വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ഭൂമി രക്ഷപ്പെ​ടു​മോ?

വായു

വായു

വായു​വി​ല്ലാ​തെ നമുക്കു ജീവി​ക്കാൻ പറ്റുമോ? ശ്വസി​ക്കാൻ മാത്രമല്ല, സൂര്യന്റെ ഹാനി​ക​ര​മായ വികി​ര​ണ​ങ്ങ​ളിൽനിന്ന്‌ വായു ഭൂമിയെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. വായു ഇല്ലായി​രു​ന്നെ​ങ്കിൽ താപനില വളരെ​യ​ധി​കം താഴ്‌ന്ന്‌ ഭൂമി തണുത്തു​റ​ഞ്ഞു​പോ​യേനെ.

നമ്മുടെ അന്തരീക്ഷം നേരി​ടുന്ന ഭീഷണി

വായു​മ​ലി​നീ​ക​രണം ജീവന്റെ നിലനിൽപ്പിന്‌ വലി​യൊ​രു ഭീഷണി​യാണ്‌. ലോകാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ നിലവാ​രം വെച്ചു​നോ​ക്കി​യാൽ, ലോക​ത്തി​ലെ ഒരു ശതമാനം ആളുകൾക്കു മാത്രമേ ശുദ്ധവാ​യു ലഭിക്കു​ന്നു​ള്ളൂ.

വായു​മ​ലി​നീ​ക​രണം ശ്വാസ​കോ​ശ​രോ​ഗ​ങ്ങൾക്കും ക്യാൻസ​റി​നും ഹൃദ്‌രോ​ഗ​ങ്ങൾക്കും കാരണ​മാ​കു​ന്നു. ഏകദേശം 70 ലക്ഷം ആളുക​ളാണ്‌ ഓരോ വർഷവും വായു​മ​ലി​നീ​ക​രണം കാരണം അകാല​ത്തിൽ മരിക്കു​ന്നത്‌.

നമ്മുടെ ഭൂമി നിലനിൽക്കാ​നാ​യി നിർമി​ച്ചത്‌

ഭൂമി​യി​ലെ എല്ലാ ജീവജാ​ല​ങ്ങൾക്കും എല്ലാ കാലത്തും ശുദ്ധവാ​യു ലഭിക്കുന്ന രീതി​യി​ലാണ്‌ ഭൂമിയെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. ഇതിനു​വേണ്ടി ചില പരിവൃ​ത്തി​കൾ ക്രമീ​ക​രി​ച്ചി​ട്ടുണ്ട്‌. വായു​മ​ലി​നീ​ക​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ മനുഷ്യൻ ശ്രദ്ധി​ച്ചാൽ ഇതെല്ലാം നന്നായി നടക്കും. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

  • വനങ്ങൾക്ക്‌ കാർബൺ ഡൈ ഓക്‌​സൈഡ്‌ ആഗിരണം ചെയ്യാ​നുള്ള കഴിവുണ്ട്‌ എന്ന്‌ നമുക്ക്‌ അറിയാം. എന്നാൽ തീര​ദേ​ശ​ങ്ങ​ളി​ലെ തണ്ണീർത്ത​ട​ങ്ങ​ളിൽ വളരുന്ന കണ്ടൽക്കാ​ടു​കൾക്ക്‌ ഇക്കാര്യ​ത്തിൽ വനങ്ങ​ളെ​ക്കാൾ പ്രാപ്‌തി​യുണ്ട്‌ എന്ന്‌ പലർക്കും അറിയില്ല. ഉഷ്‌ണ​മേ​ഖലാ വനങ്ങ​ളെ​ക്കാൾ അഞ്ച്‌ മടങ്ങ്‌ കാർബൺ ഡൈ ഓക്‌​സൈഡ്‌ ആഗിരണം ചെയ്യാ​നുള്ള കഴിവ്‌ കണ്ടൽക്കാ​ടു​കൾക്കുണ്ട്‌.

