ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം 2:1-18

  • ദേവാ​ലയം പണിയാൻ ഒരുക്കങ്ങൾ നടത്തുന്നു (1-18)

2  പിന്നെ ശലോ​മോൻ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ദേവാലയവും+ തനിക്കു​വേണ്ടി ഒരു കൊട്ടാ​ര​വും പണിയാൻ ഉത്തരവി​ട്ടു.+  ശലോമോൻ 70,000 പേരെ ചുമട്ടു​കാ​രാ​യും 80,000 പേരെ മലകളിൽ കല്ലുവെട്ടുകാരായും+ 3,600 പേരെ അവർക്കു മേൽനോ​ട്ട​ക്കാ​രാ​യും നിയമി​ച്ചു.+  കൂടാതെ ശലോ​മോൻ സോരി​ലെ രാജാ​വായ ഹീരാമിന്‌+ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചു: “എന്റെ അപ്പനായ ദാവീദ്‌ ഒരു കൊട്ടാ​രം പണിത​പ്പോൾ അങ്ങ്‌ ദേവദാ​രു​ത്തടി കൊടു​ത്ത്‌ സഹായി​ച്ച​തു​പോ​ലെ എന്നെയും സഹായി​ക്കണം.+  ഞാൻ എന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിത്‌ അതു ദൈവ​ത്തി​നു​വേണ്ടി വിശു​ദ്ധീ​ക​രി​ക്കാൻപോ​കു​ക​യാണ്‌. അവിടെ ദൈവ​ത്തി​ന്റെ മുന്നിൽ സുഗന്ധ​ദ്ര​വ്യം കത്തിക്കു​ക​യും,+ പതിവ്‌ കാഴ്‌ചയപ്പം* ഒരുക്കി​വെ​ക്കു​ക​യും,+ രാവി​ലെ​യും വൈകു​ന്നേ​ര​വും ശബത്തുകളിലും+ കറുത്ത വാവുകളിലും+ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ ഉത്സവകാലങ്ങളിലും+ ദഹനയാഗങ്ങൾ+ അർപ്പി​ക്കു​ക​യും വേണം. ഇസ്രാ​യേൽ ഇത്‌ എല്ലാ കാലവും ചെയ്യേ​ണ്ട​താണ്‌.  ഞങ്ങളുടെ ദൈവം മറ്റെല്ലാ ദൈവ​ങ്ങ​ളെ​ക്കാ​ളും ശ്രേഷ്‌ഠ​നാ​യ​തി​നാൽ ഞാൻ പണിയുന്ന ഭവനം അതി​ശ്രേ​ഷ്‌ഠ​മാ​യി​രി​ക്കണം.  സ്വർഗങ്ങൾക്കും സ്വർഗാ​ധി​സ്വർഗ​ങ്ങൾക്കും ഞങ്ങളുടെ ദൈവത്തെ ഉൾക്കൊ​ള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്കു ദൈവ​ത്തിന്‌ ഒരു ഭവനം പണിയാൻ ആർക്കു കഴിയും? ദൈവ​മു​മ്പാ​കെ യാഗവ​സ്‌തു ദഹിപ്പിക്കാനുള്ള* ഒരു സ്ഥലം എന്നല്ലാതെ ദൈവ​ത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ ഞാൻ ആരാണ്‌?  അങ്ങ്‌ ഇപ്പോൾ എനിക്കു വിദഗ്‌ധ​നായ ഒരു പണിക്കാ​രനെ അയച്ചു​ത​രണം. അയാൾ സ്വർണം, വെള്ളി, ചെമ്പ്‌,+ ഇരുമ്പ്‌, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, രക്തവർണ​ത്തി​ലുള്ള നൂൽ, നീല നിറത്തി​ലുള്ള നൂൽ എന്നിവ​കൊണ്ട്‌ പണി ചെയ്യാൻ സമർഥ​നാ​യി​രി​ക്കണം; കൊത്തു​പണി ചെയ്യാ​നും അറിവു​ണ്ടാ​യി​രി​ക്കണം. അയാൾ വന്ന്‌ യഹൂദ​യി​ലും യരുശ​ലേ​മി​ലും എന്റെ അപ്പനായ ദാവീദ്‌ എനിക്കു തന്നിരി​ക്കുന്ന വിദഗ്‌ധ​ജോ​ലി​ക്കാ​രോ​ടൊ​പ്പം പണി ചെയ്യട്ടെ.+  കൂടാതെ അങ്ങ്‌ എനിക്കു ലബാ​നോ​നിൽനിന്ന്‌ ദേവദാ​രു, ജൂനിപ്പർ,+ രക്തചന്ദനം+ എന്നിവ​യു​ടെ തടിയും അയച്ചു​ത​രണം. ലബാ​നോ​നി​ലെ മരങ്ങൾ+ മുറി​ക്കാൻ അങ്ങയുടെ ദാസന്മാർക്കു പ്രത്യേ​കം വൈദ​ഗ്‌ധ്യ​മു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം. എന്റെ ദാസന്മാർ അവരെ സഹായി​ക്കും.+  എനിക്കു ധാരാളം തടി ആവശ്യ​മുണ്ട്‌. കാരണം അതിഗം​ഭീ​ര​മായ ഒരു ദേവാ​ല​യ​മാ​ണു ഞാൻ പണിയാൻ ഉദ്ദേശി​ക്കു​ന്നത്‌. 