കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 3:1-23

  • കൊരി​ന്തി​ലു​ള്ളവർ ഇപ്പോ​ഴും ജഡികർ (1-4)

  • ദൈവം വളർത്തു​ന്നു (5-9)

    • ദൈവ​ത്തി​ന്റെ സഹപ്ര​വർത്തകർ (9)

  • അഗ്നി​പ്ര​തി​രോ​ധ​വ​സ്‌തു​ക്കൾകൊണ്ട്‌ പണിയുക (10-15)

  • നിങ്ങൾ ദൈവ​ത്തി​ന്റെ ആലയം (16, 17)

  • ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​ത്തി​ന്റെ കണ്ണിൽ വിഡ്‌ഢി​ത്തം (18-23)

3  അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ആത്മീയമനുഷ്യരോട്‌+ എന്നപോ​ലെ നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ എനിക്കു കഴിഞ്ഞില്ല. ജഡികമനുഷ്യരോട്‌* എന്നപോ​ലെ, ക്രിസ്‌തു​വിൽ ശിശുക്കളായവരോട്‌+ എന്നപോ​ലെ, ആണ്‌ ഞാൻ സംസാ​രി​ച്ചത്‌.  കട്ടിയായ ആഹാരമല്ല, പാലാണു ഞാൻ നിങ്ങൾക്കു തന്നത്‌. കാരണം, കട്ടിയാ​യതു കഴിക്കാ​നുള്ള ശേഷി നിങ്ങൾക്കി​ല്ലാ​യി​രു​ന്നു. ഇപ്പോ​ഴും അങ്ങനെ​തന്നെ.+  നിങ്ങൾ ഇപ്പോ​ഴും ജഡിക​ന്മാ​രാണ്‌.+ നിങ്ങൾക്കി​ട​യിൽ അസൂയ​യും കലഹവും ഉള്ളിടത്തോ​ളം നിങ്ങൾ ജഡികന്മാരും+ മറ്റ്‌ ആളുകളെപ്പോ​ലെ നടക്കു​ന്ന​വ​രും അല്ലേ?  “ഞാൻ പൗലോ​സി​ന്റെ പക്ഷത്താണ്‌” എന്ന്‌ ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്‌” എന്നു വേറൊ​രാ​ളും പറയു​മ്പോൾ നിങ്ങൾ വെറും മാനു​ഷി​ക​മായ രീതി​യി​ലല്ലേ പെരു​മാ​റു​ന്നത്‌?  ആരാണ്‌ അപ്പൊ​ല്ലോ​സ്‌? അല്ല, ആരാണു പൗലോ​സ്‌? നിങ്ങൾ വിശ്വാ​സി​ക​ളാ​കാൻ കാരണ​മാ​യി​ത്തീർന്ന ശുശ്രൂഷകന്മാർ+ മാത്രം. കർത്താ​വാ​ണു ഞങ്ങളെ ഇരുവരെ​യും ഇത്‌ ഏൽപ്പി​ച്ചത്‌.  ഞാൻ നട്ടു,+ അപ്പൊ​ല്ലോ​സ്‌ നനച്ചു.+ എന്നാൽ ദൈവ​മാ​ണു വളർത്തി​യത്‌.  അതുകൊണ്ട്‌ നടുന്ന​വ​നോ നനയ്‌ക്കു​ന്ന​വ​നോ അല്ല വളർത്തുന്ന ദൈവ​ത്തി​നാ​ണു ബഹുമതി കിട്ടേ​ണ്ടത്‌.+  നടുന്നവനും നനയ്‌ക്കു​ന്ന​വ​നും ഒരുമയോടെ* പണി​യെ​ടു​ക്കു​ന്നു. ഇരുവർക്കും അവനവൻ ചെയ്യുന്ന പണിക്ക​നു​സ​രിച്ച്‌ പ്രതി​ഫ​ല​വും കിട്ടും.+  ഞങ്ങൾ ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാണ്‌. നിങ്ങൾ ദൈവം കൃഷി ചെയ്യുന്ന വയലും ദൈവ​ത്തി​ന്റെ കെട്ടി​ട​വും ആണ്‌.+ 10  ദൈവം എന്നോട്‌ അനർഹദയ കാണി​ച്ച​തുകൊണ്ട്‌ ഒരു വിദഗ്‌ധ​ശി​ല്‌പിയെപ്പോ​ലെ ഞാൻ അടിസ്ഥാ​ന​മി​ട്ടു.+ പക്ഷേ മുകളി​ലേക്കു പണിയു​ന്നതു മറ്റൊ​രാ​ളാണ്‌. എന്നാൽ എങ്ങനെ പണിയു​ന്നെന്ന്‌ ഓരോ​രു​ത്ത​രും ശ്രദ്ധി​ക്കണം. 