ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം 35:1-27

  • യോശിയ വലിയ ഒരു പെസഹ ക്രമീ​ക​രി​ക്കു​ന്നു (1-19)

  • ഫറവോൻ നെഖോ യോശി​യയെ കൊല്ലു​ന്നു (20-27)

35  യോശിയ യരുശ​ലേ​മിൽവെച്ച്‌ യഹോ​വ​യ്‌ക്ക്‌ ഒരു പെസഹ+ ആചരിച്ചു. ഒന്നാം മാസം 14-ാം ദിവസം+ അവർ പെസഹാ​മൃ​ഗത്തെ അറുത്തു.+  യോശിയ പുരോ​ഹി​ത​ന്മാ​രെ അവരുടെ ജോലി​ക​ളിൽ നിയമി​ക്കു​ക​യും യഹോ​വ​യു​ടെ ഭവനത്തി​ലെ അവരുടെ സേവനം ചെയ്യാൻ ഉത്സാഹി​പ്പി​ക്കു​ക​യും ചെയ്‌തു.+  പിന്നെ ഇസ്രാ​യേൽ ജനത്തിന്റെ ഗുരുക്കന്മാരും+ യഹോ​വ​യ്‌ക്കു വിശു​ദ്ധ​രും ആയ ലേവ്യ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇനി വിശു​ദ്ധ​പെ​ട്ടകം തോളിൽ ചുമന്നു​ന​ട​ക്കേ​ണ്ട​തില്ല.+ അത്‌ ഇസ്രാ​യേൽരാ​ജാ​വായ ദാവീ​ദി​ന്റെ മകൻ ശലോ​മോൻ പണിത ഭവനത്തിൽ വെക്കുക.+ എന്നിട്ട്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യെ​യും ദൈവ​ത്തി​ന്റെ ജനമായ ഇസ്രാ​യേ​ലി​നെ​യും സേവി​ക്കുക.  ഇസ്രായേൽരാജാവായ ദാവീ​ദും മകൻ ശലോമോനും+ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ, പിതൃ​ഭ​വ​ന​മ​നു​സ​രിച്ച്‌ വിഭാ​ഗ​ങ്ങ​ളു​ടെ അടിസ്ഥാനത്തിൽ+ നിങ്ങൾ സേവന​ങ്ങൾക്കു​വേണ്ടി ഒരുങ്ങണം.  നിങ്ങളുടെ സഹോ​ദ​ര​ന്മാ​രായ ജനത്തോ​ടൊ​പ്പം വിശു​ദ്ധ​സ്ഥ​ലത്ത്‌ നിൽക്കുക. അവരുടെ ഓരോ പിതൃ​ഭ​വ​ന​ത്തി​നും അരികെ ലേവ്യ​രു​ടെ ഒരു പിതൃ​ഭ​വനം എന്ന ക്രമത്തി​ലാ​ണു നിങ്ങൾ നിൽക്കേ​ണ്ടത്‌.  യഹോവ മോശ​യി​ലൂ​ടെ നൽകിയ കല്‌പ​ന​യ​നു​സ​രിച്ച്‌, പെസഹാ​മൃ​ഗത്തെ അറുക്കുകയും+ നിങ്ങ​ളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ക​യും നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കു​വേണ്ടി ഒരുക്കങ്ങൾ നടത്തു​ക​യും ചെയ്യുക.”  അവിടെ കൂടിവന്ന ജനത്തിനു പെസഹാ​ബലി അർപ്പി​ക്കാ​നാ​യി യോശിയ രാജാവ്‌ സ്വന്തം വളർത്തു​മൃ​ഗ​ങ്ങ​ളിൽനിന്ന്‌ 30,000 ആടുകളെ—ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളെ​യും ആൺകോ​ലാ​ട്ടിൻകു​ട്ടി​ക​ളെ​യും—സംഭാവന ചെയ്‌തു; 3,000 കാളക​ളെ​യും രാജാവ്‌ കൊടു​ത്തു.