ഉണരുക! നമ്പര്‍ 2 2020 | ദുരിതങ്ങൾ. . . 5 ചോദ്യങ്ങളും ഉത്തരങ്ങളും
രോഗം, അപകടം, പ്രകൃതിദുരന്തം, അക്രമം എന്നിങ്ങനെ പല കാരണങ്ങൾകൊണ്ട് ആളുകൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദുരിതം അനുഭവിക്കുന്നു.
ആളുകൾ ഉത്തരങ്ങൾക്കായി അന്വേഷിക്കുന്നു.
സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനായി നിയന്ത്രിക്കാൻ നമുക്കാകില്ല, അതൊക്കെ വിധിയാണെന്നു പലരും ചിന്തിക്കുന്നു.
ചിലർ കർമത്തിൽ വിശ്വസിക്കുന്നു. മുൻജന്മപാപത്തിന്റെ ഫലമാണ് ഈ ജീവിതത്തിലെ ദുരിതങ്ങൾ എന്ന് അവർ പറയുന്നു.
മനുഷ്യമനസ്സുകളിൽ കുറെ ചോദ്യങ്ങൾ ബാക്കിനിറുത്തി, ദുരിതങ്ങൾ കടന്നുപോകുന്നു.
ചില വിശ്വാസങ്ങൾ
ദുരിതങ്ങൾക്കുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്തമതങ്ങൾ പറയുന്നതു താരതമ്യം ചെയ്യുക.
1 ദുരിതങ്ങൾക്കു കാരണക്കാരൻ ദൈവമാണോ?
ദൈവത്തെ തെറ്റായി ചിത്രീകരിക്കുന്ന കാര്യങ്ങൾ പഠിച്ചതുകൊണ്ട് അനേകം ആളുകൾ വഴിതെറ്റിക്കപ്പെട്ടിരിക്കുന്നു. എന്താണു സത്യം?
2 നമ്മുടെ ദുരിതങ്ങൾക്ക് കാരണക്കാർ നമ്മൾതന്നെയാണോ?
അതെ, എന്നാണ് ഉത്തരമെങ്കിൽ നമുക്കുതന്നെ ദുരിതങ്ങൾ കുറയ്ക്കാൻ കഴിഞ്ഞേക്കും.
3 നല്ല ആളുകൾക്ക് എന്തുകൊണ്ടാണ് ദുരിതങ്ങളുണ്ടാകുന്നത്?
ഉത്തരം കണ്ടെത്താനായി ബൈബിൾ നമ്മളെ സഹായിക്കും.
4 നമ്മൾ ദുരിതം അനുഭവിക്കേണ്ടവരാണോ?
നമ്മൾ ദുരിതം അനുഭവിക്കേണ്ടവരാണെങ്കിൽ ഈ ഭൂമിയെ ഇത്ര മനോഹരമായി ദൈവത്തിനു സൃഷ്ടിക്കേണ്ടതുണ്ടായിരുന്നോ? എങ്കിൽപ്പിന്നെ എന്താണു സംഭവിച്ചത്?
5 ദുരിതങ്ങൾ എന്നെങ്കിലും അവസാനിക്കുമോ?
ദുരിതങ്ങൾ ദൈവം എങ്ങനെ അവസാനിപ്പിക്കുമെന്നു കൃത്യമായി ബൈബിൾ പറയുന്നു.
കൂടുതൽ അറിയാൻ. . .
നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റില്ലെന്നു നമുക്കു തോന്നിയേക്കാമെങ്കിലും നിങ്ങളെ സഹായിക്കുന്ന ഒരു വഴികാട്ടിയുണ്ട്.