ശമുവേൽ ഒന്നാം ഭാഗം 23:1-29

  • ദാവീദ്‌ കെയി​ല​നി​വാ​സി​കളെ രക്ഷിക്കു​ന്നു (1-12)

  • ശൗൽ ദാവീ​ദി​നെ പിന്തു​ട​രു​ന്നു (13-15)

  • യോനാ​ഥാൻ ദാവീ​ദി​നെ ബലപ്പെ​ടു​ത്തു​ന്നു (16-18)

  • ദാവീദ്‌ ശൗലിൽനി​ന്ന്‌ തലനാ​രി​ഴ​യ്‌ക്കു രക്ഷപ്പെ​ടു​ന്നു (19-29)

23  “ഫെലി​സ്‌ത്യർ കെയിലയ്‌ക്കെതിരെ+ യുദ്ധം ചെയ്യു​ക​യാണ്‌. അവർ മെതി​ക്ക​ളങ്ങൾ കൊള്ള​യ​ടി​ക്കു​ന്നു” എന്നു ദാവീ​ദി​നു വിവരം കിട്ടി.  അപ്പോൾ, ദാവീദ്‌ യഹോ​വയോട്‌,+ “ഞാൻ പോയി ആ ഫെലി​സ്‌ത്യ​രെ വകവരു​ത്ത​ണോ” എന്നു ചോദി​ച്ചു. യഹോവ ദാവീ​ദിനോ​ടു പറഞ്ഞു: “പോയി ഫെലി​സ്‌ത്യ​രെ വകവരു​ത്തി കെയി​ലയെ രക്ഷിക്കൂ!”  പക്ഷേ, കൂടെ​യുള്ള പുരു​ഷ​ന്മാർ ദാവീ​ദിനോ​ടു പറഞ്ഞു: “നമ്മൾ ഇവിടെ യഹൂദ​യി​ലാ​യി​രു​ന്നി​ട്ടു​തന്നെ പേടി​ച്ചാ​ണു കഴിയു​ന്നത്‌.+ അപ്പോൾപ്പി​ന്നെ, കെയി​ല​യിൽ ഫെലി​സ്‌ത്യ​രു​ടെ പടനി​ര​യ്‌ക്കെ​തി​രെ എങ്ങനെ ചെല്ലും?”+  അതുകൊണ്ട്‌, ദാവീദ്‌ വീണ്ടും യഹോ​വ​യു​ടെ ഉപദേശം തേടി.+ അപ്പോൾ, യഹോവ ദാവീ​ദിന്‌ ഇങ്ങനെ ഉത്തരം കൊടു​ത്തു: “എഴു​ന്നേറ്റ്‌ കെയി​ല​യിലേക്കു ചെല്ലൂ! ആ ഫെലി​സ്‌ത്യ​രെ ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ക്കും.”+  അങ്ങനെ, ദാവീദ്‌ തന്റെ ആളുകളെ​യും കൂട്ടി കെയി​ല​യിലേക്കു ചെന്ന്‌ ഫെലി​സ്‌ത്യരോ​ടു പോരാ​ടി. അവരെ കൊന്ന്‌ അവിടെ ഒരു മഹാസം​ഹാ​രം നടത്തു​ക​യും അവരുടെ മൃഗങ്ങളെ പിടി​ച്ചുകൊ​ണ്ടുപോ​രു​ക​യും ചെയ്‌തു. അങ്ങനെ, ദാവീദ്‌ കെയി​ല​നി​വാ​സി​കളെ രക്ഷിച്ചു.+  അഹിമേലെക്കിന്റെ മകനായ അബ്യാഥാർ+ കെയി​ല​യിൽ ദാവീ​ദി​ന്റെ അടു​ത്തേക്ക്‌ ഓടിച്ചെ​ന്നപ്പോൾ ഒരു ഏഫോ​ദും കൈയിൽ കൊണ്ടു​വ​ന്നി​രു​ന്നു.  “ദാവീദ്‌ കെയി​ല​യിൽ എത്തിയി​ട്ടുണ്ട്‌” എന്നു ശൗലിനു വിവരം കിട്ടി. അപ്പോൾ ശൗൽ പറഞ്ഞു: “ദൈവം ദാവീ​ദി​നെ എന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.