തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 3:1-13

  • പൗലോ​സ്‌ ആതൻസിൽ ഉത്‌ക​ണ്‌ഠാ​കു​ല​നാ​യി കാത്തി​രി​ക്കു​ന്നു (1-5)

  • ആശ്വാസം തരുന്ന വാർത്ത​യു​മാ​യി തിമൊ​ഥെ​യൊസ്‌ (6-10)

  • തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്കു​വേണ്ടി പ്രാർഥി​ക്കു​ന്നു (11-13)

3  ഇനിയും സഹിക്കാൻ വയ്യെന്നാ​യപ്പോൾ, ഒറ്റയ്‌ക്കാണെ​ങ്കി​ലും ആതൻസിൽത്തന്നെ+ താമസി​ച്ചിട്ട്‌  നമ്മുടെ സഹോ​ദ​ര​നും ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ ദൈവ​ത്തി​ന്റെ ശുശ്രൂഷകനും* ആയ തിമൊഥെയൊസിനെ+ അവി​ടേക്ക്‌ അയയ്‌ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. നിങ്ങളെ ബലപ്പെ​ടു​ത്തി​യും ആശ്വസി​പ്പി​ച്ചും നിങ്ങളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താ​നാ​ണു ഞങ്ങൾ അങ്ങനെ ചെയ്‌തത്‌.  ഇത്തരം കഷ്ടതക​ളു​ടെ സമയത്ത്‌ ആരും വിശ്വാ​സ​ത്തിൽനിന്ന്‌ ഇളകിപ്പോകരുതെന്നാണു* ഞങ്ങളുടെ ആഗ്രഹം. നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തുപോ​ലെ ഇതു​പോ​ലുള്ള കഷ്ടതകൾ നമുക്ക്‌ ഒഴിവാ​ക്കാൻ പറ്റില്ല​ല്ലോ.+  നമ്മൾ കഷ്ടതകൾ സഹി​ക്കേ​ണ്ടി​വ​രുമെന്നു നിങ്ങളുടെ​കൂ​ടെ ആയിരു​ന്നപ്പോൾത്തന്നെ ഞങ്ങൾ മുൻകൂ​ട്ടി​പ്പ​റ​യാ​റു​ണ്ടാ​യി​രു​ന്ന​ല്ലോ. നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തുപോ​ലെ ഇപ്പോൾ അതു സംഭവി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+  അതുകൊണ്ടാണ്‌ എനിക്കു സഹിക്കാൻ വയ്യെന്നാ​യപ്പോൾ നിങ്ങളു​ടെ വിശ്വ​സ്‌ത​തയെ​ക്കു​റിച്ച്‌ അറിയാൻ ഞാൻ തിമൊഥെയൊ​സി​നെ അയച്ചത്‌.+ ഒരുപക്ഷേ പ്രലോഭകൻ+ നിങ്ങളെ ഏതെങ്കി​ലും വിധത്തിൽ പ്രലോ​ഭി​പ്പി​ച്ചി​രി​ക്കു​മോ എന്നും അങ്ങനെ ഞങ്ങളുടെ അധ്വാ​നമെ​ല്ലാം വെറുതേ​യാ​യിപ്പോ​കു​മോ എന്നും എനിക്കു പേടി​യു​ണ്ടാ​യി​രു​ന്നു.  പക്ഷേ ഇപ്പോൾ, നിങ്ങളു​ടെ വിശ്വ​സ്‌ത​തയെ​യും സ്‌നേ​ഹത്തെ​യും കുറിച്ച്‌ നല്ലൊരു വാർത്ത​യു​മാ​യാ​ണു തിമൊ​ഥെ​യൊ​സ്‌ തിരിച്ചെ​ത്തി​യി​രി​ക്കു​ന്നത്‌.