ശമുവേൽ ഒന്നാം ഭാഗം 26:1-25

  • ദാവീദ്‌ ശൗലിനെ വീണ്ടും കൊല്ലാ​തെ വിടുന്നു (1-25)

    • ദാവീദ്‌ യഹോ​വ​യു​ടെ അഭിഷി​ക്തനെ ആദരി​ക്കു​ന്നു (11)

26  പിന്നീട്‌, സീഫ്‌നിവാസികൾ+ ഗിബെ​യ​യിൽ ശൗലിന്റെ+ അടുത്ത്‌ വന്ന്‌, “യശീമോന്‌* അഭിമു​ഖ​മാ​യുള്ള ഹഖീല​ക്കു​ന്നിൽ ദാവീദ്‌ ഒളിച്ചി​രി​പ്പുണ്ട്‌”+ എന്നു പറഞ്ഞു.  അതുകൊണ്ട്‌, ശൗൽ എഴു​ന്നേറ്റ്‌ ദാവീ​ദി​നെ തിരഞ്ഞ്‌ സീഫ്‌വി​ജ​ന​ഭൂ​മി​യിലേക്കു പോയി. ഇസ്രായേ​ലിൽനിന്ന്‌ തിര​ഞ്ഞെ​ടുത്ത 3,000 പുരു​ഷ​ന്മാ​രും ശൗലിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു.+  യശീമോന്‌ അഭിമു​ഖ​മാ​യുള്ള ഹഖീല​ക്കു​ന്നിൽ വഴിയ​രി​കി​ലാ​യി ശൗൽ പാളയ​മ​ടി​ച്ചു. ദാവീദ്‌ അപ്പോൾ വിജന​ഭൂ​മി​യി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. തന്നെ തിരഞ്ഞ്‌ ശൗൽ വിജന​ഭൂ​മി​യിലെ​ത്തി​യി​ട്ടുണ്ടെന്നു ദാവീദ്‌ അറിഞ്ഞു.  ശൗൽ എത്തിയി​ട്ടു​ണ്ടോ എന്ന്‌ ഉറപ്പു​വ​രു​ത്താൻ ദാവീദ്‌ ചാരന്മാ​രെ അയച്ചു.  പിന്നീട്‌, ശൗൽ കൂടാരം അടിച്ചി​രി​ക്കുന്ന സ്ഥലത്തേക്കു ദാവീദ്‌ ചെന്നു. ശൗലും നേരിന്റെ മകനായ അബ്‌നേർ+ എന്ന ശൗലിന്റെ സൈന്യാ​ധി​പ​നും ഉറങ്ങി​ക്കി​ട​ക്കുന്ന സ്ഥലം കണ്ടു. സൈന്യം പാളയ​മ​ടി​ച്ചി​രു​ന്ന​തി​നു നടുവിൽ ഒരു സംരക്ഷ​ണ​വ​ല​യ​ത്തി​ലാ​ണു ശൗൽ കിടന്നി​രു​ന്നത്‌.  തുടർന്ന്‌, ദാവീദ്‌ ഹിത്യ​നായ അഹിമേലെക്കിനോടും+ സെരൂ​യ​യു​ടെ മകനും+ യോവാ​ബി​ന്റെ സഹോ​ദ​ര​നും ആയ അബീശാ​യിയോ​ടും,+ “പാളയ​ത്തിൽ ശൗലിന്റെ അടു​ത്തേക്ക്‌ ആരാണ്‌ എന്റെകൂ​ടെ പോരു​ന്നത്‌” എന്നു ചോദി​ച്ചു. അപ്പോൾ അബീശാ​യി, “ഞാൻ വരാം” എന്നു മറുപടി പറഞ്ഞു.  അങ്ങനെ, ദാവീ​ദും അബീശാ​യി​യും രാത്രി​യിൽ സൈന്യ​ത്തി​ന്റെ അടു​ത്തേക്കു ചെന്നു. അപ്പോൾ അതാ, ശൗൽ അവർക്കു നടുവിൽ കിടന്ന്‌ ഉറങ്ങുന്നു; ശൗലിന്റെ കുന്തം തലയ്‌ക്കൽ നിലത്ത്‌ കുത്തി​നി​റു​ത്തി​യി​രു​ന്നു. അബ്‌നേ​രും പടയാ​ളി​ക​ളും ശൗലിന്റെ ചുറ്റും കിടപ്പു​ണ്ടാ​യി​രു​ന്നു.  