*+ കതകു​ക​ളും ഓടാ​മ്പ​ലു​ക​ളും ഉള്ള ഒരു നഗരത്തിൽ പ്രവേ​ശിച്ച്‌ ദാവീദ്‌ കുടു​ക്കി​ലാ​യി​രി​ക്കു​ന്ന​ല്ലോ.”  അങ്ങനെ കെയി​ല​യിലേക്കു ചെന്ന്‌ ദാവീ​ദിനെ​യും ആളുകളെ​യും വളഞ്ഞു​പി​ടി​ക്കാൻ ശൗൽ ജനത്തെയെ​ല്ലാം യുദ്ധത്തി​നു വിളി​ച്ചു​കൂ​ട്ടി.  ശൗൽ തനിക്ക്‌ എതിരെ ഗൂഢാലോ​ചന നടത്തു​ന്നെന്നു മനസ്സി​ലാ​ക്കിയ ദാവീദ്‌ പുരോ​ഹി​ത​നായ അബ്യാ​ഥാ​രിനോട്‌, “ഏഫോദ്‌ കൊണ്ടു​വരൂ”+ എന്നു പറഞ്ഞു. 10  പിന്നെ, ദാവീദ്‌ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവേ, ഞാൻ കാരണം ശൗൽ കെയി​ല​യിലേക്കു വന്ന്‌ നഗരത്തെ നശിപ്പി​ക്കാൻ പോകു​ന്നെന്ന്‌ അങ്ങയുടെ ഈ ദാസൻ കേട്ടു.+ 11  കെയിലയിലെ നേതാക്കന്മാർ* എന്നെ ശൗലിന്റെ കൈയിൽ ഏൽപ്പി​ക്കു​മോ? അങ്ങയുടെ ഈ ദാസൻ കേട്ടതുപോ​ലെ ശൗൽ ഇങ്ങോട്ടു വരുമോ? ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവേ, ദയവായി അങ്ങയുടെ ഈ ദാസ​നോ​ടു പറഞ്ഞാ​ലും.” അപ്പോൾ യഹോവ, “അവൻ വരും” എന്നു പറഞ്ഞു. 12  “കെയി​ല​യി​ലെ നേതാ​ക്ക​ന്മാർ എന്നെയും എന്റെ ആളുകളെ​യും ശൗലിന്റെ കൈയിൽ ഏൽപ്പി​ക്കു​മോ” എന്നു ദാവീദ്‌ ചോദി​ച്ചപ്പോൾ, “ഏൽപ്പി​ക്കും” എന്ന്‌ യഹോവ പറഞ്ഞു. 13  ഉടനെ, ദാവീ​ദും കൂടെ​യുള്ള 600-ഓളം പേരും+ കെയില വിട്ട്‌ ഓരോ​രോ സ്ഥലത്തേക്കു മാറി​മാ​റി പൊയ്‌ക്കൊ​ണ്ടി​രു​ന്നു. ദാവീദ്‌ കെയി​ല​യിൽനിന്ന്‌ രക്ഷപ്പെ​ട്ടെന്നു കേട്ട ശൗൽ പിന്നെ ദാവീ​ദി​നെ പിന്തു​ടർന്നില്ല. 14  പിന്നീട്‌, ദാവീദ്‌ വിജന​ഭൂ​മി​യിൽ, എത്തി​പ്പെ​ടാൻ പ്രയാ​സ​മുള്ള സ്ഥലങ്ങളി​ലാ​ണു കഴിഞ്ഞത്‌. സീഫ്‌വി​ജ​ന​ഭൂ​മി​യി​ലെ മലനാട്ടിലായിരുന്നു+ ദാവീ​ദി​ന്റെ താമസം. ശൗൽ നിരന്തരം ദാവീ​ദി​നുവേണ്ടി അന്വേ​ഷി​ച്ചുകൊ​ണ്ടി​രു​ന്നു.