തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 1:1-10

  • ആശംസകൾ (1)

  • തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വ​രു​ടെ വിശ്വാ​സത്തെ ഓർത്ത്‌ നന്ദി പറയുന്നു (2-10)

1  പൗലോ​സും സില്വാനൊസും*+ തിമൊഥെയൊസും+ പിതാ​വായ ദൈവത്തോ​ടും കർത്താ​വായ യേശുക്രി​സ്‌തു​വിനോ​ടും യോജി​പ്പി​ലുള്ള തെസ്സ​ലോ​നി​ക്യ​സ​ഭ​യ്‌ക്ക്‌ എഴുതു​ന്നത്‌: നിങ്ങൾക്കു ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യും സമാധാ​ന​വും!  നിങ്ങളെ എല്ലാവരെ​യും പ്രാർഥ​ന​യിൽ ഓർക്കുമ്പോഴെ​ല്ലാം ഞങ്ങൾ ദൈവ​ത്തി​നു നന്ദി പറയാ​റുണ്ട്‌.+  വിശ്വസ്‌തതയോടെയുള്ള നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളും സ്‌നേ​ഹത്തോ​ടെ നിങ്ങൾ ചെയ്യുന്ന കഠിനാ​ധ്വാ​ന​വും നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ലുള്ള പ്രത്യാശ+ നിമിത്തം നിങ്ങൾ കാണി​ക്കുന്ന സഹനശ​ക്തി​യും നമ്മുടെ പിതാ​വായ ദൈവ​ത്തി​ന്റെ സന്നിധി​യിൽ ഞങ്ങൾ എപ്പോ​ഴും ഓർക്കു​ന്നു.  ദൈവം സ്‌നേ​ഹി​ക്കുന്ന സഹോ​ദ​ര​ങ്ങളേ, നിങ്ങളെ ദൈവം തിര​ഞ്ഞെ​ടു​ത്തി​ട്ടുണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം.  ഞങ്ങൾ നിങ്ങ​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ച്ചപ്പോൾ അതു വാക്കു​ക​ളിൽ മാത്ര​മാ​യി ഒതുങ്ങി​നി​ന്നില്ല. പകരം ശക്തി​യോടെ​യും പൂർണബോ​ധ്യത്തോടെ​യും പരിശുദ്ധാത്മാവിനാലാണു* ഞങ്ങൾ പ്രസം​ഗി​ച്ചത്‌. ഞങ്ങൾ നിങ്ങൾക്കു​വേണ്ടി നിങ്ങളു​ടെ ഇടയിൽ എങ്ങനെ​യു​ള്ള​വ​രാ​യി​ത്തീർന്നെന്നു നിങ്ങൾക്കു​തന്നെ നന്നായി അറിയാ​മ​ല്ലോ.  വളരെയേറെ കഷ്ടതകൾ+ സഹി​ക്കേ​ണ്ടി​വന്നെ​ങ്കി​ലും പരിശു​ദ്ധാ​ത്മാ​വിൽനി​ന്നുള്ള സന്തോ​ഷത്തോ​ടെ ദൈവ​വ​ചനം സ്വീക​രി​ച്ച​വ​രാ​ണു നിങ്ങൾ. അതുവഴി, നിങ്ങൾ ശരിക്കും ഞങ്ങളുടെയും+ കർത്താവിന്റെയും+ അനുകാ​രി​ക​ളാ​യി.  മാസിഡോണിയയിലും അഖായ​യി​ലും ഉള്ള വിശ്വാ​സി​കൾക്കെ​ല്ലാം നിങ്ങൾ ഒരു മാതൃ​ക​യു​മാ​യി.  വാസ്‌തവത്തിൽ യഹോവയുടെ* വചനത്തി​ന്റെ മാറ്റൊ​ലി നിങ്ങളിൽനി​ന്ന്‌ മാസിഡോ​ണി​യ​യി​ലും അഖായ​യി​ലും പരന്നെന്നു മാത്രമല്ല ദൈവ​ത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം മറ്റെല്ലാ നാട്ടി​ലും പ്രസി​ദ്ധ​മാ​കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ ഞങ്ങൾ ഇനി അവി​ടെയൊ​ന്നും കൂടു​ത​ലാ​യി എന്തെങ്കി​ലും പറയേ​ണ്ട​തില്ല.  ഞങ്ങൾ ആദ്യമാ​യി നിങ്ങളു​ടെ അടുത്ത്‌ എത്തിയ​തിനെ​ക്കു​റിച്ച്‌ അവർതന്നെ വിവരി​ക്കു​ന്ന​ല്ലോ. നിങ്ങൾ വിഗ്ര​ഹ​ങ്ങളെ വിട്ട്‌+ ജീവനുള്ള സത്യദൈ​വ​ത്തിലേക്കു തിരിഞ്ഞ്‌ ദൈവത്തെ സേവി​ക്കു​ന്ന​തിനെ​ക്കു​റി​ച്ചും 10  ദൈവം മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ച​വ​നും വരാനി​രി​ക്കുന്ന ക്രോധത്തിൽനിന്ന്‌+ നമ്മളെ രക്ഷിക്കു​ന്ന​വ​നും ആയ യേശു എന്ന ദൈവ​പു​ത്രൻ സ്വർഗ​ത്തിൽനിന്ന്‌ വരാൻ+ കാത്തി​രി​ക്കു​ന്ന​തിനെ​ക്കു​റി​ച്ചും അവർ പറയുന്നു.

അടിക്കുറിപ്പുകള്‍

ശീലാസ്‌ എന്നും വിളി​ച്ചി​രു​ന്നു.
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അനു. എ5 കാണുക.