രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം 12:1-33

  • രഹബെ​യാം പരുഷ​മാ​യി മറുപടി പറയുന്നു (1-15)

  • പത്തു ഗോ​ത്രങ്ങൾ വിപ്ലവം ഉണ്ടാക്കു​ന്നു (16-19)

  • യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (20)

  • രഹബെ​യാം ഇസ്രാ​യേ​ലി​നോ​ടു യുദ്ധം ചെയ്യരു​ത്‌ (21-24)

  • യൊ​രോ​ബെ​യാം കാളക്കു​ട്ടി​യെ ആരാധി​ക്കു​ന്നു (25-33)

12  രഹബെ​യാം ശെഖേമിലേക്കു+ ചെന്നു. രഹബെ​യാ​മി​നെ രാജാവാക്കാൻ+ എല്ലാ ഇസ്രാ​യേ​ല്യ​രും ശെഖേ​മിൽ കൂടി​വ​ന്നി​രു​ന്നു.  നെബാത്തിന്റെ മകനായ യൊ​രോ​ബെ​യാം ഇത്‌ അറിഞ്ഞു. (ശലോ​മോൻ രാജാ​വി​നെ പേടിച്ച്‌ ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​യി​രുന്ന യൊ​രോ​ബെ​യാം അപ്പോ​ഴും ഈജി​പ്‌തി​ലാ​യി​രു​ന്നു.)+  അവർ ആളയച്ച്‌ അയാളെ വിളി​പ്പി​ച്ചു. അതിനു ശേഷം യൊ​രോ​ബെ​യാ​മും ഇസ്രാ​യേ​ലി​ന്റെ സഭ മുഴു​വ​നും രഹബെ​യാ​മി​ന്റെ അടുത്ത്‌ എത്തി ഇങ്ങനെ പറഞ്ഞു:  “അങ്ങയുടെ അപ്പൻ ഞങ്ങളുടെ നുകം കഠിന​മാ​ക്കി.+ അദ്ദേഹം ഞങ്ങളുടെ മേൽ ചുമത്തിയ കഠിന​വേല അങ്ങ്‌ ഇപ്പോൾ കുറച്ചു​ത​രു​ക​യും അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച ഭാരമുള്ള* നുകം ലഘൂക​രി​ച്ചു​ത​രു​ക​യും ചെയ്‌താൽ ഞങ്ങൾ അങ്ങയെ സേവി​ച്ചു​കൊ​ള്ളാം.”  അപ്പോൾ രഹബെ​യാം അവരോ​ട്‌, “പോയി മൂന്നു ദിവസം കഴിഞ്ഞ്‌ മടങ്ങി​വ​രുക” എന്നു പറഞ്ഞു. അങ്ങനെ ജനം പിരി​ഞ്ഞു​പോ​യി.+  അപ്പോൾ രഹബെ​യാം രാജാവ്‌ അപ്പനായ ശലോ​മോ​ന്റെ കാലത്ത്‌ ശലോ​മോ​നെ സേവി​ച്ചി​രുന്ന പ്രായ​മുള്ള പുരുഷന്മാരുമായി* കൂടി​യാ​ലോ​ചി​ച്ചു. രാജാവ്‌ അവരോ​ടു ചോദി​ച്ചു: “ഈ ജനത്തിനു ഞാൻ എന്തു മറുപടി കൊടു​ക്കണം, എന്താണു നിങ്ങളു​ടെ അഭി​പ്രാ​യം?”  അവർ പറഞ്ഞു: “അങ്ങ്‌ ഇന്ന്‌ ഈ ജനത്തിന്റെ ഒരു ദാസ​നെ​പ്പോ​ലെ അവരുടെ അപേക്ഷ​യ്‌ക്കു വഴങ്ങി അവരെ പ്രീതി​പ്പെ​ടു​ത്തുന്ന ഒരു മറുപടി കൊടു​ത്താൽ അവർ എല്ലാ കാലത്തും അങ്ങയുടെ ദാസന്മാ​രാ​യി​രി​ക്കും.”  എന്നാൽ പ്രായ​മുള്ള പുരു​ഷ​ന്മാർ കൊടുത്ത ഉപദേശം രഹബെ​യാം തള്ളിക്ക​ളഞ്ഞു. പകരം, തന്റെകൂ​ടെ വളർന്ന​വ​രും ഇപ്പോൾ തന്റെ ഭൃത്യ​രും ആയ ചെറു​പ്പ​ക്കാ​രു​മാ​യി കൂടി​യാ​ലോ​ചി​ച്ചു.