ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം 1:1-17

  • ജ്ഞാനത്തി​നു​വേ​ണ്ടി​യുള്ള ശലോ​മോ​ന്റെ അപേക്ഷ (1-12)

  • ശലോ​മോ​ന്റെ സമ്പത്ത്‌ (13-17)

1  ദാവീ​ദി​ന്റെ മകനായ ശലോ​മോൻ ശക്തനായ ഒരു ഭരണാ​ധി​കാ​രി​യാ​യി​ത്തീർന്നു. ശലോ​മോ​ന്റെ ദൈവ​മായ യഹോവ ശലോ​മോ​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു; ദൈവം ശലോ​മോ​നെ അതി​ശ്രേ​ഷ്‌ഠ​നാ​ക്കി.+  ശലോമോൻ ഇസ്രാ​യേ​ലി​നെ മുഴുവൻ, സഹസ്രാധിപന്മാരെയും* ശതാധിപന്മാരെയും* ന്യായാ​ധി​പ​ന്മാ​രെ​യും ഇസ്രാ​യേ​ലി​ലെ പിതൃഭവനത്തലവന്മാരായ* എല്ലാ തലവന്മാ​രെ​യും, വിളി​ച്ചു​കൂ​ട്ടി.  പിന്നെ ശലോ​മോ​നും സർവസ​ഭ​യും കൂടി ഗിബെ​യോ​നി​ലെ ആരാധനാസ്ഥലത്തേക്കു* പോയി.+ വിജനഭൂമിയിൽവെച്ച്‌* യഹോ​വ​യു​ടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യ​ദൈ​വ​ത്തി​ന്റെ സാന്നിധ്യകൂടാരം* വെച്ചി​രു​ന്നത്‌ അവി​ടെ​യാണ്‌.  എന്നാൽ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം ദാവീദ്‌ കിര്യത്ത്‌-യയാരീമിൽനിന്ന്‌+ താൻ ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടു​വ​ന്നി​രു​ന്നു; അതിനു​വേണ്ടി യരുശ​ലേ​മിൽ ഒരു കൂടാ​ര​വും നിർമി​ച്ചി​രു​ന്നു.+  ഹൂരിന്റെ മകനായ ഊരി​യു​ടെ മകൻ ബസലേൽ+ ഉണ്ടാക്കിയ ചെമ്പു​കൊ​ണ്ടുള്ള യാഗപീഠം+ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുന്നിൽ വെച്ചി​രു​ന്നു. ശലോ​മോ​നും സഭയും അതിനു മുന്നിൽ ചെന്ന്‌ പ്രാർഥി​ക്കു​മാ​യി​രു​ന്നു.*  ശലോമോൻ അവിടെ യഹോ​വ​യു​ടെ സന്നിധി​യിൽ യാഗം കഴിച്ചു. സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുന്നിലെ ചെമ്പു​കൊ​ണ്ടുള്ള യാഗപീഠത്തിൽ+ ശലോ​മോൻ 1,000 ദഹനയാ​ഗങ്ങൾ അർപ്പിച്ചു.  ആ രാത്രി ദൈവം ശലോ​മോ​നു പ്രത്യ​ക്ഷ​നാ​യി, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദി​ച്ചു.+  ശലോമോൻ ദൈവ​ത്തോ​ടു പറഞ്ഞു: “അങ്ങ്‌ എന്റെ അപ്പനായ ദാവീ​ദി​നോട്‌ അചഞ്ചല​മായ സ്‌നേഹം കാണിച്ചു.+ അപ്പന്റെ സ്ഥാനത്ത്‌ എന്നെ രാജാ​വാ​യി വാഴി​ക്കു​ക​യും ചെയ്‌തു.+  ദൈവമായ യഹോവേ, എന്റെ അപ്പനായ ദാവീ​ദി​നോട്‌ അങ്ങ്‌ ചെയ്‌ത വാഗ്‌ദാ​നം നിറ​വേ​റ്റേ​ണമേ.+ ഭൂമി​യി​ലെ പൊടി​പോ​ലെ അസംഖ്യ​മായ ഒരു ജനത്തിനു മേലാ​ണ​ല്ലോ അങ്ങ്‌ എന്നെ രാജാ​വാ​ക്കി​യി​രി​ക്കു​ന്നത്‌.+ 10  അതുകൊണ്ട്‌ ഈ ജനത്തെ നയിക്കാൻവേണ്ട* അറിവും ജ്ഞാനവും+ എനിക്കു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജ​ന​ത്തി​നു ന്യായ​പാ​ലനം ചെയ്യാൻ ആർക്കു കഴിയും!”