ശമുവേൽ രണ്ടാം ഭാഗം 15:1-37

  • അബ്‌ശാ​ലോ​മി​ന്റെ ഗൂഢാ​ലോ​ചന, വിപ്ലവം (1-12)

  • ദാവീദ്‌ യരുശ​ലേ​മിൽനിന്ന്‌ രക്ഷപ്പെ​ടു​ന്നു (13-30)

  • അഹി​ഥോ​ഫെൽ അബ്‌ശാ​ലോ​മി​ന്റെ പക്ഷം ചേരുന്നു (31)

  • അഹി​ഥോ​ഫെ​ലി​ന്റെ പദ്ധതി തകർക്കാൻ ഹൂശാ​യി​യെ അയയ്‌ക്കു​ന്നു (32-37)

15  ഇതി​നെ​ല്ലാം ശേഷം അബ്‌ശാ​ലോം ഒരു രഥം സമ്പാദി​ച്ചു. ഒപ്പം ഏതാനും കുതി​ര​കളെ​യും തന്റെ മുന്നിൽ ഓടാൻ 50 ആളുകളെ​യും സ്വന്തമാ​ക്കി.+ 2  അബ്‌ശാലോം അതിരാ​വി​ലെ എഴു​ന്നേറ്റ്‌ നഗരക​വാ​ട​ത്തിലേ​ക്കുള്ള വഴിയു​ടെ അരികി​ലാ​യി നിൽക്കും.+ ആരെങ്കി​ലും രാജാവ്‌ തീർപ്പാ​ക്കേണ്ട ഒരു കേസുമായി+ വന്നാൽ ഉടൻ അബ്‌ശാ​ലോം അയാളെ വിളിച്ച്‌, “താങ്കൾ ഏതു നഗരത്തിൽനി​ന്നാണ്‌” എന്നു ചോദി​ക്കും. ‘അങ്ങയുടെ ഈ ദാസൻ ഇസ്രായേ​ലി​ലെ ഇന്ന ഗോ​ത്ര​ക്കാ​ര​നാണ്‌’ എന്നു പറയു​മ്പോൾ 3  അബ്‌ശാലോം പറയും: “താങ്കളു​ടെ ഭാഗം ശരിയാ​ണ്‌. താങ്കൾ പറയു​ന്ന​തിൽ ന്യായ​മുണ്ട്‌. പക്ഷേ, താങ്കളു​ടെ കേസ്‌ കേൾക്കാൻ രാജാവ്‌ ആരെയും ആക്കിയി​ട്ടില്ല.” 4  അബ്‌ശാലോം ഇങ്ങനെ​യും പറയും: “ദേശത്ത്‌ ന്യായാ​ധി​പ​നാ​യി എന്നെ നിയമി​ച്ചി​രുന്നെ​ങ്കിൽ! അപ്പോൾ, എന്തെങ്കി​ലും തർക്കമോ കേസോ ഉള്ള എല്ലാവർക്കും എന്റെ അടുത്ത്‌ വരാമാ​യി​രു​ന്നു. അവർക്കെ​ല്ലാം നീതി ലഭിക്കു​ന്നെന്നു ഞാൻ ഉറപ്പു​വ​രു​ത്തിയേനേ.” 5  തന്റെ മുന്നിൽ കുമ്പി​ടാൻ ആരെങ്കി​ലും അടു​ത്തേക്കു വന്നാൽ അബ്‌ശാ​ലോം കൈ നീട്ടി ആ മനുഷ്യ​നെ പിടിച്ച്‌ ചുംബി​ക്കു​മാ​യി​രു​ന്നു.+ 6  കേസ്‌ തീർപ്പാ​ക്കി​ക്കി​ട്ടാൻ രാജാ​വി​ന്റെ അടുത്ത്‌ വരുന്ന എല്ലാ ഇസ്രായേ​ല്യരോ​ടും അബ്‌ശാ​ലോം ഇങ്ങനെ ചെയ്‌തു. അങ്ങനെ, അബ്‌ശാ​ലോം ഇസ്രായേൽമ​ക്ക​ളു​ടെ ഹൃദയം കവർന്നു​തു​ടങ്ങി.+ 7  നാലു വർഷം* കഴിഞ്ഞ​പ്പോൾ രാജാ​വിനോട്‌ അബ്‌ശാ​ലോം പറഞ്ഞു: “യഹോ​വ​യ്‌ക്കു നേർന്ന നേർച്ച നിറ​വേ​റ്റാൻവേണ്ടി ഹെബ്രോനിലേക്കു+ പോകാൻ എന്നെ അനുവ​ദി​ക്കണേ. 