ആമുഖം
സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ
പല കുടുംബങ്ങളും തകർച്ചയിലേക്കു പോയതിന്റെ കാരണങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിനെ വിജയത്തിലേക്കു നയിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
1990-നും 2015-നും ഇടയ്ക്ക് ഐക്യനാടുകളിൽ 50 വയസ്സിനു മുകളിലുള്ളവരുടെ വിവാഹമോചനനിരക്ക് ഇരട്ടിയായി. 65 വയസ്സിനു മുകളിലുള്ളവരുടേതു മൂന്നു മടങ്ങുമായി.
മാതാപിതാക്കൾ ആശയക്കുഴപ്പത്തിലാണ്: ചില വിദഗ്ധർ കുട്ടികളെ എപ്പോഴും അഭിനന്ദിച്ചുകൊണ്ടേയിരിക്കണമെന്നു പറയുന്നു. മറ്റു ചിലരാകട്ടെ കുട്ടികളെ സ്നേഹത്തോടെ എന്നാൽ കടുത്ത ചിട്ടയോടെ വളർത്തണമെന്നാണു പറയുന്നത്.
ജീവിതവിജയത്തിനുവേണ്ട കഴിവുകളൊന്നുമില്ലാതെയാണു കുട്ടികൾ മുതിർന്നുവരുന്നത്.
എന്നാൽ സത്യം ഇതാണ്:
വിവാഹം നിലനിൽക്കുന്നതും സന്തോഷം തരുന്നതുമായ ഒരു വേദിയാക്കാം.
സ്നേഹത്തോടെ കുട്ടികൾക്ക് ശിക്ഷണം കൊടുക്കാൻ മാതാപിതാക്കൾക്കു പഠിക്കാം.
മുതിർന്നുവരുമ്പോൾ ഉണ്ടായിരിക്കേണ്ട കഴിവുകൾ നേടിയെടുക്കാൻ കുട്ടികൾക്കു കഴിയും.
എന്നാൽ എങ്ങനെ? ഈ ലക്കം ഉണരുക! സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ ചർച്ച ചെയ്യുന്നു.