രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം 5:1-18

  • ഭവനം പണിയാൻ ഹീരാം രാജാവ്‌ നിർമാ​ണ​സാ​മ​ഗ്രി​കൾ കൊടു​ക്കു​ന്നു (1-12)

  • ശലോ​മോൻ നിർബ​ന്ധി​ത​സേ​വ​ന​ത്തി​നു കൂട്ടി​വ​രു​ത്തു​ന്നു (13-18)

5  സോർരാജാവായ+ ഹീരാം എന്നും ദാവീ​ദി​ന്റെ ഒരു സുഹൃ​ത്താ​യി​രു​ന്നു.*+ ശലോ​മോ​നെ അപ്പനായ ദാവീ​ദി​ന്റെ സ്ഥാനത്ത്‌ രാജാ​വാ​യി അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നെന്നു കേട്ട​പ്പോൾ ഹീരാം തന്റെ ദാസന്മാ​രെ ശലോ​മോ​ന്റെ അടു​ത്തേക്ക്‌ അയച്ചു.  അപ്പോൾ ശലോ​മോൻ ഹീരാമിന്‌+ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചു:  “എന്റെ അപ്പനായ ദാവീ​ദിന്‌ അപ്പന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ കഴിഞ്ഞി​ല്ലെന്നു താങ്കൾക്ക്‌ അറിയാ​മ​ല്ലോ. കാരണം, യഹോവ അപ്പന്റെ ശത്രു​ക്കളെ അപ്പന്റെ കാൽക്കീ​ഴാ​ക്കു​ന്ന​തു​വരെ ചുറ്റു​മുള്ള ശത്രു​ക്ക​ളോട്‌ അപ്പനു യുദ്ധം ചെയ്യേ​ണ്ടി​വന്നു.+  എന്നാൽ ഇപ്പോൾ എനിക്കു ചുറ്റും എന്റെ ദൈവ​മായ യഹോവ സ്വസ്ഥത നൽകി​യി​രി​ക്കു​ക​യാണ്‌;+ എതിരാ​ളി​ക​ളോ പ്രതി​ബ​ന്ധ​ങ്ങ​ളോ ഒന്നും എന്റെ മുന്നി​ലില്ല.+  അതുകൊണ്ട്‌ യഹോവ എന്റെ അപ്പനായ ദാവീ​ദി​നോട്‌, ‘ഞാൻ നിനക്കു പകരം നിന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തുന്ന നിന്റെ മകനാ​യി​രി​ക്കും എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയുക’+ എന്നു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ എന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ ഞാൻ ഉദ്ദേശി​ക്കു​ന്നു.  അതുകൊണ്ട്‌ എനിക്കു​വേണ്ടി ലബാ​നോ​നി​ലെ ദേവദാരുക്കൾ+ മുറി​ച്ചു​ത​രാൻ അങ്ങയുടെ ആളുക​ളോ​ടു കല്‌പി​ക്കുക. എന്റെ ദാസന്മാർ അങ്ങയുടെ ദാസന്മാ​രെ സഹായി​ക്കും. അങ്ങ്‌ പറയുന്ന കൂലി ഞാൻ അങ്ങയുടെ ദാസന്മാർക്കു കൊടു​ക്കാം. മരം മുറി​ക്കു​ന്ന​തിൽ സീദോ​ന്യ​രെ​പ്പോ​ലെ വൈദഗ്‌ധ്യമുള്ള+ ആരും ഞങ്ങൾക്കി​ട​യി​ലി​ല്ലെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.”  ശലോമോന്റെ വാക്കുകൾ കേട്ട​പ്പോൾ ഹീരാ​മി​നു വളരെ സന്തോ​ഷ​മാ​യി. ഹീരാം പറഞ്ഞു: “ഈ മഹാജനത്തെ* ഭരിക്കാൻ ബുദ്ധി​മാ​നായ ഒരു മകനെ ദാവീ​ദി​നു നൽകിയ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ!”