+ പക്ഷേ, യഹോവ ദാവീ​ദി​നെ ശൗലിന്റെ കൈയിൽ ഏൽപ്പി​ച്ചില്ല. 15  ശൗൽ തന്നെ കൊല്ലാൻ ഇറങ്ങി​ത്തി​രി​ച്ചി​രി​ക്കു​ക​യാണെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു.* ഈ സമയം ദാവീദ്‌ സീഫ്‌വി​ജ​ന​ഭൂ​മി​യി​ലെ ഹോ​റെ​ശി​ലാ​യി​രു​ന്നു. 16  ശൗലിന്റെ മകനായ യോനാ​ഥാൻ ഹോ​റെ​ശിൽ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്ന്‌, യഹോ​വ​യിൽ ശക്തിയാർജി​ക്കാൻ ദാവീ​ദി​നെ സഹായി​ച്ചു.+ 17  യോനാഥാൻ പറഞ്ഞു: “പേടി​ക്കേണ്ടാ. എന്റെ അപ്പനായ ശൗൽ നിന്നെ കണ്ടുപി​ടി​ക്കില്ല. നീ ഇസ്രായേ​ലി​നു രാജാ​വാ​കും.+ ഞാൻ നിനക്കു രണ്ടാമ​നും. എന്റെ അപ്പനായ ശൗലി​നും അത്‌ അറിയാം.”+ 18  തുടർന്ന്‌, അവർ രണ്ടു പേരും യഹോ​വയെ സാക്ഷി​യാ​ക്കി ഒരു ഉടമ്പടി ചെയ്‌തു.+ ദാവീദ്‌ ഹോ​റെ​ശിൽ തങ്ങി. യോനാ​ഥാൻ വീട്ടിലേ​ക്കും പോയി. 19  പിന്നീട്‌, സീഫിലെ പുരു​ഷ​ന്മാർ ഗിബെയയിൽ+ ശൗലിന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ദാവീദ്‌ ഞങ്ങളുടെ അടുത്ത്‌ ഹോ​റെ​ശിൽ,+ എത്തി​പ്പെ​ടാൻ പ്രയാ​സ​മുള്ള സ്ഥലങ്ങളിൽ ഒളിച്ച്‌ താമസി​ക്കു​ന്നു.+ അയാൾ യശീമോനു* തെക്കുള്ള*+ ഹഖീല​ക്കു​ന്നി​ലുണ്ട്‌.+ 20  രാജാവേ, അങ്ങയുടെ ഇഷ്ടം​പോ​ലെ എപ്പോൾ വേണ​മെ​ങ്കി​ലും അങ്ങോട്ടു വന്നു​കൊ​ള്ളൂ. ഞങ്ങൾ അയാളെ അങ്ങയുടെ കൈയിൽ ഏൽപ്പി​ച്ചു​ത​രാം.”+ 21  അപ്പോൾ, ശൗൽ പറഞ്ഞു: “യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ. നിങ്ങൾ എന്നോട്‌ അനുകമ്പ കാണി​ച്ച​ല്ലോ. 22  ദയവായി നിങ്ങൾ ചെന്ന്‌ കൃത്യ​മാ​യി അവൻ എവി​ടെ​യാണെ​ന്നും ആരാണ്‌ അവനെ അവിടെ കണ്ടതെ​ന്നും അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കൂ. കാരണം, ഞാൻ മനസ്സി​ലാ​ക്കി​യി​ടത്തോ​ളം അവൻ വലിയ തന്ത്രശാ​ലി​യാണ്‌. 23  അവന്റെ ഒളിസങ്കേ​തങ്ങൾ എവി​ടെയെ​ല്ലാമെന്ന്‌ സൂക്ഷ്‌മ​മാ​യി അന്വേ​ഷിച്ച്‌ ഉറപ്പു​വ​രു​ത്തി തെളി​വു​മാ​യി എന്റെ അടുത്ത്‌ മടങ്ങി​വ​രുക. അപ്പോൾ, ഞാൻ നിങ്ങ​ളോടൊ​പ്പം വരും. അവൻ ദേശത്തുണ്ടെ​ങ്കിൽ യഹൂദാസഹസ്രങ്ങളിൽ* മുഴുവൻ തിരഞ്ഞി​ട്ടാണെ​ങ്കി​ലും ഞാൻ അവനെ കണ്ടെത്തും.” 