ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 4:1-43

  • യഹൂദ​യു​ടെ മറ്റു വംശജർ (1-23)

    • യബ്ബേസും യബ്ബേസി​ന്റെ പ്രാർഥ​ന​യും (9, 10)

  • ശിമെ​യോ​ന്റെ വംശജർ (24-43)

4  യഹൂദ​യു​ടെ ആൺമക്കൾ: പേരെസ്‌,+ ഹെ​സ്രോൻ,+ കർമ്മി, ഹൂർ,+ ശോബാൽ.+  ശോബാലിന്റെ മകനായ രയായ​യ്‌ക്ക്‌ യഹത്ത്‌ ജനിച്ചു. യഹത്തിന്‌ അഹൂമാ​യി​യും ലാഹദും ജനിച്ചു. ഇവരിൽനി​ന്നാ​ണു സൊരാത്യകുടുംബങ്ങൾ+ ഉത്ഭവി​ച്ചത്‌.  ഏതാമിന്റെ+ പിതാ​വി​ന്റെ ആൺമക്കൾ: ജസ്രീൽ, യിശ്‌മ, യിദ്‌ബാ​ശ്‌. (അവരുടെ പെങ്ങളാ​യി​രു​ന്നു ഹസ്സെ​ലൊൽപോ​നി.)  ഗദോരിന്റെ അപ്പൻ പെനു​വേൽ, ഹൂശയു​ടെ അപ്പൻ ഏസെർ. ഇവരാ​യി​രു​ന്നു എഫ്രാത്തയുടെ+ മൂത്ത മകനും ബേത്ത്‌ലെ​ഹെ​മി​ന്റെ പിതാ​വും ആയ ഹൂരിന്റെ+ ആൺമക്കൾ.  തെക്കോവയുടെ+ അപ്പനായ അശ്‌ഹൂരിനു+ ഹേല, നയര എന്നീ രണ്ടു ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു.  നയര അശ്‌ഹൂ​രിന്‌ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹ​സ്‌താ​രി എന്നീ ആൺമക്കളെ പ്രസവി​ച്ചു. ഇവരാണു നയരയു​ടെ ആൺമക്കൾ.  ഹേലയുടെ ആൺമക്കൾ: സേരെത്ത്‌, യിസ്‌ഹാർ, എത്‌നാൻ.  കോസിന്‌ ആനൂബ്‌, സോബേബ എന്നിവർ ജനിച്ചു. ഹാരൂ​മി​ന്റെ മകനായ അഹർഹേ​ലി​ന്റെ കുടും​ബ​ങ്ങ​ളും കോസിൽനി​ന്നാണ്‌ ഉത്ഭവി​ച്ചത്‌.  ആളുകൾ യബ്ബേസി​നെ യബ്ബേസി​ന്റെ സഹോ​ദ​ര​ന്മാ​രെ​ക്കാൾ ആദരി​ച്ചി​രു​ന്നു. “ഞാൻ അവനെ വേദന​യോ​ടെ പ്രസവി​ച്ചു” എന്നു പറഞ്ഞാണ്‌ യബ്ബേസി​ന്റെ അമ്മ അദ്ദേഹ​ത്തിന്‌ യബ്ബേസ്‌* എന്നു പേരി​ട്ടത്‌. 10  യബ്ബേസ്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “അങ്ങ്‌ എന്നെ അനു​ഗ്ര​ഹിച്ച്‌ എന്റെ ദേശം വിസ്‌തൃ​ത​മാ​ക്കേ​ണമേ. അങ്ങയുടെ കൈ എന്നോ​ടു​കൂ​ടി​രി​ക്കു​ക​യും ദുരന്ത​ങ്ങ​ളിൽനിന്ന്‌ എന്നെ വിടു​വിച്ച്‌ ആപത്തു​കൂ​ടാ​തെ എന്നെ കാക്കു​ക​യും ചെയ്യേ​ണമേ!” യബ്ബേസ്‌ അപേക്ഷി​ച്ചതു ദൈവം ചെയ്‌തു​കൊ​ടു​ത്തു. 