ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം 24:1-27

  • യഹോ​വാ​ശി​ന്റെ ഭരണം (1-3)

  • യഹോ​വാശ്‌ ദേവാ​ലയം പുതു​ക്കി​പ്പ​ണി​യു​ന്നു (4-14)

  • യഹോ​വാ​ശി​ന്റെ വിശ്വാ​സ​ത്യാ​ഗം (15-22)

  • യഹോ​വാ​ശി​നെ കൊല്ലു​ന്നു (23-27)

24  രാജാ​വാ​കു​മ്പോൾ യഹോ​വാ​ശിന്‌ ഏഴു വയസ്സാ​യി​രു​ന്നു.+ യഹോ​വാശ്‌ 40 വർഷം യരുശ​ലേ​മിൽ ഭരിച്ചു. ബേർ-ശേബക്കാ​രി​യായ സിബ്യ​യാ​യി​രു​ന്നു യഹോ​വാ​ശി​ന്റെ അമ്മ.+  യഹോയാദ പുരോ​ഹി​തന്റെ കാല​ത്തെ​ല്ലാം യഹോ​വാശ്‌ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു.+  യഹോയാദ യഹോ​വാ​ശി​നു ഭാര്യ​മാ​രാ​യി രണ്ടു പെൺകു​ട്ടി​കളെ കണ്ടെത്തി; യഹോ​വാ​ശിന്‌ ആൺമക്ക​ളും പെൺമ​ക്ക​ളും ഉണ്ടായി.  പിന്നെ യഹോ​വ​യു​ടെ ഭവനം പുതു​ക്കി​പ്പ​ണി​യ​ണ​മെന്ന ഒരു ആഗ്രഹം യഹോ​വാ​ശി​നു ഹൃദയ​ത്തിൽ തോന്നി.+  അതുകൊണ്ട്‌ യഹോ​വാശ്‌ രാജാവ്‌ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു: “നിങ്ങൾ യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലേക്കു ചെന്ന്‌, വർഷാ​വർഷം നിങ്ങളു​ടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ അറ്റകു​റ്റ​പ്പണി ചെയ്യാ​നുള്ള പണം+ ഇസ്രാ​യേ​ല്യ​രു​ടെ കൈയിൽനി​ന്ന്‌ ശേഖരി​ക്കുക. എത്രയും വേഗം ഇതു ചെയ്യണം.” എന്നാൽ ലേവ്യർ അക്കാര്യ​ത്തിൽ അനാസ്ഥ കാണിച്ചു.+  അതുകൊണ്ട്‌ രാജാവ്‌ മുഖ്യ​പു​രോ​ഹി​ത​നായ യഹോ​യാ​ദയെ വിളിച്ച്‌ ചോദി​ച്ചു:+ “യഹോ​വ​യു​ടെ ദാസനായ മോശ സാക്ഷ്യ​കൂ​ടാ​ര​ത്തി​നു​വേണ്ടി ഇസ്രാ​യേൽ സഭയുടെ മേൽ ഏർപ്പെ​ടു​ത്തിയ വിശു​ദ്ധ​നി​കു​തി,+ യഹൂദ​യിൽനി​ന്നും യരുശ​ലേ​മിൽനി​ന്നും ശേഖരി​ക്കാൻ അങ്ങ്‌ എന്തു​കൊ​ണ്ടാ​ണു ലേവ്യ​രോട്‌ ആവശ്യ​പ്പെ​ടാ​തി​രു​ന്നത്‌?+  ദുഷ്ടസ്‌ത്രീയായ ആ അഥല്യ​യു​ടെ മക്കൾ+ സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തിൽ അതിക്രമിച്ചുകയറി+ യഹോ​വ​യു​ടെ ഭവനത്തി​ലെ വിശു​ദ്ധ​വ​സ്‌തു​ക്ക​ളെ​ല്ലാം എടുത്ത്‌ ബാൽ ദൈവ​ങ്ങളെ ആരാധി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.”  പിന്നെ അവർ രാജാ​വി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌ ഒരു പെട്ടി ഉണ്ടാക്കി+ യഹോ​വ​യു​ടെ ഭവനത്തി​നു വെളി​യിൽ കവാട​ത്തിന്‌ അരികിൽ വെച്ചു.