ശമുവേൽ ഒന്നാം ഭാഗം 24:1-22

  • ദാവീദ്‌ ശൗലിനെ കൊല്ലു​ന്നില്ല (1-22)

    • ദാവീദ്‌ യഹോ​വ​യു​ടെ അഭിഷി​ക്തനെ ആദരി​ക്കു​ന്നു (6)

24  ശൗൽ ഫെലി​സ്‌ത്യ​രെ പിന്തു​ടർന്ന്‌ മടങ്ങിവന്ന ഉടൻ അവർ ശൗലിനോ​ടു പറഞ്ഞു: “അതാ! ദാവീദ്‌ ഏൻ-ഗദിവി​ജ​ന​ഭൂ​മി​യി​ലുണ്ട്‌.”+  അതുകൊണ്ട്‌, ശൗൽ ഇസ്രായേ​ലിൽനിന്ന്‌ 3,000 പേരെ തിര​ഞ്ഞെ​ടുത്ത്‌ ദാവീ​ദിനെ​യും ദാവീ​ദി​ന്റെ ആളുകളെ​യും തേടി മലയാ​ടു​ക​ളുള്ള ചെങ്കു​ത്തായ പാറ​ക്കെ​ട്ടു​ക​ളിലേക്കു പോയി.  വഴിയരികിലായി കല്ലു​കൊണ്ട്‌ ഉണ്ടാക്കിയ ആട്ടിൻകൂ​ടു​ക​ളുള്ള ഒരു സ്ഥലത്ത്‌ ശൗൽ എത്തി. അവിടെ ഒരു ഗുഹയു​ണ്ടാ​യി​രു​ന്നു. വിസർജനത്തിനു* ശൗൽ അതിനു​ള്ളിൽ കടന്നു. അതേസ​മയം, ആ ഗുഹയു​ടെ ഉള്ളിൽ അങ്ങേയ​റ്റത്ത്‌ ദാവീ​ദും ആളുക​ളും ഇരിപ്പു​ണ്ടാ​യി​രു​ന്നു.+  ദാവീദിന്റെ ആളുകൾ ദാവീ​ദിനോ​ടു പറഞ്ഞു: “യഹോവ അങ്ങയോ​ട്‌, ‘ഇതാ! നിന്റെ ശത്രു​വി​നെ ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ക്കു​ന്നു.+ നിനക്കു തോന്നു​ന്നതെ​ന്തും അവനോ​ടു ചെയ്‌തുകൊ​ള്ളുക’ എന്ന്‌ ഇന്നേ ദിവസം പറയുന്നു.” ദാവീദ്‌ എഴു​ന്നേറ്റ്‌ ഒച്ചയു​ണ്ടാ​ക്കാ​തെ ചെന്ന്‌ ശൗലിന്റെ കൈയി​ല്ലാത്ത മേലങ്കി​യു​ടെ അറ്റം മുറിച്ചെ​ടു​ത്തു.  പക്ഷേ, ശൗലിന്റെ മേലങ്കി​യു​ടെ അറ്റം മുറിച്ചെ​ടു​ത്ത​തുകൊണ്ട്‌ പിന്നീട്‌ ദാവീ​ദി​ന്റെ മനസ്സാക്ഷി* കുത്തി​ത്തു​ടങ്ങി.+  ദാവീദ്‌ തന്റെ ആളുകളോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ അഭിഷി​ക്ത​നായ എന്റെ യജമാ​നനോ​ടു ഞാൻ ഇങ്ങനെയൊ​രു കാര്യം ചെയ്യു​ന്നത്‌, യഹോ​വ​യു​ടെ കണ്ണിൽ, എനിക്കു ചിന്തി​ക്കാൻപോ​ലും പറ്റാ​ത്തൊ​രു കാര്യ​മാണ്‌. ശൗലിനു നേരെ എന്റെ കൈ ഉയരില്ല. കാരണം, ശൗൽ യഹോ​വ​യു​ടെ അഭിഷി​ക്ത​നാണ്‌.” +  ഈ വാക്കു​കൾകൊണ്ട്‌ ദാവീദ്‌ കൂടെ​യുള്ള ആളുകളെ തടഞ്ഞു.