+  ജനത്തിനും പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും വേണ്ടി രാജാ​വി​ന്റെ പ്രഭു​ക്ക​ന്മാ​രും സ്വമന​സ്സാ​ലെ സംഭാവന നൽകി. സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ നായക​ന്മാ​രായ ഹിൽക്കിയ,+ സെഖര്യ, യഹീയേൽ എന്നിവർ 2,600 പെസഹാ​മൃ​ഗ​ങ്ങ​ളെ​യും 300 കാളക​ളെ​യും പുരോ​ഹി​ത​ന്മാർക്കു കൊടു​ത്തു.  ലേവ്യപ്രമാണിമാരായ ഹശബ്യ​യും യയീ​യേ​ലും യോസാ​ബാ​ദും കോന​ന്യ​യും കോന​ന്യ​യു​ടെ സഹോ​ദ​ര​ന്മാ​രായ ശെമയ്യ​യും നെഥന​യേ​ലും കൂടെ ലേവ്യർക്ക്‌ 5,000 പെസഹാ​മൃ​ഗ​ങ്ങ​ളെ​യും 500 കാളക​ളെ​യും സംഭാവന ചെയ്‌തു. 10  അങ്ങനെ ഒരുക്ക​ങ്ങ​ളെ​ല്ലാം പൂർത്തി​യാ​യി. രാജക​ല്‌പ​ന​യ​നു​സ​രിച്ച്‌ പുരോ​ഹി​ത​ന്മാർ തങ്ങളുടെ സ്ഥാനങ്ങ​ളി​ലും ലേവ്യർ വിഭാ​ഗം​വി​ഭാ​ഗ​മാ​യും നിലയു​റ​പ്പി​ച്ചു.+ 11  അവർ പെസഹാ​മൃ​ഗ​ങ്ങളെ അറുത്തു.+ പുരോ​ഹി​ത​ന്മാർ ലേവ്യ​രു​ടെ കൈയിൽനി​ന്ന്‌ രക്തം വാങ്ങി യാഗപീ​ഠ​ത്തിൽ തളിക്കുകയും+ ലേവ്യർ ആ മൃഗങ്ങ​ളു​ടെ തൊലി​യു​രി​യു​ക​യും ചെയ്‌തു.+ 12  അതിനു ശേഷം, പിതൃ​ഭ​വ​ന​മ​നു​സ​രിച്ച്‌ അവിടെ നിന്നി​രുന്ന ജനത്തിനു വിതരണം ചെയ്യാ​നും മോശ​യു​ടെ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന വിധത്തിൽത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കാ​നും ആയി അവർ ആ ദഹനയാ​ഗങ്ങൾ ഒരുക്കി. കാളക​ളെ​യും അവർ അങ്ങനെ​തന്നെ ചെയ്‌തു. 13  ആചാരമനുസരിച്ച്‌ അവർ പെസഹാ​യാ​ഗം തീയിൽ പാകം ചെയ്‌തു.*+ അവർ വിശു​ദ്ധ​യാ​ഗങ്ങൾ കലങ്ങളി​ലും കുട്ടക​ങ്ങ​ളി​ലും ചട്ടിക​ളി​ലും പാകം ചെയ്‌തി​ട്ട്‌ പെട്ടെന്ന്‌ കൊണ്ടു​വന്ന്‌ ജനങ്ങൾക്കു വിളമ്പി​ക്കൊ​ടു​ത്തു. 14  പിന്നെ ലേവ്യർ തങ്ങൾക്കും പുരോ​ഹി​ത​ന്മാർക്കും വേണ്ടി ഒരുക്കങ്ങൾ നടത്തി. കാരണം ഇരുട്ടു​ന്ന​തു​വരെ അഹരോ​ന്റെ വംശജ​രായ പുരോ​ഹി​ത​ന്മാർ ദഹനബ​ലി​ക​ളും കൊഴു​പ്പും അർപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ലേവ്യർ തങ്ങൾക്കും അഹരോ​ന്റെ വംശജ​രായ പുരോ​ഹി​ത​ന്മാർക്കും വേണ്ടി പെസഹാ​ബലി ഒരുക്കി. 15  ദാവീദ്‌, ആസാഫ്‌,+ ഹേമാൻ, രാജാ​വി​ന്റെ ദിവ്യ​ദർശി​യായ യദൂഥൂൻ+ എന്നിവർ കല്‌പി​ച്ചി​രു​ന്ന​ത​നു​സ​രിച്ച്‌ ഗായക​രായ ആസാഫി​ന്റെ ആൺമക്കൾ+ തങ്ങളുടെ സ്ഥാനങ്ങ​ളിൽ നിന്നു;+ കാവൽക്കാർ കവാട​ങ്ങൾക്കു കാവൽ നിന്നു.+ അവരുടെ സഹോ​ദ​ര​ന്മാ​രായ ലേവ്യർ അവർക്കു​വേണ്ടി ഒരുക്കങ്ങൾ നടത്തി​യ​തു​കൊണ്ട്‌ അവർക്ക്‌ ആർക്കും തങ്ങളുടെ സേവന​ത്തിൽനിന്ന്‌ മാറി​നിൽക്കേ​ണ്ടി​വ​ന്നില്ല. 16  യോശിയ രാജാവ്‌ ആജ്ഞാപിച്ചതുപോലെതന്നെ+ യഹോ​വ​യു​ടെ സേവന​ത്തി​നു​വേണ്ട ക്രമീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂർത്തി​യാ​ക്കി. അങ്ങനെ അവർ പെസഹ ആചരിക്കുകയും+ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിൽ ദഹനയാ​ഗങ്ങൾ അർപ്പി​ക്കു​ക​യും ചെയ്‌തു. 17  അവിടെ കൂടിവന്ന ഇസ്രാ​യേ​ല്യർ അന്നു പെസഹ ആചരി​ക്കു​ക​യും ഏഴു ദിവസം പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം കൊണ്ടാ​ടു​ക​യും ചെയ്‌തു.+ 18  ശമുവേൽ പ്രവാ​ച​കന്റെ കാലം​മു​തൽ അന്നുവരെ ഇസ്രാ​യേ​ലിൽ ഇങ്ങനെ​യൊ​രു പെസഹ ആചരി​ച്ചി​രു​ന്നില്ല. യോശി​യ​യും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും യരുശ​ലേം​നി​വാ​സി​ക​ളും അവിടെ വന്നിരുന്ന ഇസ്രാ​യേ​ല്യ​രും യഹൂദാ​ജ​ന​വും നടത്തി​യ​തു​പോ​ലുള്ള ഒരു പെസഹ മറ്റൊരു ഇസ്രാ​യേൽരാ​ജാ​വും നടത്തി​യി​ട്ടില്ല.+ 19  യോശിയയുടെ ഭരണത്തി​ന്റെ 18-ാം വർഷമാ​യി​രു​ന്നു ഈ പെസഹ. 20  ഇതെല്ലാം കഴിഞ്ഞ്‌, അതായത്‌ യോശിയ ദേവാ​ല​യ​ത്തി​ലെ കാര്യാ​ദി​ക​ളെ​ല്ലാം ക്രമ​പ്പെ​ടു​ത്തി​യ​ശേഷം, ഈജി​പ്‌തു​രാ​ജാ​വായ നെഖോ+ യൂഫ്ര​ട്ടീ​സിന്‌ അടുത്തുള്ള കർക്കെ​മീ​ശി​ലേക്കു യുദ്ധത്തി​നു വന്നു. അത്‌ അറിഞ്ഞ യോശിയ നെഖോ​യ്‌ക്കു നേരെ പുറ​പ്പെട്ടു.