ശമുവേൽ ഒന്നാം ഭാഗം 5:1-12

  • പെട്ടകം ഫെലി​സ്‌ത്യ​രു​ടെ ദേശത്ത്‌ (1-12)

    • ദാഗോൻ അപമാ​നി​ക്ക​പ്പെ​ടു​ന്നു (1-5)

    • ഫെലി​സ്‌ത്യ​രെ ശിക്ഷി​ക്കു​ന്നു (6-12)

5  സത്യദൈ​വ​ത്തി​ന്റെ പെട്ടകം പിടിച്ചെ​ടുത്ത ഫെലിസ്‌ത്യർ+ അത്‌ ഏബനേ​സ​രിൽനിന്ന്‌ അസ്‌തോ​ദിലേക്കു കൊണ്ടു​വന്നു.  ഫെലിസ്‌ത്യർ സത്യദൈ​വ​ത്തി​ന്റെ പെട്ടകം എടുത്ത്‌ ദാഗോന്റെ+ ക്ഷേത്ര​ത്തിൽ കൊണ്ടു​വന്ന്‌ ദാഗോ​ന്റെ അടുത്ത്‌ വെച്ചു.  അസ്‌തോദ്യർ പിറ്റേന്ന്‌ അതിരാ​വി​ലെ എഴു​ന്നേ​റ്റപ്പോൾ ദാഗോൻ യഹോ​വ​യു​ടെ പെട്ടക​ത്തി​നു മുന്നിൽ നിലത്ത്‌ മുഖം​കു​ത്തി വീണു​കി​ട​ക്കു​ന്നതു കണ്ടു.+ അതു​കൊണ്ട്‌, അവർ ദാഗോ​നെ എടുത്ത്‌ വീണ്ടും സ്വസ്ഥാ​നത്ത്‌ വെച്ചു.+  അവർ അടുത്ത ദിവസം അതിരാ​വി​ലെ എഴു​ന്നേ​റ്റപ്പോ​ഴും ദാഗോൻ യഹോ​വ​യു​ടെ പെട്ടക​ത്തി​നു മുന്നിൽ നിലത്ത്‌ മുഖം​കു​ത്തി വീണു​കി​ട​ക്കു​ന്നതു കണ്ടു. ദാഗോ​ന്റെ തലയും ഇരുകൈ​പ്പ​ത്തി​ക​ളും മുറി​ച്ചു​മാ​റ്റിയ നിലയിൽ വാതിൽപ്പ​ടി​യിൽ കിടക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു; മത്സ്യരൂ​പ​ത്തി​ലുള്ള ഭാഗത്തി​നു മാത്രം* കുഴപ്പമൊ​ന്നും സംഭവി​ച്ചി​രു​ന്നില്ല.  അതുകൊണ്ടാണ്‌, ഇന്നുവരെ ദാഗോ​ന്റെ പുരോ​ഹി​ത​ന്മാ​രും ദാഗോ​ന്റെ ക്ഷേത്ര​ത്തിൽ പ്രവേ​ശി​ക്കു​ന്ന​വ​രും അസ്‌തോ​ദി​ലെ ദാഗോ​ന്റെ വാതിൽപ്പ​ടി​യിൽ ചവിട്ടാ​ത്തത്‌.  യഹോവയുടെ കൈ അസ്‌തോ​ദ്യർക്കെ​തി​രെ ശക്തമായി പ്രവർത്തി​ച്ചു. ദൈവം അസ്‌തോ​ദി​ലും അതിന്റെ പ്രദേ​ശ​ങ്ങ​ളി​ലും ഉള്ളവരെ മൂലക്കുരുക്കളാൽ* ദണ്ഡിപ്പി​ച്ച്‌ മുടിച്ചു.+  ഇതു കണ്ട്‌ അസ്‌തോ​ദു​നി​വാ​സി​കൾ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം ഇനി നമ്മുടെ ഇടയിൽ വെച്ചു​കൂ​ടാ. കാരണം, ആ ദൈവ​ത്തി​ന്റെ കൈ നമുക്കും നമ്മുടെ ദൈവ​മായ ദാഗോ​നും എതിരെ കഠിന​മാ​യി​രി​ക്കു​ക​യാണ്‌.”  