ശമുവേൽ രണ്ടാം ഭാഗം 1:1-27

  • ദാവീദ്‌ ശൗലിന്റെ മരണവി​വരം അറിയു​ന്നു (1-16)

  • ശൗലി​നെ​യും യോനാ​ഥാ​നെ​യും കുറി​ച്ചുള്ള ദാവീ​ദി​ന്റെ വിലാ​പ​കാ​വ്യം (17-27)

1  ശൗൽ മരിച്ചു. ദാവീദ്‌ അമാ​ലേ​ക്യ​രെ തോൽപ്പി​ച്ച്‌ മടങ്ങി​യെത്തി. രണ്ടു ദിവസം ദാവീദ്‌ സിക്ലാഗിൽ+ താമസി​ച്ചു. 2  മൂന്നാം ദിവസം ശൗലിന്റെ പാളയ​ത്തിൽനിന്ന്‌ ഒരാൾ അവിടെ വന്നു. അയാൾ വസ്‌ത്രം കീറി തലയിൽ മണ്ണു വാരി​യി​ട്ടി​രു​ന്നു. ദാവീ​ദി​ന്റെ അടുത്ത്‌ എത്തിയ​പ്പോൾ അയാൾ നിലത്ത്‌ വീണ്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. 3  ദാവീദ്‌ അയാ​ളോട്‌, “നിങ്ങൾ എവി​ടെ​നിന്ന്‌ വരുന്നു” എന്നു ചോദി​ച്ചു. അപ്പോൾ അയാൾ, “ഞാൻ ഇസ്രായേൽപാ​ള​യ​ത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌ വരുക​യാണ്‌” എന്നു പറഞ്ഞു. 4  ദാവീദ്‌ അയാ​ളോ​ടു ചോദി​ച്ചു: “എന്തുണ്ടാ​യി? ദയവുചെ​യ്‌ത്‌ എന്നോടു പറയൂ.” അപ്പോൾ അയാൾ പറഞ്ഞു: “ജനം യുദ്ധത്തിൽ തോ​റ്റോ​ടി. അനേകർ മരിച്ചു​വീ​ണു. അവരോടൊ​പ്പം, ശൗലും മകൻ യോനാ​ഥാ​നും മരിച്ചു.”+ 5  അപ്പോൾ, വാർത്ത കൊണ്ടു​വന്ന ആ യുവാ​വിനോ​ടു ദാവീദ്‌ ചോദി​ച്ചു: “ശൗലും യോനാ​ഥാ​നും മരി​ച്ചെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാം?” 6  അപ്പോൾ അയാൾ പറഞ്ഞു: “ഞാൻ യാദൃ​ച്ഛി​ക​മാ​യി ഗിൽബോവ+ പർവത​ത്തിലെ​ത്തി​യപ്പോൾ അതാ, ശൗൽ അവിടെ തന്റെ കുന്തത്തിൽ ഊന്നി നിൽക്കു​ന്നു. രഥങ്ങളും കുതി​ര​പ്പ​ട​യാ​ളി​ക​ളും തൊട്ട​ടുത്ത്‌ എത്തിയി​രു​ന്നു.+ 7  ശൗൽ തിരി​ഞ്ഞുനോ​ക്കി​യപ്പോൾ എന്നെ കണ്ട്‌ അടു​ത്തേക്കു വിളിച്ചു. ‘ഞാൻ ഇതാ!’ എന്നു ഞാൻ പറഞ്ഞു. 8  അദ്ദേഹം എന്നോട്‌, ‘നീ ആരാണ്‌’ എന്നു ചോദി​ച്ചപ്പോൾ, ‘ഒരു അമാ​ലേ​ക്യൻ’+ എന്നു ഞാൻ മറുപടി പറഞ്ഞു. 