+  രാജാവ്‌ അവരോ​ടു ചോദി​ച്ചു: “‘അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച നുകം ലഘൂക​രി​ച്ചു​ത​രുക’ എന്ന്‌ എന്നോട്‌ ആവശ്യ​പ്പെട്ട ഈ ജനത്തോ​ട്‌ എന്താണു മറുപടി പറയേ​ണ്ടത്‌, എന്താണു നിങ്ങളു​ടെ അഭി​പ്രാ​യം?” 10  അദ്ദേഹത്തോടൊപ്പം വളർന്ന ആ ചെറു​പ്പ​ക്കാർ പറഞ്ഞു: “‘അങ്ങയുടെ അപ്പൻ ഭാരമു​ള്ള​താ​ക്കിയ ഞങ്ങളുടെ നുകം അങ്ങ്‌ ലഘൂക​രി​ച്ചു​ത​രണം’ എന്ന്‌ അങ്ങയോ​ടു പറഞ്ഞ ജനത്തോ​ട്‌ ഇങ്ങനെ പറയണം: ‘എന്റെ ചെറു​വി​രൽ എന്റെ അപ്പന്റെ അരക്കെ​ട്ടി​നെ​ക്കാൾ വണ്ണമു​ള്ള​താ​യി​രി​ക്കും. 11  എന്റെ അപ്പൻ നിങ്ങളു​ടെ മേൽ ഭാരമുള്ള നുകം വെച്ചു. എന്നാൽ ഞാൻ ആ നുകത്തി​ന്റെ ഭാരം വർധി​പ്പി​ക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാ​റു​കൊണ്ട്‌ ശിക്ഷി​ച്ചെ​ങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാ​ട്ട​കൊണ്ട്‌ ശിക്ഷി​ക്കും.’” 12  “മൂന്നാം ദിവസം മടങ്ങി​വ​രുക” എന്നു രാജാവ്‌ നിർദേ​ശി​ച്ച​ത​നു​സ​രിച്ച്‌, മൂന്നാം ദിവസം യൊ​രോ​ബെ​യാ​മും മറ്റെല്ലാ​വ​രും രഹബെ​യാ​മി​ന്റെ അടുത്ത്‌ എത്തി.+ 13  എന്നാൽ പ്രായ​മുള്ള പുരു​ഷ​ന്മാർ കൊടുത്ത ഉപദേശം തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ രാജാവ്‌ ജനത്തോ​ടു കടുത്ത ഭാഷയിൽ സംസാ​രി​ച്ചു. 14  ചെറുപ്പക്കാർ നൽകിയ നിർദേ​ശ​മ​നു​സ​രിച്ച്‌ രാജാവ്‌ ജനത്തോ​ട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പൻ നിങ്ങളു​ടെ നുകം ഭാരമു​ള്ള​താ​ക്കി. എന്നാൽ ഞാൻ അതിന്റെ ഭാരം വർധി​പ്പി​ക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാ​റു​കൊണ്ട്‌ ശിക്ഷി​ച്ചെ​ങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാ​ട്ട​കൊണ്ട്‌ ശിക്ഷി​ക്കും.” 15  അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ്‌ തള്ളിക്ക​ളഞ്ഞു. യഹോവ ശീലോ​ന്യ​നായ അഹീയയിലൂടെ+ നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​നോ​ടു പറഞ്ഞ വാക്കുകൾ നിവർത്തി​ക്കാ​നാ​യി, യഹോ​വ​യാണ്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ക്കാൻ ഇടവരു​ത്തി​യത്‌.+ 16  രാജാവ്‌ അപേക്ഷ തള്ളിക്ക​ള​ഞ്ഞെന്നു കണ്ടപ്പോൾ ഇസ്രാ​യേൽ ജനം രാജാ​വി​നോ​ടു പറഞ്ഞു: “ദാവീ​ദിൽ ഞങ്ങൾക്ക്‌ എന്ത്‌ ഓഹരി​യാ​ണു​ള്ളത്‌? യിശ്ശാ​യി​യു​ടെ മകനിൽ ഞങ്ങൾക്ക്‌ ഒരു അവകാ​ശ​വു​മില്ല. ഇസ്രാ​യേലേ, നിങ്ങളു​ടെ ദൈവ​ങ്ങ​ളു​ടെ അടു​ത്തേക്കു മടങ്ങുക! ദാവീദേ, നീ ഇനി നിന്റെ സ്വന്തം ഭവനം നോക്കി​ക്കൊ​ള്ളുക!” തുടർന്ന്‌ ഇസ്രാ​യേ​ല്യർ അവരവ​രു​ടെ വീടുകളിലേക്കു* മടങ്ങി​പ്പോ​യി.