+  തുടർന്ന്‌, വിജന​ഭൂ​മി​യിൽവെച്ച്‌ സത്യ​ദൈ​വ​ത്തി​ന്റെ ദാസനായ മോശ ഇസ്രാ​യേ​ല്യ​രു​ടെ മേൽ ചുമത്തിയ വിശുദ്ധനികുതി+ യഹോ​വ​യു​ടെ മുമ്പാകെ കൊണ്ടു​വ​ര​ണ​മെന്ന്‌ അവർ യഹൂദ​യി​ലും യരുശ​ലേ​മി​ലും വിളം​ബരം ചെയ്‌തു. 10  പ്രഭുക്കന്മാർക്കും എല്ലാ ജനങ്ങൾക്കും സന്തോ​ഷ​മാ​യി.+ അവർ സംഭാ​വ​നകൾ കൊണ്ടു​വന്ന്‌ പെട്ടി നിറയുംവരെ* അതിൽ ഇട്ടു​കൊ​ണ്ടി​രു​ന്നു. 11  പെട്ടിയിൽ ധാരാളം പണമു​ണ്ടെന്നു കാണു​മ്പോൾ ലേവ്യർ അതു കൊണ്ടു​വന്ന്‌ രാജാ​വി​നെ ഏൽപ്പി​ക്കും. രാജാ​വി​ന്റെ സെക്ര​ട്ട​റി​യും മുഖ്യ​പു​രോ​ഹി​തന്റെ സഹായി​യും വന്ന്‌ പെട്ടി​യി​ലുള്ള പണം എടുത്തശേഷം+ അതു തിരികെ വെക്കും. അവർ ദിവസം​തോ​റും ഇങ്ങനെ ചെയ്‌തു. അങ്ങനെ ധാരാളം പണം ശേഖരി​ച്ചു. 12  കിട്ടുന്ന പണമെ​ല്ലാം രാജാ​വും യഹോ​യാ​ദ​യും കൂടെ യഹോ​വ​യു​ടെ ഭവനത്തി​ലെ പണിക്കു മേൽനോ​ട്ടം വഹിക്കു​ന്ന​വരെ ഏൽപ്പി​ക്കു​മാ​യി​രു​ന്നു. ആ പണം​കൊണ്ട്‌ അവർ യഹോ​വ​യു​ടെ ഭവനം പുതു​ക്കി​പ്പ​ണി​യാ​നാ​യി കല്ലു​വെ​ട്ടു​കാ​രെ​യും ശില്‌പി​ക​ളെ​യും നിയമി​ച്ചു. കൂടാതെ യഹോ​വ​യു​ടെ ഭവനത്തിൽ അറ്റകു​റ്റ​പ്പണി ചെയ്യാ​നാ​യി ഇരുമ്പു​പ​ണി​ക്കാ​രെ​യും ചെമ്പു​പ​ണി​ക്കാ​രെ​യും അവർ കൂലി​ക്കെ​ടു​ത്തു.+ 13  മേൽനോട്ടക്കാർ അങ്ങനെ പണിക്കു തുടക്ക​മി​ട്ടു. അവരുടെ മേൽനോ​ട്ട​ത്തിൽ നിർമാ​ണം പുരോ​ഗ​മി​ച്ചു. ഒടുവിൽ അവർ സത്യ​ദൈ​വ​ത്തി​ന്റെ ഭവനം ബലപ്പെ​ടു​ത്തി അതു പൂർവ​സ്ഥി​തി​യി​ലാ​ക്കി. 14  പണി തീർന്ന ഉടനെ അവർ മിച്ചമു​ണ്ടാ​യി​രുന്ന പണം രാജാ​വി​നെ​യും യഹോ​യാ​ദ​യെ​യും ഏൽപ്പിച്ചു. ആ പണം ഉപയോ​ഗിച്ച്‌ അവർ യഹോ​വ​യു​ടെ ഭവനത്തി​ലേ​ക്കു​വേണ്ട ഉപകര​ണങ്ങൾ ഉണ്ടാക്കി​ച്ചു. ശുശ്രൂഷ ചെയ്യാ​നും യാഗങ്ങൾ അർപ്പി​ക്കാ​നും വേണ്ട ഉപകര​ണങ്ങൾ, സ്വർണ​വും വെള്ളി​യും കൊണ്ടുള്ള ഉപകര​ണങ്ങൾ, പാനപാ​ത്രങ്ങൾ എന്നിവ അവർ ഉണ്ടാക്കി.+ യഹോ​യാ​ദ​യു​ടെ കാല​ത്തെ​ല്ലാം അവർ യഹോ​വ​യു​ടെ ഭവനത്തിൽ പതിവാ​യി ദഹനബ​ലി​കൾ അർപ്പിച്ചു.+ 15  സംതൃപ്‌തവും സുദീർഘ​വും ആയ ജീവി​ത​ത്തിന്‌ ഒടുവിൽ യഹോ​യാദ മരിച്ചു. മരിക്കു​മ്പോൾ യഹോ​യാ​ദ​യ്‌ക്ക്‌ 130 വയസ്സാ​യി​രു​ന്നു. 