പത്രോ​സ്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 3:1-22

  • ഭാര്യാ​ഭർത്താ​ക്ക​ന്മാർ (1-7)

  • സഹാനു​ഭൂ​തി​യു​ള്ള​വ​രാ​യി​രി​ക്കുക; സമാധാ​നം അന്വേ​ഷി​ക്കുക (8-12)

  • നീതി​ക്കു​വേണ്ടി കഷ്ടം സഹിക്കു​ന്നു (13-22)

    • നിങ്ങളു​ടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ മറുപടി പറയാൻ ഒരുങ്ങി​യി​രി​ക്കുക (15)

    • സ്‌നാ​ന​വും ശുദ്ധമ​ന​സ്സാ​ക്ഷി​യും (21)

3  അതു​പോ​ലെ ഭാര്യ​മാ​രേ, നിങ്ങളു​ടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കുക.+ അവരിൽ ആരെങ്കി​ലും ദൈവ​വ​ചനം അനുസ​രി​ക്കാ​ത്ത​വ​രാണെ​ങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളു​ടെ പെരു​മാ​റ്റ​ത്താൽ വിശ്വാ​സി​ക​ളാ​യി​ത്തീ​രാൻ ഇടവ​ന്നേ​ക്കാം.+  ആഴമായ ബഹുമാ​നത്തോടെ​യുള്ള നിങ്ങളു​ടെ നിർമ​ല​മായ പെരു​മാ​റ്റം അവർ ശ്രദ്ധി​ക്കാതെപോ​കില്ല.+  നിങ്ങളുടെ അലങ്കാരം പുറ​മേ​യു​ള്ള​താ​യി​രി​ക്ക​രുത്‌, അതായത്‌ തലമുടി പിന്നു​ന്ന​തും സ്വർണാ​ഭ​ര​ണങ്ങൾ അണിയുന്നതും+ നല്ല വസ്‌ത്രം ധരിക്കു​ന്ന​തും ആയിരി​ക്ക​രുത്‌.  പകരം, ശാന്തത​യും സൗമ്യ​ത​യും ഉള്ള മനസ്സ്‌ എന്ന അനശ്വ​ര​മായ അലങ്കാ​ര​മ​ണിഞ്ഞ, ആന്തരി​ക​മ​നു​ഷ്യ​നാ​യി​രി​ക്കണം.+ അതിനാ​ണു ദൈവ​മു​മ്പാ​കെ വിലയു​ള്ളത്‌.  ദൈവത്തിൽ പ്രത്യാശ വെച്ചി​രുന്ന, മുൻകാ​ല​ങ്ങ​ളി​ലെ വിശു​ദ്ധ​സ്‌ത്രീ​കൾ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രുന്ന്‌ തങ്ങളെ​ത്തന്നെ അലങ്കരി​ച്ചി​രു​ന്നത്‌ അങ്ങനെ​യാ​ണ​ല്ലോ.  സാറ അബ്രാ​ഹാ​മി​നെ യജമാനൻ എന്നു വിളിച്ച്‌ അനുസ​രിച്ച്‌ കീഴ്‌പെ​ട്ടി​രു​ന്നു.+ നന്മ ചെയ്യു​ന്നതു നിറു​ത്താതെ​യും ഭയത്തിന്‌ അടിമപ്പെ​ടാതെ​യും ഇരുന്നാൽ+ നിങ്ങൾ സാറയു​ടെ മക്കളാണ്‌.  അങ്ങനെതന്നെ ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ നന്നായി മനസ്സിലാക്കി* അവരോടൊ​പ്പം ജീവി​ക്കുക. നിങ്ങളു​ടെ പ്രാർഥ​നകൾ തടസ്സ​പ്പെ​ടാ​തി​രി​ക്കാൻ, സ്‌ത്രീ​കൾ നിങ്ങ​ളെ​ക്കാൾ ദുർബ​ല​മായ പാത്ര​മാണെന്ന്‌ ഓർത്ത്‌ അവരെ ആദരി​ക്കുക.