വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്‍റെ വീക്ഷണം

വിശ്വാസം

വിശ്വാസം

മതഭക്തരാണെന്ന് അവകാപ്പെടുന്നെങ്കിലും പലയാളുകൾക്കും “വിശ്വാസം” എന്ന വാക്കിന്‍റെ അർഥത്തെക്കുറിച്ച് അറിയില്ല. എന്താണു വിശ്വാസം, അത്‌ അറിയേണ്ടതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

എന്താണു വിശ്വാസം?

ചിലർ പറയുന്നത്‌:

വിശ്വാമുള്ള ഒരു വ്യക്തി വ്യക്തമായ തെളിവുളൊന്നും കൂടാതെയാണ്‌ ആ വിശ്വാസം സ്വീകരിക്കുന്നതെന്നാണു പലരുടെയും ധാരണ. ഉദാഹത്തിന്‌, മതഭക്തനായ ഒരാൾ, “എനിക്കു ദൈവത്തിൽ വിശ്വാമുണ്ട്” എന്നു പറയുന്നെന്നു കരുതുക. പക്ഷേ “എന്തുകൊണ്ടാണ്‌ അതു വിശ്വസിക്കുന്നത്‌” എന്നു ചോദിച്ചാൽ അദ്ദേഹം പറയുന്നത്‌, “എന്നെ അങ്ങനെയാണു വളർത്തിയത്‌” എന്നോ “അതാണ്‌ എല്ലാവരും എന്നെ പഠിപ്പിച്ചത്‌” എന്നോ ആയിരിക്കാം. ഇങ്ങനെയുള്ള ഒരാളെ ആരൊക്കെയോ കബളിപ്പിച്ചതാണെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയിക്കാനില്ല.

ബൈബിൾ പറയുന്നത്‌:

“വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യവും കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിധിഷ്‌ഠിമായ നിശ്ചയവുമാകുന്നു.” (എബ്രായർ 11:1) ഒരാളുടെ ബോധ്യം ഉറച്ചതാമെങ്കിൽ ആ ഉറപ്പ് ഉണ്ടാകാൻവേണ്ട ശക്തമായ കാരണങ്ങൾ അയാൾക്കു കിട്ടണം. വാസ്‌തത്തിൽ “ഉറച്ചബോധ്യം” എന്നതിന്‍റെ മൂലഭാഷാത്തിനു മനസ്സിലെ വെറുമൊരു തോന്നലിനെക്കാളും ആഗ്രഹത്തെക്കാളും കൂടുതൽ അർഥവ്യാപ്‌തിയുണ്ട്. അതുകൊണ്ട് വിശ്വാസം എന്നു പറയുന്നതു തെളിവുളുടെ അടിസ്ഥാത്തിലുള്ള ശക്തമായ ബോധ്യമാണ്‌.

“ലോകസൃഷ്ടിമുതൽ അവന്‍റെ (ദൈവത്തിന്‍റെ) അദൃശ്യഗുങ്ങളായ നിത്യക്തിയും ദൈവത്ത്വവും അവന്‍റെ സൃഷ്ടിളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കുമാറ്‌ വെളിവായിരിക്കുന്നു.”റോമർ 1:20.

വിശ്വാസം നേടാൻ പരിശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്?

ബൈബിൾ പറയുന്നത്‌:

“വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും വിശ്വസിക്കേണ്ടതാകുന്നു.”—എബ്രായർ 11:6.

നേരത്തേ പറഞ്ഞതുപോലെ, പലയാളുളും ദൈവത്തിൽ വിശ്വസിക്കുന്നത്‌ അവരെ അങ്ങനെ പഠിപ്പിച്ചുവെച്ചിരിക്കുന്നതുകൊണ്ടാണ്‌. ‘എന്നെ അങ്ങനെയാണു വളർത്തിയത്‌’ എന്ന് അവർ പറഞ്ഞേക്കാം. പക്ഷേ തന്നെ ആരാധിക്കുന്നവർക്കു താൻ യഥാർഥത്തിലുള്ള ഒരു വ്യക്തിയാണെന്നും തനിക്ക് അവരോടു സ്‌നേമുണ്ടെന്നും യാതൊരു സംശയവുമില്ലാതിരിക്കമെന്നു ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ ശരിയായി മനസ്സിലാക്കാൻ നമുക്കു കഴിയേണ്ടതിന്‌, ദൈവത്തെ ആത്മാർഥമായി അന്വേഷിക്കാൻ ബൈബിൾ ഊന്നിപ്പയുന്നതിന്‍റെ ഒരു കാരണം ഇതാണ്‌.

“ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.” യാക്കോബ്‌ 4:8.

നിങ്ങൾക്ക് എങ്ങനെ വിശ്വാസം നേടാം?

ബൈബിൾ പറയുന്നത്‌:

‘വിശ്വാസം കേൾവിയാൽ വരുന്നു’ എന്നാണു ബൈബിൾ പറയുന്നത്‌. (റോമർ 10:17) അതുകൊണ്ട് ദൈവത്തിലുള്ള വിശ്വാസം വളർത്താനുള്ള ആദ്യത്തെ പടി, ബൈബിൾ യഥാർഥത്തിൽ ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നത്‌ എന്താണെന്നു ‘കേൾക്കുക’ എന്നതാണ്‌. (2 തിമൊഥെയൊസ്‌ 3:16) ബൈബിൾ പഠിച്ചാൽ പിൻവരുന്നതുപോലുള്ള പ്രധാചോദ്യങ്ങൾക്കു തൃപ്‌തിമായ ഉത്തരം കിട്ടും: ദൈവം ആരാണ്‌? ദൈവമുണ്ട് എന്നതിന്‍റെ തെളിവ്‌ എന്താണ്‌? ദൈവത്തിനു ശരിക്കും എന്നെക്കുറിച്ച് ചിന്തയുണ്ടോ? ഭാവിയെക്കുറിച്ച് ദൈവത്തിന്‍റെ മനസ്സിലുള്ളത്‌ എന്താണ്‌?

ദൈവമുണ്ട് എന്നുള്ളതിന്‍റെ തെളിവുകൾ നമുക്കു ചുറ്റുമുണ്ട്

ബൈബിൾ പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്‌ യഹോയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ. ഞങ്ങളുടെ വെബ്‌സൈറ്റായ jw.org -ൽ പറയുന്നതുപോലെ “യഹോയുടെ സാക്ഷികൾക്ക് ആളുകളെ ബൈബിൾ പഠിപ്പിക്കുന്നത്‌ ഇഷ്ടമാണ്‌. എന്നാൽ, ഞങ്ങളുടെ മതത്തിലെ അംഗമായിത്തീരാൻ ഞങ്ങൾ ആരെയും നിർബന്ധിക്കാറില്ല. പകരം ബൈബിൾ പറയുന്നത്‌ എന്താണെന്ന് ഞങ്ങൾ സ്‌നേപൂർവം കാണിച്ചുകൊടുക്കും. എന്തു വിശ്വസിക്കമെന്നു തീരുമാനിക്കാൻ ഓരോരുത്തർക്കും അവകാമുണ്ട് എന്ന കാര്യം ഞങ്ങൾ മാനിക്കുന്നു.”

ചുരുക്കത്തിൽ, ബൈബിളിൽനിന്ന് വായിച്ച കാര്യങ്ങളുടെ സത്യത പരിശോധിച്ചുനോക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന തെളിവുളുടെ അടിസ്ഥാത്തിലുള്ളതായിരിക്കണം നിങ്ങളുടെ വിശ്വാസം. അങ്ങനെ ചെയ്‌താൽ നിങ്ങൾ “അത്യുത്സാത്തോടെ വചനം കൈക്കൊള്ളുയും അത്‌ അങ്ങനെന്നെയോ എന്ന് ഉറപ്പാക്കാൻ ദിനന്തോറും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുയും ചെയ്‌തുപോന്ന” ഒന്നാം നൂറ്റാണ്ടിലെ ബൈബിൾവിദ്യാർഥിളുടെ മാതൃക അനുകരിക്കുയായിരിക്കും.—പ്രവൃത്തികൾ 17:11. ▪ (g16-E No. 3)

“ഏകസത്യദൈമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നല്ലോ നിത്യജീവൻ.”യോഹന്നാൻ 17:3.