16  സത്യദൈവത്തോടും ദൈവ​ഭ​വ​ന​ത്തോ​ടും ഉള്ള ബന്ധത്തിൽ യഹോ​യാദ ഇസ്രാ​യേ​ലിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്‌തതുകൊണ്ട്‌+ അവർ യഹോ​യാ​ദയെ ദാവീ​ദി​ന്റെ നഗരത്തിൽ രാജാ​ക്ക​ന്മാ​രു​ടെ​കൂ​ടെ അടക്കം ചെയ്‌തു.+ 17  യഹോയാദയുടെ മരണ​ശേഷം യഹൂദാ​പ്ര​ഭു​ക്ക​ന്മാർ വന്ന്‌ രാജാ​വി​ന്റെ മുന്നിൽ കുമ്പിട്ടു; രാജാവ്‌ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു. 18  ജനം പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യു​ടെ ഭവനം ഉപേക്ഷി​ച്ച്‌ പൂജാസ്‌തൂപങ്ങളെയും* വിഗ്ര​ഹ​ങ്ങ​ളെ​യും സേവി​ക്കാൻതു​ടങ്ങി. യഹൂദ​യും യരുശ​ലേ​മും പാപം ചെയ്‌തതു കാരണം ദൈവം അവരോ​ടു കോപി​ച്ചു.* 19  അവരെ തന്നി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​വ​രാൻവേണ്ടി യഹോവ അവരുടെ ഇടയി​ലേക്കു വീണ്ടും​വീ​ണ്ടും പ്രവാ​ച​ക​ന്മാ​രെ അയച്ചു. അവർക്കു പല തവണ മുന്നറി​യി​പ്പു കൊടു​ത്തെ​ങ്കി​ലും അവർ കേൾക്കാൻ കൂട്ടാ​ക്കി​യില്ല.+ 20  അക്കാലത്ത്‌ പുരോ​ഹി​ത​നായ യഹോ​യാ​ദ​യു​ടെ മകൻ+ സെഖര്യ​യു​ടെ മേൽ ദൈവാ​ത്മാവ്‌ വന്നു.* സെഖര്യ ജനത്തിന്റെ മുന്നിൽ നിന്ന്‌ അവരോ​ടു പറഞ്ഞു: “സത്യ​ദൈവം ഇങ്ങനെ പറയുന്നു: ‘എന്തു​കൊ​ണ്ടാ​ണു നിങ്ങൾ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കാ​ത്തത്‌? നിങ്ങൾക്ക്‌ ഒരിക്ക​ലും വിജയം ഉണ്ടാകില്ല. നിങ്ങൾ ദൈവ​മായ യഹോ​വയെ ഉപേക്ഷി​ച്ച​തു​കൊണ്ട്‌ ദൈവം നിങ്ങ​ളെ​യും ഉപേക്ഷി​ക്കും.’”+ 21  പക്ഷേ അവർ സെഖര്യ​ക്കെ​തി​രെ ഗൂഢാ​ലോ​ചന നടത്തി,+ രാജക​ല്‌പ​ന​പ്ര​കാ​രം യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റത്തു​വെച്ച്‌ സെഖര്യ​യെ കല്ലെറി​ഞ്ഞ്‌ കൊന്നു.+ 22  സെഖര്യയുടെ അപ്പനായ യഹോ​യാദ കാണിച്ച അചഞ്ചല​മായ സ്‌നേഹം ഓർക്കാ​തെ യഹോ​വാശ്‌ രാജാവ്‌ യഹോ​യാ​ദ​യു​ടെ മകനെ കൊന്നു​ക​ളഞ്ഞു. മരണസ​മ​യത്ത്‌ സെഖര്യ ഇങ്ങനെ പറഞ്ഞു: “ഇതി​നെ​ല്ലാം യഹോവ നിങ്ങ​ളോ​ടു പകരം ചോദി​ക്കട്ടെ.”+ 23  പിറ്റെ വർഷത്തി​ന്റെ തുടക്കത്തിൽ* സിറിയൻ സൈന്യം യഹോ​വാ​ശി​നു നേരെ വന്ന്‌ യഹൂദ​യെ​യും യരുശ​ലേ​മി​നെ​യും ആക്രമി​ച്ചു.+ അവർ ജനത്തിന്റെ പ്രഭുക്കന്മാരെയെല്ലാം+ കൊന്നു​ക​ള​യു​ക​യും അവരുടെ സമ്പത്തെ​ല്ലാം കൊള്ള​യ​ടിച്ച്‌ അതു മുഴുവൻ ദമസ്‌കൊ​സി​ലെ രാജാ​വി​നു കൊടു​ത്ത​യ​യ്‌ക്കു​ക​യും ചെയ്‌തു. 