ശമുവേൽ രണ്ടാം ഭാഗം 17:1-29

  • ഹൂശായി അഹി​ഥോ​ഫെ​ലി​ന്റെ ഉപദേശം വിഫല​മാ​ക്കു​ന്നു (1-14)

  • ദാവീ​ദി​നു മുന്നറി​യി​പ്പു കിട്ടുന്നു; അബ്‌ശാ​ലോ​മിൽനിന്ന്‌ രക്ഷപ്പെ​ടു​ന്നു (15-29)

    • ബർസി​ല്ലാ​യി​യും മറ്റുള്ള​വ​രും സാധനങ്ങൾ നൽകി സഹായി​ക്കു​ന്നു (27-29)

17  അഹി​ഥോ​ഫെൽ അബ്‌ശാലോ​മിനോ​ടു പറഞ്ഞു: “ഞാൻ 12,000 പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ ഇന്നു രാത്രി ദാവീ​ദി​നെ പിന്തു​ടർന്ന്‌ ചെല്ലട്ടേ? 2  ദാവീദ്‌ ക്ഷീണിച്ച്‌ അവശനായിരിക്കുമ്പോൾ+ ഞാൻ ദാവീ​ദി​നെ ആക്രമി​ച്ച്‌ പരി​ഭ്രാ​ന്തി​യി​ലാ​ക്കും. അപ്പോൾ രാജാ​വിന്റെ​കൂടെ​യുള്ള എല്ലാവ​രും ഓടിപ്പോ​കും. രാജാ​വി​നെ മാത്രം ഞാൻ കൊല്ലും.+ 3  എന്നിട്ട്‌, ബാക്കി എല്ലാവരെ​യും ഞാൻ അങ്ങയുടെ അടുത്ത്‌ തിരികെ കൊണ്ടു​വ​രും. അതു പക്ഷേ, അങ്ങ്‌ തിരയുന്ന മനുഷ്യ​ന്‌ എന്തു സംഭവി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും. പിന്നെ, ജനം മുഴുവൻ സമാധാ​നത്തോ​ടെ കഴിഞ്ഞുകൊ​ള്ളും.” 4  ഈ നിർദേശം അബ്‌ശാലോ​മി​നും എല്ലാ ഇസ്രായേൽമൂ​പ്പ​ന്മാർക്കും വളരെ ഇഷ്ടപ്പെട്ടു. 5  പക്ഷേ, അബ്‌ശാ​ലോം പറഞ്ഞു: “ദയവായി അർഖ്യ​നായ ഹൂശായിയെക്കൂടി+ വിളിക്കൂ. അയാൾക്കു പറയാ​നു​ള്ള​തും നമു​ക്കൊ​ന്നു കേട്ടുനോ​ക്കാം.” 6  അങ്ങനെ, ഹൂശായി അബ്‌ശാലോ​മി​ന്റെ അടുത്ത്‌ ചെന്നു. അപ്പോൾ, അബ്‌ശാ​ലോം പറഞ്ഞു: “ഇതായി​രു​ന്നു അഹി​ഥോഫെ​ലി​ന്റെ ഉപദേശം. അതു​പോ​ലെ നമ്മൾ ചെയ്യണോ? വേണ്ടെ​ങ്കിൽ പറയൂ.” 7  അപ്പോൾ, ഹൂശായി അബ്‌ശാലോ​മിനോട്‌, “ഇത്തവണ അഹി​ഥോ​ഫെൽ തന്ന ഉപദേശം കൊള്ളില്ല!”+ എന്നു പറഞ്ഞു. 8  ഹൂശായി ഇങ്ങനെ​യും പറഞ്ഞു: “അങ്ങയുടെ അപ്പനും കൂട്ടരും ധീരന്മാരാണെന്നും+ കുഞ്ഞു​ങ്ങളെ നഷ്ടപ്പെട്ട തള്ളക്കരടിയെപ്പോലെ+ ഇപ്പോൾ എന്തിനും മടിക്കാ​ത്ത​വ​രാണെ​ന്നും അങ്ങയ്‌ക്കു നന്നായി അറിയാ​മ​ല്ലോ? മാത്രമല്ല, അങ്ങയുടെ അപ്പൻ ഒരു വീര​യോ​ദ്ധാ​വു​മാണ്‌.