+  ഹീരാം ശലോ​മോ​നെ ഇങ്ങനെ അറിയി​ച്ചു: “താങ്കൾ അയച്ച സന്ദേശം കിട്ടി. താങ്കളു​ടെ ആഗ്രഹം​പോ​ലെ ദേവദാ​രു​വി​ന്റെ​യും ജൂനി​പ്പ​രി​ന്റെ​യും തടികൾ+ ഞാൻ തരാം.  എന്റെ ദാസന്മാർ അവ ലബാ​നോ​നിൽനിന്ന്‌ കടൽവരെ കൊണ്ടു​വ​രും; എന്നിട്ട്‌ അവ ചങ്ങാട​ങ്ങ​ളാ​യി കെട്ടി താങ്കൾ പറയു​ന്നി​ടത്ത്‌ എത്തിച്ച്‌ കെട്ടഴി​ച്ച്‌ തരും. അവി​ടെ​നിന്ന്‌ താങ്കൾക്ക്‌ അതു കൊണ്ടു​പോ​കാം. അതിനു പകരമാ​യി, എന്റെ വീട്ടി​ലു​ള്ള​വർക്കു താങ്കൾ ആഹാരം കൊടു​ക്കണം.”+ 10  അങ്ങനെ ഹീരാം ശലോ​മോന്‌ ആവശ്യ​മു​ള്ളത്ര ദേവദാ​രു​ത്ത​ടി​യും ജൂനി​പ്പർത്ത​ടി​യും കൊടു​ത്തു. 11  ഹീരാമിന്റെ വീട്ടി​ലു​ള്ള​വർക്കു ഭക്ഷണത്തി​നാ​യി ശലോ​മോൻ 20,000 കോർ* ഗോത​മ്പും 20 കോർ മേത്തരമായ* ഒലി​വെ​ണ്ണ​യും കൊടു​ത്തു.+ ഇത്രയു​മാ​ണു വർഷം​തോ​റും ശലോ​മോൻ ഹീരാ​മി​നു കൊടു​ത്തി​രു​ന്നത്‌. 12  വാഗ്‌ദാനം ചെയ്‌തി​രു​ന്ന​തു​പോ​ലെ യഹോവ ശലോ​മോ​നു ജ്ഞാനം നൽകി.+ ശലോ​മോ​നും ഹീരാ​മും തമ്മിൽ സമാധാ​ന​ത്തി​ലാ​യി​രു​ന്നു; അവർ രണ്ടും ഒരു കരാർ* ഉണ്ടാക്കി. 13  ശലോമോൻ രാജാവ്‌ നിർബന്ധിതസേവനത്തിനുവേണ്ടി+ എല്ലാ ഇസ്രാ​യേ​ലിൽനി​ന്നും 30,000 പുരു​ഷ​ന്മാ​രെ കൂട്ടി​വ​രു​ത്തി. 14  ഓരോ മാസവും അവരിൽ 10,000 പേരെ വീതം അദ്ദേഹം ലബാ​നോ​നി​ലേക്ക്‌ അയയ്‌ക്കും; അവർ ഒരു മാസം അവി​ടെ​യും രണ്ടു മാസം അവരവ​രു​ടെ വീട്ടി​ലും ചെലവ​ഴി​ക്കും. അദോ​നീ​രാ​മാണ്‌ അവർക്കു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.+ 15  ശലോമോന്‌ 70,000 ചുമട്ടു​കാ​രും മലകളിൽ 80,000 കല്ലുവെട്ടുകാരും+ ഉണ്ടായി​രു​ന്നു.+ 16  കൂടാതെ, ശലോ​മോ​ന്റെ 3,300 കാര്യസ്ഥന്മാർ+ തലവന്മാ​രാ​യി ജോലി​ക്കാർക്കു മേൽനോ​ട്ടം വഹിച്ചു. 17  ചെത്തിമിനുക്കിയ കല്ലുകൾകൊണ്ട്‌+ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ടാ​നാ​യി,+ രാജാ​വി​ന്റെ ഉത്തരവ​നു​സ​രിച്ച്‌ അവർ വില​യേ​റിയ വലിയ കല്ലുകൾ+ വെട്ടി​യെ​ടു​ത്തു. 18  അങ്ങനെ ശലോ​മോ​ന്റെ പണിക്കാ​രും ഹീരാ​മി​ന്റെ പണിക്കാ​രും ഗബാല്യരും+ ചേർന്ന്‌ കല്ലുകൾ ചെത്തി​യൊ​രു​ക്കി. അവർ ഭവനം പണിയു​ന്ന​തി​നു​വേണ്ട തടിയും കല്ലും തയ്യാറാ​ക്കി.

അടിക്കുറിപ്പുകള്‍

അഥവാ “ദാവീ​ദി​നെ സ്‌നേ​ഹി​ച്ചി​രു​ന്നു.”
അഥവാ “എണ്ണമറ്റ ജനത്തെ.”
ഒരു കോർ = 220 ലി. അനു. ബി14 കാണുക.
അക്ഷ. “ഇടി​ച്ചെ​ടുത്ത.”
അഥവാ “ഉടമ്പടി.”