തിമൊഥെയൊ​സിന്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 5:1-25

  • പ്രായം കുറഞ്ഞ​വ​രോ​ടും പ്രായ​മു​ള്ള​വ​രോ​ടും ഇടപെ​ടേണ്ട വിധം (1, 2)

  • വിധവ​മാർക്കു സഹായം (3-16)

    • സ്വന്തം കുടും​ബ​ത്തി​നു​വേണ്ടി കരുതുക (8)

  • കഠിനാ​ധ്വാ​നി​ക​ളായ മൂപ്പന്മാ​രെ ബഹുമാ​നി​ക്കുക (17-25)

    • ‘വയറിന്റെ അസ്വസ്ഥ​ത​യ്‌ക്ക്‌ അൽപ്പം വീഞ്ഞ്‌’ (23)

5  പ്രായ​മുള്ള ഒരു പുരു​ഷനെ നിശി​ത​മാ​യി വിമർശി​ക്ക​രുത്‌.+ പകരം, അപ്പനെപ്പോ​ലെ കണക്കാക്കി അദ്ദേഹ​ത്തോ​ട്‌ അഭ്യർഥി​ക്കു​ക​യാ​ണു വേണ്ടത്‌. പ്രായം കുറഞ്ഞ പുരു​ഷ​ന്മാ​രെ അനിയ​ന്മാരെപ്പോലെ​യും  പ്രായമുള്ള സ്‌ത്രീ​കളെ അമ്മമാരെപ്പോലെ​യും ഇളയ സ്‌ത്രീ​കളെ പൂർണ​നിർമ​ല​തയോ​ടെ പെങ്ങന്മാരെപ്പോലെ​യും കണക്കാക്കി അവരോ​ട്‌ അഭ്യർഥി​ക്കുക.  ശരിക്കും വിധവമാരായവരോടു* പരിഗണന* കാണി​ക്കുക.+  പക്ഷേ ഒരു വിധവ​യ്‌ക്കു മക്കളോ കൊച്ചു​മ​ക്ക​ളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തകു​ടും​ബ​ത്തിൽ ദൈവ​ഭക്തി കാണി​ക്കാൻ പഠിക്കട്ടെ.+ അവർ അവരുടെ മാതാ​പി​താ​ക്കൾക്കും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർക്കും കടപ്പെ​ട്ടി​രി​ക്കു​ന്നതു ചെയ്യട്ടെ.+ അങ്ങനെ ചെയ്യു​ന്ന​താ​ണു ദൈവ​ത്തി​ന്റെ നോട്ട​ത്തിൽ സ്വീകാ​ര്യം.+  ആരുമില്ലാത്ത, ശരിക്കും വിധവ​യായ ഒരു സ്‌ത്രീ ദൈവ​ത്തിൽ പ്രത്യാശ വെച്ച്‌+ രാപ്പകൽ ഉള്ളുരു​കി​യുള്ള അപേക്ഷ​യി​ലും പ്രാർഥ​ന​യി​ലും മുഴു​കു​ന്നു.+  എന്നാൽ സ്വന്തം മോഹങ്ങൾ തൃപ്‌തിപ്പെ​ടു​ത്താൻവേണ്ടി ജീവി​ക്കുന്ന സ്‌ത്രീ ജീവി​ച്ചി​രിക്കെ​ത്തന്നെ മരിച്ച​വ​ളാണ്‌.  അവർ ആക്ഷേപ​ര​ഹി​ത​രാ​യി​രിക്കേ​ണ്ട​തി​നു നീ അവർക്ക്‌ എപ്പോ​ഴും ഈ നിർദേ​ശങ്ങൾ കൊടു​ക്കണം.  തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേ​കിച്ച്‌ സ്വന്തകു​ടും​ബ​ത്തി​നുവേണ്ടി, കരുതാ​ത്ത​യാൾ വിശ്വാ​സം തള്ളിക്ക​ളഞ്ഞ്‌ അവിശ്വാ​സിയെ​ക്കാൾ മോശ​മാ​യി​രി​ക്കു​ന്നു.