+ അപ്പൻ ജനത്തിന്റെ​കൂ​ടെ രാത്രി​ത​ങ്ങില്ല. 9  ഇപ്പോൾ ഏതെങ്കി​ലും ഗുഹയിലോ* മറ്റ്‌ എവി​ടെയെ​ങ്കി​ലു​മോ ഒളിച്ചി​രി​ക്കു​ക​യാ​കും.+ അങ്ങയുടെ അപ്പനാണ്‌ ആദ്യം ആക്രമി​ക്കു​ന്നതെ​ങ്കിൽ കേൾക്കു​ന്നവർ, ‘അബ്‌ശാലോ​മി​ന്റെ ആൾക്കാർ തോറ്റുപോ​യി!’ എന്നു പറയും. 10  സിംഹത്തെപ്പോലെ+ ധീരനായ ഒരാളു​ടെ ഹൃദയംപോലും* ഭയം​കൊണ്ട്‌ ഉരുകിപ്പോ​കും, തീർച്ച. അങ്ങയുടെ അപ്പൻ വീരനും+ ഒപ്പമു​ള്ളവർ ധീരരും ആണെന്ന്‌ ഇസ്രായേ​ലി​നു മുഴു​വ​നും അറിയാം. 11  അതുകൊണ്ട്‌, എന്റെ ഉപദേശം ഇതാണ്‌: ദാൻ മുതൽ ബേർ-ശേബ+ വരെ കടപ്പു​റത്തെ മണൽത്തരികൾപോലെ+ അസംഖ്യ​മാ​യി​രി​ക്കുന്ന ഇസ്രായേ​ലി​നെ മുഴു​വ​നും അങ്ങയുടെ അടുത്ത്‌ കൂട്ടി​വ​രു​ത്തുക. എന്നിട്ട്‌, അങ്ങ്‌ അവരെ​യും നയിച്ച്‌ യുദ്ധത്തി​നു പോകണം. 12  അയാളെ കാണു​ന്നത്‌ എവി​ടെവെ​ച്ചാ​യാ​ലും നമ്മൾ ആക്രമി​ക്കും. നിലത്ത്‌ വീഴുന്ന മഞ്ഞുക​ണ​ങ്ങൾപോ​ലെ നമ്മൾ അയാളു​ടെ മേൽ ചെന്ന്‌ വീഴും. അയാ​ളെന്നല്ല കൂടെ​യുള്ള ആരും, ഒരുത്തൻപോ​ലും, രക്ഷപ്പെ​ടില്ല. 13  അയാൾ ഒരു നഗരത്തി​ലേക്കു പിൻവാ​ങ്ങുന്നെ​ങ്കിൽ ഇസ്രാ​യേൽ മുഴു​വ​നും വടങ്ങളു​മാ​യി അങ്ങോട്ടു ചെന്ന്‌ ഒരു ചെറിയ കല്ലു​പോ​ലും ബാക്കി വെക്കാതെ അതിനെ താഴ്‌വ​ര​യിലേക്കു വലിച്ചി​ട്ടു​ക​ള​യും.” 14  അപ്പോൾ, “അർഖ്യ​നായ ഹൂശാ​യി​യു​ടെ ഉപദേ​ശ​മാണ്‌ അഹി​ഥോഫെ​ലി​ന്റെ ഉപദേ​ശത്തെ​ക്കാൾ നല്ലത്‌!”+ എന്ന്‌ അബ്‌ശാലോ​മും ഇസ്രായേൽപു​രു​ഷ​ന്മാരൊക്കെ​യും പറഞ്ഞു. കാരണം, അഹി​ഥോഫെ​ലി​ന്റെ സമർഥ​മായ ഉപദേ​ശത്തെ വിഫലമാക്കാൻ+ യഹോവ നിശ്ചയി​ച്ചു​റ​ച്ചി​രു​ന്നു.* അബ്‌ശാലോ​മിന്‌ ആപത്തു വരുത്തു​ക​യാ​യി​രു​ന്നു യഹോ​വ​യു​ടെ ഉദ്ദേശ്യം.+ 15  പിന്നീട്‌, ഹൂശായി പുരോ​ഹി​ത​ന്മാ​രായ സാദോ​ക്കിനോ​ടും അബ്യാഥാരിനോടും+ പറഞ്ഞു: “ഇതാണ്‌ അഹി​ഥോ​ഫെൽ അബ്‌ശാലോ​മി​നും ഇസ്രായേൽമൂ​പ്പ​ന്മാർക്കും കൊടുത്ത ഉപദേശം. പക്ഷേ, ഇതാണു ഞാൻ കൊടുത്ത ഉപദേശം. 16  അതുകൊണ്ട്‌, എത്രയും പെട്ടെന്നു ദാവീ​ദി​ന്റെ അടുത്ത്‌ ആളയച്ച്‌ ഈ മുന്നറി​യി​പ്പു കൊടു​ക്കുക: ‘ഇന്നു രാത്രി വിജന​ഭൂ​മി​യി​ലെ കടവു​ക​ളു​ടെ സമീപം* തങ്ങരുത്‌. എന്തുവ​ന്നാ​ലും അക്കര കടക്കണം. അല്ലാത്ത​പക്ഷം, രാജാ​വും കൂടെ​യുള്ള ജനവും ഒന്നൊ​ഴി​യാ​തെ കൊല്ലപ്പെ​ടും.’”+ 17  യോനാഥാനും+ അഹീമാസും+ ഏൻ-രോഗേലിലാണു+ തങ്ങിയി​രു​ന്നത്‌. നഗരത്തി​ലേക്കു ചെന്നാൽ ആരെങ്കി​ലും തങ്ങളെ കണ്ടാലോ എന്ന്‌ അവർ പേടി​ച്ചി​രു​ന്നു. അതു​കൊണ്ട്‌, ഒരു ദാസി പോയി വിവരങ്ങൾ അവരെ അറിയി​ച്ചു. അവരോ അതു ദാവീദ്‌ രാജാ​വി​നെ അറിയി​ക്കാൻ പോയി. 18  പക്ഷേ, അവരെ കണ്ട ഒരു ചെറു​പ്പ​ക്കാ​രൻ അബ്‌ശാലോ​മി​നെ വിവരം അറിയി​ച്ചു. അതു​കൊണ്ട്‌, അവർ ഇരുവ​രും പെട്ടെന്നു സ്ഥലം വിട്ടു. അവർ ബഹൂരീമിൽ+ ഒരാളു​ടെ വീട്ടി​ലെത്തി. അയാളു​ടെ വീട്ടു​മു​റ്റത്ത്‌ ഒരു കിണറു​ണ്ടാ​യി​രു​ന്നു. അവർ അതിൽ ഇറങ്ങി. 19  അപ്പോൾ, ആ വീട്ടു​കാ​രന്റെ ഭാര്യ ഒരു വിരി എടുത്ത്‌ കിണറി​ന്റെ മുകളിൽ വിരി​ച്ചിട്ട്‌ അതിന്റെ പുറത്ത്‌ നുറു​ക്കിയ ധാന്യം നിരത്തി. ഇതൊ​ന്നും പക്ഷേ, മറ്റ്‌ ആരും അറിഞ്ഞില്ല. 20  അബ്‌ശാലോമിന്റെ ഭൃത്യ​ന്മാർ ആ സ്‌ത്രീ​യു​ടെ വീട്ടിൽ ചെന്ന്‌, “അഹീമാ​സും യോനാ​ഥാ​നും എവിടെ” എന്നു ചോദി​ച്ചു. അപ്പോൾ ആ സ്‌ത്രീ, “അവർ ഇതുവഴി വെള്ളത്തി​ന്റെ അടു​ത്തേക്കു പോയി”+ എന്നു പറഞ്ഞു. ആ പുരു​ഷ​ന്മാർ അവരെ തിര​ഞ്ഞെ​ങ്കി​ലും കണ്ടെത്താ​നാ​യില്ല. അതു​കൊണ്ട്‌, അവർ യരുശലേ​മിലേക്കു മടങ്ങി. 21  ആ പുരു​ഷ​ന്മാർ പോയി​ക്ക​ഴി​ഞ്ഞപ്പോൾ അവർ കിണറ്റിൽനി​ന്ന്‌ കയറി. എന്നിട്ട്‌, ചെന്ന്‌ ദാവീദ്‌ രാജാ​വി​നെ വിവരം അറിയി​ച്ചു. അവർ ദാവീ​ദിനോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ എത്രയും പെട്ടെന്നു നദി കടന്ന്‌ പൊയ്‌ക്കൊ​ള്ളൂ. കാരണം, അഹി​ഥോ​ഫെൽ അങ്ങയ്‌ക്കെ​തി​രെ ഇങ്ങനെയൊ​ക്കെ ഉപദേ​ശി​ച്ചി​രി​ക്കു​ന്നു.”