+ 11  അപ്പോൾ ദൈവം ശലോ​മോ​നോ​ടു പറഞ്ഞു: “നീ ധനമോ സമ്പത്തോ കീർത്തി​യോ ശത്രു​സം​ഹാ​ര​മോ ദീർഘാ​യു​സ്സോ ആവശ്യ​പ്പെ​ടാ​തെ, ഞാൻ നിന്നെ രാജാ​വാ​ക്കി​വെച്ച എന്റെ ഈ ജനത്തിനു ന്യായം പാലി​ച്ചു​കൊ​ടു​ക്കാ​നുള്ള ജ്ഞാനത്തി​നും അറിവി​നും വേണ്ടി അപേക്ഷി​ച്ച​ല്ലോ.+ അതു​കൊണ്ട്‌ നിന്റെ ഹൃദയാ​ഭി​ലാ​ഷ​ത്തി​നു ചേർച്ച​യിൽ 12  ഞാൻ നിനക്ക്‌ അറിവും ജ്ഞാനവും പകർന്നു​ത​രും. അതു മാത്രമല്ല, നിനക്കു മുമ്പോ ശേഷമോ ഉള്ള ഒരു രാജാ​വി​നു​മി​ല്ലാ​ത്തത്ര ധനവും സമ്പത്തും കീർത്തി​യും കൂടെ ഞാൻ നിനക്കു തരും.”+ 13  പിന്നെ ശലോ​മോൻ ഗിബെയോനിലെ+ ആരാധ​നാ​സ്ഥ​ല​ത്തു​നിന്ന്‌,* അതായത്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുന്നിൽനി​ന്ന്‌, യരുശ​ലേ​മി​ലേക്കു മടങ്ങി​വന്നു. ശലോ​മോൻ ഇസ്രാ​യേ​ലി​നെ ഭരിച്ചു. 14  ശലോമോൻ ധാരാളം കുതിരകളെയും* രഥങ്ങ​ളെ​യും സമ്പാദി​ച്ചു​കൊ​ണ്ടി​രു​ന്നു. അദ്ദേഹ​ത്തിന്‌ 1,400 രഥങ്ങളും 12,000 കുതിരകളും*+ ഉണ്ടായി​രു​ന്നു. രാജാവ്‌ അവയെ രഥനഗരങ്ങളിലും+ യരുശ​ലേ​മിൽ തന്റെ അടുത്തും സൂക്ഷിച്ചു.+ 15  ശലോമോൻ രാജാവ്‌ സ്വർണ​വും വെള്ളി​യും കല്ലുകൾപോലെയും+ ദേവദാ​രു​ത്തടി ഷെഫേലയിലെ+ അത്തി മരങ്ങൾപോ​ലെ​യും യരുശ​ലേ​മിൽ സുലഭ​മാ​ക്കി. 16  ഈജിപ്‌തിൽനിന്ന്‌ ഇറക്കു​മതി ചെയ്‌ത​വ​യാ​യി​രു​ന്നു ശലോ​മോ​ന്റെ കുതി​രകൾ.+ രാജാ​വി​ന്റെ വ്യാപാ​രി​സം​ഘം ഓരോ കുതി​ര​ക്കൂ​ട്ട​ത്തെ​യും മൊത്ത​മാ​യി ഒരു വില കൊടു​ത്താ​ണു വാങ്ങി​യി​രു​ന്നത്‌.*+ 17  ഈജിപ്‌തിൽനിന്ന്‌ ഇറക്കു​മതി ചെയ്‌ത ഓരോ രഥത്തി​ന്റെ​യും വില 600 വെള്ളി​ക്കാ​ശും ഓരോ കുതി​ര​യു​ടെ​യും വില 150 വെള്ളി​ക്കാ​ശും ആയിരു​ന്നു. അവർ അവ ഹിത്യ​രു​ടെ എല്ലാ രാജാ​ക്ക​ന്മാർക്കും സിറി​യ​യി​ലെ രാജാ​ക്ക​ന്മാർക്കും ഇറക്കു​മതി ചെയ്‌തു​കൊ​ടു​ക്കു​മാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അതായത്‌, നൂറു പേരുടെ അധിപ​ന്മാർ.
പദാവലിയിൽ “പിതൃ​ഭ​വനം” കാണുക.
അതായത്‌, ആയിരം പേരുടെ അധിപ​ന്മാർ.
അക്ഷ. “ഉയർന്ന സ്ഥലത്തേക്ക്‌.”
പദാവലി കാണുക.
അഥവാ “സമാഗ​മ​ന​കൂ​ടാ​രം.” പദാവലി കാണുക.
അഥവാ “അവി​ടെ​വെച്ച്‌ ദൈവ​ത്തോ​ട്‌ അരുള​പ്പാ​ടു ചോദി​ക്കു​മാ​യി​രു​ന്നു.”
അക്ഷ. “ജനത്തിനു മുന്നിൽ പോകാ​നും വരാനും വേണ്ട.”
അക്ഷ. “ഉയർന്ന സ്ഥലത്തു​നി​ന്ന്‌.”
അഥവാ “കുതി​ര​ക്കാ​രും.”
അഥവാ “കുതി​ര​ക്കാ​രെ​യും.”
മറ്റൊരു സാധ്യത “ശലോ​മോ​ന്റെ കുതി​രകൾ ഈജി​പ്‌തിൽനി​ന്നും കുവേ​യിൽനി​ന്നും ഇറക്കു​മതി ചെയ്‌ത​വ​യാ​യി​രു​ന്നു. രാജാ​വി​ന്റെ വ്യാപാ​രി​സം​ഘം അവയെ കുവേ​യിൽനി​ന്ന്‌ മൊത്ത​മാ​യി ഒരു വില കൊടു​ത്താ​ണു വാങ്ങി​യി​രു​ന്നത്‌.” കുവേ എന്നത്‌ ഒരുപക്ഷേ കിലി​ക്യ​യാ​യി​രി​ക്കാം.