+ 17  എന്നാൽ രഹബെ​യാം തുടർന്നും യഹൂദ​യി​ലെ നഗരങ്ങ​ളിൽ വസിച്ചി​രുന്ന ഇസ്രാ​യേ​ല്യ​രു​ടെ മേൽ ഭരണം നടത്തി.+ 18  പിന്നീട്‌ രഹബെ​യാം രാജാവ്‌, നിർബ​ന്ധി​ത​സേ​വനം ചെയ്യു​ന്ന​വ​രു​ടെ മേൽനോ​ട്ടം വഹിച്ചി​രുന്ന അദോരാമിനെ+ ഇസ്രാ​യേ​ല്യർക്കി​ട​യി​ലേക്ക്‌ അയച്ചു. എന്നാൽ ഇസ്രാ​യേൽ ജനം അയാളെ കല്ലെറി​ഞ്ഞ്‌ കൊന്നു. രഹബെ​യാം രാജാവ്‌ ഒരുവി​ധ​ത്തിൽ തന്റെ രഥത്തിൽ കയറി​പ്പറ്റി യരുശ​ലേ​മി​ലേക്കു രക്ഷപ്പെട്ടു.+ 19  അങ്ങനെ ഇന്നും ഇസ്രാ​യേ​ല്യർ ദാവീ​ദു​ഗൃ​ഹത്തെ എതിർത്തു​കൊ​ണ്ടി​രി​ക്കു​ന്നു.+ 20  യൊരോബെയാം തിരി​ച്ചെ​ത്തി​യി​രി​ക്കു​ന്നെന്നു കേട്ട ഉടനെ ഇസ്രാ​യേ​ല്യ​രെ​ല്ലാം അയാളെ സമൂഹ​ത്തി​ലേക്കു വരുത്തി ഇസ്രാ​യേ​ലി​നു മുഴുവൻ രാജാ​വാ​ക്കി.+ യഹൂദാഗോത്രം+ ഒഴികെ മറ്റാരും ദാവീ​ദു​ഗൃ​ഹത്തെ പിന്തു​ണ​ച്ചില്ല. 21  യരുശലേമിൽ എത്തിയ ഉടനെ ശലോ​മോ​ന്റെ മകനായ രഹബെ​യാം ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു യുദ്ധം ചെയ്‌ത്‌ രാജാ​ധി​കാ​രം വീണ്ടെ​ടു​ക്കാ​നാ​യി, പരിശീ​ലനം ലഭിച്ച* 1,80,000 യോദ്ധാ​ക്കളെ യഹൂദാ​ഗൃ​ഹ​ത്തിൽനി​ന്നും ബന്യാ​മീൻ ഗോ​ത്ര​ത്തിൽനി​ന്നും കൂട്ടി​വ​രു​ത്തി.+ 22  അപ്പോൾ ദൈവ​പു​രു​ഷ​നായ ശെമയ്യയോടു+ സത്യ​ദൈവം ഇങ്ങനെ പറഞ്ഞു: 23  “നീ യഹൂദ​യി​ലെ രാജാ​വായ ശലോ​മോ​ന്റെ മകൻ രഹബെ​യാ​മി​നോ​ടും എല്ലാ യഹൂദാ​ഭ​വ​ന​ത്തോ​ടും ബന്യാ​മീൻ ഗോ​ത്ര​ത്തോ​ടും മറ്റെല്ലാ ജനങ്ങ​ളോ​ടും പറയുക: 24  ‘യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രായ ഇസ്രാ​യേ​ല്യ​രോ​ടു നിങ്ങൾ യുദ്ധത്തി​നു പോക​രുത്‌. ഓരോ​രു​ത്ത​രും അവരവ​രു​ടെ വീട്ടി​ലേക്കു തിരി​ച്ചു​പോ​കണം. കാരണം ഇങ്ങനെ​യെ​ല്ലാം സംഭവി​ക്കാൻ ഇടവരു​ത്തി​യതു ഞാനാണ്‌.”’”+ അങ്ങനെ യഹോ​വ​യു​ടെ വാക്കു കേട്ട്‌ അവർ യഹോവ കല്‌പി​ച്ച​തു​പോ​ലെ അവരവ​രു​ടെ വീടു​ക​ളി​ലേക്കു മടങ്ങി​പ്പോ​യി. 25  യൊരോബെയാം എഫ്രയീം​മ​ല​നാ​ട്ടി​ലുള്ള ശെഖേം+ നഗരം പണിത്‌* അവിടെ താമസി​ച്ചു. പിന്നെ അയാൾ അവി​ടെ​നിന്ന്‌ പുറ​പ്പെട്ട്‌ പെനുവേൽ+ പണിതു.