  • അടുത്തി​ടെ നടന്ന പഠനങ്ങൾ കാണി​ക്കു​ന്നത്‌ കെൽപ്‌ പോലുള്ള വലിയ ആൽഗകൾക്ക്‌ അന്തരീ​ക്ഷ​ത്തിൽനിന്ന്‌ കാർബൺ ഡൈ ഓക്‌​സൈഡ്‌ നീക്കം ചെയ്യാ​നുള്ള കഴിവുണ്ട്‌ എന്നാണ്‌. കെൽപി​ന്റെ ഇലകൾ പോ​ലെ​യുള്ള ഭാഗങ്ങ​ളിൽ വായു​സ​ഞ്ചി​കൾ ഉള്ളതു​കൊണ്ട്‌ അവയ്‌ക്കു പൊങ്ങി​ക്കി​ട​ക്കാ​നും കുറെ ദൂരം സഞ്ചരി​ക്കാ​നും കഴിയു​ന്നു. സമു​ദ്ര​തീ​ര​ത്തു​നിന്ന്‌ കുറെ ദൂരം പോയി​ക്ക​ഴി​യു​മ്പോൾ ഈ ചെറു​സ​ഞ്ചി​കൾ പൊട്ടും; അപ്പോൾ കെൽപു​കൾ കടലിന്റെ അടിത്ത​ട്ടി​ലേക്കു താഴും. അങ്ങനെ അതിലുള്ള കാർബൺ ഡൈ ഓക്‌​സൈഡ്‌ പ്രകൃ​തി​ക്കു ദോഷം വരാത്ത രീതി​യിൽ നൂറ്റാ​ണ്ടു​ക​ളോ​ളം ആഴക്കട​ലിൽ കിടക്കും.

  • മലിന​മാ​ക്ക​പ്പെ​ട്ടാ​ലും തിരി​ച്ചു​വ​രാ​നുള്ള അന്തരീ​ക്ഷ​ത്തി​ന്റെ കഴിവ്‌ കോവിഡ്‌ 19 ലോക്‌ഡൗ​ണി​ന്റെ സമയത്ത്‌ നമ്മൾ കണ്ടു. 2020-ൽ ലോക​ത്തി​ലെ വിഷപ്പുക തുപ്പുന്ന ഫാക്ടറി​ക​ളും വാഹന​ങ്ങ​ളും ഒന്ന്‌ ഓഫാ​ക്കി​യ​പ്പോൾ വായു​വി​ന്റെ ഗുണനി​ല​വാ​രം വളരെ​യ​ധി​കം മെച്ച​പ്പെട്ടു. “2020-ലെ ആഗോള വായു​നി​ല​വാര റിപ്പോർട്ട്‌” തയ്യാറാ​ക്കു​ന്ന​തി​ന്റെ ഭാഗമാ​യി പഠനം നടത്തി​യ​തിൽ 80 ശതമാ​ന​ത്തി​ല​ധി​കം രാജ്യ​ങ്ങ​ളും റിപ്പോർട്ട്‌ ചെയ്‌തത്‌, ലോക്‌ഡൗൺ ഏർപ്പെ​ടു​ത്തി കുറച്ച്‌ കാലത്തി​നു​ള്ളിൽത്തന്നെ അവിടത്തെ വായു​വി​ന്റെ നിലവാ​രം മെച്ച​പ്പെട്ടു എന്നാണ്‌.

ഇന്നു മനുഷ്യൻ ചെയ്യു​ന്നത്‌

സ്‌കൂ​ളി​ലും ജോലി​സ്ഥ​ല​ത്തും പോകു​മ്പോൾ സൈക്കിൾ ഉപയോ​ഗി​ക്കു​ന്നത്‌ വായു​മ​ലി​നീ​ക​രണം കുറയ്‌ക്കും

