വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മളോ​ടു​ത​ന്നെ​യുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?

നമ്മളോ​ടു​ത​ന്നെ​യുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?

ആത്മാഭി​മാ​നം—അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ആത്മാഭി​മാ​ന​മു​ള്ള വ്യക്തികൾ ജീവി​ത​ത്തിൽ വരുന്ന പ്രശ്‌ന​ങ്ങളെ ആത്മവി​ശ്വാ​സ​ത്തോ​ടെ നേരി​ടും. അവർ പെട്ടെന്നു തളർന്നു​പോ​കില്ല.

  • പഠനങ്ങൾ കാണി​ക്കു​ന്നത്‌, ആത്മാഭി​മാ​ന​മി​ല്ലാത്ത ആളുകൾക്ക്‌ ടെൻഷ​നും വിഷാ​ദ​വും അനാ​രോ​ഗ്യ​ക​ര​മായ ഭക്ഷണശീ​ല​വും ഒക്കെ കണ്ടേക്കാം എന്നാണ്‌. അവർ മദ്യത്തി​ലേ​ക്കും മയക്കു​മ​രു​ന്നി​ലേ​ക്കും വീണു​പോ​കാ​നുള്ള സാധ്യ​ത​യും കൂടു​ത​ലാണ്‌.

  • ആത്മാഭി​മാ​ന​മുള്ള വ്യക്തികൾ തങ്ങളെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യില്ല. അതു​കൊണ്ട്‌ അവർക്കു മറ്റുള്ള​വ​രു​മാ​യി എളുപ്പ​ത്തിൽ ഒത്തു​പോ​കാ​നാ​കും. ആളുക​ളു​മാ​യി നല്ല സുഹൃ​ദ്‌ബന്ധം സ്ഥാപി​ക്കാ​നും അവർക്കാ​കും. എന്നാൽ ആത്മാഭി​മാ​നം കുറവുള്ള വ്യക്തി​കൾക്കു മറ്റുള്ള​വരെ വിമർശി​ക്കുന്ന സ്വഭാ​വ​മു​ണ്ടാ​യി​രു​ന്നേ​ക്കാം. അതു വ്യക്തി​ബ​ന്ധങ്ങൾ തകർക്കും.

  • ആത്മാഭി​മാ​ന​മുള്ള വ്യക്തികൾ പ്രശ്‌നങ്ങൾ ഉണ്ടായാൽ ശക്തരായി പിടി​ച്ചു​നിൽക്കും. തിരി​ച്ച​ടി​കൾ ഉണ്ടായാ​ലും അവർ ലക്ഷ്യത്തിൽനിന്ന്‌ പിന്മാ​റില്ല. എന്നാൽ ആത്മാഭി​മാ​നം കുറവുള്ള ആളുക​ളു​ടെ കാര്യ​ത്തിൽ ചെറിയ പ്രശ്‌ന​ങ്ങൾപോ​ലും അവരുടെ കണ്ണിൽ വലിയ തടസ്സങ്ങ​ളാ​യി​രി​ക്കും. അവർ ശ്രമം ഉപേക്ഷിച്ച്‌ പിന്മാ​റു​ക​യും ചെയ്യും.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

ബലപ്പെ​ടു​ത്തുന്ന സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കുക. മറ്റുള്ള​വ​രോട്‌ ആദര​വോ​ടെ ഇടപെ​ടുന്ന വ്യക്തി​കളെ സുഹൃ​ത്തു​ക്ക​ളാ​ക്കുക. നിങ്ങളു​ടെ ക്ഷേമത്തിൽ ആത്മാർഥ​താ​ത്‌പ​ര്യം കാണി​ക്കു​ക​യും നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്ന ആളുക​ളാ​യി​രി​ക്കും അവർ.

“യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

മറ്റുള്ള​വരെ സഹായി​ക്കുക. മറ്റുള്ള​വർക്ക്‌, തിരി​ച്ചു​ത​രാൻ കഴിയി​ല്ലാത്ത ആളുകൾക്കു​പോ​ലും, ദയയോ​ടെ നല്ല കാര്യങ്ങൾ ചെയ്യു​മ്പോൾ കൊടു​ക്കു​ന്ന​തി​ന്റെ സന്തോഷം നമുക്കു കിട്ടും. നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃ​ത്തി​കൾ മറ്റുള്ളവർ അറിയു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും നിങ്ങൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.

“വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ​ത്തി​കൾ 20:35.

ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാൻ മക്കളെ സഹായി​ക്കുക. മക്കളുടെ ജീവി​ത​ത്തിൽ എന്തെങ്കി​ലും പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ, കഴിയു​മെ​ങ്കിൽ അവർതന്നെ അതു പരിഹ​രി​ക്കട്ടെ. അങ്ങനെ ചെയ്യു​മ്പോൾ പ്രശ്‌ന​ങ്ങളെ നേരി​ടാ​നും അതു പരിഹ​രി​ക്കാ​നും കുട്ടികൾ പഠിക്കും. അത്‌ ഇപ്പോൾതന്നെ ആത്മാഭി​മാ​നം ഉള്ളവരാ​യി​രി​ക്കാൻ അവരെ സഹായി​ക്കും, മുതിർന്നു​വ​രു​മ്പോ​ഴും അവർക്ക്‌ അതു പ്രയോ​ജനം ചെയ്യും.

“ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക; വയസ്സാ​യാ​ലും അവൻ അതു വിട്ടു​മാ​റില്ല.” —സുഭാ​ഷി​തങ്ങൾ 22:6.

ഞങ്ങൾ ചെയ്യു​ന്നത്‌

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​ക​ളും ബൈബിൾ പഠനപ​രി​പാ​ടി​യും ജീവിതം മെച്ച​പ്പെ​ടു​ത്താ​നും ആത്മാഭി​മാ​ന​മു​ള്ള​വ​രാ​യി​രി​ക്കാ​നും ആളുകളെ സഹായി​ക്കു​ന്നു.

ഞങ്ങളുടെ ആഴ്‌ച​തോ​റു​മുള്ള മീറ്റി​ങ്ങു​കൾ

ആഴ്‌ച​തോ​റു​മുള്ള ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളിൽ പ്രവേ​ശനം സൗജന്യ​മാണ്‌. എല്ലാവ​രെ​യും അവിടെ സ്വാഗതം ചെയ്യും. ആ മീറ്റി​ങ്ങു​ക​ളിൽ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസം​ഗ​ങ്ങ​ളുണ്ട്‌. അതിൽ മിക്ക​പ്പോ​ഴും ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നുള്ള നിർദേ​ശ​ങ്ങ​ളും ഉണ്ടാകാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളിൽ ഈ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒക്കെ നിങ്ങൾക്കു പഠിക്കാ​നാ​കും . . .

  • ദൈവ​ത്തി​നു നിങ്ങൾ വില​പ്പെ​ട്ട​വ​രാ​ണോ?

  • ജീവി​ത​ത്തി​ന്റെ യഥാർഥ ഉദ്ദേശ്യം എങ്ങനെ കണ്ടെത്താം?

  • ശക്തവും നിലനിൽക്കു​ന്ന​തും ആയ സൗഹൃ​ദങ്ങൾ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

‘അന്യോ​ന്യം പരിഗണന കാണി​ക്കുന്ന’ യഥാർഥ സുഹൃ​ത്തു​ക്കളെ നിങ്ങൾക്ക്‌ ഈ മീറ്റി​ങ്ങു​ക​ളിൽ കണ്ടെത്താ​നാ​കും.—1 കൊരി​ന്ത്യർ 15:25, 26.

ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, jw.org-ൽ രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന ഹ്രസ്വ​മായ വീഡി​യോ കാണുക.

ഞങ്ങളുടെ ബൈബിൾ പഠനപ​രി​പാ​ടി

ജീവിതം ആസ്വദി​ക്കാം എന്നേക്കും എന്ന പുസ്‌തകം ഉപയോ​ഗിച്ച്‌ ബൈബിൾ സൗജന്യ​മാ​യി പഠിക്കാൻ ഞങ്ങൾ ആളുകളെ സഹായി​ക്കു​ന്നു. പ്രധാ​ന​പ്പെട്ട തിരു​വെ​ഴു​ത്തു​ക​ളും യുക്തി​സ​ഹ​മായ ന്യായ​വാ​ദ​ങ്ങ​ളും ചിന്തി​പ്പി​ക്കുന്ന ചോദ്യ​ങ്ങ​ളും ആവേശ​ക​ര​മായ വീഡി​യോ​ക​ളും മനോ​ഹ​ര​മായ ചിത്ര​ങ്ങ​ളും ഒക്കെ ഈ പുസ്‌ത​ക​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളാണ്‌. ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നും ജീവിതം മെച്ച​പ്പെ​ടു​ത്താ​നും ഞങ്ങളുടെ ബൈബിൾ പഠനപ​രി​പാ​ടി ആളുകളെ സഹായി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കു​ന്നത്‌, നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ പ്രയോ​ജനം ചെയ്യു​ന്നത്‌ എന്നു മനസ്സി​ലാ​ക്കാൻ, jw.org-ൽ ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണുക.