ശമുവേൽ രണ്ടാം ഭാഗം 20:1-26

  • ശേബ പ്രക്ഷോ​ഭം ഇളക്കി​വി​ടു​ന്നു; യോവാ​ബ്‌ അമാസയെ കൊല്ലു​ന്നു (1-13)

  • ശേബയെ പിന്തു​ട​രു​ന്നു; തല വെട്ടുന്നു (14-22)

  • ദാവീ​ദി​ന്റെ ഭരണ​ക്ര​മീ​ക​രണം (23-26)

20  ബന്യാ​മീ​ന്യ​നായ ബിക്രി​യു​ടെ മകൻ ശേബ+ എന്ന ഒരാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ഒരു കുഴപ്പ​ക്കാ​ര​നാ​യി​രുന്ന ശേബ കൊമ്പു+ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ദാവീ​ദു​മാ​യി ഞങ്ങൾക്ക്‌ ഒരു പങ്കുമില്ല. യിശ്ശാ​യി​യു​ടെ മകനിൽ+ ഞങ്ങൾക്ക്‌ ഒരു അവകാ​ശ​വു​മില്ല. ഇസ്രാ​യേലേ, എല്ലാവ​രും അവരവ​രു​ടെ ദൈവ​ങ്ങ​ളു​ടെ അടുത്തേക്കു* മടങ്ങുക!”+ 2  ഉടനെ, ഇസ്രായേൽപു​രു​ഷ​ന്മാരെ​ല്ലാം ദാവീ​ദി​നെ വിട്ട്‌ ബിക്രിയുടെ+ മകനായ ശേബയു​ടെ കൂടെ​ക്കൂ​ടി. പക്ഷേ, യഹൂദാ​പു​രു​ഷ​ന്മാർ രാജാ​വി​ന്റെ പക്ഷത്ത്‌ നിന്നു. അവർ യോർദാൻ മുതൽ യരുശ​ലേം വരെ+ രാജാ​വിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു. 3  ദാവീദ്‌ യരുശലേ​മി​ലെ ഭവനത്തിൽ*+ എത്തിയ​പ്പോൾ ഭവനം പരിപാ​ലി​ക്കാ​നാ​യി നിറു​ത്തി​യി​ട്ടുപോ​യി​രുന്ന പത്ത്‌ ഉപപത്‌നിമാരെ+ മറ്റൊരു വീട്ടി​ലേക്കു മാറ്റി അതിനു കാവൽ ഏർപ്പെ​ടു​ത്തി. ദാവീദ്‌ അവർക്കു ഭക്ഷണം കൊടു​ത്തുപോ​ന്നു. പക്ഷേ, അവരു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടില്ല.+ ജീവി​താ​വ​സാ​നം​വരെ അവർ കാവലിൽത്തന്നെ​യാ​യി​രു​ന്നു. ഭർത്താവ്‌ ജീവി​ച്ചി​രു​ന്നി​ട്ടും അവർ വിധവ​കളെപ്പോ​ലെ കഴിഞ്ഞു. 4  തുടർന്ന്‌, രാജാവ്‌ അമാസയോടു+ പറഞ്ഞു: “മൂന്നു ദിവസ​ത്തി​നു​ള്ളിൽ യഹൂദാ​പു​രു​ഷ​ന്മാ​രെ എന്റെ അടുത്ത്‌ വിളി​ച്ചു​കൂ​ട്ടുക. നീയും ഇവി​ടെ​യു​ണ്ടാ​യി​രി​ക്കണം.” 