വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാസ്‌ത്രജ്ഞർക്കു മനസ്സിലാകാത്തത്‌

ശാസ്‌ത്രജ്ഞർക്കു മനസ്സിലാകാത്തത്‌

പ്രപഞ്ചത്തിന്റെ മിക്ക മേഖല​ക​ളെ​ക്കു​റി​ച്ചും ശാസ്‌ത്രജ്ഞർ പഠിച്ചി​ട്ടു​ണ്ടെന്നു കരുത​പ്പെ​ടു​ന്നു. എന്നിട്ടും പല പ്രധാ​ന​ചോ​ദ്യ​ങ്ങൾക്കും ഉത്തരം തരാൻ അവർക്കു കഴിയു​ന്നില്ല.

പ്രപഞ്ച​ത്തി​ന്റെ​യും ജീവ​ന്റെ​യും തുടക്ക​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കാൻ ശാസ്‌ത്ര​ജ്ഞർക്കു കഴിയു​ന്നു​ണ്ടോ? ഇല്ല. ചിലർ പറയു​ന്നതു പ്രപഞ്ച​ത്തെ​ക്കു​റിച്ച്‌ പഠിക്കുന്ന ശാസ്‌ത്ര​ശാ​ഖ​യ്‌ക്കു പ്രപഞ്ച​ത്തി​ന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കാൻ അറിയാ​മെ​ന്നാണ്‌. എങ്കിലും ഡാർട്‌മത്‌ കോ​ളേ​ജി​ലെ ഒരു ജ്യോ​തി​ശാ​സ്‌ത്ര പ്രൊ​ഫ​സ്സ​റും ഒരു അജ്ഞേയ​വാ​ദി​യും ആയ മാർസെ​ലോ ഗ്ലെയ്‌സർ പറയു​ന്നത്‌ ഇതാണ്‌: “പ്രപഞ്ച​ത്തി​ന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾ ഇതുവരെ വിശദീ​ക​രി​ച്ചി​ട്ടേ ഇല്ല.”

ജീവന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ സയൻസ്‌ ന്യൂസ്‌ (ഇംഗ്ലീഷ്‌) മാസിക പറഞ്ഞത്‌ ഇതാണ്‌: “ഭൂമി​യിൽ ജീവൻ ഉണ്ടായത്‌ എങ്ങനെ​യാ​ണെന്ന്‌ ഉറപ്പിച്ച്‌ പറയാൻ കഴിയി​ല്ലാ​യി​രി​ക്കും. കാരണം ഭൂമി​യു​ടെ തുടക്ക​ത്തിൽ എന്താണു സംഭവി​ച്ച​തെന്നു കാണി​ക്കുന്ന ഫോസി​ലു​ക​ളും ശിലക​ളും പണ്ടേ അപ്രത്യ​ക്ഷ​മാ​യി.” ഇതിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം? ശാസ്‌ത്ര​ത്തിന്‌ ഉത്തരം തരാൻ കഴിഞ്ഞി​ട്ടി​ല്ലാത്ത ഒരു ചോദ്യ​മാ​ണു പ്രപഞ്ച​ത്തി​ന്റെ​യും ജീവ​ന്റെ​യും തുടക്കം എങ്ങനെ​യാണ്‌ എന്നത്‌.

പക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഭൂമി​യി​ലെ ജീവൻ രൂപക​ല്‌പന ചെയ്‌ത​താ​ണെ​ങ്കിൽ ആരാണ്‌ അതിന്റെ രൂപര​ച​യി​താവ്‌?’ ഇനി ഈ ചോദ്യ​ങ്ങ​ളും നിങ്ങളു​ടെ മനസ്സി​ലേക്കു വന്നേക്കാം: ‘ജ്ഞാനവും സ്‌നേ​ഹ​വും ഉള്ള ഒരു സ്രഷ്ടാ​വു​ണ്ടെ​ങ്കിൽ മനുഷ്യർ കഷ്ടപ്പെ​ടാൻ സ്രഷ്ടാവ്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇത്രയ​ധി​കം മതങ്ങളു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? മോശ​മായ കാര്യങ്ങൾ ചെയ്യാൻ സ്രഷ്ടാവ്‌ തന്റെ ആരാധ​കരെ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’

ഇതിനുള്ള ഉത്തരം ശാസ്‌ത്ര​ത്തി​നു തരാൻ കഴിയില്ല. എന്നു​വെച്ച്‌ ഉത്തരം കിട്ടില്ല എന്നല്ല. പലർക്കും ബൈബി​ളിൽനിന്ന്‌ ഇവയ്‌ക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞി​ട്ടുണ്ട്‌.

ബൈബിൾ പഠിക്കാൻ സമയ​മെ​ടുത്ത ചില ശാസ്‌ത്രജ്ഞർ തങ്ങൾ ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​താ​യി പറയു​ന്നുണ്ട്‌. അതിന്റെ കാരണം അറിയാൻ jw.org സന്ദർശി​ക്കുക. അതിൽ “ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യങ്ങൾ” എന്ന്‌ സെർച്ച്‌ ചെയ്യുക.