+ തന്റെ അനർഹദയ കാരണം ദൈവം നൽകുന്ന ജീവനു നിങ്ങ​ളോടൊ​പ്പം അവരും അവകാ​ശി​ക​ളാ​ണ​ല്ലോ.+  അവസാനമായി, നിങ്ങൾ എല്ലാവ​രും ഐക്യവും*+ സഹാനു​ഭൂ​തി​യും സഹോ​ദ​രപ്രി​യ​വും മനസ്സലിവും+ താഴ്‌മയും+ ഉള്ളവരാ​യി​രി​ക്കുക.  ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ+ അപമാ​നി​ക്കു​ന്ന​വരെ അപമാ​നി​ക്കു​ക​യോ ചെയ്യാതെ,+ അവരെ അനു​ഗ്ര​ഹി​ക്കുക.+ അതിനാ​ണു നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നത്‌. അപ്പോൾ നിങ്ങളും അനു​ഗ്രഹം അവകാ​ശ​മാ​ക്കും. 10  “ജീവി​തത്തെ സ്‌നേ​ഹി​ക്കു​ക​യും നല്ല കാലം കാണാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്ന​വരെ​ല്ലാം മോശ​മാ​യതു സംസാ​രി​ക്കാ​തെ നാവിനെയും+ വഞ്ചകമായ കാര്യങ്ങൾ സംസാ​രി​ക്കാ​തെ ചുണ്ടു​കളെ​യും സൂക്ഷി​ക്കുക. 11  അയാൾ മോശ​മായ കാര്യങ്ങൾ വിട്ടകന്ന്‌+ നല്ല കാര്യങ്ങൾ ചെയ്യട്ടെ;+ സമാധാ​നം അന്വേ​ഷിച്ച്‌ അതിനെ വിടാതെ പിന്തു​ട​രട്ടെ.+ 12  യഹോവയുടെ* കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌; ദൈവ​ത്തി​ന്റെ ചെവി അവരുടെ ഉള്ളുരു​കി​യുള്ള പ്രാർഥ​നകൾ ശ്രദ്ധി​ക്കു​ന്നു.+ അതേസ​മയം, യഹോവ* മോശ​മാ​യതു ചെയ്യു​ന്ന​വർക്കെ​തി​രാണ്‌.”+ 13  നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ ഉത്സാഹ​മു​ള്ള​വ​രാ​യാൽ പിന്നെ ആരെങ്കി​ലും നിങ്ങളെ ദ്രോ​ഹി​ക്കു​മോ?+ 14  ഇനി, നീതി നിമിത്തം കഷ്ടത സഹി​ക്കേ​ണ്ടി​വ​ന്നാ​ലും നിങ്ങൾക്കു സന്തോ​ഷി​ക്കാം.+ അവർ പേടിക്കുന്നതിനെ* നിങ്ങൾ പേടി​ക്കു​ക​യോ അതിൽ അസ്വസ്ഥ​രാ​കു​ക​യോ അരുത്‌.+ 15  പകരം, ക്രിസ്‌തു​വി​നെ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ കർത്താ​വാ​യി വിശു​ദ്ധീ​ക​രി​ക്കുക. നിങ്ങളു​ടെ പ്രത്യാ​ശ​യു​ടെ അടിസ്ഥാ​നത്തെ​ക്കു​റിച്ച്‌ ചോദി​ക്കുന്ന ആർക്കും മറുപടി കൊടു​ക്കാൻ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കുക. എന്നാൽ നിങ്ങളു​ടെ മറുപടി സൗമ്യവും+ ആഴമായ ബഹുമാനത്തോടുകൂടിയതും+ ആയിരി​ക്കണം. 16  എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക.+ അങ്ങനെ, നിങ്ങൾക്കെ​തി​രാ​യി സംസാ​രി​ക്കു​ന്നവർ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളായ നിങ്ങളു​ടെ നല്ല പെരുമാറ്റം+ കണ്ട്‌ ലജ്ജിച്ചുപോ​കട്ടെ.+ 17  നിങ്ങൾ കഷ്ടതകൾ സഹിക്ക​ണമെ​ന്നതു ദൈവ​ത്തി​ന്റെ ഇഷ്ടമാണെ​ങ്കിൽ,+ തിന്മ ചെയ്‌തി​ട്ടല്ല നന്മ ചെയ്‌തി​ട്ട്‌ അവ സഹിക്കു​ന്ന​താ​ണു നല്ലത്‌.+ 18  നീതിമാനായ ക്രിസ്‌തു നീതികെ​ട്ട​വ​രു​ടെ പാപങ്ങൾക്കുവേണ്ടി+ ഒരിക്കൽ* മരിച്ച​ല്ലോ.+ നിങ്ങളെ ദൈവ​ത്തോ​ട്‌ അടുപ്പിക്കാനാണു+ ക്രിസ്‌തു അങ്ങനെ ചെയ്‌തത്‌. ക്രിസ്‌തു മനുഷ്യനായി* മരണശിക്ഷ ഏൽക്കുകയും+ ആത്മവ്യക്തിയായി* ജീവനി​ലേക്കു വരുക​യും ചെയ്‌തു.+ 19  ആത്മവ്യക്തിയായി ഉയിർപ്പി​ക്ക​പ്പെട്ട ക്രിസ്‌തു ചെന്ന്‌ തടവി​ലുള്ള ആത്മവ്യക്തികളോടു* പ്രസം​ഗി​ച്ചു.+ 20  പണ്ടു നോഹ​യു​ടെ കാലത്ത്‌, പെട്ടകം പണിയുന്ന സമയത്ത്‌,+ ദൈവം ക്ഷമയോടെ* കാത്തി​രു​ന്നപ്പോൾ അനുസ​ര​ണക്കേടു കാണി​ച്ച​വ​രാ​യി​രു​ന്നു ആ ആത്മവ്യ​ക്തി​കൾ.+ എന്നാൽ കുറച്ച്‌ ആളുകൾ, അതായത്‌ എട്ടു പേർ,* വെള്ളത്തി​ലൂ​ടെ ആ പെട്ടക​ത്തിൽ രക്ഷപ്പെട്ടു.+ 21  അതിനു സമാന​മാ​ണു സ്‌നാനം. സ്‌നാനം ശരീര​ത്തി​ലെ അഴുക്കു​നീ​ക്കലല്ല, ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​ക്കുവേണ്ടി ദൈവത്തോ​ടുള്ള അപേക്ഷ​യാണ്‌.+ അതു യേശുക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ഇപ്പോൾ നിങ്ങ​ളെ​യും രക്ഷിക്കു​ന്നു. 22  യേശു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നു.+ കാരണം, സ്വർഗ​ത്തിലേക്കു പോയ യേശു​വി​നു ദൈവം ദൂതന്മാരെ​യും അധികാ​ര​ങ്ങളെ​യും ശക്തികളെ​യും കീഴ്‌പെ​ടു​ത്തിക്കൊ​ടു​ത്തി​രി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ഭാര്യ​മാ​രോ​ടു പരിഗണന കാണി​ച്ചു​കൊ​ണ്ട്‌.”
അഥവാ “ഒരേ ചിന്തയും; ഒരേ മനസ്സും.”
അനു. എ5 കാണുക.
അഥവാ “യഹോ​വ​യു​ടെ മുഖം.” അനു. എ5 കാണുക.
മറ്റൊരു സാധ്യത “അവരുടെ ഭീഷണി​കളെ.”
അഥവാ “എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം.”
അഥവാ “ആത്മാവാ​യി.”
അഥവാ “ജഡത്തിൽ.” പദാവലി കാണുക.
അഥവാ “ആത്മാക്ക​ളോ​ട്‌.”
അക്ഷ. “ദൈവ​ത്തി​ന്റെ ക്ഷമ.”
അഥവാ “ദേഹികൾ.”