11  ശൂഹയുടെ സഹോ​ദ​ര​നായ കെലൂ​ബി​നു മെഹീർ ജനിച്ചു. മെഹീ​രിന്‌ എസ്‌തോൻ ജനിച്ചു. 12  എസ്‌തോനു ബേത്ത്‌-രാഫ, പാസേഹ, ഈർനാ​ഹാ​ശി​ന്റെ അപ്പനായ തെഹിന്ന എന്നിവർ ജനിച്ചു. ഇവർ റേഖക്കാ​രാ​യി​രു​ന്നു. 13  കെനസിന്റെ ആൺമക്കൾ: ഒത്‌നീ​യേൽ, സെരായ. ഒത്‌നീയേലിന്റെ+ മകനായിരുന്നു* ഹഥത്ത്‌. 14  മെയോനോഥയിക്ക്‌ ഒഫ്ര ജനിച്ചു. സെരാ​യ​യ്‌ക്കു ഗേ-ഹരാശീ​മി​ന്റെ അപ്പനായ* യോവാ​ബ്‌ ജനിച്ചു. അവർ ശില്‌പി​ക​ളാ​യ​തു​കൊ​ണ്ടാ​ണു ഗേ-ഹരാശീം* എന്ന പേര്‌ ലഭിച്ചത്‌. 15  യഫുന്നയുടെ മകനായ കാലേബിന്റെ+ ആൺമക്കൾ: ഈരു, ഏലെ, നായം. ഏലെയു​ടെ മകനാണു* കെനസ്‌. 16  യഹലലേലിന്റെ ആൺമക്കൾ: സീഫ്‌, സീഫ, തീര്യ, അസരെ​യേൽ. 17  എസ്രെയുടെ ആൺമക്കൾ: യേഥെർ, മേരെദ്‌, ഏഫെർ, യാലോൻ. ആ സ്‌ത്രീ* ഗർഭി​ണി​യാ​യി മിര്യാം, ശമ്മായി, എസ്‌തെ​മോ​വ​യു​ടെ അപ്പനായ യിശ്‌ബഹ്‌ എന്നിവരെ പ്രസവി​ച്ചു. 18  (അയാളു​ടെ ജൂതഭാ​ര്യ ഗദോ​രി​ന്റെ അപ്പനായ യേരെ​ദി​നെ​യും സോ​ഖൊ​യു​ടെ അപ്പനായ ഹേബെ​രി​നെ​യും സനോ​ഹ​യു​ടെ അപ്പനായ യക്കൂഥീ​യേ​ലി​നെ​യും പ്രസവി​ച്ചു.) ഇവരാണു മേരെ​ദി​ന്റെ ഭാര്യ​യായ, ഫറവോ​ന്റെ മകൾ ബിഥ്യ​യു​ടെ ആൺമക്കൾ. 19  ഹോദിയയുടെ ഭാര്യ​യു​ടെ, അതായത്‌ നഹമിന്റെ പെങ്ങളു​ടെ, മക്കളാ​യി​രു​ന്നു ഗർമ്യ​നായ കെയി​ല​യു​ടെ അപ്പനും മാഖാ​ത്യ​നായ എസ്‌തെ​മോ​വ​യു​ടെ അപ്പനും. 20  ശീമോന്റെ ആൺമക്കൾ: അമ്‌നോൻ, രിന്ന, ബൻ-ഹാനാൻ, തീലോൻ. യിശി​യു​ടെ ആൺമക്കൾ: സോ​ഹെത്ത്‌, ബൻ-സോ​ഹെത്ത്‌. 21  യഹൂദയുടെ മകനായ ശേലയുടെ+ ആൺമക്കൾ: ലേഖയു​ടെ അപ്പനായ ഏർ, മാരേ​ശ​യു​ടെ അപ്പനായ ലാദ, മേത്തരം വസ്‌ത്രങ്ങൾ നെയ്യു​ന്ന​വ​രായ അശ്‌ബെ​യ​യു​ടെ കുടും​ബങ്ങൾ, 22  യോക്കീം, കോ​സേ​ബ​യി​ലു​ള്ളവർ, യാശുബീ-ലേഹെം, മോവാ​ബ്യ​സ്‌ത്രീ​കളെ വിവാഹം കഴിച്ച സാരാഫ്‌, യോവാ​ശ്‌. ഇവ പുരാ​ത​ന​രേ​ഖ​ക​ളാണ്‌.