കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 1:1-24

  • ആശംസകൾ (1, 2)

  • കഷ്ടതക​ളി​ലെ​ല്ലാം ദൈവം ആശ്വസി​പ്പി​ക്കു​ന്നു (3-11)

  • പൗലോ​സി​ന്റെ യാത്രാ​പ​രി​പാ​ടി​ക​ളിൽ മാറ്റം (12-24)

1  ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നായ പൗലോ​സും നമ്മുടെ സഹോ​ദ​ര​നായ തിമൊഥെയൊസും+ കൊരി​ന്തി​ലെ ദൈവ​സ​ഭ​യ്‌ക്കും അഖായയിൽ+ എല്ലായി​ട​ത്തു​മുള്ള എല്ലാ വിശു​ദ്ധർക്കും എഴുതു​ന്നത്‌:  നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും ലഭിക്കട്ടെ!  നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വും ആയവൻ+ വാഴ്‌ത്തപ്പെ​ടട്ടെ. നമ്മുടെ ദൈവം മനസ്സലി​വുള്ള പിതാവും+ ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​വും ആണല്ലോ.+  നമ്മുടെ കഷ്ടതക​ളിലെ​ല്ലാം ദൈവം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു.*+ അങ്ങനെ ദൈവ​ത്തിൽനിന്ന്‌ കിട്ടുന്ന ആശ്വാസംകൊണ്ട്‌+ ഏതുതരം കഷ്ടതകൾ അനുഭ​വി​ക്കു​ന്ന​വരെ​യും ആശ്വസി​പ്പി​ക്കാൻ നമുക്കും കഴിയു​ന്നു.+  ക്രിസ്‌തുവിനെപ്രതി നമുക്ക്‌ ഉണ്ടാകുന്ന കഷ്ടതകൾ പെരുകുന്തോറും+ ക്രിസ്‌തു​വി​ലൂ​ടെ കിട്ടുന്ന ആശ്വാ​സ​വും നമ്മിൽ നിറഞ്ഞു​ക​വി​യു​ന്നു.  ഞങ്ങൾ കഷ്ടതകൾ സഹിക്കുന്നെ​ങ്കിൽ അതു നിങ്ങളു​ടെ ആശ്വാ​സ​ത്തി​നും രക്ഷയ്‌ക്കും വേണ്ടി​യാണ്‌. ഞങ്ങൾക്ക്‌ ആശ്വാസം കിട്ടുന്നെ​ങ്കിൽ അതും നിങ്ങളു​ടെ ആശ്വാ​സ​ത്തി​നുവേ​ണ്ടി​യാണ്‌. ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടപ്പാ​ടു​കൾ ക്ഷമയോ​ടെ സഹിക്കാൻ അതു നിങ്ങളെ സഹായി​ക്കും.  നിങ്ങളെക്കുറിച്ച്‌ ഞങ്ങൾക്കുള്ള പ്രതീ​ക്ഷ​യ്‌ക്ക്‌ ഇളക്കം​ത​ട്ടില്ല. കാരണം ഞങ്ങളുടെ കഷ്ടതക​ളിലെ​ന്നപോ​ലെ ഞങ്ങളുടെ ആശ്വാ​സ​ത്തി​ലും നിങ്ങൾ പങ്കാളി​ക​ളാ​കും എന്നു ഞങ്ങൾക്ക്‌ അറിയാം.+  സഹോദരങ്ങളേ, ഏഷ്യ സം​സ്ഥാ​നത്ത്‌ ഞങ്ങൾ സഹിച്ച കഷ്ടതകൾ നിങ്ങൾ അറിയാതെപോ​ക​രുതെന്നു ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.+ ജീവ​നോ​ടി​രി​ക്കു​മോ എന്നു​പോ​ലും ആശങ്ക തോന്നുന്ന വിധത്തിൽ സഹിക്കാ​വു​ന്ന​തി​നും അപ്പുറം സമ്മർദം ഞങ്ങൾക്ക്‌ അനുഭ​വപ്പെട്ടു.+  ശരിക്കും ഞങ്ങളെ മരണത്തി​നു വിധി​ച്ച​താ​യി ഞങ്ങൾക്കു തോന്നി. ഞങ്ങൾ ഞങ്ങളിൽത്തന്നെ ആശ്രയി​ക്കാ​തെ മരിച്ച​വരെ ഉയിർപ്പി​ക്കുന്ന ദൈവ​ത്തിൽ ആശ്രയിക്കാൻവേണ്ടിയാണ്‌+ അങ്ങനെ സംഭവി​ച്ചത്‌. 