പത്രോ​സ്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 1:1-25

  • ആശംസകൾ (1, 2)

  • ജീവനുള്ള ഒരു പ്രത്യാ​ശ​യി​ലേക്കു പുതു​ജ​നനം (3-12)

  • അനുസ​ര​ണ​മുള്ള മക്കളെന്ന നിലയിൽ വിശു​ദ്ധ​രാ​യി​രി​ക്കുക (13-25)

1  യേശുക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ല​നായ പത്രോ​സ്‌,+ പൊ​ന്തൊ​സി​ലും ഗലാത്യ​യി​ലും കപ്പദോക്യയിലും+ ഏഷ്യയി​ലും ബിഥു​ന്യ​യി​ലും ചിതറി​പ്പാർക്കുന്ന പ്രവാ​സി​കൾക്ക്‌ എഴുതു​ന്നത്‌:  നിങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നും നിങ്ങളു​ടെ മേൽ യേശുക്രി​സ്‌തു​വി​ന്റെ രക്തം തളിക്കുന്നതിനും+ വേണ്ടി, പിതാ​വായ ദൈവം തനിക്കു മുന്നമേ അറിയാമായിരുന്നതുപോലെ+ നിങ്ങളെ ദൈവാ​ത്മാ​വി​നാൽ വിശുദ്ധീകരിച്ച്‌+ തിര​ഞ്ഞെ​ടു​ത്ത​ല്ലോ. നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും സമൃദ്ധ​മാ​യി ലഭിക്കട്ടെ!  നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വും ആയവൻ വാഴ്‌ത്തപ്പെ​ടട്ടെ. ദൈവം തന്റെ വലിയ കരുണ നിമിത്തം മരിച്ച​വ​രിൽനി​ന്നുള്ള യേശുക്രി​സ്‌തു​വി​ന്റെ പുനരുത്ഥാനത്തിലൂടെ+ ജീവനുള്ള ഒരു പ്രത്യാശയിലേക്കു+ നമുക്കു പുതു​ജ​നനം നൽകി​യി​രി​ക്കു​ന്നു.+  സ്വർഗത്തിൽ നിങ്ങൾക്കു​വേണ്ടി കരുതിവെച്ചിരിക്കുന്ന+ ആ അവകാശം അക്ഷയവും നിർമ​ല​വും ഒളി മങ്ങാത്ത​തും ആണ്‌.+  അവസാനകാലത്ത്‌ വെളിപ്പെ​ടാ​നി​രി​ക്കുന്ന രക്ഷയ്‌ക്കു​വേണ്ടി ദൈവം തന്റെ ശക്തിയാൽ നിങ്ങളെ നിങ്ങളു​ടെ വിശ്വാ​സം നിമിത്തം കാത്തു​സൂ​ക്ഷി​ക്കു​ന്നു.  അതുകൊണ്ടാണ്‌, കുറച്ച്‌ കാല​ത്തേക്കു പല തരം പരീക്ഷ​ണ​ങ്ങ​ളാൽ കഷ്ടപ്പെടേ​ണ്ടത്‌ ആവശ്യമാണെങ്കിലും+ നിങ്ങൾ ഇപ്പോൾ വളരെ സന്തോ​ഷത്തോ​ടി​രി​ക്കു​ന്നത്‌.  ഇങ്ങനെ പരീക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ മാറ്റു തെളിയുകയും+ അതു യേശുക്രി​സ്‌തു വെളിപ്പെ​ടുന്ന സമയത്ത്‌ സ്‌തു​തി​ക്കും മഹത്ത്വ​ത്തി​നും ബഹുമ​തി​ക്കും കാരണ​മാ​യി​ത്തീ​രു​ക​യും ചെയ്യും.+ തീകൊ​ണ്ടുള്ള പരിശോധനയിലൂടെ* കടന്നുപോ​യി​ട്ടും പിന്നീടു നശിക്കുന്ന സ്വർണത്തെ​ക്കാൾ എത്രയോ ശ്രേഷ്‌ഠ​മാ​ണു നിങ്ങളു​ടെ ഈ വിശ്വാ​സം!  