11  കാരണം ഇപ്പോൾ ഇട്ടിരി​ക്കുന്ന യേശുക്രി​സ്‌തു എന്ന അടിസ്ഥാനമല്ലാതെ+ മറ്റൊന്ന്‌ ഇടാൻ ആർക്കും കഴിയില്ല. 12  ആ അടിസ്ഥാ​ന​ത്തി​നു മുകളിൽ ആരെങ്കി​ലും സ്വർണം, വെള്ളി, വില​യേ​റിയ കല്ലുകൾ, തടി, ഉണങ്ങിയ പുല്ല്‌, വയ്‌ക്കോൽ എന്നിവ​കൊ​ണ്ട്‌ പണിയുന്നെ​ന്നി​രി​ക്കട്ടെ. 13  ന്യായവിധിദിവസത്തിൽ ഓരോ​രു​ത്ത​രുടെ​യും പണി വെളി​ച്ച​ത്താ​കും. തീ അതു വെളിപ്പെ​ടു​ത്തും.+ ഓരോ​രു​ത്ത​രുടെ​യും പണി എങ്ങനെ​യു​ള്ള​താണെന്നു തീ തെളി​യി​ക്കും. 14  ഒരാൾ പണിതതു നിലനിൽക്കുന്നെ​ങ്കിൽ അയാൾക്കു പ്രതി​ഫലം കിട്ടും. 15  എന്നാൽ ഒരാളു​ടെ പണി കത്തി​പ്പോ​കുന്നെ​ങ്കിൽ അയാൾക്കു നഷ്ടം സഹി​ക്കേ​ണ്ടി​വ​രും. എങ്കിലും അയാൾ രക്ഷപ്പെ​ടും. തീയി​ലൂ​ടെ എന്നപോലെ​യാ​യി​രി​ക്കും എന്നു മാത്രം. 16  നിങ്ങൾ ദൈവ​ത്തി​ന്റെ ആലയമാണെന്നും+ ദൈവ​ത്തി​ന്റെ ആത്മാവ്‌ നിങ്ങളിൽ വസിക്കു​ന്നുണ്ടെ​ന്നും നിങ്ങൾക്ക്‌ അറിയി​ല്ലേ?+ 17  ദൈവത്തിന്റെ ആലയം നശിപ്പി​ക്കു​ന്ന​വനെ ദൈവം നശിപ്പി​ക്കും. കാരണം ദൈവ​ത്തി​ന്റെ ആലയം വിശു​ദ്ധ​മാണ്‌. ആ ആലയം നിങ്ങൾതന്നെ​യാണ്‌.+ 18  ആരും തന്നെത്തന്നെ വഞ്ചിക്കാ​തി​രി​ക്കട്ടെ. താൻ ഈ വ്യവസ്ഥിതിയിലെ* ജ്ഞാനി​യാണെന്ന്‌ ആർക്കെ​ങ്കി​ലും തോന്നുന്നെ​ങ്കിൽ, അയാൾ വിഡ്‌ഢി​യാ​യി​ത്തീ​രട്ടെ. അപ്പോൾ അയാൾ യഥാർഥ​ത്തിൽ ജ്ഞാനി​യാ​യി​ത്തീ​രും. 19  കാരണം ഈ ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​ത്തി​ന്റെ കണ്ണിൽ വിഡ്‌ഢി​ത്ത​മാണ്‌. “ദൈവം ജ്ഞാനി​കളെ അവരുടെ​തന്നെ ഉപായ​ങ്ങ​ളിൽ കുടു​ക്കു​ന്നു”+ എന്നും 20  “ജ്ഞാനി​ക​ളു​ടെ ചിന്തകൾ കഴമ്പി​ല്ലാ​ത്ത​താണെന്ന്‌ യഹോവയ്‌ക്ക്‌* അറിയാം”+ എന്നും എഴുതി​യി​ട്ടു​ണ്ട​ല്ലോ. 21  അതുകൊണ്ട്‌ ആരും മനുഷ്യരെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കാ​തി​രി​ക്കട്ടെ. എല്ലാം നിങ്ങൾക്കു​ള്ള​താ​ണ​ല്ലോ. 22  പൗലോസോ അപ്പൊല്ലോ​സോ കേഫയോ*+ ലോക​മോ ജീവനോ മരണമോ ഇപ്പോ​ഴു​ള്ള​തോ വരുവാ​നു​ള്ള​തോ എന്നുവേണ്ട, എല്ലാം നിങ്ങൾക്കു​ള്ള​താണ്‌. 23  നിങ്ങളോ ക്രിസ്‌തു​വി​നു​ള്ളവർ,+ ക്രിസ്‌തു ദൈവ​ത്തി​നു​ള്ളവൻ.

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ജഡം” കാണുക.
അഥവാ “ഒരേ ലക്ഷ്യത്തിൽ.”
അഥവാ “ഈ യുഗത്തി​ലെ.” പദാവലി കാണുക.
അനു. എ5 കാണുക.
പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.