ശമുവേൽ ഒന്നാം ഭാഗം 7:1-17

  • പെട്ടകം കിര്യത്ത്‌-യയാരീ​മിൽ (1)

  • ‘യഹോ​വയെ മാത്രം സേവി​ക്കാൻ’ ശമുവേൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു (2-6)

  • മിസ്‌പ​യിൽ ഇസ്രാ​യേ​ല്യർ വിജയി​ക്കു​ന്നു (7-14)

  • ശമുവേൽ ഇസ്രാ​യേ​ലി​നു ന്യായ​പാ​ലനം ചെയ്യുന്നു (15-17)

7  അങ്ങനെ, കിര്യത്ത്‌-യയാരീം​നി​വാ​സി​കൾ വന്ന്‌ യഹോ​വ​യു​ടെ പെട്ടകം കുന്നി​ന്മു​ക​ളി​ലുള്ള അബീനാ​ദാ​ബി​ന്റെ വീട്ടി​ലേക്കു കൊണ്ടുപോ​യി.+ അവർ അബീനാ​ദാ​ബി​ന്റെ മകനായ എലെയാ​സ​രി​നെ യഹോ​വ​യു​ടെ പെട്ടകം കാക്കു​ന്ന​തി​നുവേണ്ടി നിയമിക്കുകയും* ചെയ്‌തു.  കാലം ഏറെ കടന്നുപോ​യി. യഹോ​വ​യു​ടെ പെട്ടകം കിര്യത്ത്‌-യയാരീ​മിൽ വന്നിട്ട്‌ 20 വർഷം പിന്നിട്ടു. ഇസ്രായേൽഗൃ​ഹം മുഴു​വ​നും യഹോ​വയെ അന്വേ​ഷി​ക്കാൻതു​ടങ്ങി.*+  അപ്പോൾ, ശമുവേൽ ഇസ്രായേൽഗൃ​ഹത്തോ​ടു മുഴുവൻ പറഞ്ഞു: “നിങ്ങൾ യഹോ​വ​യിലേക്കു മടങ്ങി​വ​രു​ന്നതു മുഴു​ഹൃ​ദ​യത്തോടെ​യാണെ​ങ്കിൽ,+ അന്യദൈവങ്ങളെയും+ അസ്‌തോരെ​ത്തി​ന്റെ രൂപങ്ങളെയും+ നീക്കി​ക്ക​ള​യു​ക​യും നിങ്ങളു​ടെ ഹൃദയം യഹോ​വ​യിലേക്കു തിരിച്ച്‌ അചഞ്ചല​രാ​യി ദൈവത്തെ മാത്രം സേവിക്കുകയും+ ചെയ്യുക. അപ്പോൾ ദൈവം ഫെലി​സ്‌ത്യ​രു​ടെ കൈയിൽനി​ന്ന്‌ നിങ്ങളെ രക്ഷിക്കും.”+  അങ്ങനെ, ഇസ്രായേ​ല്യർ ബാൽ ദൈവ​ങ്ങ​ളുടെ​യും അസ്‌തോരെ​ത്തിന്റെ​യും രൂപങ്ങൾ നീക്കി​ക്ക​ളഞ്ഞ്‌ യഹോ​വയെ മാത്രം സേവിച്ചു.+  ശമുവേൽ പറഞ്ഞു: “ഇസ്രായേ​ലി​നെ മുഴുവൻ മിസ്‌പ​യിൽ കൂട്ടി​വ​രു​ത്തൂ.+ ഞാൻ നിങ്ങൾക്കു​വേണ്ടി യഹോ​വയോ​ടു പ്രാർഥി​ക്കും.”+  അങ്ങനെ, അവർ മിസ്‌പ​യിൽ ഒരുമി​ച്ചു​കൂ​ടി. അവർ വെള്ളം കോരി യഹോ​വ​യു​ടെ സന്നിധി​യിൽ ഒഴിച്ചു; അന്നേ ദിവസം ഉപവസി​ക്കു​ക​യും ചെയ്‌തു.+ അവി​ടെവെച്ച്‌ അവർ, “ഞങ്ങൾ യഹോ​വയോ​ടു പാപം ചെയ്‌തു” എന്നു പറഞ്ഞു.+ ശമുവേൽ മിസ്‌പ​യിൽ ഇസ്രായേ​ല്യർക്കു ന്യായാ​ധി​പ​നാ​യി സേവി​ച്ചു​തു​ടങ്ങി.+  ഇസ്രായേല്യർ മിസ്‌പ​യിൽ ഒരുമി​ച്ചു​കൂ​ടിയെന്നു ഫെലി​സ്‌ത്യർ കേട്ട​പ്പോൾ ഫെലിസ്‌ത്യപ്രഭുക്കന്മാർ+ ഇസ്രായേ​ലിന്‌ എതിരെ പുറ​പ്പെട്ടു. അതെക്കു​റിച്ച്‌ കേട്ട​പ്പോൾ ഇസ്രായേ​ല്യർക്കു പേടി​യാ​യി.  അതുകൊണ്ട്‌, ഇസ്രായേ​ല്യർ ശമു​വേ​ലിനോ​ടു പറഞ്ഞു: “നമ്മുടെ ദൈവ​മായ യഹോവ ഞങ്ങളെ സഹായിക്കേ​ണ്ട​തി​നും ഫെലി​സ്‌ത്യ​രു​ടെ കൈയിൽനി​ന്ന്‌ രക്ഷി​ക്കേ​ണ്ട​തി​നും ദൈവ​ത്തോ​ട്‌ അപേക്ഷി​ക്കു​ന്നതു നിറു​ത്ത​രു​തേ.”