കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 8:1-13

  • വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണ​ത്തെ​ക്കു​റിച്ച്‌ (1-13)

    • ഏക​ദൈ​വമേ നമുക്കു​ള്ളൂ (5, 6)

8  ഇനി, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണത്തി​ന്റെ കാര്യം:+ ഇക്കാര്യത്തെ​ക്കു​റിച്ച്‌ നമു​ക്കെ​ല്ലാ​വർക്കും അറിവുണ്ടെ​ന്നതു ശരിയാ​ണ്‌.+ അറിവ്‌ ഒരാളെ അഹങ്കാ​രി​യാ​ക്കു​ന്നു; എന്നാൽ സ്‌നേഹം ബലപ്പെ​ടു​ത്തു​ന്നു.+  ഒരു കാര്യത്തെ​ക്കു​റിച്ച്‌ അറിവു​ണ്ടെന്നു വിചാ​രി​ക്കു​ന്ന​യാൾ അതി​നെ​ക്കു​റിച്ച്‌ അറിയേണ്ട രീതി​യിൽ അറിഞ്ഞി​ട്ടില്ല എന്നതാണു വാസ്‌തവം.  എന്നാൽ ഒരാൾ ദൈവത്തെ സ്‌നേ​ഹി​ക്കുന്നെ​ങ്കിൽ ദൈവം അയാളെ അറിയു​ന്നു.  വിഗ്രഹങ്ങൾക്ക്‌ അർപ്പി​ച്ചതു കഴിക്കു​ന്ന​തിനെ​പ്പറ്റി പറയു​ക​യാണെ​ങ്കിൽ, വിഗ്ര​ഹങ്ങൾ ഒന്നുമല്ലെന്നും+ ഏക​ദൈ​വ​മ​ല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല എന്നും നമുക്ക്‌ അറിയാം.+  ആകാശത്തിലോ ഭൂമി​യി​ലോ ദൈവങ്ങൾ എന്നു വിളി​ക്കപ്പെ​ടു​ന്നവർ ഉണ്ടായി​രി​ക്കാം.+ ഇങ്ങനെ അനേകം “ദൈവ​ങ്ങ​ളും” അനേകം “കർത്താ​ക്ക​ന്മാ​രും” ഉണ്ടെങ്കി​ലും  പിതാവായ+ ഏക​ദൈ​വമേ നമുക്കു​ള്ളൂ.+ എല്ലാം ആ ദൈവ​ത്തിൽനിന്ന്‌ ഉണ്ടായ​താണ്‌. നമ്മൾ ദൈവ​ത്തി​നു​ള്ള​വ​രു​മാണ്‌.+ യേശുക്രി​സ്‌തു എന്ന ഏകകർത്താ​വേ നമുക്കു​ള്ളൂ. എല്ലാം യേശു​വി​ലൂ​ടെ ഉണ്ടായി.+ നമ്മൾ ജീവി​ക്കു​ന്ന​തും യേശു മുഖാ​ന്ത​ര​മാണ്‌.  എന്നാൽ എല്ലാവർക്കും ഈ അറിവില്ല.+ മുമ്പ്‌ വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ചി​രുന്ന ചിലർക്ക്‌, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണം കഴിക്കു​മ്പോൾ, ‘ഇതു വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ച​താ​ണ​ല്ലോ’+ എന്ന ചിന്തയു​ണ്ടാ​കു​ന്നു. അവരുടെ മനസ്സാക്ഷി ദുർബ​ല​മാ​യ​തുകൊണ്ട്‌ മലിന​മാ​കു​ന്നു.+  വാസ്‌തവത്തിൽ, ഭക്ഷണം നമ്മളെ ദൈവത്തോ​ടു കൂടുതൽ അടുപ്പി​ക്കു​ന്നില്ല.+ കഴിക്കാ​തി​രു​ന്നാൽ നഷ്ടമില്ല. കഴിക്കു​ന്ന​തുകൊണ്ട്‌ നേട്ടവു​മില്ല.+  പക്ഷേ ഒരു കാര്യം ശ്രദ്ധി​ക്കണം. തിര​ഞ്ഞെ​ടു​ക്കാ​നുള്ള നിങ്ങളു​ടെ സ്വാത​ന്ത്ര്യം, ദുർബ​ല​രാ​യവർ ഇടറി​വീ​ഴാൻ ഒരുവി​ധ​ത്തി​ലും കാരണ​മാ​ക​രുത്‌.+ 10  അറിവുള്ള നീ ക്ഷേത്ര​ത്തിൽ ഭക്ഷണത്തി​നി​രി​ക്കു​ന്നതു ദുർബ​ല​മായ മനസ്സാ​ക്ഷി​യുള്ള ഒരാൾ കണ്ടാൽ, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ചതു കഴിക്കാൻ അയാളു​ടെ മനസ്സാക്ഷി ധൈര്യപ്പെ​ടി​ല്ലേ? 11  അങ്ങനെ, ക്രിസ്‌തു ആർക്കു​വേണ്ടി മരിച്ചോ+ ആ ദുർബ​ല​നായ സഹോ​ദരൻ നിന്റെ അറിവ്‌ കാരണം നശിച്ചുപോ​കു​ന്നു. 12  ഇങ്ങനെ നിങ്ങൾ നിങ്ങളു​ടെ സഹോ​ദ​ര​ങ്ങൾക്കെ​തി​രെ പാപം ചെയ്‌ത്‌, ദുർബ​ല​മായ അവരുടെ മനസ്സാക്ഷിയെ+ മുറിപ്പെ​ടു​ത്തുമ്പോൾ നിങ്ങൾ ക്രിസ്‌തു​വിന്‌ എതി​രെ​യാ​ണു പാപം ചെയ്യു​ന്നത്‌. 13  അതുകൊണ്ട്‌ ഞാൻ മാംസം കഴിക്കു​ന്നത്‌ എന്റെ സഹോ​ദ​രനെ അസ്വസ്ഥ​നാ​ക്കുന്നെ​ങ്കിൽ ഞാൻ ഇനി ഒരിക്ക​ലും അതു കഴിക്കില്ല. എന്റെ സഹോ​ദരൻ അസ്വസ്ഥ​നാ​കാൻ ഞാൻ ഇടയാ​ക്ക​രു​ത​ല്ലോ.+

അടിക്കുറിപ്പുകള്‍