5  അങ്ങനെ, അമാസ അവരെ വിളി​ച്ചു​കൂ​ട്ടാൻ പോയി. പക്ഷേ, രാജാവ്‌ പറഞ്ഞ സമയത്തി​നു​ള്ളിൽ അമാസ തിരികെ എത്തിയില്ല. 6  അപ്പോൾ, ദാവീദ്‌ അബീശായിയോടു+ പറഞ്ഞു: “അബ്‌ശാ​ലോം ചെയ്‌തതിനെക്കാളേറെ+ ദ്രോഹം ബിക്രി​യു​ടെ മകനായ ശേബ+ നമ്മളോ​ടു ചെയ്‌തേ​ക്കാം. നിന്റെ യജമാ​നന്റെ ഭൃത്യ​ന്മാരെ​യും കൂട്ടി ശേബയെ പിന്തു​ടരൂ. അല്ലെങ്കിൽ അയാൾ, കോട്ട​മ​തി​ലുള്ള ഏതെങ്കി​ലും നഗരത്തിൽ കടന്ന്‌ നമ്മുടെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ട്ടെന്നു വരാം.” 7  അങ്ങനെ, യോവാബിന്റെ+ ആളുക​ളും കെരാ​ത്യ​രും പ്ലേത്യരും+ ശൂരന്മാ​രായ എല്ലാ പുരു​ഷ​ന്മാ​രും അയാളു​ടെ പിന്നാലെ ചെന്നു. അവർ യരുശലേ​മിൽനിന്ന്‌ ബിക്രി​യു​ടെ മകനായ ശേബയെ പിന്തു​ടർന്ന്‌ പോയി. 8  അവർ ഗിബെയോനിലെ+ വലിയ പാറയു​ടെ അടുത്ത്‌ എത്തിയ​പ്പോൾ അമാസ+ അവരെ കാണാൻ വന്നു. യോവാ​ബ്‌ പടച്ചട്ട അണിഞ്ഞി​രു​ന്നു, ഒരു വാൾ ഉറയിൽ ഇട്ട്‌ അരയ്‌ക്കു കെട്ടി​യി​ട്ടു​മു​ണ്ടാ​യി​രു​ന്നു. യോവാ​ബ്‌ മുന്നോ​ട്ടു നീങ്ങി​യപ്പോൾ വാൾ താഴെ വീണു. 9  യോവാബ്‌ അമാസ​യോ​ട്‌, “സഹോ​ദരാ, സുഖമാ​ണോ” എന്നു ചോദി​ച്ചു. എന്നിട്ട്‌, ചുംബി​ക്കാ​നെന്ന മട്ടിൽ വലതു​കൈകൊണ്ട്‌ അമാസ​യു​ടെ താടി​യിൽ പിടിച്ചു. 10  യോവാബിന്റെ കൈയിൽ വാളു​ണ്ടെന്ന കാര്യം അമാസ അത്ര കാര്യ​മാ​ക്കി​യില്ല. യോവാ​ബ്‌ വാളു​കൊ​ണ്ട്‌ അമാസ​യു​ടെ വയറ്റത്ത്‌ കുത്തി.+ അയാളു​ടെ കുടൽമാല പുറത്ത്‌ ചാടി. അയാളെ കൊല്ലാൻ ആ ഒറ്റ കുത്ത്‌ മതിയാ​യി​രു​ന്നു. രണ്ടാമതൊ​ന്നു വേണ്ടി​വ​ന്നില്ല. പിന്നെ, യോവാ​ബും സഹോ​ദ​ര​നായ അബീശാ​യി​യും ബിക്രി​യു​ടെ മകനായ ശേബയെ പിന്തു​ടർന്നു. 11  യോവാബിന്റെ യുവാ​ക്ക​ളിലൊ​രാൾ അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ നിന്ന്‌, “യോവാ​ബി​ന്റെ പക്ഷത്തു​ള്ള​വ​രും ദാവീ​ദി​നെ അനുകൂ​ലി​ക്കു​ന്ന​വ​രും ആയ എല്ലാവ​രും യോവാ​ബി​നെ അനുഗ​മി​ക്കട്ടെ!” എന്നു പറയു​ന്നു​ണ്ടാ​യി​രു​ന്നു. 