+  തുടർന്ന്‌ ശമുവേൽ, മുലകു​ടി മാറാത്ത ഒരു ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ എടുത്ത്‌ സമ്പൂർണദഹനയാഗമായി+ യഹോ​വ​യ്‌ക്ക്‌ അർപ്പി​ച്ചിട്ട്‌ ഇസ്രായേ​ലി​നെ സഹായി​ക്കാൻ യഹോ​വയോട്‌ അപേക്ഷി​ച്ചു. യഹോവ ശമു​വേ​ലിന്‌ ഉത്തരം കൊടു​ത്തു.+ 10  ശമുവേൽ ദഹനയാ​ഗം അർപ്പി​ച്ചുകൊ​ണ്ടി​രു​ന്നപ്പോൾ ഫെലി​സ്‌ത്യർ യുദ്ധം ചെയ്യാൻ ഇസ്രായേ​ല്യരോട്‌ അടുക്കു​ക​യാ​യി​രു​ന്നു. യഹോവ അന്നേ ദിവസം ഫെലി​സ്‌ത്യർക്കെ​തി​രെ ഉച്ചത്തിൽ ഇടി മുഴക്കി+ അവരുടെ ഇടയിൽ പരി​ഭ്രാ​ന്തി പടർത്തി.+ അവർ ഇസ്രായേ​ലിനോ​ടു തോറ്റു.+ 11  ഇസ്രായേല്യർ മിസ്‌പ​യിൽനിന്ന്‌ പുറ​പ്പെട്ട്‌ ഫെലി​സ്‌ത്യ​രെ പിന്തു​ടർന്നു. ബേത്ത്‌-കാരിനു തെക്കു​വരെ അവർ അവരെ കൊന്നു​വീ​ഴ്‌ത്തി. 12  തുടർന്ന്‌, ശമുവേൽ ഒരു കല്ല്‌+ എടുത്ത്‌ മിസ്‌പ​യ്‌ക്കും യശാന​യ്‌ക്കും ഇടയിൽ സ്ഥാപിച്ചു. “ഇതുവരെ യഹോവ നമ്മളെ സഹായി​ച്ച​ല്ലോ” എന്നു പറഞ്ഞ്‌ ശമുവേൽ അതിന്‌ ഏബനേസർ* എന്നു പേരിട്ടു.+ 13  അങ്ങനെ, ഫെലി​സ്‌ത്യർ ഒതുങ്ങി. ഇസ്രായേ​ലി​ന്റെ പ്രദേ​ശത്തേക്ക്‌ അവർ പിന്നെ വന്നതു​മില്ല.+ ശമു​വേ​ലി​ന്റെ കാലം മുഴുവൻ യഹോ​വ​യു​ടെ കൈ ഫെലി​സ്‌ത്യർക്കെ​തി​രാ​യി​രു​ന്നു.+ 14  കൂടാതെ, ഫെലി​സ്‌ത്യർ ഇസ്രായേ​ലിൽനിന്ന്‌ പിടിച്ചെ​ടു​ത്തി​രുന്ന എക്രോൻ മുതൽ ഗത്ത്‌ വരെയുള്ള നഗരങ്ങൾ ഇസ്രായേ​ല്യർക്കു തിരികെ കിട്ടു​ക​യും ചെയ്‌തു. ആ നഗരങ്ങ​ളു​ടെ ചുറ്റു​മുള്ള പ്രദേ​ശ​വും ഇസ്രാ​യേൽ ഫെലി​സ്‌ത്യ​രു​ടെ കൈയിൽനി​ന്ന്‌ തിരി​ച്ചു​പി​ടി​ച്ചു.+ മാത്രമല്ല, ഇസ്രായേ​ല്യ​രും അമോ​ര്യ​രും തമ്മിൽ സമാധാ​ന​ത്തി​ലു​മാ​യി​രു​ന്നു. 15  ശമുവേൽ ജീവി​ത​കാ​ലം മുഴുവൻ ഇസ്രായേ​ലി​നു ന്യായാ​ധി​പ​നാ​യി​രു​ന്നു.+ 16  ഓരോ വർഷവും ശമുവേൽ ബഥേൽ,+ ഗിൽഗാൽ,+ മിസ്‌പ+ എന്നിവി​ട​ങ്ങ​ളി​ലൂ​ടെ പര്യടനം നടത്തി​യി​രു​ന്നു. ഈ സ്ഥലങ്ങളിൽവെച്ചെ​ല്ലാം ശമുവേൽ ഇസ്രായേ​ലി​നു ന്യായ​പാ​ലനം ചെയ്‌തു. 17  പക്ഷേ, വീടു രാമയിലായതുകൊണ്ട്‌+ ഒടുവിൽ അവി​ടേക്കു മടങ്ങി​വ​രും. അവി​ടെവെ​ച്ചും ശമുവേൽ ഇസ്രായേ​ലി​നു ന്യായ​പാ​ലനം ചെയ്‌തു. ശമുവേൽ അവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിതു.+

അടിക്കുറിപ്പുകള്‍

അക്ഷ. “വിശു​ദ്ധീ​ക​രി​ക്കു​ക​യും.”
അഥവാ “വിലപി​ച്ച്‌ യഹോ​വ​യി​ലേക്കു തിരിഞ്ഞു.”
അർഥം: “സഹായ​ശില.”