വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ള​വ​രോ​ടുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?

മറ്റുള്ള​വ​രോ​ടുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?

മറ്റുള്ള​വ​രോ​ടുള്ള ബഹുമാ​നം—അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ആളുക​ളോ​ടു ബഹുമാ​ന​മു​ണ്ടെ​ങ്കിൽ മോശ​മായ ഒരു സാഹച​ര്യം കൂടുതൽ വഷളാ​കാ​തി​രി​ക്കാൻ അതു സഹായി​ക്കും.

  • ബൈബി​ളി​ലെ ഒരു പഴമൊ​ഴി ഇങ്ങനെ പറയുന്നു: “സൗമ്യ​മായ മറുപടി ഉഗ്ര​കോ​പം ശമിപ്പി​ക്കു​ന്നു; എന്നാൽ പരുഷ​മായ വാക്കുകൾ കോപം ആളിക്ക​ത്തി​ക്കു​ന്നു.” (സുഭാ​ഷി​തങ്ങൾ 15:1) ബഹുമാ​ന​മി​ല്ലാത്ത വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും എരിതീ​യിൽ എണ്ണ ഒഴിക്കു​ന്ന​തു​പോ​ലെ ആയിരി​ക്കും. ഒടുവിൽ ദുരന്ത​ങ്ങ​ളി​ലാ​യി​രി​ക്കും അതു ചെന്ന്‌ എത്തുക.

  • യേശു പറഞ്ഞു: “ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണു വായ്‌ സംസാ​രി​ക്കു​ന്നത്‌!” (മത്തായി 12:34) ബഹുമാ​ന​മി​ല്ലാ​തെ​യാണ്‌ നമ്മൾ സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ ഉള്ളി​ന്റെ​യു​ള്ളിൽ നമുക്ക്‌ ഒരു പ്രശ്‌ന​മുണ്ട്‌ എന്നായി​രി​ക്കാം അതിന്റെ അർഥം. അതായത്‌ മറ്റു വംശങ്ങ​ളി​ലും രാജ്യ​ങ്ങ​ളി​ലും സാമൂ​ഹിക പശ്ചാത്ത​ല​ങ്ങ​ളി​ലും പെട്ട ആളുക​ളോ​ടുള്ള നമ്മുടെ കാഴ്‌ച​പ്പാ​ടിൽ ഒരു പിശകു​ണ്ടാ​യി​രി​ക്കും.

    28 രാജ്യ​ങ്ങ​ളി​ലാ​യി 32,000-ത്തിലധി​കം ആളുകൾക്കി​ട​യിൽ അടുത്ത​യി​ടെ ഒരു സർവേ നടത്തി. അതിൽ 65 ശതമാനം ആളുക​ളും പറഞ്ഞത്‌, ഇത്രയ​ധി​കം മര്യാ​ദ​യും പരസ്‌പ​ര​ബ​ഹു​മാ​ന​വും നഷ്ടപ്പെട്ട ഒരു അവസ്ഥ ഇതിനു മുമ്പ്‌ ഉണ്ടായി​ട്ടില്ല എന്നാണ്‌.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

സ്‌കൂ​ളി​ലാ​ണെ​ങ്കി​ലും ജോലി സ്ഥലത്താ​ണെ​ങ്കി​ലും എല്ലാ ആളുക​ളെ​യും ബഹുമാ​നി​ക്കുക, കാഴ്‌ച​പ്പാ​ടിൽ വ്യത്യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ലും. മറ്റേ വ്യക്തി​യു​മാ​യി യോജി​ക്കാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തുക. അങ്ങനെ ചെയ്‌താൽ അവരെ എന്തിനും ഏതിനും നിങ്ങൾ വിമർശി​ക്കില്ല, അവരുടെ പ്രവൃ​ത്തി​കളെ മോശ​മാ​യി വിലയി​രു​ത്തു​ക​യും ഇല്ല.

“നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളും വിധി​ക്കു​ന്നതു നിറു​ത്തുക!”—മത്തായി 7:1.