+  60-ൽ കുറയാ​തെ പ്രായ​മുള്ള, ഏകഭർത്താ​വി​ന്റെ ഭാര്യ​യാ​യി​രുന്ന വിധവയെ മാത്രമേ പട്ടിക​യിൽ ഉൾപ്പെ​ടു​ത്താ​വൂ. 10  ആ സ്‌ത്രീ നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ പേര്‌ കേട്ടവ​ളാ​യി​രി​ക്കണം.+ അതായത്‌, മക്കളെ നന്നായി വളർത്തുകയും+ അതിഥി​കളെ സത്‌കരിക്കുകയും+ വിശു​ദ്ധ​രു​ടെ കാലുകൾ കഴുകുകയും+ ക്ലേശത്തി​ലാ​യി​രു​ന്ന​വരെ സഹായിക്കുകയും+ എല്ലാ വിധത്തി​ലും നന്മ ചെയ്യു​ന്ന​തിൽ തന്നെത്തന്നെ അർപ്പി​ക്കു​ക​യും ചെയ്‌ത​വ​ളാ​യി​രി​ക്കണം. 11  പ്രായം കുറഞ്ഞ വിധവ​മാ​രെ പക്ഷേ ആ പട്ടിക​യിൽ ചേർക്ക​രുത്‌. കാരണം അവരുടെ ലൈം​ഗി​കമോ​ഹങ്ങൾ ക്രിസ്‌തു​വി​നും അവർക്കും ഇടയിൽ വരു​മ്പോൾ അവർ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കും. 12  അവർ അവരുടെ ആദ്യ​പ്ര​തിജ്ഞ ലംഘിച്ച്‌ ശിക്ഷ വരുത്തിവെച്ചേ​ക്കാം. 13  അവർ ഒരു പണിയു​മി​ല്ലാ​തെ വീടുതോ​റും കയറി​യി​റങ്ങി നടക്കു​ന്നതു ശീലമാ​ക്കും. അതു മാത്രമല്ല, അവർ പരകാ​ര്യ​ങ്ങൾ പറഞ്ഞു​പ​ര​ത്തു​ക​യും മറ്റുള്ള​വ​രു​ടെ കാര്യ​ങ്ങ​ളിൽ തലയിടുകയും+ ചെയ്‌തു​കൊ​ണ്ട്‌ വേണ്ടാത്ത കാര്യങ്ങൾ സംസാ​രി​ക്കാൻ ഇടയുണ്ട്‌. 14  അതുകൊണ്ട്‌ പ്രായം കുറഞ്ഞ വിധവ​മാർ വിവാഹം കഴിച്ച്‌+ മക്കളെ പെറ്റ്‌ വളർത്തി+ കുടും​ബ​കാ​ര്യ​ങ്ങൾ നോക്കി ജീവി​ക്കു​ന്ന​താ​ണു നല്ലതെന്ന്‌ എനിക്കു തോന്നു​ന്നു. അങ്ങനെ​യാ​കുമ്പോൾ എതിരാ​ളി​ക്കു കുറ്റ​പ്പെ​ടു​ത്താൻ അവസരം കിട്ടില്ല. 15  വാസ്‌തവത്തിൽ ചിലർ ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയി​രി​ക്കു​ന്നു. 16  വിശ്വാസിയായ ഒരു സ്‌ത്രീ​ക്കു വിധവ​മാ​രായ ബന്ധുക്ക​ളുണ്ടെ​ങ്കിൽ ആ സ്‌ത്രീ​യാണ്‌ അവരെ സഹായിക്കേ​ണ്ടത്‌. അങ്ങനെ​യാ​കുമ്പോൾ സഭയ്‌ക്ക്‌ അതൊരു ഭാരമാ​കില്ല. ശരിക്കും വിധവമാരായവരെ*+ സഹായി​ക്കാൻ അപ്പോൾ സഭയ്‌ക്കു പറ്റുക​യും ചെയ്യും. 17  നന്നായി നേതൃ​ത്വമെ​ടു​ക്കുന്ന മൂപ്പന്മാ​രെ,+ പ്രത്യേ​കിച്ച്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അധ്വാ​നി​ക്കു​ന്ന​വരെ,+ ഇരട്ടി ബഹുമാ​ന​ത്തി​നു യോഗ്യ​രാ​യി കണക്കാ​ക്കണം.