* ശൗലിനെ ആക്രമി​ക്കാൻ അവരെ അനുവ​ദി​ച്ചില്ല. ശൗൽ ഗുഹയിൽനി​ന്ന്‌ ഇറങ്ങി തന്റെ വഴിക്കു പോയി.  തുടർന്ന്‌, ദാവീദ്‌ എഴു​ന്നേറ്റ്‌ ഗുഹയിൽനി​ന്ന്‌ പുറത്ത്‌ വന്നു. “എന്റെ യജമാ​ന​നായ രാജാവേ!”+ എന്നു ദാവീദ്‌ ഉച്ചത്തിൽ വിളിച്ചു. ശൗൽ തിരി​ഞ്ഞുനോ​ക്കി​യപ്പോൾ ദാവീദ്‌ മുട്ടു​കു​ത്തി കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു.  ദാവീദ്‌ ശൗലിനോ​ടു പറഞ്ഞു: “അങ്ങ്‌ എന്തിനാ​ണ്‌, ‘ദാവീദ്‌ അങ്ങയെ അപായപ്പെ​ടു​ത്താൻ നോക്കു​ന്നു’+ എന്നു പറയു​ന്ന​വ​രു​ടെ വാക്കു​കൾക്കു ചെവി കൊടു​ക്കു​ന്നത്‌? 10  ഈ ഗുഹയിൽവെച്ച്‌ യഹോവ അങ്ങയെ എന്റെ കൈയിൽ ഏൽപ്പി​ച്ചത്‌ എങ്ങനെ​യെന്ന്‌ ഇന്നേ ദിവസം അങ്ങ്‌ സ്വന്തക​ണ്ണാൽ കണ്ടല്ലോ. എങ്കിലും അങ്ങയെ കൊല്ലാൻ ആരോ പറഞ്ഞപ്പോൾ+ അങ്ങയോ​ട്‌ അലിവ്‌ തോന്നി ഞാൻ പറഞ്ഞു: ‘എന്റെ യജമാ​നനു നേരെ ഞാൻ കൈ ഉയർത്തില്ല. കാരണം, അദ്ദേഹം യഹോ​വ​യു​ടെ അഭിഷി​ക്ത​നാണ്‌.’+ 11  എന്റെ അപ്പാ, എന്റെ കൈയി​ലി​രി​ക്കു​ന്നത്‌ എന്താ​ണെന്നു കണ്ടോ? ഇത്‌ അങ്ങയുടെ മേലങ്കി​യു​ടെ അറ്റമാണ്‌. ഇതു മുറിച്ചെ​ടു​ത്തപ്പോൾ എനിക്കു വേണ​മെ​ങ്കിൽ അങ്ങയെ കൊല്ലാ​മാ​യി​രു​ന്നു. പക്ഷേ, ഞാൻ അതു ചെയ്‌തില്ല. അങ്ങയെ ഉപദ്ര​വി​ക്കാ​നോ എതിർക്കാ​നോ എനിക്ക്‌ ഉദ്ദേശ്യ​മില്ലെന്ന്‌ അങ്ങയ്‌ക്ക്‌ ഇപ്പോൾ ബോധ്യപ്പെ​ട്ടു​കാ​ണു​മ​ല്ലോ. ഞാൻ അങ്ങയോ​ടു പാപം ചെയ്‌തി​ട്ടില്ല.+ പക്ഷേ, അങ്ങ്‌ എന്റെ ജീവനു​വേണ്ടി വേട്ടയാ​ടു​ന്നു.+ 12  അങ്ങയ്‌ക്കും എനിക്കും മധ്യേ യഹോവ ന്യായം വിധി​ക്കട്ടെ.+ എനിക്കു​വേണ്ടി യഹോവ അങ്ങയോ​ടു പ്രതി​കാ​രം ചെയ്യട്ടെ.+ എന്തായാ​ലും എന്റെ കൈ അങ്ങയുടെ നേരെ ഉയരില്ല.+ 13  ‘ദുഷ്ടത ദുഷ്ടനിൽനി​ന്ന്‌ വരുന്നു’ എന്നാണ​ല്ലോ പഴമൊ​ഴി. അതു​കൊണ്ട്‌, എന്റെ കൈ അങ്ങയുടെ നേരെ ഉയരില്ല. 14  അല്ല, ആരെ തിരഞ്ഞാ​ണ്‌ ഇസ്രായേൽരാ​ജാവ്‌ പുറ​പ്പെ​ട്ടി​രി​ക്കു​ന്നത്‌? ആരെയാ​ണ്‌ അങ്ങ്‌ പിന്തു​ട​രു​ന്നത്‌? ഒരു ചത്ത പട്ടി​യെ​യോ? വെറുമൊ​രു ചെള്ളിനെ​യോ?