ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ കുട്ടികൾക്ക് ?
ഡിജിറ്റൽ ലോകത്ത് ജനിച്ചുവീണ കുട്ടികൾ ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ ഞൊടിയിടയിൽ കൈകാര്യം ചെയ്യും. പക്ഷേ മുതിർന്ന ആളുകൾക്ക് അത് അത്ര എളുപ്പമല്ല.
എന്നാൽ ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ചെറുപ്പക്കാർ ഒരുപക്ഷേ . . .
-
പിന്നീട് അതില്ലാതെ പറ്റില്ലെന്ന അവസ്ഥയിലാകും.
-
സൈബർ ഗുണ്ടായിസത്തിൽ ചെന്നുചാടും.
-
അറിഞ്ഞോ അറിയാതെയോ അശ്ലീലം കാണാൻ ഇടയാകും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
അഡിക്ഷൻ
ഗെയിമുകൾപോലുള്ള ചില ഓൺലൈൻ ആക്റ്റിവിറ്റികൾ നമ്മളെ അതിന്റെ അടിമയാക്കിയേക്കാം. അതിൽ അതിശയിക്കാനില്ല. ആശയവിനിമയം പുനരാരംഭിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നത്, “നമ്മളെ ഫോണിനു മുന്നിൽത്തന്നെ പിടിച്ചിരുത്തുന്ന വിധത്തിലാണ് ചില ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയിരിക്കുന്നത്” എന്നാണ്. വാണിജ്യപരമായി ഉണ്ടാക്കിയിരിക്കുന്ന ഇത്തരം ആപ്ലിക്കേഷനുകളിൽ നമ്മൾ എത്ര നേരം കണ്ണുംനട്ടിരിക്കുന്നുവോ അതിന്റെ നിർമാതാക്കൾ അത്രയധികം നമ്മളെക്കൊണ്ട് ലാഭം കൊയ്യും.
ചിന്തിക്കാനായി: നിങ്ങളുടെ കുട്ടി ഫോണോ മറ്റോ അടുത്തില്ലാതെ പറ്റില്ലെന്ന സ്ഥിതിയിലാണോ? സമയം നല്ല വിധത്തിൽ ഉപയോഗിക്കാൻ നിങ്ങൾക്ക് എങ്ങനെ അവനെ സഹായിക്കാനാകും?—എഫെസ്യർ 5:15, 16.
ഓൺലൈൻ ദുഷ്പെരുമാറ്റം
ചില ആളുകൾ ഓൺലൈനിൽ മാന്യതയില്ലാതെ പെരുമാറുന്നു. അവർ ആളുകളുടെ വികാരങ്ങളെ പരിഗണിക്കാറില്ല. അങ്ങനെയുള്ളവർ മറ്റുള്ളവരെ ഉപദ്രവിക്കാനും സാധ്യതയുണ്ട്.
ചിലർ ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനും വലിയ ആളാകാനും ആണ്. വേറെ ചിലരുടെ കാര്യത്തിൽ, ഓൺലൈനിലെ ചില പോസ്റ്റുകൾ കാണുമ്പോൾ മറ്റുള്ളവർ തന്നെ ഒറ്റപ്പെടുത്തുന്നതായി തോന്നുന്നു. ഉദാഹരണത്തിന്, എല്ലാവരും പങ്കെടുത്ത ഒരു പാർട്ടിയിൽ തന്നെ ക്ഷണിച്ചില്ലെന്നു കാണുമ്പോൾ ഒരു ദയയുമില്ലാതെയാണ് അവർ തന്നോടു പെരുമാറിയതെന്ന് അവർ ചിന്തിച്ചേക്കാം.
ചിന്തിക്കാനായി: നിങ്ങളുടെ കുട്ടി ഓൺലൈനിൽ മാന്യമായിട്ടാണോ മറ്റുള്ളവരോട് ഇടപെടുന്നത്? (എഫെസ്യർ 4:31) മറ്റുള്ളവർ ഒഴിവാക്കുന്നതായി തോന്നുന്നെങ്കിൽ അവൻ എങ്ങനെയാണ് അതിനെ കാണുന്നത്?
