കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 6:1-20

  • ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ കേസുകൾ (1-8)

  • ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കി​ല്ലാ​ത്തവർ (9-11)

  • ശരീരം​കൊണ്ട്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുക (12-20)

    • “അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കലൂ!” (18)

6  നിങ്ങളിൽ ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ പരാതിയുള്ളപ്പോൾ+ അതു പരിഹ​രി​ക്കാൻ വിശു​ദ്ധ​രു​ടെ അടുത്ത്‌ ചെല്ലു​ന്ന​തി​നു പകരം കോട​തി​യിൽ നീതി​കെട്ട മനുഷ്യ​രു​ടെ അടുത്ത്‌ പോകാൻ മുതി​രു​ന്നോ?  വിശുദ്ധർ ലോകത്തെ വിധിക്കും+ എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? ഈ ലോകത്തെ​ത്തന്നെ വിധി​ക്കാ​നുള്ള നിങ്ങൾ, നിസ്സാ​ര​കാ​ര്യ​ങ്ങൾക്കു തീർപ്പു കല്‌പി​ക്കാൻ കഴിവി​ല്ലാ​ത്ത​വ​രാണെ​ന്നോ?  നമ്മൾ ദൂതന്മാരെപ്പോ​ലും വിധിക്കും+ എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? അങ്ങനെയെ​ങ്കിൽ ഈ ജീവി​ത​ത്തി​ലെ കാര്യ​ങ്ങൾക്കു തീർപ്പു കല്‌പി​ക്കാൻ നമുക്കു പറ്റില്ലേ?  ഈ ജീവി​ത​ത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ+ സഭ ഒട്ടും മാനി​ക്കാ​ത്ത​വരെ​യാ​ണോ നിങ്ങൾ വിധി​കർത്താ​ക്ക​ളാ​ക്കു​ന്നത്‌?  നിങ്ങൾക്കു നാണം തോന്നാ​നാ​ണു ഞാൻ ഇതു നിങ്ങ​ളോ​ടു പറയു​ന്നത്‌. സഹോ​ദ​ര​ന്മാർ തമ്മിലുള്ള ഒരു കാര്യ​ത്തി​നു തീർപ്പു കല്‌പി​ക്കാൻ മാത്രം ജ്ഞാനമുള്ള ആരും നിങ്ങളു​ടെ ഇടയി​ലി​ല്ലാ​ഞ്ഞി​ട്ടാ​ണോ  നിങ്ങൾ അതുമാ​യി കോട​തി​യിൽ പോകു​ന്നത്‌, അതും അവിശ്വാ​സി​ക​ളു​ടെ അടുത്ത്‌?  നിങ്ങളുടെ ഇടയിൽ ഒരു കേസ്‌ ഉണ്ടാകു​ന്നു എന്നതു​തന്നെ വലി​യൊ​രു പോരാ​യ്‌മ​യാണ്‌. അതിലും നല്ലത്‌ അന്യായം സഹിക്കു​ന്ന​തല്ലേ?+ വഞ്ചിക്കപ്പെ​ടുമ്പോ​ഴും എന്തു​കൊണ്ട്‌ അതു സഹിച്ചു​കൂ​ടാ?  പകരം, നിങ്ങൾ അന്യാ​യ​വും വഞ്ചനയും കാണി​ക്കു​ന്നു, അതും സ്വന്തം സഹോ​ദ​ര​ങ്ങളോട്‌!  അന്യായം കാണി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ലെന്നു നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ?+ വഞ്ചിക്കപ്പെ​ട​രുത്‌.* അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ വിഗ്ര​ഹാ​രാ​ധകർ,+ വ്യഭി​ചാ​രി​കൾ,+ സ്വവർഗ​ര​തി​ക്കു വഴങ്ങിക്കൊ​ടു​ക്കു​ന്നവർ,+ സ്വവർഗ​ര​തി​ക്കാർ,*+ 10  കള്ളന്മാർ, അത്യാഗ്ര​ഹി​കൾ,+ കുടി​യ​ന്മാർ,+ അധി​ക്ഷേ​പി​ക്കു​ന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.+ 11  നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു. പക്ഷേ നിങ്ങളെ കഴുകി വെടി​പ്പാ​ക്കി​യി​രി​ക്കു​ന്നു.