10  അങ്ങയുടെ മരം​വെ​ട്ടു​കാ​രായ ദാസന്മാർക്കു വേണ്ട ഭക്ഷണം ഞാൻ കൊടു​ക്കാം.+ 20,000 കോർ* ഗോത​മ്പും 20,000 കോർ ബാർളി​യും 20,000 ബത്ത്‌* വീഞ്ഞും 20,000 ബത്ത്‌ എണ്ണയും ഞാൻ എത്തിച്ചു​ത​രാം.” 11  അപ്പോൾ സോരി​ലെ രാജാ​വായ ഹീരാം ശലോ​മോന്‌ ഇങ്ങനെ​യൊ​രു എഴുത്തു കൊടു​ത്ത​യച്ചു: “യഹോവ തന്റെ ജനത്തെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ അങ്ങയെ അവർക്കു രാജാ​വാ​ക്കി​യി​രി​ക്കു​ന്നു.” 12  ഹീരാം തുടർന്നു: “ആകാശ​ത്തെ​യും ഭൂമി​യെ​യും ഉണ്ടാക്കിയ, ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. ദൈവം വിവേ​ക​വും ഗ്രാഹ്യ​വും നിറഞ്ഞ,+ ബുദ്ധി​മാ​നായ ഒരു മകനെ ദാവീദ്‌ രാജാ​വി​നു നൽകി​യി​രി​ക്കു​ന്ന​ല്ലോ.+ ആ മകൻ യഹോ​വ​യ്‌ക്കു​വേണ്ടി ഒരു ആലയവും തനിക്കു താമസി​ക്കാൻ ഒരു കൊട്ടാ​ര​വും പണിയും. 13  ഞാൻ ഇതാ, വിദഗ്‌ധ​നായ ഒരു പണിക്കാ​രനെ അയച്ചു​ത​രു​ന്നു. അയാൾ വളരെ സമർഥ​നാണ്‌.* ഹീരാം-ആബി+ എന്നാണു പേര്‌. 14  ദാൻവംശജയാണ്‌ അയാളു​ടെ അമ്മ. എന്നാൽ അപ്പൻ സോർദേ​ശ​ക്കാ​ര​നാണ്‌. അയാൾക്കു സ്വർണം, വെള്ളി, ചെമ്പ്‌, ഇരുമ്പ്‌, കല്ല്‌, തടി, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, നീല നിറത്തി​ലുള്ള നൂൽ, മേത്തരം തുണി, രക്തവർണ​ത്തി​ലുള്ള നൂൽ എന്നിവ​കൊണ്ട്‌ പണി ചെയ്‌ത്‌ നല്ല പരിച​യ​മുണ്ട്‌.+ എല്ലാ തരം കൊത്തു​പ​ണി​ക​ളും അറിയാം. ഏതു മാതൃക കൊടു​ത്താ​ലും അയാൾ അത്‌ ഉണ്ടാക്കി​ത്ത​രും.+ അങ്ങയു​ടെ​യും എന്റെ യജമാ​ന​നായ ദാവീ​ദി​ന്റെ​യും വിദഗ്‌ധ​ശി​ല്‌പി​ക​ളു​ടെ​കൂ​ടെ അയാൾ ജോലി ചെയ്‌തു​കൊ​ള്ളും. 15  യജമാനനേ, അങ്ങ്‌ പറഞ്ഞതു​പോ​ലെ അങ്ങയുടെ ദാസന്മാർക്കു ഗോത​മ്പും ബാർളി​യും എണ്ണയും വീഞ്ഞും കൊടു​ത്ത​യ​ച്ചാ​ലും.+ 16  അങ്ങയ്‌ക്ക്‌ ആവശ്യ​മു​ള്ള​ത്ര​യും തടി ഞങ്ങൾ ലബാ​നോ​നിൽനിന്ന്‌ വെട്ടി​ത്ത​രാം.+ ഞങ്ങൾ അതു ചങ്ങാട​ങ്ങ​ളാ​ക്കി കടൽമാർഗം യോപ്പ​യിൽ എത്തിക്കാം.+ അങ്ങയ്‌ക്ക്‌ അത്‌ അവി​ടെ​നിന്ന്‌ യരുശ​ലേ​മി​ലേക്കു കൊണ്ടു​പോ​കാ​മ​ല്ലോ.”+ 17  പിന്നെ ശലോ​മോൻ അപ്പനായ ദാവീദ്‌ ചെയ്‌തതുപോലെ+ ഇസ്രാ​യേൽ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക​ളു​ടെ ഒരു കണക്കെ​ടു​ത്തു.+ അവർ മൊത്തം 1,53,600 പേരു​ണ്ടാ​യി​രു​ന്നു. 18  ശലോമോൻ അവരിൽ 70,000 പേരെ ചുമട്ടു​കാ​രാ​യും 80,000 പേരെ മലകളിൽ കല്ലുവെട്ടുകാരായും+ 3,600 പേരെ ആളുക​ളെ​ക്കൊണ്ട്‌ ജോലി ചെയ്യി​ക്കു​ന്ന​തി​നു മേൽനോ​ട്ട​ക്കാ​രാ​യും നിയമി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “അടുക്കി​വെ​ച്ചി​രി​ക്കുന്ന അപ്പം.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കാ​നുള്ള.”
ഒരു കോർ = 220 ലി. അനു. ബി14 കാണുക.
ഒരു ബത്ത്‌ = 22 ലി. അനു. ബി14 കാണുക.
അഥവാ “അയാൾ വകതി​രി​വു​ള്ള​വ​നാ​ണ്‌.”