നിങ്ങ​ളോ​ടു മറ്റുള്ളവർ എങ്ങനെ ഇടപെ​ടാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ അതു​പോ​ലെ മറ്റുള്ള​വ​രോട്‌ ഇടപെ​ടുക. നമ്മൾ മറ്റുള്ള​വ​രോ​ടു പരിഗ​ണ​ന​യോ​ടെ​യും മാന്യ​ത​യോ​ടെ​യും ആണ്‌ ഇടപെ​ടു​ന്ന​തെ​ങ്കിൽ തിരി​ച്ചും അവർ അങ്ങനെ ചെയ്യാ​നുള്ള സാധ്യത കൂടു​ത​ലാണ്‌.

“മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവർക്കും ചെയ്‌തു​കൊ​ടു​ക്കുക.”—ലൂക്കോസ്‌ 6:31.

ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കുക. മറ്റുള്ളവർ നമ്മളോ​ടു മോശ​മാ​യി എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. എന്നാൽ അവർ നമ്മളെ മനഃപൂർവം വിഷമി​പ്പി​ക്കാൻവേണ്ടി ചെയ്‌ത​താ​യി​രി​ക്കില്ല എന്നു ചിന്തിച്ച്‌ അത്‌ വിട്ടു​ക​ള​യുക.

“മനുഷ്യ​ന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പി​ക്കു​ന്നു; ദ്രോ​ഹങ്ങൾ കണ്ടി​ല്ലെന്നു വെക്കു​ന്നത്‌ അവനു സൗന്ദര്യം.”—സുഭാ​ഷി​തങ്ങൾ 19:11.

ഞങ്ങൾ ചെയ്യു​ന്നത്‌

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ അയൽപ​ക്ക​ങ്ങ​ളി​ലും ജോലി​സ്ഥ​ല​ത്തും ഉള്ള ആളുക​ളോട്‌ ആദര​വോ​ടെ ഇടപെ​ടു​ന്നു. അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു.

ഞങ്ങൾ എല്ലാ ആളുക​ളെ​യും സൗജന്യ​മാ​യി ബൈബിൾ പഠിക്കാൻ സഹായി​ക്കു​ന്നു. അങ്ങനെ ചെയ്യു​മ്പോ​ഴും ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളും അഭി​പ്രാ​യ​ങ്ങ​ളും ഒന്നും ആരെയും അടി​ച്ചേൽപ്പി​ക്കു​ന്നില്ല. പകരം ‘സൗമ്യ​ത​യോ​ടെ​യും ആഴമായ ബഹുമാ​ന​ത്തോ​ടെ​യും’ ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയണ​മെ​ന്നുള്ള ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കാൻ ഞങ്ങൾ പരമാ​വധി ശ്രമി​ക്കു​ന്നു.—1 പത്രോസ്‌ 3:15; 2 തിമൊ​ഥെ​യൊസ്‌ 2:24.

ഞങ്ങൾ ആരോ​ടും തരംതി​രിവ്‌ കാണി​ക്കില്ല. ബൈബിൾ പഠിക്കാ​നാ​യി ഞങ്ങളുടെ മീറ്റി​ങ്ങു​കൾക്കു വരുന്ന ഏതു പശ്ചാത്ത​ല​ത്തിൽപ്പെ​ട്ട​വ​രെ​യും ഞങ്ങൾ സ്വാഗതം ചെയ്യും. ആളുകൾ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളും ഞങ്ങൾക്ക്‌ അംഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും ‘എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കാൻ’ ഞങ്ങൾ പരമാ​വധി ശ്രമി​ക്കു​ന്നു.—1 പത്രോസ്‌ 2:17.

ഞങ്ങൾ ഗവൺമെ​ന്റി​ന്റെ അധികാ​രത്തെ ആദരി​ക്കു​ന്നു. (റോമർ 13:1) ഞങ്ങൾ താമസി​ക്കു​ന്നത്‌ എവി​ടെ​യാ​ണെ​ങ്കി​ലും അവിടത്തെ നിയമങ്ങൾ അനുസ​രി​ക്കു​ക​യും നികുതി അടയ്‌ക്കു​ക​യും ചെയ്യുന്നു. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ അവകാ​ശത്തെ ഞങ്ങൾ മാനി​ക്കു​ന്നു; ആ കാര്യ​ത്തിൽ ഞങ്ങൾ നിഷ്‌പ​ക്ഷ​രാ​ണെ​ങ്കി​ലും.