അപ്പോൾ, അബീശാ​യി ദാവീ​ദിനോ​ടു പറഞ്ഞു: “അങ്ങയുടെ ശത്രു​വി​നെ ദൈവം ഇന്ന്‌ അങ്ങയുടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌.+ ഇപ്പോൾ, ഇവനെ നില​ത്തോ​ടു ചേർത്ത്‌ കുന്തം​കൊ​ണ്ട്‌ ഒരൊറ്റ കുത്തു കുത്തട്ടേ? രണ്ടാമതൊ​ന്നു കുത്തേ​ണ്ടി​വ​രില്ല.”  പക്ഷേ, ദാവീദ്‌ അബീശാ​യിയോ​ടു പറഞ്ഞു: “ശൗലിനെ ഉപദ്ര​വി​ക്ക​രുത്‌. കാരണം, യഹോ​വ​യു​ടെ അഭിഷി​ക്തനു നേരെ കൈ ഉയർത്തിയിട്ട്‌+ നിരപ​രാ​ധി​യാ​യി​രി​ക്കാൻ ആർക്കു കഴിയും?”+ 10  ദാവീദ്‌ ഇങ്ങനെ​യും പറഞ്ഞു: “യഹോ​വ​യാ​ണെ, യഹോ​വ​തന്നെ ശൗലിനെ കൊല്ലും.+ അതല്ലെ​ങ്കിൽ ശൗലിന്റെ ദിവസം വരും,+ ശൗൽ മരിക്കും. അതുമല്ലെ​ങ്കിൽ ശൗൽ യുദ്ധത്തിൽ കൊല്ലപ്പെ​ടും.+ 11  ഞാൻ യഹോ​വ​യു​ടെ അഭിഷി​ക്തനു നേരെ കൈ ഉയർത്തു​ന്നത്‌ യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ, ചിന്തി​ക്കാൻപോ​ലും പറ്റാത്ത ഒരു കാര്യ​മാണ്‌!+ അതു​കൊണ്ട്‌ ഇപ്പോൾ, ശൗലിന്റെ തലയ്‌ക്ക​ലുള്ള കുന്തവും ജലപാത്ര​വും എടുക്കുക. എന്നിട്ടു നമുക്കു പോകാം.” 12  അങ്ങനെ, ദാവീദ്‌ ശൗലിന്റെ തലയ്‌ക്ക​ലു​ണ്ടാ​യി​രുന്ന കുന്തവും ജലപാത്ര​വും എടുത്തു. എന്നിട്ട്‌, അവർ അവി​ടെ​നിന്ന്‌ പോയി. ആരും അവരെ കാണുകയോ+ ശ്രദ്ധി​ക്കു​ക​യോ ചെയ്‌തില്ല, ഉറക്കത്തിൽനി​ന്ന്‌ ഉണർന്നു​മില്ല. യഹോവ അവർക്കു ഗാഢനി​ദ്ര വരുത്തി​യ​തുകൊണ്ട്‌ അവരെ​ല്ലാം നല്ല ഉറക്കത്തി​ലാ​യി​രു​ന്നു. 13  തുടർന്ന്‌, ദാവീദ്‌ അപ്പുറം കടന്ന്‌ കുറച്ച്‌ ദൂരെ​യുള്ള ഒരു മലമു​ക​ളിൽ ചെന്ന്‌ നിന്നു. അവർക്കി​ട​യിൽ സാമാ​ന്യം നല്ല അകലമു​ണ്ടാ​യി​രു​ന്നു. 