8  അങ്ങയുടെ ഈ ദാസൻ സിറി​യ​യി​ലെ ഗശൂരിൽ+ താമസി​ക്കുമ്പോൾ, ‘യഹോവ എന്നെ യരുശലേ​മിലേക്കു തിരികെ കൊണ്ടു​വ​ന്നാൽ ഞാൻ യഹോ​വ​യ്‌ക്ക്‌ ഒരു യാഗം അർപ്പി​ക്കും’* എന്ന്‌ ഒരു സുപ്രധാനനേർച്ച+ നേർന്നി​രു​ന്നു.” 9  അപ്പോൾ, രാജാവ്‌ അബ്‌ശാലോ​മിനോട്‌, “സമാധാ​നത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ” എന്നു പറഞ്ഞു. അങ്ങനെ, അബ്‌ശാ​ലോം എഴു​ന്നേറ്റ്‌ ഹെ​ബ്രോ​നിലേക്കു പോയി. 10  അബ്‌ശാലോം എല്ലാ ഇസ്രായേൽഗോത്ര​ങ്ങ​ളിലേ​ക്കും ചാരന്മാ​രെ അയച്ചു. അബ്‌ശാ​ലോം അവരോ​ട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “കൊമ്പു​വി​ളി കേൾക്കുന്ന ഉടൻ നിങ്ങൾ, ‘അബ്‌ശാ​ലോം ഹെബ്രോനിൽ+ രാജാ​വാ​യി​രി​ക്കു​ന്നു!’ എന്നു വിളി​ച്ചു​പ​റ​യണം.” 11  യരുശലേമിൽനിന്ന്‌ 200 ആളുകൾ അബ്‌ശാലോ​മിന്റെ​കൂ​ടെ പോയി​രു​ന്നു. ക്ഷണം ലഭിച്ചി​ട്ട്‌ പോയ​വ​രാ​യി​രു​ന്നു അവർ. എന്താണു സംഭവി​ക്കു​ന്നതെന്ന്‌ അറിയി​ല്ലാ​യി​രുന്ന അവർക്ക്‌ ഒരു സംശയ​വും തോന്നി​യില്ല. 12  ബലി അർപ്പി​ക്കു​ന്ന​തിന്‌ ഇടയിൽ അബ്‌ശാ​ലോം ദാവീ​ദി​ന്റെ ഉപദേഷ്ടാവായ+ അഹിഥോഫെൽ+ എന്ന ഗീലൊ​ന്യ​നെ വിളി​ക്കാൻ അയാളു​ടെ നഗരമായ ഗീലൊയിലേക്ക്‌+ ആള​യയ്‌ക്കു​ക​യും ചെയ്‌തു. അങ്ങനെ, രാജാ​വിന്‌ എതി​രെ​യുള്ള ഗൂഢാലോ​ചന ശക്തി​പ്പെട്ടു. അബ്‌ശാലോ​മി​നെ പിന്തു​ണ​യ്‌ക്കുന്ന ആളുക​ളു​ടെ എണ്ണം കൂടി​ക്കൂ​ടി വന്നു.+ 13  പിന്നീട്‌, ഒരാൾ വന്ന്‌ ദാവീ​ദിന്‌ ഈ വിവരം കൊടു​ത്തു: “ഇസ്രായേൽമ​ക്ക​ളു​ടെ ഹൃദയം അബ്‌ശാലോ​മിലേക്കു തിരി​ഞ്ഞി​രി​ക്കു​ന്നു.” 14  ഉടനെ ദാവീദ്‌, തന്റെകൂ​ടെ യരുശലേ​മി​ലു​ണ്ടാ​യി​രുന്ന ഭൃത്യ​ന്മാരോടെ​ല്ലാം പറഞ്ഞു: “എഴു​ന്നേൽക്കൂ. ഇവി​ടെ​നിന്ന്‌ ഓടിപ്പോയില്ലെങ്കിൽ+ അബ്‌ശാലോ​മി​ന്റെ കൈയിൽനി​ന്ന്‌ നമ്മൾ ആരും രക്ഷപ്പെ​ടില്ല. വേഗമാ​കട്ടെ! അല്ലാത്ത​പക്ഷം അബ്‌ശാ​ലോം പെട്ടെന്നു വന്ന്‌ നമ്മളെ പിടി​കൂ​ടി നമ്മുടെ മേൽ വിനാശം വിതയ്‌ക്കും. നഗരം വാളിന്‌ ഇരയാ​ക്കു​ക​യും ചെയ്യും!”