+ 18  കാരണം, “ധാന്യം മെതി​ച്ചുകൊ​ണ്ടി​രി​ക്കുന്ന കാളയു​ടെ വായ്‌ മൂടിക്കെ​ട്ട​രുത്‌”+ എന്നും “പണിക്കാ​രൻ തന്റെ കൂലിക്ക്‌ അർഹനാ​ണ്‌”+ എന്നും തിരുവെ​ഴു​ത്തു പറയു​ന്നു​ണ്ട​ല്ലോ. 19  രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴി കൂടാതെ ഒരു മൂപ്പന്‌ എതി​രെ​യുള്ള ആരോ​പണം സ്വീക​രി​ക്ക​രുത്‌.+ 20  പാപത്തിൽ നടക്കുന്നവരെ+ എല്ലാവ​രുടെ​യും മുന്നിൽവെച്ച്‌ ശാസി​ക്കുക.+ അപ്പോൾ, മറ്റുള്ള​വർക്ക്‌ അത്‌ ഒരു പാഠമാ​കും.* 21  ഒട്ടും മുൻവി​ധി​യോ പക്ഷപാതമോ+ കൂടാതെ ഈ നിർദേ​ശങ്ങൾ അനുസ​രി​ക്ക​ണമെന്നു ദൈവത്തെ​യും ക്രിസ്‌തുയേ​ശു​വിനെ​യും തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ദൂതന്മാരെ​യും സാക്ഷി​യാ​ക്കി ഞാൻ നിന്നോ​ടു കല്‌പി​ക്കു​ക​യാണ്‌. 22  ആരുടെ മേലും തിടു​ക്ക​ത്തിൽ കൈകൾ വെക്കരു​ത്‌.*+ മറ്റുള്ള​വ​രു​ടെ പാപങ്ങ​ളിൽ പങ്കാളി​യാ​കു​ക​യു​മ​രുത്‌. നിന്നെ​ത്തന്നെ നിർമ​ല​നാ​യി സൂക്ഷി​ക്കുക. 23  നിന്റെ വയറിന്റെ അസ്വസ്ഥ​ത​ക​ളും കൂടെ​ക്കൂടെ​യുള്ള അസുഖ​ങ്ങ​ളും കാരണം ഇനി വെള്ളം കുടിക്കാതെ* അൽപ്പം വീഞ്ഞു കുടി​ച്ചുകൊ​ള്ളുക. 24  ചിലരുടെ പാപങ്ങൾ എല്ലാവ​രും അറിയു​ന്നു. അവർക്കു തത്‌ക്ഷണം ശിക്ഷാ​വി​ധി കിട്ടു​ക​യും ചെയ്യും. എന്നാൽ മറ്റു ചിലരു​ടെ പാപങ്ങൾ കുറച്ച്‌ കഴിഞ്ഞാ​യി​രി​ക്കും വെളിപ്പെ​ടു​ന്നത്‌.+ 25  സത്‌പ്രവൃത്തികളുടെ കാര്യ​വും അങ്ങനെ​തന്നെ​യാണ്‌. അവ എല്ലാവ​രും അറിയു​ന്നു.+ പെട്ടെന്ന്‌ അറിയാ​ത്ത​വപോ​ലും എന്നും മറഞ്ഞി​രി​ക്കില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “ശരിക്കും സഹായം ആവശ്യ​മുള്ള വിധവ​മാ​രോ​ട്‌.” അതായത്‌, തുണയാ​യി ആരുമി​ല്ലാ​ത്തവർ.
അക്ഷ. “ആദരവ്‌.”
അഥവാ “ശരിക്കും സഹായം ആവശ്യ​മുള്ള വിധവ​മാ​രെ.” അതായത്‌, തുണയാ​യി ആരുമി​ല്ലാ​ത്തവർ.
അക്ഷ. “അങ്ങനെ മറ്റുള്ള​വർക്കും പേടി തോന്നട്ടെ.”
അതായത്‌, ആരെയും നിയമി​ക്കാൻ തിടുക്കം കാട്ടരു​ത്‌.
അഥവാ “വെള്ളം മാത്രം കുടി​ക്കു​ന്നതു നിറുത്തി.”