ശമുവേൽ രണ്ടാം ഭാഗം 8:1-18

  • ദാവീ​ദി​ന്റെ യുദ്ധവി​ജ​യങ്ങൾ (1-14)

  • ദാവീ​ദി​ന്റെ ഭരണ​ക്ര​മീ​ക​രണം (15-18)

8  കുറച്ച്‌ കാലം കഴിഞ്ഞ്‌ ദാവീദ്‌ ഫെലി​സ്‌ത്യ​രെ തോൽപ്പിച്ച്‌+ അവരെ അധീന​ത​യി​ലാ​ക്കി.+ അവരുടെ കൈയിൽനി​ന്ന്‌ ദാവീദ്‌ മെഥെഗമ്മ പിടിച്ചെ​ടു​ത്തു. 2  ദാവീദ്‌ മോവാബ്യരെ+ തോൽപ്പി​ച്ചു. എന്നിട്ട്‌ അവരെ നിലത്ത്‌ കിടത്തി അളവു​നൂൽകൊണ്ട്‌ അളന്നു. രണ്ടു നൂൽനീ​ള​ത്തിൽ അളന്ന്‌ അത്രയും പേരെ കൊന്നു​ക​ളഞ്ഞു. ഒരു നൂൽനീ​ള​ത്തിൽ ശേഷി​ച്ച​വരെ ജീവ​നോ​ടെ വിടു​ക​യും ചെയ്‌തു.+ മോവാ​ബ്യർ ദാവീ​ദി​ന്റെ ദാസന്മാ​രാ​യി. അവർ ദാവീ​ദി​നു കപ്പം* കൊടു​ത്തുപോ​ന്നു.+ 3  സോബയിലെ+ രാജാ​വും രഹോ​ബി​ന്റെ മകനും ആയ ഹദദേ​സെർ യൂഫ്ര​ട്ടീസ്‌ നദീതീരത്ത്‌+ അധികാ​രം പുനഃ​സ്ഥാ​പി​ക്കാൻ പോയ വഴിക്കു ദാവീദ്‌ അയാളെ തോൽപ്പി​ച്ചു. 4  അയാളുടെ 1,700 കുതി​ര​പ്പ​ട​യാ​ളി​കളെ​യും 20,000 കാലാ​ളു​കളെ​യും ദാവീദ്‌ പിടി​കൂ​ടി. രഥം വലിക്കുന്ന 100 കുതി​ര​ക​ളു​ടെ ഒഴികെ ബാക്കി എല്ലാത്തിന്റെ​യും കുതി​ഞ​രമ്പു വെട്ടി.+ 5  സോബയിലെ രാജാ​വായ ഹദദേസെ​രി​നെ സഹായി​ക്കാൻ ദമസ്‌കൊസിൽനിന്ന്‌+ വന്ന സിറിയക്കാരിൽ+ 22,000 പേരെ ദാവീദ്‌ കൊന്നു. 6  പിന്നെ ദാവീദ്‌ സിറി​യ​യി​ലെ ദമസ്‌കൊ​സിൽ കാവൽസേ​നാകേന്ദ്രങ്ങൾ സ്ഥാപിച്ചു. സിറി​യ​ക്കാർ ദാവീ​ദി​ന്റെ ദാസന്മാ​രാ​യി ദാവീ​ദി​നു കപ്പം കൊടു​ത്തുപോ​ന്നു. പോയി​ടത്തൊ​ക്കെ യഹോവ ദാവീ​ദി​നു വിജയം നൽകി.+ 7  ദാവീദ്‌ ഹദദേസെ​രി​ന്റെ ദാസന്മാ​രിൽനിന്ന്‌ വൃത്താ​കൃ​തി​യി​ലുള്ള സ്വർണ​പ്പ​രി​ചകൾ പിടിച്ചെ​ടുത്ത്‌ അവ യരുശലേ​മിലേക്കു കൊണ്ടു​വന്നു.+ 8  ഹദദേസെരിന്റെ നഗരങ്ങ​ളായ ബേതഹിൽനി​ന്നും ബരോ​ത്ത​യിൽനി​ന്നും കുറെ​യ​ധി​കം ചെമ്പും പിടിച്ചെ​ടു​ത്തു. 9  ദാവീദ്‌ ഹദദേസെരിന്റെ+ സൈന്യ​ത്തെ മുഴുവൻ തോൽപ്പി​ച്ചെന്ന്‌ ഹമാത്തിലെ+ രാജാ​വായ തോയി കേട്ടു. 