+ 15  അപ്പോൾ, രാജാ​വി​ന്റെ ഭൃത്യ​ന്മാർ, “യജമാ​ന​നായ രാജാവ്‌ എന്തു തീരു​മാ​നി​ച്ചാ​ലും അങ്ങയുടെ ഈ ദാസന്മാർ ചെയ്‌തുകൊ​ള്ളാം”+ എന്നു പറഞ്ഞു. 16  അങ്ങനെ, രാജാവ്‌ വീട്ടിലുള്ള* എല്ലാവരെ​യും കൂട്ടി പുറ​പ്പെട്ടു. പക്ഷേ, വീടു പരിപാ​ലി​ക്കാൻ പത്ത്‌ ഉപപത്‌നിമാരെ+ അവി​ടെ​ത്തന്നെ നിറുത്തി. 17  രാജാവും കൂട്ടരും യാത്ര ചെയ്‌ത്‌ ബേത്ത്‌-മെർഹാ​ക്കിൽ എത്തി. അവിടെ എത്തിയപ്പോ​ഴാണ്‌ അവർ നിന്നത്‌. 18  രാജാവിന്റെകൂടെ പോന്ന സകലഭൃ​ത്യ​ന്മാ​രും എല്ലാ കെരാ​ത്യ​രും പ്ലേത്യരും+ ഗത്തിൽനിന്ന്‌+ കൂടെ പോന്ന 600 ഗിത്ത്യരും+ രാജാ​വി​ന്റെ മുന്നി​ലൂ​ടെ കടന്നുപോ​യി. രാജാവ്‌ അവരെ നിരീ​ക്ഷി​ച്ചുകൊ​ണ്ടി​രു​ന്നു. 19  അപ്പോൾ, ഗിത്ത്യ​നായ ഇഥായിയോടു+ രാജാവ്‌ ചോദി​ച്ചു: “എന്തിനാ​ണു താങ്കളും ഞങ്ങളുടെ​കൂ​ടെ പോരു​ന്നത്‌? താങ്കൾ ഒരു വിദേ​ശി​യും പ്രവാസിയും* അല്ലേ? അതു​കൊണ്ട്‌, മടങ്ങിപ്പോ​യി പുതിയ രാജാ​വിന്റെ​കൂ​ടെ കഴിഞ്ഞുകൊ​ള്ളൂ. 20  താങ്കൾ ഇന്നലെ വന്നതല്ലേ ഉള്ളൂ? എന്നിട്ട്‌, ഇന്നു ഞങ്ങളുടെ​കൂ​ടെ അലഞ്ഞു​തി​രി​യാ​നോ? എനിക്ക്‌ എപ്പോൾ, എങ്ങോട്ടു പോ​കേ​ണ്ടി​വ​രുമെന്ന്‌ അറിയി​ല്ല​ല്ലോ. അതു​കൊണ്ട്‌, താങ്കളു​ടെ സഹോ​ദ​ര​ന്മാരെ​യും കൂട്ടി മടങ്ങിപ്പൊ​യ്‌ക്കൊ​ള്ളൂ. യഹോവ താങ്ക​ളോട്‌ അചഞ്ചല​മായ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും കാണി​ക്കട്ടെ!”+ 21  പക്ഷേ, ഇഥായി രാജാ​വിനോ​ടു പറഞ്ഞു: “യഹോ​വ​യാ​ണെ, യജമാ​ന​നായ രാജാ​വാ​ണെ, മരിക്കാ​നാണെ​ങ്കി​ലും ജീവി​ക്കാ​നാണെ​ങ്കി​ലും ശരി, യജമാ​ന​നായ രാജാവ്‌ എവി​ടെ​യോ അവിടെ അങ്ങയുടെ ഈ ദാസനു​മു​ണ്ടാ​യി​രി​ക്കും!”+ 22  അപ്പോൾ, ദാവീദ്‌ ഇഥായി​യോ​ട്‌,+ “അപ്പുറം കടന്നുകൊ​ള്ളൂ” എന്നു പറഞ്ഞു. അങ്ങനെ, ഗിത്ത്യ​നായ ഇഥായി​യും ഇഥായി​യുടെ​കൂടെ​യുള്ള എല്ലാ പുരു​ഷ​ന്മാ​രും കുട്ടി​ക​ളും അപ്പുറം കടന്നു. 