10  മരണത്തിന്റെ വായിൽനിന്നെ​ന്നപോ​ലെ അത്ര ഭയങ്കര​മായ വിപത്തിൽനി​ന്നാ​ണു ദൈവം ഞങ്ങളെ രക്ഷപ്പെ​ടു​ത്തി​യത്‌. ഇനിയും ദൈവം ഞങ്ങളെ രക്ഷിക്കു​മെന്ന പ്രതീ​ക്ഷയോ​ടെ ദൈവ​ത്തിൽ ഞങ്ങൾ പ്രത്യാശ വെക്കുന്നു.+ 11  ഞങ്ങൾക്കുവേണ്ടി ദൈവ​ത്തോ​ട്‌ ഉള്ളുരു​കി പ്രാർഥി​ച്ചുകൊണ്ട്‌ നിങ്ങൾക്കും ഞങ്ങളെ സഹായി​ക്കാ​നാ​കും.+ അങ്ങനെ, പലരുടെ പ്രാർഥ​ന​യി​ലൂ​ടെ ഞങ്ങൾക്കു ലഭിക്കുന്ന സഹായ​ത്തി​ന്റെ പേരിൽ അനേകർ ഞങ്ങൾക്കു​വേണ്ടി നന്ദി പറയാൻ ഇടയാ​കട്ടെ.+ 12  ഞങ്ങൾക്ക്‌ അഭിമാ​നം തോന്നുന്ന ഒരു കാര്യം ഇതാണ്‌: ലോക​ത്തി​ലെ ഞങ്ങളുടെ ജീവിതം, പ്രത്യേ​കിച്ച്‌ നിങ്ങ​ളോ​ടുള്ള ഞങ്ങളുടെ പെരു​മാ​റ്റം, വിശു​ദ്ധിയോ​ടും ദൈവ​ദ​ത്ത​മായ ആത്മാർഥ​തയോ​ടും കൂടെ​യാ​യി​രു​ന്നു. ഞങ്ങൾ ആശ്രയി​ച്ചതു ലോക​ത്തി​ന്റെ ജ്ഞാനത്തി​ലല്ല,+ ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യി​ലാണ്‌. അതിനു ഞങ്ങളുടെ മനസ്സാക്ഷി സാക്ഷി പറയുന്നു. 13  വായിക്കാനും മനസ്സി​ലാ​ക്കാ​നും പറ്റുന്ന* കാര്യങ്ങൾ മാത്രമേ ഞങ്ങൾ നിങ്ങൾക്ക്‌ എഴുതു​ന്നു​ള്ളൂ. തുടർന്നും നിങ്ങൾക്ക്‌ അവ മുഴുവനായി* മനസ്സി​ലാ​കുമെ​ന്നാണ്‌ എന്റെ പ്രതീക്ഷ. 14  നിങ്ങൾക്ക്‌ അഭിമാ​നി​ക്കാൻ ഞങ്ങളൊ​രു കാരണ​മാ​യി​രി​ക്കുന്നെന്നു നിങ്ങൾ ഏറെക്കു​റെ മനസ്സി​ലാ​ക്കി​യ​ല്ലോ. അതു​പോ​ലെ, നമ്മുടെ കർത്താ​വായ യേശു​വി​ന്റെ ദിവസ​ത്തിൽ നിങ്ങൾ ഞങ്ങൾക്കും അഭിമാ​നി​ക്കാൻ ഒരു കാരണ​മാ​യി​രി​ക്കും. 15  ഈ ബോധ്യ​മു​ള്ള​തുകൊ​ണ്ടാണ്‌ ആദ്യം നിങ്ങളു​ടെ അടുത്ത്‌ വരാൻ ഞാൻ ആലോ​ചി​ച്ചത്‌. അങ്ങനെ നിങ്ങൾക്കു രണ്ടാമ​തും സന്തോ​ഷി​ക്കാൻ കാരണമുണ്ടാകണമെന്നു* ഞാൻ ആഗ്രഹി​ച്ചു. 16  മാസിഡോണിയയിലേക്കു പോകു​ന്ന​വഴി നിങ്ങളെ സന്ദർശി​ക്ക​ണമെ​ന്നും മാസിഡോ​ണി​യ​യിൽനി​ന്നുള്ള മടക്കയാത്ര​യിൽ വീണ്ടും നിങ്ങളു​ടെ അടുത്ത്‌ വരണ​മെ​ന്നും അവി​ടെ​നിന്ന്‌ നിങ്ങൾ എന്നെ യഹൂദ്യ​യിലേക്കു യാത്ര അയയ്‌ക്ക​ണമെ​ന്നും ഞാൻ ആഗ്രഹി​ച്ചി​രു​ന്നു.+ 17  ഞാൻ അങ്ങനെയൊ​രു പരിപാ​ടി​യി​ട്ടത്‌ ഒട്ടും ചിന്തി​ക്കാതെ​യാണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ആദ്യം “ഉവ്വ്‌, ഉവ്വ്‌” എന്നു പറഞ്ഞിട്ട്‌ പിന്നെ “ഇല്ല, ഇല്ല” എന്നു പറയുന്ന ജഡികരീതിയിലാണു* ഞാൻ കാര്യങ്ങൾ ക്രമീ​ക​രി​ക്കു​ന്നത്‌ എന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു​ണ്ടോ? 