+ 15  യഹോവ ന്യായാ​ധി​പ​നാ​യി​രി​ക്കട്ടെ. അങ്ങയ്‌ക്കും എനിക്കും മധ്യേ ആ ദൈവം ന്യായം വിധി​ക്കും. ദൈവം ഇതിൽ ശ്രദ്ധ​വെച്ച്‌ എനിക്കു​വേണ്ടി വാദിക്കുകയും+ എന്നെ ന്യായം വിധിച്ച്‌ അങ്ങയുടെ കൈയിൽനി​ന്ന്‌ എന്നെ രക്ഷിക്കു​ക​യും ചെയ്യും.” 16  ദാവീദ്‌ ഈ വാക്കുകൾ സംസാ​രി​ച്ചു​തീർന്ന ഉടൻ, “ദാവീദേ, എന്റെ മകനേ, ഇതു നിന്റെ ശബ്ദമോ”+ എന്നു ചോദി​ച്ച്‌ ശൗൽ പൊട്ടി​ക്ക​ര​യാൻതു​ടങ്ങി. 17  ശൗൽ ദാവീ​ദിനോ​ടു പറഞ്ഞു: “നീ എന്നെക്കാൾ നീതി​മാ​നാണ്‌. കാരണം, നീ എന്നോടു നന്നായി പെരു​മാ​റി. പക്ഷേ ഞാൻ തിരിച്ച്‌ ദോഷ​മാ​ണു ചെയ്‌തത്‌.+ 18  അതെ, യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പി​ച്ചി​ട്ടും നീ എന്നെ കൊല്ലാ​തെ വിട്ടു​കൊ​ണ്ട്‌ നന്മ ചെയ്‌ത കാര്യം ഇപ്പോൾ നീ എന്നോടു പറഞ്ഞല്ലോ.+ 19  ശത്രുവിനെ കയ്യിൽക്കി​ട്ടി​യാൽ ആരെങ്കി​ലും വെറുതേ വിടു​മോ? ഇന്നു നീ എന്നോടു ചെയ്‌ത​തി​നു പ്രതി​ഫ​ല​മാ​യി യഹോവ നിനക്കു നന്മ ചെയ്യട്ടെ.+ 20  നോക്കൂ! നീ നിശ്ചയ​മാ​യും രാജാ​വാ​യി വാഴുകയും+ ഇസ്രായേ​ലി​ന്റെ ഭരണം നിന്റെ കൈയിൽ സ്ഥിരമാ​യി​രി​ക്കു​ക​യും ചെയ്യും എന്ന്‌ എനിക്ക്‌ അറിയാം. 21  എന്റെ പിൻത​ല​മു​റ​ക്കാ​രെ നിശ്ശേഷം സംഹരി​ക്കു​ക​യോ എന്റെ പിതൃ​ഭ​വ​ന​ത്തിൽനിന്ന്‌ എന്റെ പേര്‌ നീക്കം ചെയ്യു​ക​യോ ഇല്ലെന്ന്‌+ ഇപ്പോൾ നീ യഹോ​വ​യു​ടെ നാമത്തിൽ എന്നോടു സത്യം ചെയ്യണം.”+ 22  അങ്ങനെ, ദാവീദ്‌ ശൗലിനോ​ടു സത്യം ചെയ്‌തു. പിന്നെ, ശൗൽ തന്റെ ഭവനത്തിലേക്കും+ ദാവീ​ദും കൂട്ടരും ഒളിസങ്കേ​ത​ത്തിലേ​ക്കും പോയി.+

അടിക്കുറിപ്പുകള്‍

അക്ഷ. “തന്റെ കാൽ മൂടാൻ.”
അഥവാ “ഹൃദയം.”
മറ്റൊരു സാധ്യത “പിരി​ച്ചു​വി​ട്ടു.”