9  അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ദയവായി എന്റെ അടു​ത്തേക്കു വന്ന്‌ എന്നെ​യൊ​ന്നു കൊല്ലൂ. കാരണം, ഞാൻ കഠോ​രവേ​ദ​ന​യി​ലാണ്‌. എന്റെ ജീവ​നൊ​ട്ടു പോയി​ട്ടു​മില്ല.’ 10  അതുകൊണ്ട്‌, ഞാൻ അങ്ങോട്ടു ചെന്ന്‌ അദ്ദേഹത്തെ കൊന്നു.+ കാരണം, മുറി​വേറ്റ്‌ വീണ അദ്ദേഹം എന്തായാ​ലും രക്ഷപ്പെ​ടില്ലെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. പിന്നെ, ഞാൻ അദ്ദേഹം ധരിച്ചി​രുന്ന കിരീടവും* തോൾവ​ള​യും എടുത്തു. ഞാൻ അവ, ഇതാ എന്റെ യജമാ​ന​നായ അങ്ങയുടെ അടുത്ത്‌ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു.” 11  ഇതു കേട്ട ഉടനെ ദാവീദ്‌ വസ്‌ത്രം കീറി. ദാവീ​ദിന്റെ​കൂടെ​യു​ണ്ടാ​യി​രുന്ന എല്ലാവ​രും അങ്ങനെ​തന്നെ ചെയ്‌തു. 12  ശൗലും മകനായ യോനാ​ഥാ​നും യഹോ​വ​യു​ടെ ജനവും ഇസ്രായേൽഗൃഹവും+ വാളാൽ വീണുപോ​യ​തുകൊണ്ട്‌ അവർ അവരെ ഓർത്ത്‌ വിലപി​ച്ച്‌ കരഞ്ഞ്‌ വൈകുന്നേ​രം​വരെ ഉപവസി​ച്ചു.+ 13  വാർത്ത കൊണ്ടു​വന്ന യുവാ​വിനോ​ടു ദാവീദ്‌, “നിങ്ങൾ എവിട​ത്തു​കാ​ര​നാണ്‌” എന്നു ചോദി​ച്ചു. “ഇസ്രായേ​ലിൽ താമസ​മാ​ക്കിയ ഒരു അമാ​ലേ​ക്യ​ന്റെ മകനാണു ഞാൻ” എന്ന്‌ അയാൾ പറഞ്ഞു. 14  ദാവീദ്‌ അയാ​ളോട്‌ ചോദി​ച്ചു: “യഹോ​വ​യു​ടെ അഭിഷി​ക്തനെ കൊല്ലാൻവേണ്ടി കൈ ഉയർത്താൻ നിനക്ക്‌ എങ്ങനെ ധൈര്യം വന്നു?”+ 15  എന്നിട്ട്‌, ദാവീദ്‌ യുവാ​ക്ക​ളിലൊ​രാ​ളെ വിളിച്ച്‌, “വന്ന്‌ ഇവനെ വെട്ടിക്കൊ​ല്ലൂ” എന്നു പറഞ്ഞു. ഉടനെ, ആ യുവാവ്‌ അമാ​ലേ​ക്യ​നെ വെട്ടി​വീ​ഴ്‌ത്തി, അയാൾ മരിച്ചു.+ 16  ദാവീദ്‌ അമാ​ലേ​ക്യനോ​ടു പറഞ്ഞു: “നിന്റെ രക്തത്തിന്‌ ഉത്തരവാ​ദി നീതന്നെ. കാരണം, ‘യഹോ​വ​യു​ടെ അഭിഷി​ക്തനെ കൊന്നതു ഞാനാണ്‌’ എന്നു പറഞ്ഞ്‌ നിന്റെ വായ്‌തന്നെ നിനക്ക്‌ എതിരെ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു.”+ 17  പിന്നെ, ദാവീദ്‌ ശൗലിനെ​യും ശൗലിന്റെ മകനായ യോനാ​ഥാനെ​യും കുറിച്ച്‌ ഒരു വിലാ​പ​കാ​വ്യം ചൊല്ലി.