+ നിങ്ങൾ എപ്പോ​ഴും ഞങ്ങളെ സ്‌നേ​ഹത്തോ​ടെ ഓർക്കു​ന്നുണ്ടെ​ന്നും നിങ്ങളെ കാണാൻ ഞങ്ങൾ കൊതി​ക്കു​ന്ന​തുപോ​ലെ ഞങ്ങളെ കാണാൻ നിങ്ങളും കൊതി​ക്കു​ന്നുണ്ടെ​ന്നും തിമൊ​ഥെ​യൊ​സ്‌ അറിയി​ച്ചു.  അതുകൊണ്ടാണ്‌ സഹോ​ദ​ര​ങ്ങളേ, ഇത്ര​യെ​ല്ലാം ബുദ്ധിമുട്ടുകളും* കഷ്ടതക​ളും ഉണ്ടായി​ട്ടും ഞങ്ങൾക്ക്‌ ആശ്വാസം തോന്നു​ന്നത്‌. നിങ്ങളും നിങ്ങൾ കാണി​ക്കുന്ന വിശ്വ​സ്‌ത​ത​യും ആണ്‌ അതിനു കാരണം.+  നിങ്ങൾ കർത്താ​വിൽ ഉറച്ചു​നിൽക്കു​ന്നു എന്ന്‌ അറിയു​ന്ന​തു​തന്നെ ഞങ്ങൾക്ക്‌ ഒരു പുത്തൻ ഉണർവേ​കുന്ന കാര്യ​മാണ്‌.*  നിങ്ങൾ കാരണം നമ്മുടെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ ഞങ്ങൾ അനുഭ​വി​ക്കുന്ന ഈ വലിയ സന്തോ​ഷ​ത്തി​നു ഞങ്ങൾ ദൈവ​ത്തോ​ട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​കു​മോ? 10  നിങ്ങളുടെ വിശ്വാ​സ​ത്തിൽ എന്തെങ്കി​ലും കുറവുണ്ടെങ്കിൽ+ അതു നികത്താൻവേണ്ടി നിങ്ങളെ ഒന്നു നേരിൽ കാണാൻ കഴി​യേ​ണ്ട​തി​നു ഞങ്ങൾ ആകുന്നത്ര തീക്ഷ്‌ണ​തയോ​ടെ രാപ്പകൽ ഉള്ളുരു​കി പ്രാർഥി​ക്കു​ന്നുണ്ട്‌. 11  ഞങ്ങൾ നിങ്ങളു​ടെ അടുത്ത്‌ എത്താൻവേണ്ടി നമ്മുടെ പിതാ​വായ ദൈവ​വും നമ്മുടെ കർത്താ​വായ യേശു​വും വഴി​യൊ​രു​ക്കട്ടെ. 12  ഞങ്ങൾക്കു നിങ്ങ​ളോ​ടുള്ള സ്‌നേഹം നിറഞ്ഞു​ക​വി​യു​ന്ന​തുപോലെ​തന്നെ നിങ്ങൾക്കു തമ്മിൽത്ത​മ്മി​ലും മറ്റുള്ള​വരോ​ടും ഉള്ള സ്‌നേഹവും+ വർധിച്ച്‌ നിറഞ്ഞു​ക​വി​യാൻ കർത്താവ്‌ ഇടയാ​ക്കട്ടെ. 13  അങ്ങനെ, നമ്മുടെ കർത്താ​വായ യേശു തന്റെ എല്ലാ വിശു​ദ്ധ​രുടെ​യും​കൂ​ടെ സാന്നി​ധ്യ​വാ​നാ​കുന്ന സമയത്ത്‌+ നമ്മുടെ പിതാ​വായ ദൈവ​ത്തി​ന്റെ മുന്നിൽ നിങ്ങളു​ടെ ഹൃദയങ്ങൾ ഉറപ്പു​ള്ള​തും കുറ്റമറ്റ വിധം വിശു​ദ്ധി​യു​ള്ള​തും ആകും.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​നും.”
അക്ഷ. “ആരും ആടിയു​ല​യ​രു​തെ​ന്നാ​ണ്‌.”
അക്ഷ. “ഇല്ലായ്‌മ​യും.”
അക്ഷ. “ഞങ്ങൾക്കു ജീവ​നേ​കു​ന്നു.”