അതുകൊണ്ട്‌, അവർ ആളയച്ച്‌ ഫെലി​സ്‌ത്യ​രു​ടെ എല്ലാ പ്രഭു​ക്ക​ന്മാരെ​യും കൂട്ടി​വ​രു​ത്തി അവരോ​ടു ചോദി​ച്ചു: “ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം നമ്മൾ എന്തു ചെയ്യണം?” അപ്പോൾ അവർ, “ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം ഗത്തി​ലേക്കു മാറ്റുക” എന്നു പറഞ്ഞു.+ അങ്ങനെ, അവർ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം അവി​ടേക്കു മാറ്റി.  അവർ അത്‌ അവി​ടേക്കു മാറ്റി​ക്ക​ഴി​ഞ്ഞപ്പോൾ യഹോ​വ​യു​ടെ കൈ ആ നഗരത്തി​ന്‌ എതിരെ വന്നു. അവിടെ വലിയ പരി​ഭ്രാ​ന്തി​യു​ണ്ടാ​യി. ചെറി​യ​വൻമു​തൽ വലിയ​വൻവരെ നഗരവാ​സി​കളെയെ​ല്ലാം ദൈവം പ്രഹരി​ച്ചു. അവർക്കു മൂലക്കു​രു പിടി​പെട്ടു.+ 10  അതുകൊണ്ട്‌, അവർ സത്യദൈ​വ​ത്തി​ന്റെ പെട്ടകം എക്രോ​നിലേക്ക്‌ അയച്ചു.+ പക്ഷേ, സത്യദൈ​വ​ത്തി​ന്റെ പെട്ടകം എക്രോ​നിലെ​ത്തിയ ഉടനെ എക്രോ​ന്യർ ഇങ്ങനെ പറഞ്ഞ്‌ നിലവി​ളി​ച്ചു​തു​ടങ്ങി: “നമ്മളെ​യും നമ്മുടെ ജനത്തെ​യും കൊല്ലാൻവേണ്ടി അവർ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം ഇങ്ങോട്ടു കൊണ്ടു​വ​ന്നി​രി​ക്കു​ന്നു!”+ 11  തുടർന്ന്‌, അവർ ആളയച്ച്‌ ഫെലി​സ്‌ത്യ​രു​ടെ എല്ലാ പ്രഭു​ക്ക​ന്മാരെ​യും കൂട്ടി​വ​രു​ത്തി അവരോ​ട്‌, “ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം തിരി​ച്ച​യ​യ്‌ക്കുക; ഞങ്ങളും ഞങ്ങളുടെ ജനവും കൊല്ലപ്പെ​ടാ​തി​രി​ക്കാൻ അത്‌ അതിന്റെ സ്ഥലത്തേ​ക്കു​തന്നെ മടങ്ങിപ്പോ​കട്ടെ” എന്നു പറഞ്ഞു. കാരണം, മരണഭീ​തി നഗരം മുഴുവൻ പടർന്നു. സത്യദൈ​വ​ത്തി​ന്റെ കൈ അവർക്കു താങ്ങാ​നാ​കാ​ത്തത്ര ഭാരമു​ള്ള​താ​യി​ത്തീർന്നി​രു​ന്നു.+ 12  മരിക്കാതെ ശേഷി​ച്ച​വർക്കു മൂലക്കു​രു പിടി​പെട്ടു. സഹായ​ത്തി​നുവേ​ണ്ടി​യുള്ള നഗരവാ​സി​ക​ളു​ടെ നിലവി​ളി സ്വർഗ​ത്തിലേക്ക്‌ ഉയർന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ദാഗോ​നു മാത്രം.”
അഥവാ “അർശസ്സി​നാൽ.”