+ 22  ഉടനെ, ദാവീ​ദും കൂട്ടരും എഴു​ന്നേറ്റ്‌ യോർദാൻ കടക്കാൻതു​ടങ്ങി. പ്രഭാ​ത​മാ​യപ്പോഴേ​ക്കും എല്ലാവ​രും അക്കര കടന്നു​ക​ഴി​ഞ്ഞി​രു​ന്നു. 23  തന്റെ ഉപദേശം സ്വീക​രി​ച്ചില്ലെന്നു കണ്ടപ്പോൾ അഹി​ഥോ​ഫെൽ കഴുത​യ്‌ക്കു കോപ്പി​ട്ട്‌ സ്വന്തം പട്ടണത്തി​ലേക്കു പോയി.+ അയാൾ വീട്ടിൽ ചെന്ന്‌ വീട്ടി​ലു​ള്ള​വർക്കു വേണ്ട നിർദേ​ശ​ങ്ങളൊ​ക്കെ കൊടുത്തിട്ട്‌+ തൂങ്ങി​മ​രി​ച്ചു.+ അയാളെ അയാളു​ടെ പൂർവി​ക​രു​ടെ ശ്‌മശാ​ന​ത്തിൽ അടക്കം ചെയ്‌തു. 24  അതിനിടെ, ദാവീദ്‌ മഹനയീമിലേക്കു+ പോയി. അബ്‌ശാലോ​മാ​കട്ടെ ഇസ്രായേൽപു​രു​ഷ​ന്മാരെയെ​ല്ലാം കൂട്ടി യോർദാൻ കടന്നു. 25  അബ്‌ശാലോം യോവാബിനു+ പകരം അമാസയെ+ സൈന്യാ​ധി​പ​നാ​ക്കി. അമാസ​യോ, യോവാ​ബി​ന്റെ അമ്മയായ സെരൂ​യ​യു​ടെ സഹോ​ദ​രി​യും നാഹാ​ശി​ന്റെ മകളും ആയ അബീഗയിലുമായുള്ള+ ബന്ധത്തിൽ ഇസ്രായേ​ല്യ​നായ യിത്ര​യ്‌ക്കു ജനിച്ച മകനാ​യി​രു​ന്നു. 26  ഇസ്രായേലും അബ്‌ശാലോ​മും ഗിലെയാദ്‌+ ദേശത്ത്‌ പാളയ​മ​ടി​ച്ചു. 27  ദാവീദ്‌ മഹനയീ​മിൽ എത്തിയ ഉടനെ അമ്മോ​ന്യ​രു​ടെ രബ്ബയിൽനിന്ന്‌+ നാഹാ​ശി​ന്റെ മകനായ ശോബി​യും ലോ-ദബാരിൽനി​ന്ന്‌ അമ്മീ​യേ​ലി​ന്റെ മകനായ മാഖീരും+ രോ​ഗെ​ലീ​മിൽനിന്ന്‌ ഗിലെ​യാ​ദ്യ​നായ ബർസില്ലായിയും+ 28  കിടക്കകൾ, ചരുവങ്ങൾ, മൺകലങ്ങൾ, ഗോതമ്പ്‌, ബാർളി, ധാന്യപ്പൊ​ടി, മലർ, വലിയ പയർ, പരിപ്പ്‌, ഉണക്കിയ ധാന്യം, 29  തേൻ, വെണ്ണ, ആട്‌, പാൽക്കട്ടി* എന്നിവ കൊണ്ടു​വന്നു. “ജനം വിജന​ഭൂ​മി​യിൽ വിശന്നും ദാഹി​ച്ചും വലയു​ക​യാ​യി​രി​ക്കും” എന്നു പറഞ്ഞ്‌ ദാവീ​ദി​നും കൂടെ​യു​ള്ള​വർക്കും കഴിക്കാൻവേണ്ടി കൊണ്ടുവന്നതായിരുന്നു+ ഇവയെ​ല്ലാം.+

അടിക്കുറിപ്പുകള്‍

അഥവാ “കുഴി​യി​ലോ; മലയി​ടു​ക്കി​ലോ.”
അക്ഷ. “സിംഹ​ത്തി​ന്റെ ഹൃദയം​പോ​ലുള്ള ഹൃദയ​മു​ള്ള​വൻപോ​ലും.”
അഥവാ “കല്‌പി​ച്ചി​രു​ന്നു.”
മറ്റൊരു സാധ്യത “മരു​പ്ര​ദേ​ശത്ത്‌.”
അക്ഷ. “കന്നുകാ​ലി​ക​ളു​ടെ (പാലിൽനി​ന്നുള്ള) തൈര്‌.”