18  നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകൾ ഒരേ സമയം “ഉവ്വ്‌” എന്നും “ഇല്ല” എന്നും ആയിരു​ന്നില്ല. ദൈവം വിശ്വ​സ്‌ത​നാണെ​ന്നത്‌ എത്ര തീർച്ച​യാ​ണോ അത്രതന്നെ തീർച്ച​യാണ്‌ ഇക്കാര്യ​വും. 19  ഞാനും സില്വാനൊസും* തിമൊഥെയൊ​സും നിങ്ങൾക്കി​ട​യിൽ പ്രസം​ഗിച്ച ദൈവ​പുത്ര​നായ യേശുക്രിസ്‌തു+ ഒരേ സമയം “ഉവ്വ്‌” എന്നും “ഇല്ല” എന്നും ആയിരു​ന്നില്ല. യേശു​വി​ന്റെ കാര്യ​ത്തിൽ “ഉവ്വ്‌” എന്നത്‌ എപ്പോ​ഴും “ഉവ്വ്‌” എന്നുതന്നെ​യാണ്‌. 20  ദൈവത്തിന്റെ വാഗ്‌ദാ​നങ്ങൾ എത്രയുണ്ടെ​ങ്കി​ലും അവയെ​ല്ലാം യേശു​വി​ലൂ​ടെ “ഉവ്വ്‌” എന്നായി​രി​ക്കു​ന്നു.+ അതു​കൊ​ണ്ടാണ്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്താൻവേണ്ടി നമ്മൾ യേശു​വി​ലൂ​ടെ ദൈവ​ത്തോ​ട്‌ “ആമേൻ” എന്നു പറയു​ന്നത്‌.+ 21  എന്നാൽ നിങ്ങളും ഞങ്ങളും ക്രിസ്‌തു​വി​നു​ള്ള​വ​രാണെന്ന്‌ ഉറപ്പു തരുന്ന​തും നമ്മളെ അഭി​ഷേകം ചെയ്‌ത​തും ദൈവ​മാണ്‌.+ 22  ദൈവം നമ്മുടെ മേൽ തന്റെ മുദ്ര പതിപ്പിക്കുകയും+ വരാനി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു ഉറപ്പായി* തന്റെ ആത്മാവിനെ+ നമ്മുടെ ഹൃദയ​ങ്ങ​ളിൽ പകരു​ക​യും ചെയ്‌തി​രി​ക്കു​ന്നു. 23  നിങ്ങളെ കൂടുതൽ വിഷമി​പ്പി​ക്ക​രുതെന്നു കരുതി​യാ​ണു ഞാൻ ഇതുവരെ കൊരി​ന്തിലേക്കു വരാതി​രു​ന്നത്‌. ഇതിനു ദൈവം​തന്നെ എനിക്ക്‌ എതിരെ സാക്ഷി​യാ​യി​രി​ക്കട്ടെ. 24  ഞങ്ങൾ നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്മേൽ ആധിപ​ത്യം നടത്തുന്നവരാണെന്നല്ല+ ഞാൻ പറഞ്ഞു​വ​രു​ന്നത്‌. ശരിക്കും പറഞ്ഞാൽ ഞങ്ങൾ നിങ്ങളു​ടെ സന്തോ​ഷ​ത്തി​നുവേ​ണ്ടി​യുള്ള സഹപ്ര​വർത്ത​ക​രാണ്‌. നിങ്ങൾ ഉറച്ചു​നിൽക്കു​ന്നതു നിങ്ങളുടെ​തന്നെ വിശ്വാ​സംകൊ​ണ്ടാ​ണ​ല്ലോ.

അടിക്കുറിപ്പുകള്‍

അഥവാ “പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.”
മറ്റൊരു സാധ്യത “നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ നന്നായി അറിയാ​വു​ന്ന​തും മനസ്സി​ലാ​ക്കാൻ പറ്റിയി​ട്ടു​ള്ള​തും ആയ.”
അക്ഷ. “നിങ്ങൾക്ക്‌ അവ ഒടുക്കം​വരെ.”
മറ്റൊരു സാധ്യത “നിങ്ങൾക്കു രണ്ടു വട്ടം പ്രയോ​ജ​ന​മു​ണ്ടാ​ക​ണ​മെന്ന്‌.”
പദാവലിയിൽ “ജഡം” കാണുക.
ശീലാസ്‌ എന്നും വിളി​ച്ചി​രു​ന്നു.
അഥവാ “ആദ്യഗ​ഡു​വാ​യി (അച്ചാര​മാ​യി); അഡ്വാൻസ്‌ തുകയാ​യി; ഈടായി.”