അശ്ലീലം കാണൽ
ഇന്റർനെറ്റ് ഉണ്ടെങ്കിൽ കുട്ടികൾക്കു ഫോണിൽ അശ്ലീലം എളുപ്പത്തിൽ കിട്ടും. കുട്ടികൾ കാണേണ്ടാത്ത സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ചില സോഫ്റ്റ്വെയറുകളും ഉപകരണങ്ങളും ഒക്കെ ഉണ്ടെങ്കിലും അശ്ലീലം കിട്ടുന്നത് പൂർണമായി തടയാൻ കഴിയുമെന്ന് കരുതരുത്.
ഫോൺ ഉപയോഗിച്ച് മോശമായ ചിത്രങ്ങൾ കൈമാറുന്നത്, അതായത് സെക്സ്റ്റിങ്, നിയമപരമായി തെറ്റാണ്. ചില പ്രദേശത്തെ നിയമവും ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ പ്രായവും കണക്കിലെടുത്ത് കുട്ടികൾ തമ്മിൽ ഇത്തരം മെസേജുകൾ കൈമാറുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാറുണ്ട്.
ചിന്തിക്കാനായി: മോശമായ ചിത്രങ്ങളൊക്കെ ഓൺലൈനിൽ കൈമാറാതിരിക്കാനും അതു കാണാതിരിക്കാനും നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ കുട്ടിയെ സഹായിക്കാം?—എഫെസ്യർ 5:3, 4.
നിങ്ങൾക്കു ചെയ്യാനാകുന്നത്
കുട്ടികളെ പരിശീലിപ്പിക്കുക
ഡിജിറ്റൽ ലോകത്തിൽ ജനിച്ചുവീണ കുട്ടികൾക്ക് ടെക്നോളജി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെങ്കിലും അത് നല്ല വിധത്തിൽ ഉപയോഗിക്കാൻ മാതാപിതാക്കൾ അവരെ സഹായിക്കണം. മൊബൈൽഫോണും മറ്റും പക്വതയോടെ ഉപയോഗിക്കാൻ അറിയുന്നതിനു മുമ്പേ അവ കുട്ടികളുടെ കൈയിൽ കൊടുക്കുന്ന മാതാപിതാക്കൾ, “നീന്തൽ അറിയാത്ത കുട്ടികളെ യാതൊരു ഉത്തരവാദിത്വബോധമില്ലാതെ വെള്ളത്തിൽ ചാടാൻ വിടുന്നതുപോലെയാണ്” എന്ന് ഇൻഡിസ്ട്രാക്റ്റബിൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ബൈബിൾതത്ത്വം: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക; വയസ്സായാലും അവൻ അതു വിട്ടുമാറില്ല.”—സുഭാഷിതങ്ങൾ 22:6.
താഴെ പറയുന്നവയിൽ നിങ്ങൾക്കു ചെയ്യാനാകുന്നത് ടിക്ക് ചെയ്യുക. മറ്റ് എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ അതും എഴുതാം.
-
ഓൺലൈനിൽ എങ്ങനെ മര്യാദയോടെ ഇടപെടാമെന്ന് കുട്ടിക്കു പറഞ്ഞുകൊടുക്കുക
-
ഒഴിവാക്കപ്പെടുന്നതായി കുട്ടിക്കു തോന്നുന്നെങ്കിൽ അതിനെ മറികടക്കാൻ സഹായിക്കുക
-
മോശമായ കാര്യങ്ങളിൽനിന്ന് കുട്ടിയെ സംരക്ഷിക്കാനാകുന്നതെല്ലാം ചെയ്യുക
-
അവന്റെ ഫോൺ ഇടയ്ക്കിടെ നോക്കുക
-
ഫോൺ ഉപയോഗിക്കുന്നതിനു സമയപരിധി വെക്കുക
-
രാത്രിയിൽ ഉറങ്ങുമ്പോൾ ഫോൺ കൈയിൽ കൊടുക്കാതിരിക്കുക
-
ഭക്ഷണസമയത്ത് ഫോൺ ഉപയോഗിക്കുന്നത് വിലക്കുക