വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  1 2024 | ബഹുമാ​നം​—അത്‌ നഷ്ടപ്പെ​ടു​ക​യാ​ണോ?

ഇന്ന്‌ ബഹുമാ​നം അപൂർവ​മാ​യി മാത്രമേ കാണാ​നാ​കു​ന്നു​ള്ളൂ. അതു​കൊ​ണ്ടു​തന്നെ ആരെങ്കി​ലും ബഹുമാ​നം കാണി​ച്ചാൽ ആളുകൾ അതിശ​യി​ക്കു​ന്നു. ബഹുമാ​നം വംശനാ​ശ​ഭീ​ഷണി നേരി​ടുന്ന ജീവി​യെ​പ്പോ​ലെ​യാ​ണെന്നു പറയാം.

ഇന്നു മിക്ക ആളുകൾക്കും മാതാ​പി​താ​ക്ക​ളോ​ടും പ്രായ​മാ​യ​വ​രോ​ടും പോലീ​സു​കാ​രോ​ടും തൊഴി​ലു​ട​മ​യോ​ടും അധ്യാ​പ​ക​രോ​ടും എല്ലാമുള്ള ബഹുമാ​നം കുറഞ്ഞു​വ​രു​ക​യാണ്‌. അതു​പോ​ലെ സോഷ്യൽമീ​ഡി​യ​യിൽ ആളുകൾ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ഇടുന്ന മോശ​മായ അഭി​പ്രാ​യ​ങ്ങ​ളു​ടെ എണ്ണവും വർധി​ച്ചു​വ​രു​ന്നു. ഒരു മാസിക പറയു​ന്ന​ത​നു​സ​രിച്ച്‌ (Harvard Business Review) ആളുക​ളു​ടെ അനാദ​ര​വോ​ടെ​യുള്ള പെരു​മാ​റ്റം “കൂടി​ക്കൂ​ടി വരുക​യാണ്‌. . . . അത്തരത്തി​ലുള്ള ഒരുപാട്‌ റിപ്പോർട്ടു​ക​ളും ആളുക​ളിൽനിന്ന്‌ ഇപ്പോൾ കിട്ടു​ന്നുണ്ട്‌.”

 

മറ്റുള്ള​വ​രോ​ടുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?

മറ്റുള്ള​വ​രോ​ടുള്ള ബഹുമാ​നം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അത്‌ എങ്ങനെ കാണി​ക്കാ​മെ​ന്നും മനസ്സി​ലാ​ക്കുക.

ജീവ​നോ​ടുള്ള ആദരവ്‌ നഷ്ടപ്പെ​ടു​ക​യാ​ണോ?

നമ്മു​ടെ​ത​ന്നെ​യും മറ്റുള്ള​വ​രു​ടെ​യും ജീവ​നോട്‌ ആദരവ്‌ എങ്ങനെ കാണി​ക്കാ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്ന ബൈബിൾ ഉപദേ​ശങ്ങൾ കാണുക.

കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?

കുടും​ബ​ത്തി​ലെ ഓരോ വ്യക്തി​യും പരസ്‌പരം ബഹുമാ​നം കാണി​ക്കു​മ്പോൾ കുടും​ബ​ത്തിൽ കൂടുതൽ സന്തോ​ഷ​മു​ണ്ടാ​കും.

നമ്മളോ​ടു​ത​ന്നെ​യുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?

തങ്ങൾ വിലയു​ള്ള​വ​രാ​ണെന്നു തിരി​ച്ച​റി​യാ​നും ജീവിതം മെച്ച​പ്പെ​ടു​ത്താ​നും അങ്ങനെ ആത്മാഭി​മാ​നം വളർത്താ​നും ബൈബി​ളിന്‌ ആളുകളെ സഹായി​ക്കാ​നാ​കും.

ബഹുമാ​നം​—അത്‌ നഷ്ടപ്പെ​ടു​ക​യാ​ണോ?

ബഹുമാ​ന​ത്തെ​ക്കു​റി​ച്ചും അതു​പോ​ലെ ലോക​മെ​ങ്ങു​മുള്ള ജനസമൂ​ഹ​ങ്ങ​ളിൽ ബഹുമാ​നം വർധി​പ്പി​ക്കാ​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പറയുന്ന ലേഖനങ്ങൾ വായി​ക്കുക.