ശമുവേൽ രണ്ടാം ഭാഗം 4:1-12

  • ഈശ്‌-ബോ​ശെത്ത്‌ കൊല്ല​പ്പെ​ടു​ന്നു (1-8)

  • കൊല​യാ​ളി​കളെ ദാവീദ്‌ വധിക്കു​ന്നു (9-12)

4  അബ്‌നേർ ഹെബ്രോനിൽവെച്ച്‌+ മരിച്ചെന്ന വാർത്ത ശൗലിന്റെ മകനായ ഈശ്‌-ബോശെത്ത്‌+ കേട്ടപ്പോൾ* അയാളു​ടെ ധൈര്യം ചോർന്നുപോ​യി. ഇസ്രായേ​ല്യർ മുഴു​വ​നും അസ്വസ്ഥ​രാ​യി. 2  ശൗലിന്റെ മകന്റെ കവർച്ച​പ്പ​ട​ക​ളു​ടെ ചുമതല വഹിക്കുന്ന രണ്ടു പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു, ബാനെ​യും രേഖാ​ബും. ബന്യാ​മീൻ ഗോ​ത്ര​ത്തി​ലെ ബേരോ​ത്ത്യ​നായ രിമ്മോ​ന്റെ ആൺമക്ക​ളാ​യി​രു​ന്നു അവർ. (ബേരോത്തിനെയും+ ബന്യാ​മീ​ന്റെ ഭാഗമാ​യി​ട്ടാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. 3  ഗിഥയീമിലേക്ക്‌+ ഓടി​പ്പോയ ബേരോ​ത്ത്യർ ഇന്നും അവിടെ അന്യനാ​ട്ടിൽനിന്ന്‌ കുടിയേ​റി​യ​വ​രാ​യി കഴിയു​ന്നു.) 4  ശൗലിന്റെ മകനായ യോനാഥാനു+ കാലു​കൾക്കു വൈകല്യമുള്ള*+ ഒരു മകനു​ണ്ടാ​യി​രു​ന്നു. കുട്ടിക്ക്‌ അഞ്ചു വയസ്സു​ള്ളപ്പോ​ഴാ​ണു ശൗലിന്റെ​യും യോനാ​ഥാന്റെ​യും മരണവാർത്ത ജസ്രീലിൽനിന്ന്‌+ എത്തുന്നത്‌. അപ്പോൾ, വളർത്തമ്മ കുട്ടിയെ​യും എടുത്തു​കൊ​ണ്ട്‌ ഓടി. അങ്ങനെ പേടിച്ച്‌ ഓടു​മ്പോൾ കുട്ടി വളർത്ത​മ്മ​യു​ടെ കൈയിൽനി​ന്ന്‌ താഴെ വീണു. അങ്ങനെ​യാണ്‌ അയാളു​ടെ കാലു​കൾക്കു വൈക​ല്യ​മു​ണ്ടാ​യത്‌. മെഫിബോശെത്ത്‌+ എന്നായി​രു​ന്നു അയാളു​ടെ പേര്‌. 5  ബേരോത്ത്യനായ രിമ്മോ​ന്റെ പുത്ര​ന്മാ​രായ രേഖാ​ബും ബാനെ​യും നട്ടുച്ച നേരത്ത്‌ ഈശ്‌-ബോ​ശെ​ത്തി​ന്റെ വീട്ടി​ലേക്കു ചെന്നു. ഈശ്‌-ബോ​ശെത്ത്‌ അപ്പോൾ ഉച്ചമയ​ക്ക​ത്തി​ലാ​യി​രു​ന്നു. 6  ഗോതമ്പ്‌ എടുക്കാ​നെന്ന ഭാവത്തിൽ അവർ വീട്ടി​നു​ള്ളിലേക്കു കയറി​ച്ചെന്ന്‌ അയാളു​ടെ വയറ്റത്ത്‌ കുത്തി. എന്നിട്ട്‌, രേഖാ​ബും സഹോ​ദരൻ ബാനെയും+ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു. 