+ 18  “വില്ല്‌” എന്ന ഈ വിലാ​പ​കാ​വ്യം യഹൂദാ​ജ​നത്തെ പഠിപ്പി​ക്ക​ണമെ​ന്നും ദാവീദ്‌ പറഞ്ഞു. യാശാരിന്റെ+ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന ആ കാവ്യം ഇതാണ്‌: 19  “ഇസ്രാ​യേലേ, നിന്റെ മനോ​ഹാ​രിത നിൻ ഗിരി​ക​ളിൽ വീണ്‌ പൊലി​ഞ്ഞ​ല്ലോ!+ നിന്റെ വീരന്മാർ വീണുപോ​യ​ല്ലോ! 20  ഇതു നിങ്ങൾ ഗത്തിൽ പറയരു​തേ.+അസ്‌കലോൻവീ​ഥി​ക​ളിൽ പാടി​ന​ട​ക്ക​യും അരുതേ.അങ്ങനെ ചെയ്‌താൽ ഫെലി​സ്‌ത്യ​പുത്രി​മാർ ആഹ്ലാദി​ക്കും.അഗ്രചർമി​ക​ളു​ടെ പുത്രി​മാർ സന്തോ​ഷി​ച്ചാർക്കും. 21  ഗിൽബോവ പർവത​ങ്ങളേ,+നിങ്ങളിൽ മഞ്ഞോ മഴയോ പെയ്യാ​തി​രി​ക്കട്ടെ.നിന്റെ വയലുകൾ വിശു​ദ്ധ​കാ​ഴ്‌ചകൾ തരാതി​രി​ക്കട്ടെ.+അവി​ടെ​യല്ലോ വീരന്മാ​രു​ടെ പരിച മലിന​മാ​യത്‌.ശൗലിന്റെ പരിച​മേൽ ഇനി എണ്ണ പുരട്ടി​ല്ല​ല്ലോ! 22  കൊല്ലപ്പെട്ടവരുടെ രക്തത്തിൽനി​ന്നും ശൂരന്മാ​രു​ടെ കൊഴു​പ്പിൽനി​ന്നുംയോനാ​ഥാ​ന്റെ വില്ലു പിന്തി​രി​ഞ്ഞില്ല.+ശൗലിന്റെ വാൾ വിജയം കാണാതെ മടങ്ങി​യി​രു​ന്നു​മില്ല.+ 23  ജീവകാലമെല്ലാം പ്രീതി​വാ​ത്സ​ല്യ​ങ്ങൾക്കു പാത്ര​മായ ശൗലും യോനാ​ഥാ​നും;+മരണത്തി​ലും അവർ വേർപി​രി​ഞ്ഞി​ല്ല​ല്ലോ.+ അവർ കഴുക​നി​ലും വേഗമു​ള്ളവർ.+സിംഹത്തെ​ക്കാൾ ബലശാ​ലി​കൾ.+ 24  ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊ​ല്ലി കരയൂ.ശൗലല്ലോ നിങ്ങളെ മോടി​യാർന്ന ചുവപ്പാട അണിയി​ച്ചത്‌,നിങ്ങളു​ടെ ഉടയാ​ട​മേൽ പൊന്നാ​ഭ​ര​ണങ്ങൾ ചാർത്തി​യത്‌. 25  വീരന്മാർ യുദ്ധത്തിൽ വീണുപോ​യ​ല്ലോ! നിൻ ഗിരി​ക​ളിൽ യോനാ​ഥാൻ മരിച്ചു​കി​ട​ക്കു​ന്നു!+ 26  യോനാഥാനേ, എൻ സോദരാ, നിന്നെ ഓർത്ത്‌ എന്റെ മനം വിതു​മ്പു​ന്നു.നീ എനിക്ക്‌ എത്ര പ്രിയ​ങ്ക​ര​നാ​യി​രു​ന്നു!+ എന്നോ​ടു​ള്ള നിന്റെ സ്‌നേഹം സ്‌ത്രീ​ക​ളു​ടെ പ്രേമത്തെ​ക്കാൾ വിശിഷ്ടം!+ 27  വീരന്മാർ വീണുപോ​യ​ല്ലോ!യുദ്ധാ​യു​ധ​ങ്ങൾ നശിച്ച​ല്ലോ!”

അടിക്കുറിപ്പുകള്‍

അഥവാ “രാജമു​ടി​യും.”