ക്രിസ്‌തുവിനെ നിങ്ങൾ കണ്ടിട്ടില്ലെ​ങ്കി​ലും സ്‌നേ​ഹി​ക്കു​ന്നു. നിങ്ങൾ ഇപ്പോൾ ക്രിസ്‌തു​വി​നെ കാണു​ന്നില്ലെ​ങ്കി​ലും ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ക​യും അവർണ​നീ​യ​വും മഹനീ​യ​വും ആയ ആനന്ദ​ത്തോ​ടെ ആഹ്ലാദി​ക്കു​ക​യും ചെയ്യുന്നു.  കാരണം നിങ്ങളു​ടെ വിശ്വാ​സം രക്ഷയി​ലേക്കു നയിക്കു​ന്നെന്നു നിങ്ങൾക്ക്‌ അറിയാം.+ 10  നിങ്ങൾക്കു കിട്ടാ​നി​രുന്ന അനർഹ​ദ​യയെ​ക്കു​റിച്ച്‌ പ്രവചിച്ച പ്രവാ​ച​ക​ന്മാർ ഈ രക്ഷയെ​ക്കു​റിച്ച്‌ ഉത്സാഹത്തോ​ടെ അന്വേ​ഷി​ക്കു​ക​യും സൂക്ഷ്‌മ​തയോ​ടെ പരി​ശോ​ധി​ക്കു​ക​യും ചെയ്‌തി​രു​ന്നു.+ 11  ക്രിസ്‌തു സഹി​ക്കേ​ണ്ടി​യി​രുന്ന കഷ്ടതകളെയും+ അതിനു ശേഷം ലഭിക്കാ​നി​രുന്ന മഹത്ത്വത്തെ​യും കുറിച്ച്‌ അവരി​ലുള്ള ദൈവാ​ത്മാവ്‌ മുൻകൂ​ട്ടി സാക്ഷീ​ക​രി​ച്ചപ്പോൾ അതു സൂചി​പ്പിച്ച സമയവും സന്ദർഭ​വും ഏതായിരിക്കുമെന്ന്‌+ അവർ പരി​ശോ​ധി​ച്ചു. 12  എന്നാൽ അവർ ശുശ്രൂഷ ചെയ്യു​ന്നത്‌ അവർക്കുവേ​ണ്ടി​യല്ല, നിങ്ങൾക്കുവേ​ണ്ടി​യാണെന്ന്‌ അവരോ​ടു വെളിപ്പെ​ടു​ത്തി​യി​രു​ന്നു. സ്വർഗ​ത്തിൽനിന്ന്‌ അയച്ച പരിശുദ്ധാത്മാവിനാൽ*+ നിങ്ങ​ളോ​ടു സന്തോ​ഷ​വാർത്ത പറഞ്ഞവർ, പ്രവാ​ച​ക​ന്മാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു. ആ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ദൈവ​ദൂ​ത​ന്മാർപോ​ലും അതിയാ​യി ആഗ്രഹി​ക്കു​ന്നു. 13  അതുകൊണ്ട്‌ പ്രവർത്ത​ന​ത്തി​നാ​യി നിങ്ങളു​ടെ മനസ്സു​കളെ ശക്തമാ​ക്കുക;+ നല്ല സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക;+ യേശുക്രി​സ്‌തു വെളിപ്പെ​ടുമ്പോൾ നിങ്ങൾക്കു ലഭിക്കാ​നി​രി​ക്കുന്ന അനർഹ​ദ​യ​യിൽ പ്രത്യാശ വെക്കുക. 14  അനുസരണമുള്ള മക്കളെന്ന നിലയിൽ, അറിവി​ല്ലാ​യ്‌മ​യു​ടെ കാലത്തു​ണ്ടാ​യി​രുന്ന മോഹ​ങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു* നിറു​ത്തുക. 15  പകരം നിങ്ങളെ വിളിച്ച ദൈവം വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന​തുപോ​ലെ നിങ്ങളും എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക.+ 16  “ഞാൻ വിശു​ദ്ധ​നാ​യ​തുകൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 17  പക്ഷപാതമില്ലാതെ ഓരോ​രു​ത്തരെ​യും അവരവ​രു​ടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ ന്യായം വിധി​ക്കുന്ന പിതാവിനോടാണു+ നിങ്ങൾ അപേക്ഷി​ക്കു​ന്നതെ​ങ്കിൽ, ഈ ലോകത്ത്‌ താത്‌കാ​ലി​ക​മാ​യി താമസി​ക്കുമ്പോൾ നിങ്ങൾ ഭയത്തോ​ടെ ജീവി​ക്കണം.