* 23  നെതായീമിലും ഗദേര​യി​ലും താമസി​ച്ചി​രുന്ന കുശവന്മാരായിരുന്നു* ഇവർ. അവർ അവിടെ താമസി​ച്ച്‌ രാജാ​വി​നു​വേണ്ടി പണി​യെ​ടു​ത്തു. 24  ശിമെയോന്റെ+ ആൺമക്കൾ: നെമൂ​വേൽ, യാമീൻ, യാരീബ്‌, സേരഹ്‌, ശാവൂൽ.+ 25  ശാവൂലിന്റെ മകൻ ശല്ലൂം; ശല്ലൂമി​ന്റെ മകൻ മിബ്‌ശാം; മിബ്‌ശാ​മി​ന്റെ മകൻ മിശ്‌മ. 26  മിശ്‌മയുടെ ആൺമക്കൾ: ഹമ്മൂവേൽ, ഹമ്മൂ​വേ​ലി​ന്റെ മകൻ സക്കൂർ, സക്കൂരി​ന്റെ മകൻ ശിമെയി. 27  ശിമെയിക്ക്‌ 16 ആൺമക്ക​ളും 6 പെൺമ​ക്ക​ളും ഉണ്ടായി​രു​ന്നു. എന്നാൽ ശിമെ​യി​യു​ടെ സഹോ​ദ​ര​ന്മാർക്ക്‌ ആൺമക്കൾ കുറവാ​യി​രു​ന്നു. അവരുടെ കുടും​ബ​ങ്ങ​ളിൽ ആർക്കും യഹൂദയിലുള്ളവരുടെ+ അത്രയും ആൺമക്ക​ളു​ണ്ടാ​യി​രു​ന്നില്ല. 28  അവർ താമസി​ച്ചി​രു​ന്നതു ബേർ-ശേബ,+ മോലാദ,+ ഹസർ-ശൂവാൽ,+ 29  ബിൽഹ, ഏസെം,+ തോലാ​ദ്‌, 30  ബഥൂവേൽ,+ ഹോർമ,+ സിക്ലാഗ്‌,+ 31  ബേത്ത്‌-മർക്കാ​ബോത്ത്‌,+ ഹസർ-സൂസീം, ബേത്ത്‌-ബിരി, ശാരയീം എന്നിവി​ട​ങ്ങ​ളി​ലാ​യി​രു​ന്നു. ദാവീദ്‌ രാജാ​വാ​കു​ന്ന​തു​വരെ ഇവ അവരുടെ നഗരങ്ങ​ളാ​യി​രു​ന്നു. 32  അവർ താമസ​മു​റ​പ്പി​ച്ചി​രു​ന്നത്‌ ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആഷാൻ+ എന്നീ അഞ്ചു നഗരങ്ങ​ളി​ലും 33  അവയുടെ ചുറ്റു​മാ​യി ബാൽ വരെയുള്ള പ്രദേ​ശ​ങ്ങ​ളി​ലും ആയിരു​ന്നു. ഇവയാണ്‌ അവരുടെ വംശാ​വ​ലി​രേ​ഖ​ക​ളും അവർ താമസി​ച്ചി​രുന്ന സ്ഥലങ്ങളും. 34  മെശോബാബ്‌, യമ്ലേക്ക്‌, അമസ്യ​യു​ടെ മകൻ യോശ, 35  യോവേൽ, അസി​യേ​ലി​ന്റെ മകനായ സെരാ​യ​യു​ടെ മകനായ യോശി​ബ്യ​യു​ടെ മകനായ യേഹു, 36  എല്യോവേനായി, യയക്കോബ, യശോ​ഹായ, അസായ, അദീയേൽ, യസിമി​യേൽ, ബനയ, 37  ശെമയ്യയുടെ മകനായ ശിമ്രി​യു​ടെ മകനായ യദയയു​ടെ മകനായ അല്ലോന്റെ മകനായ ശിഫി​യു​ടെ മകനായ സിസ; 38  ഇവരാണ്‌ അവരുടെ കുടും​ബ​ങ്ങ​ളി​ലെ തലവന്മാർ. അവരുടെ പൂർവി​ക​രു​ടെ കുലങ്ങൾ വർധിച്ച്‌ പെരുകി. 