24  അങ്ങനെ, അവർ അവിടം വിട്ട്‌ ശൗലിനു മുമ്പേ സീഫി​ലേക്കു പോയി.+ ഈ സമയം ദാവീ​ദും കൂട്ടരും യശീ​മോ​നു തെക്കുള്ള അരാബയിൽ+ മാവോൻവി​ജ​ന​ഭൂ​മി​യി​ലാ​യി​രു​ന്നു.+ 25  ശൗൽ ആളുകളെ​യും കൂട്ടി ദാവീ​ദി​നെ അന്വേ​ഷിച്ച്‌ പുറ​പ്പെട്ടു.+ ഇതു കേട്ട ഉടൻ ദാവീദ്‌ മാവോൻവി​ജ​ന​ഭൂ​മി​യി​ലുള്ള പാറ​ക്കെ​ട്ടു​ക​ളിലേക്കു പോയി+ അവിടെ താമസി​ച്ചു. ശൗൽ ഇത്‌ അറിഞ്ഞ്‌ ദാവീ​ദി​നെ തേടി മാവോൻവി​ജ​ന​ഭൂ​മി​യിലേക്കു ചെന്നു. 26  ശൗൽ മലയുടെ ഒരു വശത്ത്‌ എത്തിയ​പ്പോൾ ദാവീ​ദും കൂട്ടരും മലയുടെ മറുവ​ശ​ത്തു​ണ്ടാ​യി​രു​ന്നു. എത്രയും വേഗം ശൗലിൽനി​ന്ന്‌ അകന്നു​മാ​റാ​നാ​യി​രു​ന്നു ദാവീ​ദി​ന്റെ ശ്രമം.+ പക്ഷേ, ദാവീ​ദിനെ​യും കൂട്ട​രെ​യും വളഞ്ഞു​പി​ടി​ക്കാൻ ശൗൽ അവരോ​ട്‌ അടുത്തുകൊ​ണ്ടി​രു​ന്നു.+ 27  എന്നാൽ, ഒരു ദൂതൻ ശൗലിന്റെ അടുത്ത്‌ വന്ന്‌, “വേഗം വരൂ! ഫെലി​സ്‌ത്യർ ദേശത്ത്‌ മിന്നലാക്ര​മണം നടത്തി​യി​രി​ക്കു​ന്നു!” എന്നു പറഞ്ഞു. 28  അതോടെ, ശൗൽ ദാവീ​ദി​നെ പിന്തു​ട​രു​ന്നതു നിറുത്തി+ ഫെലി​സ്‌ത്യ​രെ നേരി​ടാൻ മടങ്ങിപ്പോ​യി. അതു​കൊ​ണ്ടാണ്‌ ആ സ്ഥലത്തിനു വിഭജ​ന​ത്തി​ന്റെ പാറ​ക്കെ​ട്ടു​കൾ എന്നു പേര്‌ വന്നത്‌. 29  പിന്നെ, ദാവീദ്‌ അവി​ടെ​നിന്ന്‌ പോയി ഏൻ-ഗദിയി​ലെ,+ എത്തി​പ്പെ​ടാൻ പ്രയാ​സ​മുള്ള സ്ഥലങ്ങളിൽ താമസി​ച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ കൈയി​ലേക്കു വിറ്റി​രി​ക്കു​ന്നു.”
മറ്റൊരു സാധ്യത “ഭൂവു​ട​മകൾ.”
മറ്റൊരു സാധ്യത “ഇറങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട്‌ ദാവീദ്‌ ഭയപ്പെട്ടു.”
മറ്റൊരു സാധ്യത “മരുഭൂ​മി​ക്ക്‌; വിജന​ഭൂ​മി​ക്ക്‌.”
അക്ഷ. “വലതു​വ​ശ​ത്തുള്ള.”
അഥവാ “യഹൂദാ​കു​ല​ങ്ങ​ളിൽ.”