+ 18  പൂർവികരിൽനിന്ന്‌* നിങ്ങൾക്കു കൈമാ​റി​ക്കി​ട്ടിയ പൊള്ള​യായ ജീവി​ത​രീ​തി​യിൽനിന്ന്‌ നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു* സ്വർണ​വും വെള്ളി​യും പോലെ നശിച്ചുപോ​കുന്ന വസ്‌തുക്കളാലല്ല+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 19  കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്‌തുവിന്റെ+ വില​യേ​റിയ രക്തത്താൽ,+ ആണ്‌ നിങ്ങളെ മോചി​പ്പി​ച്ചി​രി​ക്കു​ന്നത്‌. 20  ക്രിസ്‌തുവിനെ ലോകാരംഭത്തിനു* മുമ്പേ+ തിരഞ്ഞെടുത്തതാണെങ്കിലും* നിങ്ങൾക്കു​വേണ്ടി കാലത്തിന്റെ* അവസാ​ന​മാ​ണു ക്രിസ്‌തു പ്രത്യ​ക്ഷ​നാ​യത്‌.+ 21  ക്രിസ്‌തുവിലൂടെ നിങ്ങൾ ദൈവ​വി​ശ്വാ​സി​ക​ളാ​യി​ത്തീർന്നി​രി​ക്കു​ന്നു.+ നിങ്ങൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ക​യും പ്രത്യാ​ശി​ക്കു​ക​യും ചെയ്യാൻ ദൈവം ക്രിസ്‌തു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച്‌+ മഹത്ത്വം അണിയി​ച്ചു.+ 22  സത്യത്തോടുള്ള അനുസ​ര​ണ​ത്തി​ലൂ​ടെ സ്വയം ശുദ്ധീ​ക​രിച്ച നിങ്ങളു​ടെ സഹോ​ദ​രപ്രി​യം കാപട്യ​മി​ല്ലാ​ത്ത​താണ്‌.+ അതു​കൊണ്ട്‌ പരസ്‌പരം ഹൃദയ​പൂർവം ഗാഢമാ​യി സ്‌നേ​ഹി​ക്കുക.+ 23  കാരണം, നശിച്ചുപോ​കുന്ന വിത്തി​നാ​ലല്ല നശിച്ചുപോ​കാത്ത വിത്തി​നാൽ,*+ ജീവനുള്ള നിത്യ​ദൈ​വ​ത്തി​ന്റെ വാക്കി​നാൽ,+ നിങ്ങൾക്കു പുതുജനനം+ ലഭിച്ചി​രി​ക്കു​ന്നു. 24  “എല്ലാ മനുഷ്യ​രും പുൽക്കൊ​ടിപോലെ​യും അവരുടെ മഹത്ത്വം കാട്ടിലെ പൂപോലെ​യും ആണ്‌. പുല്ലു വാടുന്നു; പൂവ്‌ കൊഴി​യു​ന്നു. 25  എന്നാൽ യഹോവയുടെ* വാക്കുകൾ എന്നെന്നും നിലനിൽക്കു​ന്നു.”+ നിങ്ങളെ അറിയിച്ച സന്തോ​ഷ​വാർത്ത​യാണ്‌ ആ “വാക്കുകൾ.”+

അടിക്കുറിപ്പുകള്‍

അഥവാ “ശുദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ.”
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അഥവാ “മോഹ​ങ്ങൾക്ക​നു​സ​രി​ച്ച്‌ രൂപ​പ്പെ​ടു​ന്നത്‌.”
അഥവാ “പരമ്പരാ​ഗ​ത​മാ​യി.”
അക്ഷ. “വീണ്ടെ​ടു​ത്തി​രി​ക്കു​ന്നത്‌.”
അഥവാ “കാലങ്ങ​ളു​ടെ.”
അഥവാ “അറിഞ്ഞ​താ​ണെ​ങ്കി​ലും.”
‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.
അതായത്‌, ഫലം ഉത്‌പാ​ദി​പ്പി​ക്കാൻ ശേഷി​യുള്ള വിത്ത്‌.
അനു. എ5 കാണുക.