ നാമത്തിൽ ഞാൻ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ന്നു. 11  എന്റെ സഹോ​ദ​ര​ന്മാ​രേ, നിങ്ങൾക്കി​ട​യിൽ ചില അഭി​പ്രാ​യ​ഭി​ന്ന​ത​ക​ളു​ള്ള​താ​യി ക്ലോവ​യു​ടെ വീട്ടു​കാ​രിൽ ചിലർ എന്നെ അറിയി​ച്ചു. 12  “ഞാൻ പൗലോ​സി​ന്റെ പക്ഷത്താണ്‌,” “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്‌,” “ഞാൻ കേഫയുടെ* പക്ഷത്താണ്‌,” “ഞാൻ ക്രിസ്‌തു​വി​ന്റെ പക്ഷത്താണ്‌” എന്നൊക്കെ​യാ​ണ​ല്ലോ നിങ്ങ​ളെ​ല്ലാം പറയു​ന്നത്‌; അതാണു ഞാൻ ഉദ്ദേശി​ച്ചത്‌. 13  ക്രിസ്‌തു വിഭജി​ക്കപ്പെ​ട്ടി​രി​ക്കുന്നെ​ന്നോ! പൗലോ​സിനെ​യാ​ണോ നിങ്ങൾക്കു​വേണ്ടി സ്‌തം​ഭ​ത്തിലേറ്റി കൊന്നത്‌? പൗലോ​സി​ന്റെ നാമത്തി​ലാ​ണോ നിങ്ങൾ സ്‌നാ​നമേ​റ്റത്‌? 14  ക്രിസ്‌പൊസിനെയും+ ഗായൊസിനെയും+ അല്ലാതെ നിങ്ങളിൽ ആരെയും ഞാൻ സ്‌നാ​നപ്പെ​ടു​ത്തി​യി​ട്ടി​ല്ല​ല്ലോ എന്ന്‌ ഓർത്ത്‌ ഞാൻ ദൈവ​ത്തി​നു നന്ദി പറയുന്നു. 15  കാരണം എന്റെ നാമത്തിൽ സ്‌നാ​നമേറ്റെന്നു നിങ്ങൾ ആരും പറയി​ല്ല​ല്ലോ. 16  സ്‌തെഫനാസിന്റെ വീട്ടു​കാരെ​യും ഞാൻ സ്‌നാ​നപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+ മറ്റാ​രെയെ​ങ്കി​ലും സ്‌നാ​നപ്പെ​ടു​ത്തി​യ​താ​യി ഞാൻ ഓർക്കു​ന്നില്ല. 17  സ്‌നാനപ്പെടുത്താനല്ല, സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​ണു ക്രിസ്‌തു എന്നെ അയച്ചത്‌.+ ക്രിസ്‌തു​വി​ന്റെ ദണ്ഡനസ്‌തംഭം* വെറുതേ​യാ​യിപ്പോ​കാ​തി​രി​ക്കാൻ ഞാൻ വലിയ പണ്ഡിതനെപ്പോലെയല്ല* പ്രസം​ഗി​ച്ചത്‌. 18  ദണ്ഡനസ്‌തംഭത്തെക്കുറിച്ചുള്ള* സന്ദേശം നശിച്ചുപോ​കു​ന്ന​വർക്കു വിഡ്‌ഢി​ത്ത​മാ​യി തോന്നും.+ പക്ഷേ രക്ഷ ലഭിക്കുന്ന നമ്മൾ അതിനെ ദൈവ​ശ​ക്തി​യു​ടെ തെളി​വാ​യി കാണുന്നു.+ 19  “ജ്ഞാനി​ക​ളു​ടെ ജ്ഞാനം ഞാൻ നശിപ്പി​ക്കും. ബുദ്ധി​മാ​ന്മാ​രു​ടെ ബുദ്ധി ഞാൻ തള്ളിക്ക​ള​യും” എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌.+ 20  ജ്ഞാനി എവിടെ? ശാസ്‌ത്രി* എവിടെ? ഈ വ്യവസ്ഥിതിയുടെ* താർക്കി​കൻ എവിടെ? ലോക​ത്തി​ന്റെ ജ്ഞാനം ദൈവം വിഡ്‌ഢി​ത്ത​മാ​ക്കി​യി​ല്ലേ? 21  ലോകത്തിന്‌ അതിന്റെ ജ്ഞാനംകൊണ്ട്‌+ ദൈവത്തെ അറിയാൻ കഴിഞ്ഞില്ല.+ എന്നാൽ ഞങ്ങൾ പ്രസം​ഗി​ക്കുന്ന ഈ വിഡ്‌ഢി​ത്ത​ത്തി​ലൂ​ടെ,+ വിശ്വ​സി​ക്കു​ന്ന​വരെ രക്ഷിക്കാൻ ദൈവം തീരു​മാ​നി​ച്ചു. ഇങ്ങനെ ദൈവ​ത്തി​ന്റെ ജ്ഞാനം വെളി​പ്പെട്ടു. 