23  അവർ അപ്പുറം കടക്കു​മ്പോൾ ദേശത്തു​ള്ള​വരെ​ല്ലാം പൊട്ടി​ക്ക​രഞ്ഞു. രാജാവ്‌ കി​ദ്രോൻ താഴ്‌വരയുടെ+ അടുത്ത്‌ നിന്നു. അപ്പുറം കടന്ന ജനം വിജന​ഭൂ​മി​യിലേ​ക്കുള്ള വഴിയിൽ എത്തി​ച്ചേർന്നു. 24  സാദോക്കും+ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. സാദോ​ക്കിന്റെ​കൂ​ടെ സത്യദൈ​വ​ത്തി​ന്റെ ഉടമ്പടിപ്പെട്ടകം+ ചുമന്നു​കൊ​ണ്ട്‌ ലേവ്യ​രു​മു​ണ്ടാ​യി​രു​ന്നു.+ അവർ ആ പെട്ടകം ഇറക്കി​വെച്ചു. അബ്യാഥാരും+ അവിടെ എത്തിയി​രു​ന്നു. നഗരത്തിൽനി​ന്ന്‌ ജനമെ​ല്ലാം അപ്പുറം കടന്നു​തീർന്നു. 25  പക്ഷേ, രാജാവ്‌ സാദോ​ക്കിനോ​ടു പറഞ്ഞു: “സത്യദൈ​വ​ത്തി​ന്റെ പെട്ടകം നഗരത്തി​ലേക്കു തിരികെ കൊണ്ടുപോ​കൂ.+ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ യഹോവ എന്നെ മടക്കി​വ​രു​ത്തും. അങ്ങനെ, പെട്ടക​വും അതിന്റെ നിവാ​സ​സ്ഥാ​ന​വും ഞാൻ വീണ്ടും കാണും.+ 26  പക്ഷേ, ‘എനിക്കു നിന്നിൽ പ്രസാ​ദ​മില്ല’ എന്നാണു ദൈവം പറയു​ന്നതെ​ങ്കിൽ ഉചിത​മെന്നു തോന്നു​ന്നതു ദൈവം എന്നോടു ചെയ്‌തുകൊ​ള്ളട്ടെ.” 27  പുരോഹിതനായ സാദോ​ക്കിനോ​ടു രാജാവ്‌ പറഞ്ഞു: “താങ്കൾ ഒരു ദിവ്യ​ജ്ഞാ​നി​യല്ലേ?+ സമാധാ​നത്തോ​ടെ നഗരത്തി​ലേക്കു മടങ്ങുക. താങ്കളു​ടെ മകനായ അഹീമാ​സിനെ​യും അബ്യാ​ഥാ​രി​ന്റെ മകനായ യോനാഥാനെയും+ കൂടെ കൂട്ടിക്കൊ​ള്ളൂ. 28  നിങ്ങളിൽനിന്ന്‌ വിവരം കിട്ടു​ന്ന​തു​വരെ ഞാൻ വിജന​ഭൂ​മി​യി​ലെ കടവു​കൾക്ക​ടു​ത്തു​തന്നെ​യു​ണ്ടാ​കും.”+ 29  അങ്ങനെ, സാദോ​ക്കും അബ്യാ​ഥാ​രും സത്യദൈ​വ​ത്തി​ന്റെ പെട്ടകം യരുശലേ​മിലേക്കു തിരികെ കൊണ്ടുപോ​യി. എന്നിട്ട്‌ അവി​ടെ​ത്തന്നെ കഴിഞ്ഞു. 30  ദാവീദ്‌ തല മൂടി നഗ്നപാ​ദ​നാ​യി കരഞ്ഞു​കൊ​ണ്ട്‌ ഒലിവുമല+ കയറി. കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രും തല മൂടി കരഞ്ഞുകൊ​ണ്ടാ​ണു കയറിപ്പോ​യത്‌. 