വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എങ്ങനെ ഉറപ്പിക്കാം?

എങ്ങനെ ഉറപ്പിക്കാം?

“ഒന്നുമി​ല്ലാ​യ്‌മ​യിൽനിന്ന്‌ സ്വയം ഉണ്ടാകാൻ പ്രപഞ്ച​ത്തി​നു കഴിയും.”—സ്റ്റീഫൻ ഹോക്കി​ങ്ങും ലിയോ​ണാർഡ്‌ മ്ലോഡി​നൗ​വും, ഭൗതി​ക​ശാ​സ്‌ത്രജ്ഞർ, 2010.

“ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.”—ബൈബിൾ, ഉൽപത്തി 1:1.

പ്രപഞ്ച​വും ജീവനും ദൈവം സൃഷ്ടി​ച്ച​താ​ണോ അതോ തനിയെ വന്നതാ​ണോ? ഈ ചോദ്യ​ത്തിന്‌ തികച്ചും വ്യത്യ​സ്‌ത​മായ രണ്ട്‌ ഉത്തരങ്ങ​ളാണ്‌ ആ ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​രും ബൈബി​ളും തരുന്നത്‌. രണ്ടു പക്ഷത്തും ശക്തമായി വാദി​ക്കാൻ ആളുക​ളുണ്ട്‌. എങ്കിലും ഇക്കാര്യ​ത്തിൽ ഉറപ്പി​ല്ലാത്ത പല ആളുക​ളു​മുണ്ട്‌. ഒരുപാ​ടു വിറ്റഴി​ക്ക​പ്പെ​ടുന്ന പുസ്‌ത​ക​ങ്ങ​ളി​ലും ചില ടിവി പരിപാ​ടി​ക​ളി​ലും ഇതി​നെ​ക്കു​റി​ച്ചുള്ള സംവാ​ദങ്ങൾ കാണാം.

പ്രപഞ്ച​വും ജീവനും ഒരു സ്രഷ്ടാ​വി​ല്ലാ​തെ തനിയെ ഉണ്ടായ​താ​ണെന്നു നിങ്ങളു​ടെ സ്‌കൂ​ളി​ലെ ടീച്ചർമാർ ഉറപ്പോ​ടെ പറയു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ടാ​കും. പക്ഷേ ഒരു സ്രഷ്ടാ​വില്ല എന്നതി​നുള്ള തെളി​വു​കൾ അവർ തന്നിട്ടു​ണ്ടോ? അതു​പോ​ലെ​തന്നെ മതനേ​താ​ക്ക​ന്മാർ ഒരു സ്രഷ്ടാവ്‌ ഉണ്ട്‌ എന്നു പ്രസം​ഗി​ക്കു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ടാ​കും. പക്ഷേ അതിനും എന്തെങ്കി​ലും തെളി​വു​കൾ അവർ തന്നിട്ടു​ണ്ടോ? അതോ “വിശ്വാ​സ​ത്തി​ന്റെ” പേരിൽ അതെല്ലാം അംഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണോ അവർ പറയു​ന്നത്‌?

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ നിങ്ങളും ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. ഒരു ദൈവം ഉണ്ടോ ഇല്ലയോ എന്ന്‌ ആർക്കും ഉറപ്പിച്ച്‌ പറയാൻ പറ്റി​ല്ലെ​ന്നാ​യി​രി​ക്കും നിങ്ങൾ വിചാ​രി​ക്കു​ന്നത്‌. നിങ്ങൾ ഇങ്ങനെ​യും ചിന്തി​ച്ചി​ട്ടു​ണ്ടാ​കും: ഇതിന്റെ ഉത്തരം അറിഞ്ഞിട്ട്‌ പ്രത്യേ​കി​ച്ചു കാര്യ​മു​ണ്ടോ?

ഉണരുക!-യുടെ ഈ ലക്കത്തിൽ ഒരു സ്രഷ്ടാ​വു​ണ്ടെന്നു വിശ്വ​സി​ക്കാൻ പലരെ​യും പ്രേരി​പ്പിച്ച ചില വസ്‌തു​തകൾ നമ്മൾ നോക്കും. അതോ​ടൊ​പ്പം ഭൂമി​യി​ലെ ജീവന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ അറിയു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും കാണും.