10  അയാൾ മകനായ യോരാ​മി​നെ ദാവീദ്‌ രാജാ​വി​ന്റെ അടുത്ത്‌ അയച്ച്‌ സുഖവി​വരം തിരക്കു​ക​യും ഹദദേസെ​രിനോ​ടു പോരാ​ടി വിജയി​ച്ച​തിന്‌ അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു. (കാരണം ഹദദേ​സെർ കൂടെ​ക്കൂ​ടെ തോയി​യോ​ട്‌ ഏറ്റുമു​ട്ടി​യി​രു​ന്നു.) വെള്ളി, സ്വർണം, ചെമ്പ്‌ എന്നിവകൊ​ണ്ടുള്ള സമ്മാന​ങ്ങ​ളും ദാവീ​ദി​നു കൊടു​ത്തു. 11  ദാവീദ്‌ രാജാവ്‌ ഈ സമ്മാന​ങ്ങ​ളും താൻ അധീന​ത​യി​ലാ​ക്കിയ എല്ലാ ജനതക​ളിൽനി​ന്നും കിട്ടിയ വെള്ളി​യും സ്വർണ​വും യഹോ​വ​യ്‌ക്കുവേണ്ടി വിശു​ദ്ധീ​ക​രി​ച്ചു.+ 12  ഇവ സിറി​യ​യിൽനി​ന്നും മോവാബിൽനിന്നും+ അമ്മോ​ന്യർ, ഫെലി​സ്‌ത്യർ,+ അമാലേക്യർ+ എന്നിവ​രിൽനി​ന്നും സോബ​യി​ലെ രാജാ​വും രഹോ​ബി​ന്റെ മകനും ആയ ഹദദേസെരെ+ കൊള്ള​യ​ടി​ച്ച​തിൽനി​ന്നും കിട്ടി​യ​താ​യി​രു​ന്നു. 13  ഉപ്പുതാഴ്‌വരയിൽവെച്ച്‌+ 18,000 ഏദോ​മ്യ​രെ കൊന്ന്‌ തിരി​ച്ചു​വന്ന സംഭവം ദാവീ​ദി​നു പേരും പെരു​മ​യും നേടിക്കൊ​ടു​ത്തു. 14  ദാവീദ്‌ ഏദോ​മിൽ കാവൽസേ​നാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോ​മിലെ​ല്ലാ​യി​ട​ത്തും ഇത്തരം സേനാ​കേ​ന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോ​മ്യരെ​ല്ലാം ദാവീ​ദി​ന്റെ ദാസരാ​യി.+ പോയി​ടത്തൊ​ക്കെ യഹോവ ദാവീ​ദി​നു വിജയം കൊടു​ത്തു.+ 15  ദാവീദ്‌ ഇസ്രാ​യേൽ മുഴുവൻ ഭരിച്ച്‌+ പ്രജകൾക്കെ​ല്ലാം നീതിയും+ ന്യായ​വും നടത്തിക്കൊ​ടു​ത്തു.+ 16  സെരൂയയുടെ മകനായ യോവാബായിരുന്നു+ സൈന്യാ​ധി​പൻ. അഹീലൂ​ദി​ന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖ​പ്പെ​ടു​ത്തിവെ​ക്കാ​നുള്ള ചുമതല. 17  അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാ​ഥാ​രി​ന്റെ മകനായ അഹി​മേലെ​ക്കും ആയിരു​ന്നു പുരോ​ഹി​ത​ന്മാർ. സെരാ​യ​യാ​യി​രു​ന്നു സെക്ര​ട്ടറി. 18  യഹോയാദയുടെ മകൻ ബനയയായിരുന്നു+ കെരാ​ത്യ​രുടെ​യും പ്ലേത്യരുടെയും+ തലവൻ. ദാവീ​ദി​ന്റെ ആൺമക്കൾ പ്രമു​ഖ​രായ മന്ത്രി​മാ​രാ​യി.*

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “പുരോ​ഹി​ത​ന്മാ​രാ​യി.”