7  അവർ ഈശ്‌-ബോ​ശെ​ത്തി​ന്റെ വീട്ടിൽ കടന്ന​പ്പോൾ അയാൾ തന്റെ കിടപ്പ​റ​യിൽ കട്ടിലിൽ കിടക്കു​ക​യാ​യി​രു​ന്നു. അവർ അയാളെ കുത്തി​ക്കൊ​ന്ന്‌ അയാളു​ടെ തല വെട്ടിയെ​ടു​ത്തു. അവർ ആ തലയു​മാ​യി അരാബ​യിലേ​ക്കുള്ള വഴിയി​ലൂ​ടെ രാത്രി മുഴുവൻ നടന്ന്‌ 8  അതു ഹെ​ബ്രോ​നിൽ ദാവീ​ദി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവർ രാജാ​വിനോ​ടു പറഞ്ഞു: “അങ്ങയുടെ ജീവ​നെ​ടു​ക്കാൻ ശ്രമിച്ച+ അങ്ങയുടെ ശത്രുവായ+ ശൗലിന്റെ മകൻ ഈശ്‌-ബോശെത്തിന്റെ+ തല ഇതാ! എന്റെ യജമാ​ന​നായ രാജാ​വി​നുവേണ്ടി ഇന്ന്‌ യഹോവ ശൗലിനോ​ടും അയാളു​ടെ വംശജരോ​ടും പ്രതി​കാ​രം ചെയ്‌തി​രി​ക്കു​ന്നു.” 9  പക്ഷേ, ബേരോ​ത്ത്യ​നായ രിമ്മോ​ന്റെ പുത്ര​ന്മാ​രായ രേഖാ​ബിനോ​ടും സഹോ​ദരൻ ബാനെയോ​ടും ദാവീദ്‌ പറഞ്ഞ മറുപടി ഇതായി​രു​ന്നു: “എല്ലാ കഷ്ടതക​ളിൽനി​ന്നും എന്നെ രക്ഷിച്ച* യഹോ​വ​യാ​ണെ,+ 10  താൻ ഒരു സന്തോ​ഷ​വാർത്ത​യാ​ണു കൊണ്ടു​വ​രു​ന്നതെന്നു കരുതി ‘ശൗൽ മരിച്ചു’+ എന്ന്‌ എന്നെ അറിയി​ച്ച​വനെ ഞാൻ പിടിച്ച്‌ സിക്ലാ​ഗിൽവെച്ച്‌ കൊന്നു​ക​ളഞ്ഞു.+ അതായി​രു​ന്നു ആ വാർത്ത കൊണ്ടു​വ​ന്ന​തിന്‌ ഞാൻ കൊടുത്ത പ്രതി​ഫലം! 11  അങ്ങനെയെങ്കിൽ, ദുഷ്ടന്മാർ ഒരു നീതി​മാ​നെ അയാളു​ടെ വീട്ടിൽ ചെന്ന്‌ സ്വന്തം കട്ടിലിൽവെച്ച്‌ കൊന്നു​ക​ള​ഞ്ഞാൽ എത്രയ​ധി​കം പകരം കൊടു​ക്കണം! ഞാൻ അയാളു​ടെ രക്തം നിങ്ങ​ളോ​ടു ചോദിച്ച്‌+ നിങ്ങളെ ഭൂമു​ഖ​ത്തു​നിന്ന്‌ നീക്കം ചെയ്യേ​ണ്ട​തല്ലേ?” 12  തുടർന്ന്‌ ദാവീദ്‌, അവരെ കൊല്ലാൻ യുവാ​ക്കളോ​ടു കല്‌പി​ച്ചു.+ അവർ അവരുടെ കൈക​ളും പാദങ്ങ​ളും വെട്ടി അവരെ ഹെ​ബ്രോ​നി​ലെ കുളത്തി​ന്‌ അടുത്ത്‌ തൂക്കി.+ പക്ഷേ, ഈശ്‌-ബോ​ശെ​ത്തി​ന്റെ തല അവർ ഹെ​ബ്രോ​നിൽ അബ്‌നേ​രി​നെ അടക്കി​യി​ടത്ത്‌ അടക്കം ചെയ്‌തു.

അടിക്കുറിപ്പുകള്‍

അക്ഷ. “ശൗലിന്റെ മകൻ കേട്ട​പ്പോൾ.”
അഥവാ “മുടന്തുള്ള.”
അഥവാ “വീണ്ടെ​ടുത്ത.”