12  ആ സമയമത്ര​യും അമാസ വഴിയു​ടെ നടുവിൽ രക്തത്തിൽ കുളി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു. വഴിയി​ലൂ​ടെ വരുന്ന എല്ലാവ​രും അവിടെ എത്തു​മ്പോൾ നിൽക്കു​ന്നതു കണ്ടിട്ട്‌ ആ യുവാവ്‌ അമാസയെ വഴിയിൽനി​ന്ന്‌ മാറ്റി​യി​ട്ടു. അമാസ അവിടെ കിടക്കു​ന്നതു കണ്ട്‌ എല്ലാവ​രും നിൽക്കു​ന്നെന്നു കണ്ടപ്പോൾ അയാൾ ഒരു തുണി ഇട്ട്‌ അമാസയെ മൂടി. 13  അയാൾ അമാസയെ വഴിയിൽനി​ന്ന്‌ മാറ്റി​യപ്പോൾ ആളുകളെ​ല്ലാം യോവാ​ബിന്റെ​കൂ​ടെ ബിക്രി​യു​ടെ മകനായ ശേബയെ+ പിടി​ക്കാൻ പോയി. 14  ശേബ എല്ലാ ഇസ്രായേൽഗോത്ര​ങ്ങ​ളും കടന്ന്‌ ബേത്ത്‌-മാഖയിലെ+ ആബേലി​ലേക്കു പോയി. ബിക്ര്യരും ഒന്നിച്ചു​കൂ​ടി അയാളു​ടെ പിന്നാലെ ചെന്നു. 15  ശേബ തങ്ങിയി​രുന്ന ബേത്ത്‌-മാഖയി​ലെ ആബേൽ നഗരം യോവാ​ബും ആളുകളും* ചേർന്ന്‌ വളഞ്ഞു. നഗരമ​തി​ലി​നു ചുറ്റും പ്രതിരോ​ധ​മ​തിൽ തീർത്തി​രു​ന്ന​തുകൊണ്ട്‌ നഗരത്തെ ആക്രമി​ക്കാൻ അവർ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കി. മതിൽ തകർക്കാൻവേണ്ടി യോവാ​ബി​ന്റെ ആളുകൾ മതിലി​ന്റെ അടിത്തറ മാന്തി​ത്തു​ടങ്ങി. 16  അപ്പോൾ, ബുദ്ധി​മ​തി​യായ ഒരു സ്‌ത്രീ നഗരത്തിൽനി​ന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “കേൾക്കൂ പുരു​ഷ​ന്മാ​രേ, ഞാൻ പറയു​ന്നതു കേൾക്കൂ! ദയവായി നിങ്ങൾ യോവാ​ബിനോട്‌, ‘ഇവി​ടെ​വരെ ഒന്നു വരണം, എനിക്കു സംസാ​രി​ക്കാ​നുണ്ട്‌’ എന്നു പറയൂ.” 17  അങ്ങനെ, അദ്ദേഹം ആ സ്‌ത്രീ​യു​ടെ അടു​ത്തേക്കു ചെന്നു. അപ്പോൾ, “അങ്ങാണോ യോവാ​ബ്‌” എന്നു സ്‌ത്രീ ചോദി​ച്ചു; “അതെ” എന്നു യോവാ​ബ്‌ പറഞ്ഞു. സ്‌ത്രീ അദ്ദേഹ​ത്തോ​ട്‌, “അങ്ങ്‌ ഈ ദാസി​യു​ടെ വാക്കു കേട്ടാ​ലും” എന്നു പറഞ്ഞ​പ്പോൾ “പറയൂ” എന്ന്‌ അദ്ദേഹം പറഞ്ഞു. 18  അപ്പോൾ, സ്‌ത്രീ പറഞ്ഞു: “ഒരു കാര്യ​ത്തി​നു തീരു​മാ​ന​മാ​കാൻ ‘ആബേലിൽ അന്വേ​ഷി​ച്ചാൽ മതി’ എന്നു പണ്ടൊക്കെ ആളുകൾ പറയാ​റു​ണ്ടാ​യി​രു​ന്നു. 19  ഇസ്രായേലിലെ സമാധാ​നപ്രി​യരെ​യും വിശ്വ​സ്‌തരെ​യും ആണ്‌ ഞാൻ പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌. ഇസ്രായേ​ലിൽ അമ്മയെപ്പോ​ലുള്ള ഒരു നഗര​ത്തെ​യാണ്‌ അങ്ങ്‌ നശിപ്പി​ക്കാൻ നോക്കു​ന്നത്‌. അങ്ങ്‌ എന്തിനാ​ണ്‌ യഹോ​വ​യു​ടെ അവകാശം ഇല്ലാതാ​ക്കാൻ ശ്രമി​ക്കു​ന്നത്‌?”