വായു​മ​ലി​നീ​ക​രണം കുറയ്‌ക്കാൻ വ്യവസാ​യ​മേ​ഖ​ല​യിൽ പ്രവർത്തി​ക്കു​ന്ന​വ​രോട്‌ ഗവൺമെ​ന്റു​കൾ നിർദേ​ശി​ക്കാ​റുണ്ട്‌. കൂടാതെ, മലിനീ​ക​ര​ണം​കൊണ്ട്‌ ഉണ്ടായ പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കണ്ടെത്താൻ ശാസ്‌ത്ര​ജ്ഞ​ന്മാർ പുതി​യ​പു​തിയ വഴികൾ നോക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സൂക്ഷ്‌മ​ജീ​വി​കളെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഹാനി​ക​ര​മായ കണിക​കളെ ഹാനി​ക​ര​മ​ല്ലാ​താ​ക്കി മാറ്റുന്നു. ഇനി, സൈക്കിൾ ഉപയോ​ഗി​ക്കാ​നും നടന്നു​പോ​കാ​നും വീടു​ക​ളിൽ ഊർജം ഉപയോ​ഗി​ക്കു​മ്പോൾ ശ്രദ്ധി​ക്കാ​നും വിദഗ്‌ധർ നിർദേ​ശി​ക്കു​ന്നു.

മലിനീ​ക​രണം കുറയ്‌ക്കാ​നാ​യി ചില ഗവൺമെ​ന്റു​കൾ പൗരന്മാർക്ക്‌ ആധുനി​ക​രീ​തി​യി​ലുള്ള സ്റ്റൗകൾ കൊടു​ക്കാ​റുണ്ട്‌. പക്ഷേ അതു ലഭ്യമാ​കാത്ത അനേകരുണ്ട്‌

പക്ഷേ അതുമാ​ത്രം മതിയാ​കു​ന്നില്ല എന്നാണ്‌ ലോകാ​രോ​ഗ്യ സംഘട​ന​യും ലോക​ബാ​ങ്കും ഉൾപ്പെ​ടെ​യുള്ള അന്താരാ​ഷ്‌ട്ര ഏജൻസി​കൾ 2022-ൽ സമർപ്പിച്ച ഒരു റിപ്പോർട്ട്‌ വ്യക്തമാ​ക്കു​ന്നത്‌.

2020-ൽ ലോക​ജ​ന​സം​ഖ്യ​യി​ലെ മൂന്നി​ലൊന്ന്‌ ആളുകൾ പാചക​ത്തി​നാ​യി ഉപയോ​ഗി​ച്ചത്‌ വായു​വി​നെ മലിന​മാ​ക്കുന്ന ഇന്ധനങ്ങ​ളും ഉപകര​ണ​ങ്ങ​ളും ആണെന്ന്‌ ഈ റിപ്പോർട്ട്‌ പറയു​ക​യു​ണ്ടാ​യി. പല സ്ഥലങ്ങളി​ലും മിക്കവ​രു​ടെ കൈയി​ലും പുതിയ സ്റ്റൗ മേടി​ക്കാ​നോ മറ്റ്‌ ഇന്ധനങ്ങൾ ഉപയോ​ഗി​ക്കാ​നോ ഉള്ള പണമില്ല.

ബൈബിൾ പ്രതീ​ക്ഷ​യ്‌ക്കു വകനൽകു​ന്നു

“ആകാശ​ത്തി​ന്റെ സ്രഷ്ടാവ്‌, . . . ഭൂമിയെ വിരിച്ച്‌ അതിൽ സകലവും നിർമിച്ച ദൈവം, അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം, . . . യഹോവ എന്ന സത്യ​ദൈവം, ഇങ്ങനെ പറയുന്നു.”—യശയ്യ 42:5.

നമ്മൾ ശ്വസി​ക്കുന്ന വായു നിർമി​ച്ചത്‌ ദൈവ​മാണ്‌. ആ വായു ശുദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി പ്രകൃ​തി​യിൽ പരിവൃ​ത്തി​കൾ ക്രമീ​ക​രി​ച്ച​തും ദൈവ​മാണ്‌. ദൈവ​ത്തിന്‌ അപരി​മി​ത​മായ ശക്തിയുണ്ട്‌, മനുഷ്യ​രോട്‌ അഗാധ​മായ സ്‌നേ​ഹ​വും. അങ്ങനെ​യെ​ങ്കിൽ ആ ദൈവം ഈ വായു​മ​ലി​നീ​ക​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ ഒന്നും ചെയ്യില്ല എന്നു ചിന്തി​ക്കാൻ കഴിയു​മോ? “ഈ ഭൂമി നിലനിൽക്കു​മെന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു” എന്ന ലേഖനം കാണുക