+ 21  അപ്പോൾ നെഖോ യോശി​യ​യു​ടെ അടുത്ത്‌ ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “യഹൂദാ​രാ​ജാ​വേ, താങ്കൾ എന്തിനാ​ണ്‌ ഇതിൽ ഇടപെ​ടു​ന്നത്‌? താങ്ക​ളോ​ടല്ല, മറ്റൊരു ഭവന​ത്തോ​ടു യുദ്ധം ചെയ്യാ​നാ​ണു ഞാൻ ഇപ്പോൾ വന്നിരി​ക്കു​ന്നത്‌. പെട്ടെന്ന്‌ അതു ചെയ്യാൻ ദൈവം എന്നോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവം എന്റെ പക്ഷത്താണ്‌. അതു​കൊണ്ട്‌ ദൈവ​ത്തോട്‌ എതിർത്തു​നിൽക്കാ​തെ തിരി​ച്ചു​പോ​കു​ന്ന​താ​ണു നല്ലത്‌. അല്ലെങ്കിൽ ദൈവം താങ്കളെ നശിപ്പി​ക്കും.” 22  എന്നാൽ യോശിയ തിരി​ച്ചു​പോ​യില്ല. നെഖോ​യി​ലൂ​ടെ ദൈവം പറഞ്ഞ വാക്കുകൾ ശ്രദ്ധി​ക്കാ​തെ, യോശിയ വേഷം മാറി യുദ്ധത്തി​നു ചെന്നു.+ മെഗി​ദ്ദോ സമതല​ത്തിൽവെച്ച്‌ അവർ ഏറ്റുമു​ട്ടി.+ 23  വില്ലാളികൾ യോശിയ രാജാ​വി​നെ അമ്പ്‌ എയ്‌ത്‌ പരി​ക്കേൽപ്പി​ച്ചു. രാജാവ്‌ ഭൃത്യ​ന്മാ​രോ​ടു പറഞ്ഞു: “എനിക്കു മാരക​മാ​യി മുറി​വേറ്റു; എന്നെ ഇവി​ടെ​നിന്ന്‌ കൊണ്ടു​പോ​കൂ.” 24  അപ്പോൾ ഭൃത്യ​ന്മാർ യോശി​യയെ രഥത്തിൽനി​ന്ന്‌ ഇറക്കി യോശി​യ​യു​ടെ രണ്ടാം യുദ്ധര​ഥ​ത്തിൽ യരുശ​ലേ​മി​ലേക്കു കൊണ്ടു​പോ​യി. അങ്ങനെ, യോശിയ മരിച്ചു. അവർ യോശി​യയെ പൂർവി​ക​രു​ടെ കല്ലറയിൽ അടക്കം ചെയ്‌തു.+ യഹൂദ​യി​ലും യരുശ​ലേ​മി​ലും ഉള്ള എല്ലാവ​രും യോശി​യയെ ഓർത്ത്‌ വിലപി​ച്ചു. 25  യോശിയയ്‌ക്കുവേണ്ടി യിരെമ്യ+ ഒരു വിലാ​പ​ഗീ​തം ചൊല്ലി. വിലാ​പ​ഗീ​തങ്ങൾ ആലപി​ക്കു​മ്പോൾ ഗായക​ന്മാ​രും ഗായികമാരും+ ഇന്നും യോശി​യ​യെ​ക്കു​റിച്ച്‌ പാടാ​റുണ്ട്‌. അവ പാടണ​മെ​ന്നത്‌ ഇസ്രാ​യേ​ലിൽ ഒരു നിയമ​മാ​യി​ത്തീർന്നു. ആ ഗീതങ്ങൾ മറ്റു വിലാ​പ​ഗീ​ത​ങ്ങ​ളു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടു​മുണ്ട്‌. 26  യോശിയയുടെ ബാക്കി പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ യോശിയ അചഞ്ചല​മായ സ്‌നേഹം കാണി​ച്ച​തി​നെ​ക്കു​റി​ച്ചും 27  ആദിയോടന്തം യോശിയ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇസ്രാ​യേ​ലി​ലെ​യും യഹൂദ​യി​ലെ​യും രാജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ചുട്ടെ​ടു​ത്തു.”