24  ദേശത്ത്‌ അതി​ക്ര​മി​ച്ചു​കടന്ന സിറിയൻ സൈന്യ​ത്തിന്‌ അംഗബലം വളരെ കുറവാ​യി​രു​ന്നെ​ങ്കി​ലും യഹൂദ​യു​ടെ വലിയ സൈന്യ​ത്തെ യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയെ അവർ ഉപേക്ഷി​ച്ച​തു​കൊണ്ട്‌ അവർ* യഹോ​വാ​ശി​ന്റെ മേൽ ന്യായ​വി​ധി നടപ്പാക്കി. 25  സിറിയൻ സൈന്യം യഹോ​വാ​ശി​നെ വിട്ട്‌ പിൻവാ​ങ്ങി​യ​പ്പോൾ (യഹോ​വാ​ശി​നു മാരക​മാ​യി മുറി​വേ​റ്റി​രു​ന്നു.*) സ്വന്തം ദാസന്മാർ യഹോ​വാ​ശിന്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി. യഹോ​വാശ്‌ യഹോ​യാദ പുരോഹിതന്റെ+ ആൺമക്കളുടെ* രക്തം ചൊരി​ഞ്ഞ​തു​കൊണ്ട്‌ സ്വന്തം കിടക്ക​യിൽവെച്ച്‌ യഹോ​വാ​ശി​നെ അവർ കൊന്നു​ക​ളഞ്ഞു.+ യഹോ​വാ​ശി​നെ ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+ പക്ഷേ രാജാ​ക്ക​ന്മാ​രു​ടെ കല്ലറയി​ലാ​യി​രു​ന്നില്ല അടക്കി​യത്‌.+ 26  അമ്മോന്യസ്‌ത്രീയായ ശിമെ​യാ​ത്തി​ന്റെ മകൻ സാബാ​ദും മോവാ​ബ്യ​സ്‌ത്രീ​യായ ശിമ്രീ​ത്തി​ന്റെ മകൻ യഹോ​സാ​ബാ​ദും ആണ്‌ യഹോ​വാ​ശിന്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി​യത്‌.+ 27  യഹോവാശിന്‌ എതിരെ നടത്തിയ പ്രഖ്യാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വാ​ശി​ന്റെ ആൺമക്കളെക്കുറിച്ചും+ യഹോ​വാശ്‌ സത്യ​ദൈ​വ​ത്തി​ന്റെ ഭവനം പുതുക്കിപ്പണിതതിനെക്കുറിച്ചും*+ രാജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തി​ലെ വിവര​ണ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. യഹോ​വാ​ശി​ന്റെ മകൻ അമസ്യ അടുത്ത രാജാ​വാ​യി.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “എല്ലാവ​രും കൊടു​ത്തു​തീ​രും​വരെ.”
പദാവലി കാണുക.
അക്ഷ. “ചെയ്‌തതു കാരണം അവരുടെ മേൽ കോപം ഉണ്ടായി.”
അക്ഷ. “പൊതി​ഞ്ഞു.”
അക്ഷ. “വർഷം മാറി വരുന്ന സമയത്ത്‌.”
അതായത്‌, സിറി​യ​ക്കാർ.
അഥവാ “ഒരുപാ​ടു രോഗങ്ങൾ ബാധി​ച്ചി​രു​ന്നു.”
അഥവാ “മകന്റെ.” ആദരസൂ​ച​ക​മാ​യി​ട്ടാ​യി​രി​ക്കാം ബഹുവ​ച​ന​രൂ​പം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.
അക്ഷ. “ഭവനത്തി​ന്‌ അടിസ്ഥാ​നം ഇട്ടതി​നെ​ക്കു​റി​ച്ചും.”