22  ജൂതന്മാർ അടയാളം ചോദി​ക്കു​ന്നു;+ ഗ്രീക്കു​കാർ ജ്ഞാനം അന്വേ​ഷി​ക്കു​ന്നു. 23  എന്നാൽ സ്‌തം​ഭ​ത്തിലേറ്റി കൊന്ന ക്രിസ്‌തു​വിനെ​ക്കു​റി​ച്ചാ​ണു ഞങ്ങൾ പ്രസം​ഗി​ക്കു​ന്നത്‌. അതു കേട്ട്‌ ജൂതന്മാർ ഇടറി​വീ​ഴു​ന്നു. ജനതകൾക്കാ​കട്ടെ അത്‌ ഒരു വിഡ്‌ഢി​ത്ത​മാ​യും തോന്നു​ന്നു.+ 24  എങ്കിലും വിളി​ക്കപ്പെ​ട്ട​വ​രായ ജൂതന്മാർക്കും ഗ്രീക്കു​കാർക്കും ക്രിസ്‌തു ദൈവ​ശ​ക്തി​യും ദൈവ​ജ്ഞാ​ന​വും ആണ്‌.+ 25  ദൈവത്തിന്റെ വിഡ്‌ഢി​ത്തംപോ​ലും മനുഷ്യ​രു​ടെ ജ്ഞാന​ത്തെ​ക്കാൾ വലിയ ജ്ഞാനമാ​ണ്‌. ദൈവ​ത്തി​ന്റെ ബലഹീനത മനുഷ്യ​രു​ടെ ശക്തി​യെ​ക്കാൾ ബലമു​ള്ള​തു​മാണ്‌.+ 26  സഹോദരങ്ങളേ, നിങ്ങളു​ടെ കാര്യം​തന്നെ ഒന്നു ചിന്തി​ച്ചുനോ​ക്കുക: മാനു​ഷി​ക​മാ​യി നോക്കി​യാൽ, വിളി​ക്കപ്പെ​ട്ട​വ​രായ നിങ്ങളിൽ അധികം ജ്ഞാനി​ക​ളില്ല.+ ശക്തരാ​യവർ അധിക​മില്ല. അധികം കുലീ​ന​ന്മാ​രു​മില്ല.*+ 27  ബുദ്ധിമാന്മാരെ ലജ്ജിപ്പി​ക്കാൻ ലോകം വിഡ്‌ഢി​കളെന്നു കരുതു​ന്ന​വരെ​യാ​ണു ദൈവം തിര​ഞ്ഞെ​ടു​ത്തത്‌. ശക്തമാ​യ​വയെ ലജ്ജിപ്പി​ക്കാൻ ദൈവം ലോക​ത്തി​ലെ ദുർബ​ല​മാ​യ​വയെ തിര​ഞ്ഞെ​ടു​ത്തു.+ 28  ഉള്ളവയെ ഇല്ലാതാ​ക്കാൻവേണ്ടി ദൈവം, ലോക​ത്തി​ന്റെ കണ്ണിൽ ഒന്നുമ​ല്ലാ​ത്ത​വയെ, ലോകം നിസ്സാ​ര​വും നികൃ​ഷ്ട​വും ആയി കാണു​ന്ന​വയെ, തിര​ഞ്ഞെ​ടു​ത്തു.+ 29  ദൈവത്തിന്റെ മുന്നിൽ ആരും വീമ്പു പറയാ​തി​രി​ക്കാ​നാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌. 30  ദൈവം കാരണ​മാ​ണു നിങ്ങൾ ക്രിസ്‌തുയേ​ശു​വു​മാ​യി യോജി​പ്പി​ലാ​യി​രി​ക്കു​ന്നത്‌. ക്രിസ്‌തു നമുക്കു ദൈവ​ത്തിൽനി​ന്നുള്ള ജ്ഞാനവും നീതിയും+ വിശുദ്ധീകരണവും+ മോചനവിലയാലുള്ള* വിടു​ത​ലും ആയിത്തീർന്നു.+ 31  എഴുതപ്പെട്ടിരിക്കുന്നതുപോലെ, “വീമ്പി​ള​ക്കു​ന്നവൻ യഹോവയിൽ* വീമ്പി​ള​ക്കട്ടെ!” എന്നു വരാനാ​ണ്‌ ഇതു സംഭവി​ച്ചത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “യേശു​ക്രി​സ്‌തു​വി​ന്റെ പങ്കാളി​ക​ളാ​കാൻ.”
പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.
പദാവലി കാണുക.
അഥവാ “വലിയ വാക്‌സാ​മർഥ്യ​ത്തോ​ടെയല്ല.”
പദാവലി കാണുക.
അതായത്‌, ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ പാണ്ഡി​ത്യ​മു​ള്ള​യാൾ.
അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.
അഥവാ “പ്രമു​ഖ​കു​ടും​ബ​ങ്ങ​ളിൽനി​ന്നു​ള്ള​വ​രും അധിക​മില്ല.”
പദാവലി കാണുക.
അനു. എ5 കാണുക.