39  ആട്ടിൻപറ്റങ്ങൾക്കു മേച്ചിൽപ്പു​റം അന്വേ​ഷിച്ച്‌ അവർ ഗദോ​രി​ന്റെ കവാടം​വരെ, താഴ്‌വ​ര​യു​ടെ കിഴക്കു​ഭാ​ഗം​വരെ, ചെന്നു. 40  ഒടുവിൽ അവർ പുല്ലു തഴച്ചു​വ​ള​രുന്ന ഒരു നല്ല മേച്ചിൽപ്പു​റം കണ്ടെത്തി. ശാന്തി​യും സമാധാ​ന​വും ഉള്ള, വിശാ​ല​മായ ആ ദേശത്ത്‌ മുമ്പ്‌ ഹാമ്യരാണു+ താമസി​ച്ചി​രു​ന്നത്‌. 41  അവർ യഹൂദാ​രാ​ജാ​വായ ഹിസ്‌കിയയുടെ+ കാലത്ത്‌ അവി​ടേക്കു ചെന്ന്‌ അവിടെ താമസി​ച്ചി​രുന്ന ഹാമ്യ​രു​ടെ​യും മെയൂ​നി​മി​ന്റെ​യും കൂടാ​രങ്ങൾ ആക്രമി​ച്ചു. യാതൊ​ന്നും ബാക്കി വെക്കാതെ അവർ അവരെ പൂർണ​മാ​യി നശിപ്പി​ച്ചു​ക​ളഞ്ഞു. അവരുടെ ആടുകൾക്ക്‌ ആവശ്യ​മായ മേച്ചിൽപ്പു​റ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാൽ അവർ അവിടെ താമസ​മു​റ​പ്പി​ച്ചു. 42  ശിമെയോന്യരിൽ ചിലർ, 500 പേർ, യിശി​യു​ടെ ആൺമക്ക​ളായ പെലത്യ, നെയര്യ, രഫായ, ഉസ്സീയേൽ എന്നിവ​രു​ടെ നേതൃ​ത്വ​ത്തിൽ സേയീർ+ പർവത​ത്തി​ലേക്കു ചെന്നു. 43  പ്രാണരക്ഷാർഥം അവിടെ വന്നുതാ​മ​സി​ച്ചി​രുന്ന ബാക്കി അമാലേക്യരെയെല്ലാം+ കൊന്നു​ക​ള​ഞ്ഞിട്ട്‌ അവർ അവിടെ താമസ​മാ​ക്കി. ഇന്നും അവരാണ്‌ അവിടെ താമസി​ക്കു​ന്നത്‌.

അടിക്കുറിപ്പുകള്‍

യബ്ബേസ്‌ എന്ന പേരിനു “വേദന” എന്ന്‌ അർഥമുള്ള എബ്രാ​യ​പ​ദ​വു​മാ​യി ബന്ധമു​ണ്ടാ​യി​രി​ക്കാം.
അക്ഷ. “പുത്ര​ന്മാ​രാ​യി​രു​ന്നു.”
അഥവാ “സ്ഥാപക​നായ.”
അർഥം: “ശില്‌പി​ക​ളു​ടെ താഴ്‌വര.”
അക്ഷ. “പുത്ര​ന്മാ​രാ​ണ്‌.”
18-ാം വാക്യ​ത്തി​ലെ ബിഥ്യ​യെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
അഥവാ “പണ്ടുമു​തൽ പറഞ്ഞു​വ​രു​ന്ന​താ​ണ്‌ ഇവ.”
പദാവലി കാണുക.