* 26  യൊരോബെയാം മനസ്സിൽ പറഞ്ഞു: “രാജ്യം ദാവീ​ദു​ഗൃ​ഹ​ത്തി​ലേ​ക്കു​തന്നെ മടങ്ങി​പ്പോ​കും.+ 27  ഈ ജനം ഇനിയും യരുശ​ലേ​മി​ലുള്ള യഹോ​വ​യു​ടെ ഭവനത്തിൽ ബലി അർപ്പി​ക്കാൻ പോകുകയാണെങ്കിൽ+ അവരുടെ ഹൃദയം യഹൂദാ​രാ​ജാ​വായ അവരുടെ യജമാനൻ രഹബെ​യാ​മി​ലേക്കു ചായും. അതെ, അവർ എന്നെ കൊന്ന്‌ യഹൂദാ​രാ​ജാ​വായ രഹബെ​യാ​മി​ന്റെ അടു​ത്തേക്കു മടങ്ങി​പ്പോ​കും.” 28  ചിലരുമായി കൂടി​യാ​ലോ​ചി​ച്ച​ശേഷം രാജാവ്‌ രണ്ടു സ്വർണക്കാളക്കുട്ടികളെ+ ഉണ്ടാക്കി. അയാൾ ജനത്തോ​ടു പറഞ്ഞു: “യരുശ​ലേം വരെ പോകു​ന്നതു നിങ്ങൾക്കൊ​രു ബുദ്ധി​മു​ട്ടാണ്‌. ഇസ്രാ​യേലേ, ഇതാ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവം!”+ 29  പിന്നെ അയാൾ ഒന്നിനെ ബഥേലിലും+ മറ്റേതി​നെ ദാനിലും+ സ്ഥാപിച്ചു. 30  അങ്ങനെ ജനം പാപം ചെയ്‌തു.+ കാളക്കു​ട്ടി​ക​ളി​ലൊ​ന്നി​നെ ആരാധി​ക്കാൻ അവർ ദാൻ വരെ യാത്ര ചെയ്‌തു. 31  യൊരോബെയാം ഉയർന്ന സ്ഥലങ്ങളിൽ ആരാധ​ന​യ്‌ക്കുള്ള മന്ദിരങ്ങൾ നിർമി​ച്ച്‌ അവിടെ ലേവ്യ​ര​ല്ലാത്ത സാധാ​ര​ണ​ജ​ന​ങ്ങളെ പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ച്ചു.+ 32  മാത്രമല്ല, യഹൂദ​യി​ലെ ഉത്സവം​പോ​ലെ യൊ​രോ​ബെ​യാം എട്ടാം മാസം 15-ാം ദിവസം ഒരു ഉത്സവവും ഏർപ്പെ​ടു​ത്തി.+ താൻ ഉണ്ടാക്കിയ കാളക്കു​ട്ടി​കൾക്കു​വേണ്ടി, ബഥേലിൽ+ താൻ നിർമിച്ച യാഗപീ​ഠ​ത്തിൽ അയാൾ ബലി അർപ്പിച്ചു. ബഥേലിൽ താൻ ഉണ്ടാക്കിയ ആരാധനാസ്ഥലങ്ങളിൽ* അയാൾ പുരോ​ഹി​ത​ന്മാ​രെ നിയമി​ക്കു​ക​യും ചെയ്‌തു. 33  ബഥേലിൽ അയാൾ ഉണ്ടാക്കിയ യാഗപീ​ഠ​ത്തിൽ സ്വന്തം ഇഷ്ടപ്ര​കാ​രം നിശ്ചയിച്ച മാസത്തിൽ, അതായത്‌ എട്ടാം മാസം 15-ാം ദിവസം, അയാൾ യാഗങ്ങൾ അർപ്പിച്ചു; ഇസ്രാ​യേൽ ജനത്തി​നു​വേണ്ടി അയാൾ ഒരു ഉത്സവം ഏർപ്പെ​ടു​ത്തി. യൊ​രോ​ബെ​യാം യാഗപീ​ഠ​ത്തി​ലേക്കു കയറി​ച്ചെന്ന്‌ യാഗവ​സ്‌തു​ക്കൾ ദഹിപ്പിച്ച്‌* യാഗം അർപ്പിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “മർദക​മായ.”
അഥവാ “മൂപ്പന്മാ​രു​മാ​യി.”
അക്ഷ. “കൂടാ​ര​ങ്ങ​ളി​ലേക്ക്‌.”
അക്ഷ. “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട.”
അഥവാ “കോട്ട​കെട്ടി ഉറപ്പിച്ച്‌.”
അഥവാ “കോട്ട​കെട്ടി ഉറപ്പിച്ചു.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ച്ച്‌.”