+ 20  യോവാബിന്റെ മറുപടി ഇതായി​രു​ന്നു: “ഈ നഗരത്തെ നശിപ്പി​ച്ച്‌ ഇല്ലായ്‌മ ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ വയ്യാ. 21  വാസ്‌തവത്തിൽ അതല്ല കാര്യം. എഫ്രയീംമലനാട്ടിൽനിന്നുള്ള+ ബിക്രി​യു​ടെ മകനായ ശേബ+ എന്നൊ​രാൾ ദാവീദ്‌ രാജാ​വിന്‌ എതിരെ മത്സരി​ച്ചി​രി​ക്കു​ന്നു.* ആ ഒരുത്തനെ വിട്ടു​ത​ന്നാൽ മതി, ഞാൻ നഗരത്തെ വിട്ടുപൊ​യ്‌ക്കൊ​ള്ളാം.” അപ്പോൾ ആ സ്‌ത്രീ യോവാ​ബിനോട്‌, “അതിന്‌ എന്താ, ശേബയു​ടെ തല മതിലി​നു മുകളി​ലൂ​ടെ അങ്ങയ്‌ക്ക്‌ എറിഞ്ഞു​തന്നേ​ക്കാം!” എന്നു പറഞ്ഞു. 22  ഉടനെ, ആ സ്‌ത്രീ പോയി അവി​ടെ​യുള്ള എല്ലാവരോ​ടും സംസാ​രി​ച്ചു. അവർ ബിക്രി​യു​ടെ മകനായ ശേബയു​ടെ തല വെട്ടി യോവാ​ബിന്‌ എറിഞ്ഞുകൊ​ടു​ത്തു. തുടർന്ന്‌, യോവാ​ബ്‌ കൊമ്പു വിളിച്ചു. അപ്പോൾ, അവരെ​ല്ലാം നഗരം വിട്ട്‌ വീടു​ക​ളിലേക്കു പോയി.+ യോവാ​ബ്‌ യരുശലേ​മിൽ രാജാ​വി​ന്റെ അടു​ത്തേ​ക്കും മടങ്ങി. 23  ഇസ്രായേൽസൈന്യത്തിന്റെ സർവസൈ​ന്യാ​ധി​പൻ യോവാ​ബാ​യി​രു​ന്നു.+ കെരാ​ത്യ​രുടെ​യും പ്ലേത്യരുടെയും+ അധിപൻ യഹോയാദയുടെ+ മകനായ ബനയയും.+ 24  അദോരാമായിരുന്നു+ നിർബ​ന്ധി​തജോ​ലി ചെയ്യു​ന്ന​വ​രു​ടെ തലവൻ. അഹീലൂ​ദി​ന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ കാര്യങ്ങൾ രേഖ​പ്പെ​ടു​ത്താ​നുള്ള ചുമതല. 25  സാദോക്കും+ അബ്യാഥാരും+ പുരോ​ഹി​ത​ന്മാ​രാ​യി​രു​ന്നു. ശെവയാ​യി​രു​ന്നു സെക്ര​ട്ടറി. 26  യായീര്യനായ ഈരയെ ദാവീ​ദി​ന്റെ ഒരു പ്രമുഖമന്ത്രിയായി* നിയമി​ച്ചു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അവരവ​രു​ടെ കൂടാ​ര​ങ്ങ​ളി​ലേക്ക്‌.”
അഥവാ “കൊട്ടാ​ര​ത്തിൽ.”
അക്ഷ. “അവരും.”
അക്ഷ. “കൈ ഉയർത്തി​യി​രി​ക്കു​ന്നു.”
അക്ഷ. “ഒരു പുരോ​ഹി​ത​നാ​യി.”