31  “അബ്‌ശാലോമിന്റെ+ കൂടെ​ച്ചേർന്ന്‌ ഗൂഢാലോചന+ നടത്തു​ന്ന​വ​രിൽ അഹി​ഥോഫെ​ലു​മുണ്ട്‌” എന്ന വാർത്ത ദാവീ​ദി​ന്റെ ചെവി​യിലെത്തി. അപ്പോൾ ദാവീദ്‌, “യഹോവേ, ദയവായി അഹി​ഥോഫെ​ലി​ന്റെ ഉപദേശം വിഡ്‌ഢി​ത്ത​മാക്കേ​ണമേ!”+ എന്നു പറഞ്ഞു.+ 32  ദാവീദ്‌ മലയുടെ നെറു​ക​യിൽ, ജനം ദൈവ​മു​മ്പാ​കെ കുമ്പി​ടാ​റു​ള്ളി​ടത്ത്‌, എത്തിയ​പ്പോൾ അവിടെ അർഖ്യനായ+ ഹൂശായി+ അയാളു​ടെ നീളൻ കുപ്പായം കീറി തലയിൽ മണ്ണും വാരി​യിട്ട്‌ രാജാ​വി​നെ കാത്തു​നിൽപ്പു​ണ്ടാ​യി​രു​ന്നു. 33  പക്ഷേ, ദാവീദ്‌ പറഞ്ഞു: “നീ എന്റെകൂ​ടെ വന്നാൽ അത്‌ എനി​ക്കൊ​രു ഭാരമാ​കും. 34  പകരം, നീ നഗരത്തി​ലേക്കു തിരികെപ്പോ​യി അബ്‌ശാലോ​മിനോട്‌ ഇങ്ങനെ പറയണം: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനാ​ണ്‌. മുമ്പ്‌ ഞാൻ അങ്ങയുടെ അപ്പന്റെ ദാസനാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ, അങ്ങയുടെ ദാസനാ​ണ്‌.’+ അങ്ങനെ ചെയ്‌താൽ എനിക്കു​വേണ്ടി അഹി​ഥോഫെ​ലി​ന്റെ ഉപദേശം വിഫല​മാ​ക്കാൻ നിനക്കാ​കും.+ 35  പുരോഹിതന്മാരായ സാദോ​ക്കും അബ്യാ​ഥാ​രും അവിടെ നിന്റെ​കൂടെ​യി​ല്ലേ? രാജഭ​വ​ന​ത്തിൽനിന്ന്‌ കേൾക്കുന്ന എല്ലാ കാര്യ​ങ്ങ​ളും നീ പുരോ​ഹി​ത​ന്മാ​രായ സാദോ​ക്കിനോ​ടും അബ്യാ​ഥാ​രിനോ​ടും പറയണം.+ 36  അവിടെ അവരുടെ​കൂ​ടെ അവരുടെ മക്കൾ, അതായത്‌ സാദോ​ക്കി​ന്റെ മകനായ അഹീമാസും+ അബ്യാ​ഥാ​രി​ന്റെ മകനായ യോനാ​ഥാ​നും,+ ഉണ്ടല്ലോ. കേൾക്കു​ന്നതെ​ല്ലാം അവരി​ലൂ​ടെ നിങ്ങൾ എന്നെ അറിയി​ക്കണം.” 37  അങ്ങനെ, അബ്‌ശാ​ലോം യരുശലേ​മിലേക്കു പ്രവേ​ശി​ക്കുന്ന സമയത്ത്‌ ദാവീ​ദി​ന്റെ കൂട്ടുകാരനായ*+ ഹൂശാ​യി​യും നഗരത്തിൽ എത്തി.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “40 വർഷം.”
അഥവാ “യഹോ​വയെ ആരാധി​ക്കും.” അക്ഷ. “യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യും.”
അഥവാ “കൊട്ടാ​ര​ത്തി​ലുള്ള.”
പദാവലിയിൽ “പ്രവാസം” കാണുക.
അഥവാ “ആത്മമി​ത്ര​മായ.”