14  ദാവീദ്‌ സൈന്യത്തോ​ടും നേരിന്റെ മകനായ അബ്‌നേരിനോടും+ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “അബ്‌നേരേ, മറുപടി പറയൂ.” അപ്പോൾ അബ്‌നേർ, “ഇങ്ങനെ ഉറക്കെ വിളി​ച്ചു​കൂ​കി രാജാ​വി​നെ ശല്യ​പ്പെ​ടു​ത്തു​ന്നത്‌ ആരാണ്‌” എന്നു തിരിച്ച്‌ ചോദി​ച്ചു. 15  ദാവീദ്‌ അബ്‌നേ​രിനോ​ടു പറഞ്ഞു: “നീ ഒരു ആണല്ലേ? ഇസ്രായേ​ലിൽ നിന്നെപ്പോ​ലെ ആരുണ്ട്‌? എന്നിട്ടും നിന്റെ യജമാ​ന​നായ രാജാ​വി​ന്റെ സുരക്ഷി​ത​ത്വം നീ ഉറപ്പു​വ​രു​ത്താ​ഞ്ഞത്‌ എന്താണ്‌? നിന്റെ യജമാ​ന​നായ രാജാ​വി​നെ വകവരു​ത്താൻ പടയാ​ളി​ക​ളിലൊ​രാൾ അവിടെ വന്നിരു​ന്ന​ല്ലോ.+ 16  നീ ചെയ്‌തത്‌ ഒട്ടും ശരിയാ​യില്ല. യഹോ​വ​യു​ടെ അഭിഷി​ക്ത​നായ നിന്റെ യജമാ​നന്റെ സുരക്ഷി​ത​ത്വം ഉറപ്പു​വ​രു​ത്താ​ഞ്ഞ​തുകൊണ്ട്‌ യഹോ​വ​യാ​ണെ, നീ മരണ​യോ​ഗ്യൻ.+ ഇപ്പോൾ, ചുറ്റുമൊ​ന്നു നോക്കൂ. രാജാ​വി​ന്റെ തലയ്‌ക്ക​ലു​ണ്ടാ​യി​രുന്ന കുന്തവും ജലപാത്ര​വും എവി​ടെപ്പോ​യി?”+ 17  അപ്പോൾ, ശൗൽ ദാവീ​ദി​ന്റെ ശബ്ദം തിരി​ച്ച​റിഞ്ഞ്‌, “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമാ​ണോ”+ എന്നു ചോദി​ച്ചു. അപ്പോൾ ദാവീദ്‌, “അതെ, എന്റെ യജമാ​ന​നായ രാജാവേ, ഇത്‌ എന്റെ ശബ്ദമാണ്‌” എന്നു മറുപടി പറഞ്ഞു. 18  ദാവീദ്‌ ഇങ്ങനെ​യും പറഞ്ഞു: “എന്തിനാ​ണ്‌ എന്റെ യജമാനൻ ഈ ദാസനെ ഇങ്ങനെ ഓടി​ക്കു​ന്നത്‌?+ ഞാൻ എന്തു ചെയ്‌തി​ട്ടാണ്‌? എന്താണ്‌ എന്റെ കുറ്റം?+ 19  എന്റെ യജമാ​ന​നായ രാജാവേ, അവിടു​ത്തെ ദാസന്റെ ഈ വാക്കു​കൾക്കു ചെവി തരേണമേ: എനിക്കു വിരോ​ധ​മാ​യി വരാൻ ദൈവ​മായ യഹോ​വ​യാണ്‌ അങ്ങയെ പ്രേരി​പ്പി​ച്ചതെ​ങ്കിൽ എന്റെ ധാന്യ​യാ​ഗം ദൈവം സ്വീക​രി​ച്ചുകൊ​ള്ളട്ടെ.* പക്ഷേ, മനുഷ്യ​രാണ്‌ അതിന്‌ അങ്ങയെ പ്രേരിപ്പിച്ചതെങ്കിൽ+ അവർ യഹോ​വ​യു​ടെ മുന്നിൽ ശപിക്കപ്പെ​ട്ടവർ. കാരണം, അവർ എന്നെ യഹോ​വ​യു​ടെ അവകാ​ശത്തോ​ടു ചേർന്നി​രി​ക്കാൻ സമ്മതി​ക്കാ​തെ,+ ‘പോയി മറ്റു ദൈവ​ങ്ങളെ സേവി​ക്കുക!’ എന്നു പറഞ്ഞ്‌ ഓടി​ച്ചു​ക​ളഞ്ഞു. 20  യഹോവയുടെ സന്നിധി​യിൽനിന്ന്‌ അകലെ​യാ​യി​രി​ക്കെ എന്റെ രക്തം നിലത്ത്‌ വീഴാൻ അനുവ​ദി​ക്ക​രു​തേ. മലകളിൽ ഒരു തിത്തി​രി​പ്പ​ക്ഷി​യെ വേട്ടയാ​ടു​ന്ന​തുപോ​ലെ ഇസ്രായേൽരാ​ജാവ്‌ തേടി ഇറങ്ങി​യി​രി​ക്കു​ന്നതു വെറുമൊ​രു ചെള്ളിനെ​യാ​ണ​ല്ലോ.”+ 21  അപ്പോൾ ശൗൽ പറഞ്ഞു: “ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു.+ എന്റെ മകനേ, ദാവീദേ, മടങ്ങി​വരൂ. ഞാൻ ഇനി നിന്നെ ഉപദ്ര​വി​ക്കില്ല. കാരണം, എന്റെ ജീവനെ നീ ഇന്ന്‌ അമൂല്യ​മാ​യി കണക്കാ​ക്കി​യ​ല്ലോ.+ അതെ, ഞാൻ കാണി​ച്ചതു വിഡ്‌ഢി​ത്ത​മാണ്‌. എനിക്കു വലി​യൊ​രു പിഴവ്‌ പറ്റിയി​രി​ക്കു​ന്നു.” 22  അപ്പോൾ, ദാവീദ്‌ പറഞ്ഞു: “രാജാ​വി​ന്റെ കുന്തം ഇതാ. യുവാ​ക്ക​ളി​ലാരെ​ങ്കി​ലും വന്ന്‌ അത്‌ എടുത്തുകൊ​ള്ളട്ടെ. 23  ഓരോരുത്തനും അവനവന്റെ നീതി​ക്കും വിശ്വ​സ്‌ത​ത​യ്‌ക്കും പകരം കൊടു​ക്കു​ന്നത്‌ യഹോ​വ​യാണ്‌.+ ഇന്ന്‌ യഹോവ അങ്ങയെ എന്റെ കൈയിൽ ഏൽപ്പിച്ചു. പക്ഷേ, യഹോ​വ​യു​ടെ അഭിഷി​ക്തനു നേരെ കൈ ഉയർത്താൻ എനിക്കു മനസ്സു​വ​ന്നില്ല.+ 24  അങ്ങയുടെ ജീവൻ ഞാൻ ഇന്ന്‌ അമൂല്യ​മാ​യി കണക്കാ​ക്കി​യ​തുപോ​ലെ എന്റെ ജീവൻ യഹോവ അമൂല്യ​മാ​യി കണക്കാ​ക്കട്ടെ. എല്ലാ കഷ്ടതയിൽനി​ന്നും ദൈവം എന്നെ രക്ഷിക്കു​ക​യും ചെയ്യട്ടെ.”+ 25  ശൗൽ ദാവീ​ദിനോട്‌ ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ മകനേ, ദാവീദേ, ദൈവം നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ. നിശ്ചയ​മാ​യും നീ മഹാകാ​ര്യ​ങ്ങൾ ചെയ്യും.+ നിശ്ചയ​മാ​യും നീ വിജയി​ക്കും.” പിന്നെ, ദാവീദ്‌ തന്റെ വഴിക്കു പോയി. ശൗൽ തന്റെ സ്ഥലത്തേ​ക്കും മടങ്ങി.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “മരുഭൂ​മി​ക്ക്‌; വിജന​ഭൂ​മി​ക്ക്‌.”
അക്ഷ. “മണക്കട്ടെ.”