+ നിങ്ങളെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.+ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ നാമത്തി​ലും നമ്മുടെ ദൈവ​ത്തി​ന്റെ ആത്മാവി​നാ​ലും നിങ്ങളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു.+ 12  എല്ലാം എനിക്ക്‌ അനുവ​ദ​നീ​യ​മാണ്‌; എന്നാൽ എല്ലാം പ്രയോ​ജ​ന​മു​ള്ളതല്ല.+ എല്ലാം എനിക്ക്‌ അനുവ​ദ​നീ​യം; എന്നാൽ എന്നെ നിയ​ന്ത്രി​ക്കാൻ ഞാൻ ഒന്നി​നെ​യും അനുവ​ദി​ക്കില്ല. 13  ഭക്ഷണം വയറി​നും വയറു ഭക്ഷണത്തി​നും വേണ്ടി​യാണ്‌. എന്നാൽ ദൈവം അവ രണ്ടും ഇല്ലാതാ​ക്കും.+ ശരീരം ലൈം​ഗിക അധാർമി​ക​ത​യ്‌ക്കുവേ​ണ്ടി​യു​ള്ളതല്ല,* കർത്താ​വി​നുവേ​ണ്ടി​യു​ള്ള​താണ്‌;+ കർത്താവ്‌ ശരീര​ത്തി​നുവേ​ണ്ടി​യു​ള്ള​തും. 14  ദൈവം തന്റെ ശക്തിയാൽ കർത്താ​വി​നെ ഉയിർപ്പിച്ചതുപോലെ+ നമ്മളെ​യും മരണത്തിൽനി​ന്ന്‌ ഉയിർപ്പി​ക്കും.+ 15  നിങ്ങളുടെ ശരീരങ്ങൾ ക്രിസ്‌തു​വി​ന്റെ അവയവ​ങ്ങ​ളാണെന്ന്‌ അറിഞ്ഞു​കൂ​ടേ?+ അങ്ങനെ​യി​രി​ക്കെ ഞാൻ ക്രിസ്‌തു​വി​ന്റെ അവയവങ്ങൾ എടുത്ത്‌ വേശ്യയോ​ടു ചേർക്കു​ന്നതു ശരിയാ​ണോ? ഒരിക്ക​ലു​മല്ല! 16  ഒരാൾ വേശ്യയോ​ടു പറ്റി​ച്ചേ​രുമ്പോൾ അയാളും അവളും ഒരു ശരീര​മാ​യി​ത്തീ​രുന്നെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? “രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും”+ എന്നാണ​ല്ലോ ദൈവം പറയു​ന്നത്‌. 17  എന്നാൽ ഒരാൾ കർത്താ​വിനോ​ടു പറ്റി​ച്ചേ​രുമ്പോൾ അയാളും കർത്താ​വും ഒരേ ചിന്തയു​ള്ള​വ​രാ​യി​ത്തീ​രു​ന്നു.*+ 18  അധാർമികപ്രവൃത്തികളിൽനിന്ന്‌* ഓടി​യ​കലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീര​ത്തി​നു പുറത്താ​ണ്‌. എന്നാൽ അധാർമി​കപ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​യാൾ സ്വന്തശ​രീ​ര​ത്തിന്‌ എതിരെ പാപം ചെയ്യുന്നു.+ 19  ദൈവത്തിൽനിന്ന്‌ ദാനമാ​യി ലഭിച്ച​തും നിങ്ങളിൽ വസിക്കു​ന്ന​തും ആയ പരിശുദ്ധാത്മാവിന്റെ* ആലയമാണു+ നിങ്ങളു​ടെ ശരീര​മെന്ന്‌ അറിഞ്ഞു​കൂ​ടേ?+ നിങ്ങൾ നിങ്ങളു​ടെ സ്വന്തമല്ലെ​ന്നും ഓർക്കണം.+ 20  കാരണം നിങ്ങളെ വില കൊടു​ത്ത്‌ വാങ്ങി​യ​താണ്‌.+ അതു​കൊണ്ട്‌ നിങ്ങൾ ശരീരംകൊണ്ട്‌+ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തുക.+

അടിക്കുറിപ്പുകള്‍

അഥവാ “വഴി​തെ​റ്റി​ക്ക​പ്പെ​ട​രു​ത്‌.”
അഥവാ “പുരു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടുന്ന പുരു​ഷ​ന്മാർ.”
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “അസഭ്യം പറയു​ന്നവർ.”
അഥവാ “അന്യാ​യ​മാ​യി കൈക്ക​ലാ​ക്കു​ന്നവർ.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അഥവാ “ആത്മാവിൽ ഒന്നായി​ത്തീ​രു​ന്നു.”
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.